മിഴി [ Full ] 14അടിപൊളി  

“അറിഞ്ഞതൊക്കെ ശെരിയാ… കൈ മുറിച്ചതും അതിനാ, വയസ്സും പ്രായവും, ബന്ധവും ഒന്നും എനിക്ക്‌
പ്രശ്‌നമില്ല, ഇഷ്ടപ്പെട്ടു പോയി. എന്റെ കൂടെയുണ്ടായാല്‍ മതി ” എങ്ങനെയോ നാവിൽ വന്നു.

പറഞ്ഞു.ചെറിയമ്മയെ നോക്കാന്‍ തോന്നിയില്ല, തല താഴ്ത്തിയങ്ങനെ നിന്നു. പിന്നൊന്നും ആരും
മിണ്ടുന്നില്ല. കൈകൂട്ടി തിരുമ്മിയും, ശ്വാസം എടുത്തു വിട്ടും, ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങനെയിരുന്നു

ഇത്തിരി കഴിഞ്ഞപ്പോ എന്തേലും കഴിക്കെന്നു പറഞ്ഞു എന്നെയും, ചെറിയമ്മയെയും, ഗായത്രിയെയും,
ഗദരിയേച്ചിയെയും വെറുതെ വിട്ടു തന്നു.ഒന്നും മിണ്ടാതെ കഴിച്ചു. നേരെ ചെന്ന്‌ റൂമില്‍ കിടന്നു.
അവരെന്തൊക്കെയോ പിന്നെയും സംസാരിക്കുന്നുണ്ടായിരുന്നു. എന്തേലുമാവട്ടെ.

രാത്രിയെപ്പോഴോ കണ്ണ്‌ തുറന്നപ്പോ, കൂടെയാരോ ഉണ്ട്‌. ചെറിയമ്മയാണോ?. ഇത്തവണ
ചാടിപ്പിടഞ്ഞൊന്നും എഴുന്നേറ്റില്ല. ചവിട്ടി തള്ളിയിടാനും തോന്നിയില്ല,അവളില്‍ നിന്ന്‌ കുറച്ചു വിട്ടു
കിടന്നു. പാവം!! അങ്ങനെ തോന്നി.

രാവിലെ കണ്ണുതുറക്കുമ്പോ മഴയായിരുന്നു..ആരുമടുത്തില്ല. ഇന്നിനി കരയാനൊന്നും വയ്യ. എന്തിനാ
ഞാനിങ്ങനെ ദേഷ്യം പിടിച്ചു നടക്കുന്നത്‌. പഴയ പോലെയാവണം.ചെറിയമ്മയോടെല്ലാം ചോദിച്ചാലോ?
ഒരു സോറി പറഞ്ഞാലോ. ഇന്നലെന്തൊക്കെ ചെയ്തു , എത്ര ദേഷ്യം പിടിച്ചു,തളളിയിട്ടുചീത്ത
പറഞ്ഞു.അവളെന്റെ അച്ഛനെയും അമ്മയെയും പറയുന്നതാണ്‌ സഹിക്കാന്‍ വയ്യാത്തത്‌.
എന്നാലുമിന്നലെ കരഞ്ഞപ്പോ. അത്‌ കാണാന്‍ വയ്യായിരുന്നു.ആഹ്‌ നോക്കാം.

മലര്‍ക്കേ തുറന്നിട്ട ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. മുറ്റത്തു കുട ചൂടിയാരോ നിൽക്കുന്നുണ്ട്‌.
ചെറിയമ്മയുടെ മുറില്‍ വെളിച്ചമൊന്നുമില്ല. അവളവിടെയില്ല. എന്നാലും അവിടെ വരെയൊന്ന്‌
പോയാലോ?.

റൂമില്‍ കേറിയപ്പോ നല്ല മണമുണ്ടവളുടെ. ഇവിടെങ്ങാനുമുണ്ടോ?.. ടേബിളില്‍ അവളുവെച്ച ഫോൺ
കണ്ടു.വെറുതെ ഒന്നെടുത്തു. കുറച്ചു കാലം മുന്നേവരേ ലോക്ക്‌ അറിയാമായിരുന്നു അതടിച്ചു നോക്കി.
ചിലപ്പോ മാറ്റിയിട്ടുണ്ടെങ്കിലോ? ഇല്ല തുറന്നു വന്നു. അപ്പോഴാ ശ്രദ്ധിച്ചേ. എന്റെയും അവളുടെയും
സെല്‍ഫിയാണത്തില്‍ വാൾപേപ്പർ. എന്താ സ്‌നേഹം. വാട്സ്‌ആപ്പെടുത്തു നോക്കി . ഇതൊന്നും ഇവള്‌
നോക്കാറില്ലേ? ഫുള്‍ മെസ്സേജ്‌ നിറഞ്ഞു കിടക്കുന്നുണ്ട്‌.

ഗാലറിതുറന്നു. കുറച്ചു തിരഞ്ഞപ്പോ.. ഒരുപാട്‌ ഫോട്ടോകളുണ്ട്‌ എല്ലാം കുറേ കാലം
മുന്നേയുള്ളതാണ്‌.എന്റെയും അവളുടെയും ഒരുപാടെണ്ണമുണ്ട്‌. ഇടക്ക്‌ അവളുടെയൊരു അളിഞ്ഞ
ഫോട്ടോകണ്ടു.അണ്ണാച്ചിയെ പോലെ.ഹിഹി കണ്ടു ചിരിവന്നു. ഒരു പണി കൊടുത്താലോന്ന്‌ തോന്നി
.വാട്സാപ്പില്‍ അവളുടെ, ഏതോ ഒരു ഗ്രൂപ്പ്‌ ,എംബിബിസ്‌ ബാച്ച്‌ അണോ?…തോന്നുന്നു, അതിലങ്ങിട്ടു
.ഒരു സുഖം.

പിന്നവിടെ നിന്നില്ല. എപ്പോഴാ ഓടിപ്പിടിച്ചു ഇങ്ങട്ട്‌ കേറിവരുന്നതെന്നൊന്നും പറയാന്‍ പറ്റില്ല. താഴേക്ക്‌
ചാടി. റൂമിലൊന്നും ആരേയും കണ്ടില്ല. അച്ഛനും അങ്കിള്‍മാരും, ഗായത്രിയും വരാന്തയില്‍
ഇരിക്കുന്നുണ്ട്‌. എന്തൊക്കെയോ പറയുന്നുണ്ട്‌. അടുക്കളയിലേക്ക്‌ കേറി.

അമ്മ, ഗാദരിയേച്ചി.രണ്ടും തിരക്കിലാണ്‌ ബാക്കിലൂടെ ചെന്ന്‌ അമ്മ കുടിച്ചുകൊണ്ടിരിക്കുന്ന കട്ടന്‍ചായ
എടുത്ത്‌ ഇത്തിരിയിറക്കി. തിരിഞ്ഞൊന്നും നോക്കീല്ലേലും രണ്ടുമെന്നെ കണ്ടിട്ടുണ്ട്‌. അമ്മയുടെ
ചുണ്ടില്‍ നല്ലൊയൊരു ചിരി വന്നത്‌ ഞാനൊളിഞ്ഞു നോക്കി കണ്ടു. ഇന്നലെ പറഞ്ഞപോലെ അതിന്‌
പ്രാന്ത്‌ തന്നെയാ.

“ലക്ഷ്മിയമ്മേ.. ഈയഭിക്ക്‌ എന്ത്‌ ദേഷ്യമായിരുന്നെന്നോ… ബാംഗ്ലൂരിൽ വെച്ച്‌
പരിഭവം. പറയുന്നതിനിടയില്‍ എന്നെയൊക്കെ ആക്കി നോക്കുകയും ചെയ്തു.

ഗദരിയേച്ചിയുടെ

“പിന്നേ അന്നെന്നെകണ്ട്‌ മിണ്ടിയില്ല… അത്‌ ചോദിക്കമ്മേ…?” ഞാനും കൊടുത്തു തിരിച്ചു..

“ആഹാ.”..പറഞ്ഞതിഷ്ടപ്പെട്ടില്, അങ്ങനെ അഭിനയിക്കുന്നതാ. രണ്ടു കയ്യും ഈരയിൽ കുത്തി
കുറുമ്പോടെ ചേച്ചി നോക്കി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *