മിഴി [ Full ] 14അടിപൊളി  

നിലത്തുകൂടെ എന്തോ ഉരശയുന്നത്‌ കേട്ടു.താഴെയിരിക്കുന്ന ചെറിയമ്മയുടെ അടുത്ത്‌ നിന്നാണ്‌. ഇരുണ്ട
വെളിച്ചത്തില്‍ അവളുടെ കൈ നിലത്തുകൂടെ അനങ്ങുന്നുണ്ട്‌. അത്‌ പൊക്കി എന്റെ നേരെ നീട്ടിയപ്പോ
കാണാതെ പോയ കീ അവളുടെ കയ്യിൽ! അറിയാതെ കൈ താടിക്ക്‌ കൊടുത്തു പോയി.ഇവൾ ഇനിയും
കളിപ്പിക്കാണോ?

“സ്റ്റെപ്പിന്റെ താഴെയുണ്ടായിരുന്നു… “അവസ്ഥ കണ്ടിട്ടായിരിക്കണം? അവളു പതിയെ പറഞ്ഞു. ആ
ശബ്ദം നേരത്തു നേര്‍ത്തു വരുന്നപോലെയുണ്ട്‌.ഇടക്ക്‌ ചുമക്കുന്നുണ്ട്‌. കീ ആ കയ്യിൽ നിന്ന്‌ വാങ്ങി

ഞാന്‍ ഇത്തിരി നേരം തിരിഞ്ഞു കളിച്ചു. അവളോട്‌ മിണ്ടാന്‍ വയ്യ. എഴുന്നേല്‍ക്കുന്നതാണേല്‍
കാണുന്നുമില്ല.ഹോസ്പിറ്റലില്‍ പോവണ്ടേ?

“അമ്മേ…” നേര്‍ത്ത വിളി. ബോധം തീരെയില്ലാത്ത എനിക്ക്‌ അത്‌ കേട്ടപ്പോഴെങ്കിലും വെളിവ്‌
വന്നു.ചെറിയമ്മ എഴുന്നേല്‍ക്കാന്‍ പാട്‌ പെടുന്നുണ്ട്‌.എന്നിട്ടാണോ ഞാനവൾ എഴുന്നേൽക്കാൻ നോക്കി
നിന്നത്‌?.

വേഗം അടുത്തേക്ക്‌ ചെന്നു. കൈ പിടിച്ചു എന്റെ തോളിലൂടെ വെപ്പിച്ചു. ഇടുപ്പിലൂടെ കൈ ചുറ്റി.എന്ത്‌
ചൂടാണിപ്പോ. നല്ല പനിയുണ്ട്‌ എഴുന്നേല്‍പ്പിക്കുമ്പോഴാ മൂക്കില്‍ നിന്ന്‌ വരുന്ന ചൂട്‌ ശ്വാസമെന്റെ
കവിളിലടിച്ചു പൊള്ളി.

ആ നനഞ്ഞ പാവാടയും, ടി ഷര്‍ട്ടും എന്റെ കയ്യിലേക്കും, അവളുടെ ശരീരത്തിലും ഒട്ടി നിൽക്കാണ്‌.
നടക്കാനവള്‍ വല്വാതെ ബുദ്ധിമുട്ടി.തിണ്ണയിൽ നിന്ന്‌ സ്റ്റെപ്പുകളിറങ്ങുമ്പോ ആ ശരീരം എന്റെ മേത്തേക്ക്‌
ചാഞ്ഞുകൊണ്ടായിരുന്നു നിന്നത്‌.

മഴയിലേക്ക്‌ വീണ്ടും ഇറങ്ങണം!!. ഞാന്‍ മടിച്ചു നിന്നു. അവൾക്ക്‌ വീണ്ടും മഴ കൊള്ളില്ലേ.?എന്ന
ചോദിക്കാനും വയ്യ..!!

“സാരല്ലടാ….” അവളുടെ എടുത്തുനിന്ന്‌ എന്തേലും നീക്കം പ്രേതീക്ഷിച്ചതും അനു പാതി മുറിഞ്ഞു പോയ
ശബ്ദത്തില്‍ പറഞ്ഞു. സ്റ്റെപ്പിൽ നിന്ന്‌ മഴയിലേക്ക്‌ ഇറങ്ങുമ്പോ ഒരു കൈ കൊണ്ട്‌ അവളുടെ തല
നനയാതെ ഇരിക്കാന്‍ നോക്കി. ഓരോ അടി വെക്കുബോഴും അവളുടെ കൈ തോളില്‍ മുറുകുന്നുണ്ട്‌.
ഡോര്‍ തുറന്നു അവളെ സൈഡ്‌ സീറ്റില്‍ ഇരുത്തി. കാറിലേക്ക്‌ പാഞ്ഞു കേറുന്നതിനു പകരം ഞാൻ
ഇത്തിരി നേരം കൂടെ മഴ കൊണ്ടു. കണ്ണില്‍ നിന്ന്‌ അറിയാതെ വരുന്ന കണ്ണുനീര്‍ അതിനൊപ്പം ഒലിച്ചു
പോയിരിക്കണം.

ഹോസ്പിറ്റലിലേക്ക്‌ പോവുമ്പോ കാറിന്റെ സൈഡ്‌ സീറ്റിലിരുന്ന്‌ ചെറിയമ്മ ഇടക്കിടക്കെന്നെ
നോക്കുന്നത്‌ കണ്ടു. ഗിയറിനു മുകളിലുള്ള കൈയ്യിലേക്ക്‌ അവളുടെ കൈ കൊണ്ടൊന്ന്‌ പിടിക്കാനിടക്ക്‌
നോക്കി.എന്തോ പറയാനും വന്നു. എല്ലാം അറിഞ്ഞെങ്കിലും ഫേസ്‌ ചെയ്യാന്‍ എനിക്ക്‌ വല്ലാത്ത
ബുദ്ധിമുട്ടായി. അതോണ്ട്‌ തന്നെയാവും അവൾ പിന്നെയൊന്നും മിണ്ടില്ല.

മെയിന്‍ എന്‍ട്രന്‍സില്‍ കാര്‍ നിര്‍ത്തി.ഒരു വീല്‍ ചെയര്‍ എടുക്കാമെന്ന്‌ പറഞ്ഞെങ്കിലും അവളു
കേട്ടില.വേണ്ടന്ന ഉത്തരവ്‌ തന്നപ്പോ പിന്നെയൊന്നും ചോദിച്ചില്ല. കാറില്‍ നിന്ന്‌ ഇറങ്ങാന്‍
ബുദ്ധിമുട്ടുന്നത്‌ കണ്ടപ്പോ അറിയാതെയാ മുഖത്തേക്ക്‌ നോക്കി പോയി. വയ്യാത്തയാ മുഖത്തു, എനിക്ക്‌
വേണ്ടി പൊട്ടിമുളപ്പിക്കാന്‍ വെച്ചൊരു ചിരിയുണ്ട്‌. ഇറങ്ങുന്ന കൂട്ടത്തില്‍ അവൾ രണ്ടു കണ്ണുമടച്ചു
ചിരിച്ചു.

വീണ്ടും എന്റെ തോളില്‍ തൂങ്ങിയായി നടപ്പ്‌. പതിയെയാണ്‌,സാവധാനം. സമയമെടുത്താണ്‌ ഓരോ
സ്റ്റെപ്പും വെക്കുന്നത്‌. ലിഫ്റ്റിന്റെയുള്ളില്‍ അവൾ എന്റെ തോളിലേക്ക്‌ തല ചായിച്ചു നിന്നു.കൂട്ടി
പിടിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല.എന്റെ പെണ്ണല്ലേ? നെഞ്ചോട്‌ ചേര്‍ത്തപ്പോ ആശ്വാസം പോലെ
ഒരു കുറുകല്‍ കേട്ടു.

ലിഫ്റ്റില്‍ നിന്നിറങ്ങിയത്‌ രേവരതിയാന്റിയുടെ മുന്നിലേക്ക്‌.ഡോക്ടര്‍ തന്നെയാണ്‌. ഞങ്ങളെ നന്നായി
അറിയുന്നതുമാണ്‌.ചെറിയമ്മയുടെ ആ കോലം കണ്ടാന്റിയൊന്ന്‌ ഞെട്ടി. എന്റെ പിന്നെ

പറയണ്ടല്ലോ.നനഞ്ഞു കുളിച്ച കോഴിയെപ്പോലെ രണ്ടെണ്ണമാ മുന്നിലേക്ക്‌ ചെന്നാലോ? എന്ത്‌
കരുതുമവര്‍. പക്ഷെ ചെറിയമ്മയുടെ അവസ്ഥ അവര്‍ക്ക്‌ നല്ലപോലെ മനസ്സിലായി…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *