ചതിയാണ്… അഭിനയം. ഉള്ളിൽ ആരോ മുരണ്ടു… വിശ്വസിക്കരുത്. ഇത്ര കാലം നിന്നെ
പറ്റിച്ചതാണ്.ഫോണ്‍ ചെവിയില്‍ നിന്ന് പറച്ചു… കട്ടാക്കി കീശയിൽ തിരുകി…
“അഭി… ന്നടാ….” അര്‍ജുന്‍ നീട്ടിയ… ഗ്ലാസ് വാങ്ങി തൊണ്ടയില്‍ കമഴ്ത്തി.”(ക്രാഹാ.. “. തീഗോളമുരുണ്ട്
വയറ്റില്‍ എത്തിയതറഞ്ഞു. എല്ലാര്‍ക്കും ഒരു നോട്ടം ,കണ്ണ് നിറഞ്ഞത് കണ്ടു കാണും. കിട്ടിയ കുപ്പി
ഗ്ലാഡ്സിലേക്ക് കമഴ്ത്തി. ഇത്തിരി കൂടെ അകത്താക്കി. മതിയെന്ന് തോന്നിയില്ല… കുപ്പി നേരെ
വായിലേക്ക് കമഴ്ത്തി ഇറക്കി.പൊളളിയിറങ്ങുന്ന സുഖം.മിനറല്‍ വാട്ടര്‍ തുറന്നു അതും
അന്നനാളത്തില്‍ നിറച്ചു… മുഖത്തു പൊടിഞ്ഞ വിയര്‍പ്പും ചുണ്ടും, തുടച്ചു.
“ഡാ ഡാ അഭി ഓവര്‍ ആണ് ട്ടോ…” അജിന്‍.കലിപ്പിട്ടു. അവന്റെ ചുണ്ടിലെരിയുന്ന. കഞ്ചാവിന്റെ
കൊള്ളി വാങ്ങി… ആഞ്ഞു വലിച്ചു. സൈഡിലെ സ്ഥിരം മൂലയില്‍ ചെന്നു നിലത്തു ഇരുന്നു. വലിച്ചു
കേറ്റി.സമയം നിന്നു. വേദന നിന്നു, ശബ്ദം കാതിനെ കൊന്നില്ല.ഉള്ള് എരിഞ്ഞു.വെള്ളം വേണം എന്ന്
ആംഗ്യം കാട്ടി… അജിന്‍ എന്റെ വായില്‍ കമഴ്ത്തി തന്നു… ചുമരിലേക്ക് ചാരി ഇരുന്നു… മുന്നിലെ തുറന്ന
വാതിലിലൂടെ കാണുന്ന ഇരുണ്ട ആകാശത്തു… മുഴക്കത്തോടെ, മിന്നി പോവുന്ന വിമാനം കണ്ടു.
അതങ്ങനെ ഏതോ കോണിലേക്ക് ആളുകളെയും കൊണ്ട് പോവാണ്. മുന്നിൽ പതിയെ ഒരു രൂപം
തെളിഞ്ഞു.. കണ്ണ് ഒന്ന് മുറുക്കെ അടച്ചു തുറന്നു.
ഐറ ആണ്… നല്ല കലിപ്പില്‍…
“കള്ളി വന്നല്ലോ……” സൈഡില്‍ നിന്ന് ആരോ പറഞ്ഞു… മുന്നിൽ നിൽക്കുന്ന സാധനത്തിനെ നോക്കി
തന്നെ ഞാന്‍ ചിരിച്ചു… ഇടക്ക് അവള്‍ എന്നെ നോക്കി കൂടെ ചിരിച്ചില്ലേ??
“ദേ ശരത്തേട്ടാ എന്റെ വായിൽ നിന്ന് കേൾപ്പിക്കരുത് ട്ടോ…” കൈ ചൂണ്ടി അവൾ കുരച്ചു.
“ഇവനെന്തിനാ ഇങ്ങനെ കണ്ട സാധനം മുഴുവന്‍ കൊടുക്കുന്നത്… ഒരു വെളിവും ഇല്ലാതെ കിടക്കുന്നത്
കണ്ടില്ലെ ” അവളത് ചൂടായി പറഞ്ഞത് ആണോ അതോ ചിരിച്ച് പറഞ്ഞത് ആണോന്നാ സംശയം…
കണ്ണ് പിടിക്കണില്ല..
“നിന്റെ കെട്ടോനൊന്നുമല്ലല്ലോ…”” അജിന്റെ ചോദ്യം.ഐറയോട്. ചിരി വന്നു. എന്തോ
നില്‍ക്കുന്നില്ല.അവളുടെ ആ മുഖം ഇപ്പൊ ഒന്ന് കാണണം. ചമ്മി പോയി കാണോ?.സൈഡിലേക്ക്
ചെരിച്ചു.. ഞെട്ടി തൊട്ടു മുന്നില്‍ അവൾ… ഞാൻ തല ബാക്കിലേക്ക് വലിച്ചു. മുടി പിടിച്ചു മുകളിലേക്ക്
എന്റെ തല പൊക്കി അവൾ നോക്കി .
ഹാ… ” ഞാന്‍ ഞെരങ്ങി
“കിട്ടി അല്ലേടാ നല്ലോണം….”മുഖത്തെ പാടുകൾ കണ്ടു കാണും.. വിരലുകൊണ്ട് അതില്‍ അമര്‍ത്തി
നോക്കി അവളുടെ ചോദ്യം…
ഞാന്‍ അവളുടെ കൈ പിടിച്ചു ഉന്തി.. ഇങ്ങനെ വേദനയാക്കുന്നതെന്തിനാ..എന്നാ മുടിയവൾ
വിട്ടില്ല.മൂക്കു കൊണ്ട് മണം പിടിച്ചു കൂര്‍പ്പിച്ചു നോക്കിയപ്പോ ഞാൻ അസ്വസ്തതയോടെ തലമാറ്റി..
ഇവളെന്താ എന്റെ കാമുകി ആണോ?.
“ഉള്ളതൊക്കെ വിഴുങ്ങിക്കോ….” ചവിട്ടി തുളളി അവളെഴുന്നേറ്റ് പോയി… എന്തിനാ ഇതൊക്കെ എന്നോട്
പറയുന്നത്. കണ്ണ് തുറക്കാന്‍ പണി പെട്ടു. ഉറക്കം വന്നു മുന്നോട്ട് കുനിഞ്ഞു തൂങ്ങി.ജസ്റ്റിന്‍ ഗിറ്റാറില്‍
കൈ വെച്ചെന്ന് തോന്നി.. ചെവിയിലേക്ക് പതിയെ പതിയെ താളം അരിച്ചെത്തി…
കയ്യില്‍ ആരോ പിടിച്ചു…
“ഹ്മ്മ്…” ഞാൻ മുഖം ഉയര്‍ത്തി. അടുത്തിരുന്നു ഉള്ളം കയ്യിലെ മുറി സൂക്ഷിച്ചു നോക്കുന്ന ഹഐറ.
ഇവൾക്ക് വട്ടാണോ?? എന്നെവന്നു പൊരതിയുന്നതെന്തിനാ?? പുതിയ ഡ്രസ്സൊക്കെയാണ് ഇട്ടിരിക്കുന്നത്…
മുഴുത്ത മുലയിലേക്ക് അറിയാതെ നോക്കി പോയി. ഇവളെ പിറകില്‍ നിന്ന് കണ്ടാല്‍ ഇത്ര വല്ല്യ
മുലയുണ്ടെന്ന് പറയില്ല… നല്ല വലിപ്പം ഉണ്ടല്ലോ… ചുരിതാര്‍ ടോപ് ഇപ്പൊ പൊട്ടുമോ?? അജിന്‍ വരച്ച
പോലെ ആ കൊഴുത്ത മുല ആയിരിക്കും ഉള്ളിൽ…ഗ്ശേ ഞാന്‍ എന്തൊക്കെയാണ് ആലോചിക്കുന്നത്..
മോശം മോശം… ആ കണ്ണിലേക്കു നോക്കിയില്ല..എന്റെ കൈ അവളുടെ മടിയില്‍,ആ കയ്യിൽ. മടുപ്പ്
തോന്നി.ശല്യം. അപത്തം!!! വായിൽ നിന്ന് വീണു പോയി…അവളുടെ മുഖം മുറുകി. ഉള്ളകൈയ്യില്‍
മുറിയില്‍ അവൾ വിരൽ അമര്‍ത്തി.വല്ല്യ വേദന ഒന്നും തോന്നീല്ല. മാറ്റം കാണാഞ്ഞിട്ട് ആണെന്ന്
തോന്നുന്നു. അവള്‍ കൈ വലിച്ചു.
