മിഴി [ Full ] 14അടിപൊളി  

ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്റെ
മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക്‌ ഓടി.കുറേ നേരം ഈ ഇരിപ്പ്‌.

ഈ നിമിഷം.. ഭൂമിയൊന്ന്‌ തകര്‍ന്നു പോയെങ്കില്‍.
ഒന്നും ആലോചിക്കാന്‍ വയ്യ. മുന്നോട്ടുള്ളത്‌ ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ

വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ
ഞാന്‍:?.

OMA! നാലു വര്‍ഷം. ഒരു ദയ പോലു മില്ലാതെ ഇല്ലാതെ വിട്ട്‌ പോയില്ലേ?? നാലു വര്‍ഷത്തെ ബന്ധം
ഒരു ദിവസം കൊണ്ട്‌ അവള്‍ കാട്ടിത്തന്നു ബീച്ചില്‍ മറ്റൊരുത്തനുമായി കെട്ടിപിടിച്ചു നിന്നിട്ട്‌.എന്നിട്ടും
വാലാട്ടുന്ന പട്ടിയെ പോലെ ഞാന്‍ അവളെ പിന്നാലെ പോയി? അവളുടെ കരുണക്കോ? എച്ചിൽ കിട്ടാൻ.
സ്‌നേഹം കോപ്പ്‌.

അവള്‍ ചതിച്ച പോലെ എന്റെ ചെറിയമ്മയും. വാലാട്ടണ്ടേ എനിക്ക്‌. അവളുടെ എച്ചിലായ
സ്‌നേഹത്തിനു വേണ്ടി. ഏറും, തല്ലും, ചീത്തയും കിട്ടിയാലും, ഇത്തിരി സ്നേഹം കാണിച്ചാൽ ഞാൻ
വീണു പോവും..വെറും പട്ടി.

എവിടെയെങ്കിലും പോയങ്ങു ചത്താലോ എന്നുണ്ട്‌. മുന്നിൽ ഇരുട്ടാണ്‌ ഒന്നും തപ്പി കണ്ടുപിടിക്കാന്‍
കഴിയുന്നില്ല.

തല പൊക്കി… കഴുത്തിലൂടെ ഉഈര്‍ന്നു വന്ന വിയര്‍പ്പൊപ്പി. സൈഡിലെ കുപ്പിയെടുത്ത്‌ വെള്ളം
വായിലേക്ക്‌ കമഴ്ത്തി. ചൂട്‌ അടങ്ങിയില്ല. വണ്ടി എടുത്തു. പാര്‍ക്കിങ്ങില്‍ നിന്ന്‌ കര കേറി. വീട്ടിലേക്ക്‌
പോവാം. ശെരിക്കും പോവേണ്ട എന്നുണ്ട്‌. അവളുടെ അഭിനയം കാണണ്ടി വരും. കോപ്പിലെ
സ്നേഹപ്രകടനം.

വണ്ടി കത്തിച്ചു വിട്ടു.വേറെ എവിടേക്കും എനിക്ക്‌ പോവാനില്ല. വീട്ടിലേക്ക്‌ ഓടി കേറി.

“അവളെവിടെ…” ബാക്കിൽ അമ്മ. അവൾ എത്തീട്ടിലല അപ്പോ. എനിക്ക്‌ മുഖം കൊടുക്കാന്‍
മടിയായി.ഈ മുഖം കണ്ടാല്‍ നൂറു ചോദ്യം കാണും.തിരിഞ്ഞു നോക്കിയില്ല…

“അവൾ വരും…” മുന്നിലെ സ്റ്റെപ്‌ കേറി നോക്കാതെ ഞാന്‍ പറഞ്ഞു. എന്തോ… സങ്കടം വീണ്ടും അടിച്ചു
വരുന്നുണ്ട്‌… ചുണ്ട്‌ വിറക്കുന്നു. ഇനി അമ്മയുടെ ഒരു ചോദ്യത്തിന്‌ കൂടെ നിന്നാല്‍ കരഞ്ഞു പോവും…
ചുണ്ട്‌ കടിച്ചു പിടിച്ചു ഞാന്‍ റൂമിലേക്ക്‌ കേറി വാതില്‍ അടച്ചു.പിടി വിട്ടു പോയി. പ്രാന്ത്‌ എടുത്തു.
ഒച്ചയില്ലാതെ അലറി.കയ്യിലെയും കാലിലേയും ഞെരമ്പ്‌ മുറുകി. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്‌.
എല്ലാം അടിച്ചു പൊട്ടിക്കാന്‍ കൈ തരിച്ചു. അടക്കി നിര്‍ത്തി.ബെഡിലേക്ക്‌ വീണു തേങ്ങല്‍ അടക്കി.

കുന്നോളം സ്‌നേഹം വാരി തന്നത്‌ കൊല്ലാന്‍ തന്നെ ആണ്‌.അല്ലേല്‍ ഇത്ര കാലം കാണിക്കാത്ത
സ്‌നേഹം അവള്‍ക്കെവിടെ നിന്ന്‌ വന്നു. അതും അനിയൻ എന്ന നിലയിലല്ലാതെ.ഓരോ സംഭവങ്ങൾ
മുന്നിലൂടെ ഓടി പോയി… അവള്‍ എന്റെ ജീവിതത്തിലേക്ക്‌ വന്നത്‌ മുതൽ.

ഷെറിനെയും വിഷ്ണുവിനെയും മാളിൽ വെച്ചു കാണുന്നതിന്‌ മൂന്നേ അവൾ എന്തോ എന്നോട്‌
പറഞ്ഞിരുന്നു.. ഇത്രകാലം അവളെ വിഷമിപ്പിച്ചതിന്‌ ഒരു സമ്മാനം തരുന്നുണ്ട്‌ എന്ന്‌. അപ്പോ അവൾ
അറിഞ്ഞു കൊണ്ടാണ്‌ ഇത്രകാലം ഈ നാടകം കളിച്ചത്‌.സമ്മാനം ഇന്ന്‌ കിട്ടി. ഏറ്റവും നല്ല സമ്മാനം…
കഴിഞ്ഞയാഴച്ച എനിക്കവള്‍ മുന്നറിയിപ്പ്‌ തന്നില്ലേ? എന്റെ സ്‌നേഹം കാണുമ്പോള്‍ പേടി
ആവുന്നുണ്ടെന്നും, ഒട്ടിയത്‌ പറിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ട്‌ ആണെന്നും. അവൾക്കറിയാം എന്നെ
ഇത്‌ അത്രക്ക്‌ തകര്‍ക്കുമെന്ന്‌. അങ്ങനെ തന്നെ ചെയ്തു.അല്ലേലും ചേച്ചിയുടെ മകനെയൊക്കെ
ആരേലും സ്‌നേഹിക്കോ?. വീണ്ടും ഞാന്‍ പഴയ അവസ്ഥയിലേക്ക്‌ വന്നു.. വിഷ്ണുവിന്റെ ഭാഷയില്‍…
വിരഹഗാനവും കേട്ട്‌ ഏതോ മൂലയില്‍ കേറി ചുരുണ്ടു മോങ്ങുന്നുണ്ടാവും എന്ന്‌ പറഞ്ഞത്‌ എത്ര
ശെരിയാണ്‌.

എല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കില്‍ എന്ന്‌ തോന്നി പോവുന്നു.എല്ലാം ഒന്ന്‌ മറന്നു പോയിരുന്നേൽ.

അവള്‍ വരും അഭി എന്ന്‌ വിളിച്ചു കെട്ടിപ്പിടിക്കും ,ഉമ്മ വെക്കും, പൊട്ടനായ ഞാൻ നടന്നതെല്ലാം
മറക്കാന്‍ നോക്കും, ഒന്നും അറിയാത്ത പോലെ അഭിനയിക്കും.അവൾ വീണ്ടും അവസരം കിട്ടിയാല്‍
ഇതുപോലെ പോകും.ചിലപ്പോ എന്റെ മുന്നില്‍ വെച്ചും കാണിക്കും. സഹിക്കാൻ പറ്റുമോ എനിക്ക്‌??.
എന്നെ തകര്‍ക്കുക എന്നാവുമല്ലോ അവളുടെ ഉദ്ദേശം. പെണ്ണെല്ലാം ഒന്ന്‌ തന്നെ.. ഷെറിനും.
അനുപമയും എല്ലാം ഒന്ന്‌ തന്നെ, ഇനിയും വരും പലപേരുകളില്‍. ചെയ്യുന്നതെല്ലാം ഒന്ന്‌ തന്നെ.
നാശങ്ങള്‍. കണ്ണുതുടച്ചു ബെഡില്‍ കടിച്ചു ഞാൻ ശബ്ദം വരാതെ കരഞ്ഞു. എത്ര നേരമെന്നറില്ല..
കണ്ണടഞ്ഞു പോയി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *