ഒന്‍പതു മണി വരെ സമയമുണ്ട്.അമ്പലത്തിൽ നിന്ന് വരാൻ ഒരു അഞ്ചു മിനുട്ട് മതി.കണക്കൊന്നും
തലയില്‍ വരുന്നില്ലല്ലോ.കൈയ്യൊക്കെ മുറിച്ചാല്‍ എത്ര സമയമെടുക്കും ചാവാൻ??. ആവ്വോ!!!
എന്തായാലും അവനെ വിളിച്ചു ഇത്തിരി സെന്റിയിട്ടിട്ട് മുറിക്കാം. എന്നാ അവന്‍ വന്നോളും.തെണ്ടിയിനി
ചത്തോട്ടെന്നെങ്ങാനും വിചാരിക്കോ!!..
താഴെനിന്ന് ആരോ വരുന്നപോലെ തോന്നി അവന്റെ അമ്മയാണോ??.. എഴുന്നേറ്റോന്നറിയാനാവും.ചാടി
ബെഡില്‍ കേറി വാതിലിനു തിരിഞ്ഞു കിടന്നു. കണ്ണടച്ചു.പിറകില്‍, ആ വാതിൽ മെല്ലെ തുറന്നു
വന്നതറിഞ്ഞു. പിന്നേ അടയുന്നതും.അഞ്ചു മിനുട്ട് കൂടെ അങ്ങനെ കിടന്നു.പിന്നേ എഴുന്നേറ്റ് ഡോര്‍
തുറന്നു താഴേക്ക് നോക്കി.. പാവം ടി വി കാണുന്നുണ്ട്.
റൂമിലേക്ക് തന്നെ കേറി.വാതിലടച്ചു, ലോക്ക് ചെയ്തില്ല.തലയില്‍ എന്തൊക്കെയോ
പെരുക്കുന്നു.വെറുതെ വിയര്‍ക്കുന്നു.അസ്വസ്ഥത.ഇന്നലെ കൊണ്ടുവന്ന കുപ്പി
തിരഞ്ഞു..കബോര്‍ഡിന്റെ ഉള്ളില്‍ നിന്ന് സാധനം കിട്ടി. ബാത്റൂമില്‍ കേറി വെള്ളമെടുത്ത് രണ്ടെണ്ണം
അകത്താക്കി.ഉഫ്.. ഇപ്പൊ ഇത്തിരി ധൈര്യമൊക്കെ വന്നു. ഫോൺ എടുത്തു ബെഡില്‍ കേറി ഗാല്ലറി
ഒന്ന് തപ്പി..ചെറിയമ്മ,അമ്മ,അച്ഛന്‍ ഞങളുടെ ഫോട്ടോകൾ.ചെറിയമ്മയും ഞാനും ചേര്‍ന്ന ഒരുപാട്
നിമിഷങ്ങൾ അവളുടെ മടിയില്‍ കിടക്കുന്നത്, എന്നേ കെട്ടി പിടിച്ചു കഴുത്തില്‍ ഉമ്മ വെക്കുന്നത്.
പുതിയ പുതിയ ഡ്രെസ്സില്‍ ഞങ്ങൾ എന്നും ഒന്നിച്ചെടുക്കുന്നത്.. ഇന്നലെയെടുത്ത സെല്‍ഫി വരെ.
എന്നാ ഇന്നലെ അവളെന്നെന്തൊക്കെയാണ് പറഞ്ഞത്.നായെയെപ്പോലെ എന്ന്, വേശ്യയെ എനിക്ക്
പെണ്ണായി കിട്ടുമെന്ന്, അച്ഛന്റെയും അമ്മയുടെയും മോനല്ലാന്ന്. അമ്മ എന്നോട് ഇന്നലെ എന്താണ്
കാണിച്ചത്.
അറ്റ്‌ലീസ്റ്റ് എന്നെയൊന്ന് വിളിച്ചൂടെ അവര്‍ കൂടിയിരുന്നു സംസാരിക്കുമ്പോ.അതൊരു മര്യാദയല്ലേ?.
കുടിച്ചത് കൊണ്ടാണെന്നു തോന്നുന്നു.വിഷമം വരുന്നു. ഒന്നുകൂടെ വേഗം അകത്താക്കി.കുപ്പി ഭദ്രമായി
കിട്ടിയിടത്ത് തന്നെ വെച്ചു. സമയം നീങ്ങി തുടങ്ങി.എട്ടരവരെയായി.ഫോൺ അടിക്കുന്നുണ്ട് ഗായത്രി.
സമാധാനം തന്നൂടെ പെണ്ണെ??. ഇത്തിരി നേരം കൂടെ എന്തോ കാട്ടി നീക്കി..
8:50 ഉള്ളില്‍ നിറയുന്ന പേടി പിന്നെ വല്ലാത്ത ധൈര്യമായി.ഒന്നുല്ലേലും എല്ലാരും കിടന്നൊന്ന് പേടിക്കട്ടെ..
ഫോൺ എടുത്തു ഹരിയെ വിളിച്ചു..
“എന്താടാ അഭി. ഞാനിതാ ഇറങ്ങാന്‍ നിക്ക…
സെന്റി അടിക്കാം.
“ഹരി അത്…” ഞാന്‍ തുടങ്ങി. ഒരു കരച്ചിലിന്റെ തുടക്കം…
“എന്താ അഭി എന്ത് പറ്റി..?” അവന് സംശയം തോന്നിയോ ഇത്ര പെട്ടന്ന്?? എനിക്ക് ഇത്ര വല്ല്യ ഭാവ മാറ്റം
ഒക്കെയുണ്ടോ.. ആഹ് എന്തേലും ആവട്ടെ.
“എടാ വയ്യടാ..എല്ലാം മടുത്തു. എന്നെയൊന്നും ആര്‍ക്കും വിലയില്ലെടാ..അമ്മ മിണ്ടണില്ല, ഇത്രകാലം
സ്നേഹിച്ചിരുന്ന ആരും. ന്നേ തിരിഞ്ഞു നോക്കുന്നുകൂടിയില്ല. ഞാന്‍ ഒരു പാഴ് ജന്മം.ഒരു പട്ടിയുടെ
വിലപോലുമില്ലെടാ… ചെറിയമ്മ പറഞ്ഞതാവും ശെരി. ഞാന്‍ ശെരിക്കും ഇവരെ മോൻ അല്ലെന്നടാ ഹരി
തോന്നണേ… ന്തിന് ജീവിക്കാ ഇനി…നീയെല്ലാരോടും പറയണം എനിക്ക് അവരോടൊന്നും
പ്രശ്‌നമില്ലായിരുന്നെന്ന്. ആരോടും വിഷമിക്കല്ലേ ന്ന് പറയണം… ”
“അഭി….” അവനിടയില്‍ കേറി… ശ്ലേ!!..
“എടാ.. നീയുണ്ടവണം അവര്‍ക്ക് ട്ടോ എല്ലാംസഹായത്തിനു…” ഞാൻ പറഞ്ഞു പൂര്‍ത്തിയാക്കി..
ഇനിയും വല്ല വാക്ക് കണ്ടെത്തേണ്ടി വരും.
“എടാ നായിന്റെ മോനേ…” അതാവരുന്നു തെറി..സംഭവം ഏറ്റെന്നു തോന്നുന്നു.വണ്ടി അവിടെ നിന്ന്
മുരണ്ടത് കേട്ടു
“സോറി ടാ…” ഞാന്‍ വെച്ചു.ഹോ… ഒന്ന് ശ്വാസം വിട്ടു..ഇനി സമയമില്ല. ഡോര്‍ ലോക്ക് അല്ലല്ലോന്നാ
ആദ്യം നോക്കിയത്.അല്ല.
ഓടി ബാത്റൂമില്‍ കേറി.ഷെല്‍ഫിലെ ബ്ലേഡ് പാക്കറ്റ് പൊട്ടിച്ചു ഒന്നെടുത്തു. മുന്നിലെ കണ്ണാടിയിൽ
മുഖമൊന്ന് നോക്കി.ശ്വാസം വലിച്ചെടുത്തു..ബ്ലേ്ഡില്‍ വിരല്‍ അമര്‍ത്തി.ഇടതു കൈപ്പത്തിക്കു താഴെ
നോക്കി.കിണ്ടി!!എവിടെ ഞെരമ്പ്.. കാണുന്നില്ലല്ലോ.
