മിഴി [ Full ] 14അടിപൊളി  

“ചിരിക്കടാ ന്താ നിനക്ക്‌ ചിരി വരുന്നില്ലേ…..?” അമ്മയെന്റെ നേരെ തുള്ളി.പാവം ചെറിയമ്മ അതിന്റെ
കണ്ണില്‍ നിന്ന്‌ വരെ വെളളം വന്നിട്ടുണ്ട.അങ്ങനെയാ അടിച്ചേ മുഖത്തു രണ്ടു വിരലിന്റെ പാട്‌ ശെരിക്ക്‌
കാണാം .അമ്മയുടെ ആ കടുപ്പിച്ച നോട്ട തീരുന്നതിനു മുന്നേ ചെറിയമ്മയാർത്തു..

“ഡീ ….”എന്റെ ദൈമമേ അതാ അടുത്തത്‌..നീട്ടിയ ആ വിളിയും കൂടെ കൈ അമ്മയുടെ കവിളിലേക്ക്‌
തന്നെ ചെറിയമ്മ വീശിയതും. പെട്ടന്ന്‌ ഞാനിടയില്‍ കേറി.

“അനൂ. അനു… നിര്‍ത്ത്‌… അമ്മേ..!!” ഞാൻ അമ്മക്ക്‌ നേരെ ഒച്ചയിട്ടു.

“ന്താ തമാശ കളിക്കാണെന്നാണോ വിചാരം.രണ്ടിനും…” നടുക്ക്‌ കേറി രണ്ടും അടിക്കാതിരിക്കാന്‍
നിന്നിട്ടെന്ത്‌ കാര്യം,എന്നെ വിലയില്ല.

പ്ര

“അഭി നീ മാറ്‌…..” ചെറിയമ്മയാണ്‌ ആദ്യം പറഞ്ഞത്‌. ന്നാലും വിട്ടു കൊടുത്തില്ല…

“പറഞ്ഞത്‌ കേട്ടില്ലേ നീ…. മാറടാ…”അതിന്റെയിടക്ക്‌ എന്നെ നോക്കി കളിയാക്കാനും അമ്മ മറന്നില്ല!
ചെറിയമ്മയുടെ ഭാഗം കൂടി അത്‌ എന്നെ നാറ്റിച്ചു..!ന്നാ ന്തേലും കാട്ടട്ടഞാൻ ഇടപെടാൻ പോവുന്നില്ല!
“ന്തേലും ചെയ്‌ ഈ വീട്ടിലേക്ക്‌ വരണ്ടായിരുന്നൂന്നാ ഇപ്പൊ തോന്നുന്നത്‌…” ഇടയില്‍ ഞാനുമിത്തി
കലിപ്പിട്ടു.. ഒരു നിമിഷം രണ്ടും അനങ്ങാതെ നിന്നു മുഖത്തോട്‌ മുഖം നോക്കി അങ്ങനെ നിക്കുന്നുണ്ട്‌..

“ന്താടി…..??”” അമ്മ തുടങ്ങി. എന്നാലെന്തിനാ കുറുമ്പ്‌ കാട്ടുമ്പോഴും അമ്മായിങ്ങനെ ചിരിക്കുന്നത്‌
മനസ്സിലായില്ല!

“നീ പോടി, പോടി….പോടി, ” ഓരോ വിളിക്കും ചെറിയമ്മ അമ്മയുടെ കൈക്ക്‌ അടിച്ചുകൊണ്ടിരുന്നു.
വീശി വീശി ആ മേൽകൈക്ക്‌ തന്നെയാണടി.മുന്നില്‍ നിന്നമ്മ അതെല്ലാം കൊണ്ട്‌ നിന്നു പുഞ്ചിരിച്ചു.
ഒന്നാഞ്ഞു കൊടുത്തു ഒരു പട്ടി വിളികൂടെ അമ്മയെ വിളിച്ചു കഴിഞ്ഞപ്പോ ചെറിയമ്മ മെല്ലെ HOW
തുടങ്ങി.എനിക്കെന്തോ അവളോട്‌ വീണ്ടും പാവം തോന്നി എന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ അവളിങ്ങനെ
അടി കൂടുന്നത്‌.

എനിക്ക്‌ വേണേല്‍ അമ്മയെ എതിര്‍ക്കാമായിരുന്നു. കഴിയുന്നില്ല! അമ്മയില്ലേല്‍ അനു
പോലുമുണ്ടാവില്ല. അനു കരയുന്നത്‌ കണ്ട്‌ അമ്മയ്ക്കും പാവം തോന്നിക്കാണും. അമ്മയവളെ ഒന്ന്‌
തൊടാന്‍ നോക്കി.ഒറ്റയുന്തല്‍!!തൊടാതിരിക്കാന്‍ അവളമ്മയെ ബാക്കോട്ടേക്കുന്തിമാറ്റി .. അവളെ

ഇമവെട്ടാതെ നോക്കി നിൽക്കുന്നത്‌ കണ്ടപ്പോ മുഖം മാറ്റാന്‍ വേണ്ടി അമ്മയുടെ മുടി പിടിച്ചവൾ വലിച്ചു
വേദനയാക്കി.ഇടപെടാന്‍ ഞാന്‍ ചെന്നില്ല തല്ലിയിട്ടാണെങ്കിൽ അങ്ങനെ തീര്‍ക്കട്ടെ അവരുടെ വിഷമം

“നിങ്ങള്‍ക്ക്‌ എന്നെയും അവനെയും പിരിക്കണം ല്ലേ … ഞാന്‍ കെട്ടി പോവണം ല്ലേ…” ഉന്തിയുന്തി
അമ്മയെ അവൾ ബെഡിലേക്ക്‌ തള്ളിയിട്ടു.

“അവനെ എനിക്ക്‌ തരില്ലല്ലേ…..??”” തലയണ എടുത്ത്‌ പിന്നെ തലങ്ങും വിലങ്ങും ചെറിയമ്മ ആഞ്ഞു
തല്ലി. എല്ലാത്തിനും മിണ്ടാതെ നിന്നതേയുളളു അമ്മ. ആ കിടപ്പ്‌ കാണുമ്പോ മനസ്സില്‍ എന്തായാലും
കൊള്ളും. കാണാന്‍ വലിയ ബുദ്ധിമുട്ടുണ്ട്‌.കിതച്ചു പോയ ചെറിയമ്മ അണക്കുന്ന ശ്വാസം വലിച്ചെടുത്തു
വീണ്ടും തല്ലാന്‍ റെഡി ആയി നിന്നു.

“കഴിഞ്ഞോ….” അമ്മയുടെ ചോദ്യം. കണ്ണൂതുടച്ചു ചെറിയമ്മ കൈ വീശി അമ്മയുടെ മുഖത്തു വീണ്ടും
അടിക്കുമെന്ന്‌ കാട്ടി. അമ്മ വേഗം മുഖം ചുളിക്കളഞ്ഞു.. ചെറിയ കുട്ടികള്‍ കരയുന്നത്‌ പോലെ ചൂണ്ട്‌
പിളര്‍ത്തി അവളെ നോക്കി. ഒരു അഞ്ചു സെക്കന്റെ അവളത്‌ കണ്ടു നിന്നു കാണും പിന്നെയൊരു
പൊട്ടി കരച്ചിലായിരുന്നു കണ്ണും പൊത്തിയവൾ വിങ്ങി വിങ്ങി കരഞ്ഞു .ഇനി അമ്മയെന്തേലും
ഇതിനിടക്ക്‌ ചെയ്തോന്ന്‌ സംശയം!!! ഏയ്‌ ഇല്ല. അതൊന്നുമില്ല!അമ്മ കരയുന്നപ്പോലെ കാട്ടിയതിനാണ്‌!!
മൂന്നില്‍ നിന്നു കരയുന്ന അവളെ സ്‌നേഹത്തോടെയമ്മ നോക്കി.

“എന്താ അനൂ ഇത്‌…”
കരഞ്ഞു.

അവളുടെ കൈ ഒപിടിച്ചു കൊണ്ട്‌ അമ്മ ചോദിച്ചു.ചെറിയമ്മ തല താഴ്ത്തി

“വാ… എന്റെ എടുത്ത്‌ വാ…” ആ ഒരു സ്‌നേഹത്തോടെയുള്ള വിളിയേ ണ്ടായിരുന്നു അവരുടെ ഇടയിലെ
പ്രശ്‌നം തീരാന്‍. ആദ്യമൊന്ന്‌ മടിച്ചെങ്കിക്കും പിന്നെ കിടക്കുന്ന അമ്മയുടെ മേത്തക്ക്‌ ചാടി കേറി
ചെറിയമ്മ തവള കിടക്കുന്നപ്പോലെ കിടന്നു.രണ്ടു കവിളിലും ആ മുഖത്തും കണ്ണിലും എന്റമ്മോ ഉമ്മ
കൊണ്ടൊരു കളി തന്നെയായിരുന്നു. ഞാൻ അന്തം വിട്ടത്‌ പോട്ടെ ഇത്രേം ഉമ്മ അനു എനിക്ക്‌ പോലും
തന്നിട്ടില്ല.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *