മിഴി [ Full ] 14അടിപൊളി  

സ്റ്റെപ്പിൽ നിന്ന്‌ കേറി റൂമിലേക്ക്‌ തിരിയുമ്പോ പിറകിലേക്കൊന്ന്‌ പാളി നോക്കി.അവൾ മെല്ലെയെന്തോ
ആലോചിച്ചു കയറി വരുന്നുണ്ട്‌. അവളെ റൂമിലേക്ക്‌ പോണോ അതോ എന്റെ റൂമിലേക്ക്‌
വരാനാണോന്ന്‌ ആണോ?.ആവുൃവും

ഇവിടേക്ക്‌ തന്നെയാവും വര. അങ്ങനത്തെ മിന്നാലല്ലേ. റൂമില്‍ക്കേറി ഞാനൊന്ന്‌ ശ്വാസം വിട്ടു.
സൈഡിലെ ചെറിയയില്‍ കേറിയിരുന്നപ്പോഴേക്ക്‌ ചെറിയമ്മ വാതില്‍ക്കലെത്തി. മൈന്‍ഡ്‌
കൊടുത്തില്ല. നോക്കുന്നുണ്ട്‌ കക്ഷി. ഒന്നും പറയാഞ്ഞിട്ടാവും, ബെഡിലേക്ക്‌ കേറി കാലു
കേറ്റിയൊറ്റയിരുത്തം.. ആഹാ..

“അതേ എങ്ങാട്ടാ മോളുടെയിപ്പോക്ക്‌ല? നിനക്ക്‌ നിന്റെ റൂമുണ്ടല്ലോ??? എന്റെ റൂമിൽ
കേറിയിരിക്കണോ?? പേടിച്ച്‌ തൂറാനാണേൽ അതൊക്കെയവിടെ. ന്റെ റൂമിലെങ്ങളും നാറ്റിച്ചാ എടുത്ത്‌
ഞാന്തോട്ടിലെറിയും..” പുറത്തേയീ ഒച്ചയിലൊന്നും പറഞ്ഞിട്ട്‌ അങ്ങട്ട്‌ ദേഷ്യമുള്ളപോലെ തോന്നുന്നില്ല.
കൂര്‍പ്പിച്ച ഒരു നോട്ടമുണ്ട്‌ ചെറിയമ്മക്ക്‌.പിന്നെയാണേൽ എന്നെക്കാണിക്കാനാ കാലു രണ്ടും ,ബെഡിലിട്ട്‌
അങ്ങട്ടും, ഇങ്ങട്ടും നീക്കി, നീക്കി ബെഡ്‌ ഷീറ്റ്‌ മൊത്തമവളു ചുളുക്കി…

“ഡീ……. “ഇങ്ങനെ പറഞ്ഞിട്ടും അവള്‍ക്കൊരു കുലുക്കമില്ലെന്നേ.ഞാന്‍ ഒച്ചയിട്ടു.
“ന്താടാ… നീയെന്താന്ന്‌ വെച്ചാല്‍ ചെയ്ത്‌. ഞാനിവിടെയിരിക്കൂ.” ഇത്ര നേരം പാവമായിരുന്ന അവളൊന്നും

ഒച്ചയിട്ട്‌ തൊടങ്ങി. കൈ രണ്ടും ബെഡില്‍ കുത്തി പ്രതിക്ഞ്ജയെടുക്കുന്ന പോലെ അവളൊന്നും ചിരിച്ചു
കാട്ടി.

ഹോ അവളുടൊരു ചിരി.ഇവിടിരുന്നാല്‍ വട്ടാവുവല്ലോ. താഴെപ്പോയാല്‍ അച്ഛന്റെ വായിലുള്ളതും
കേള്‍ക്കേണ്ടി വരും. നിസാര കാര്യമല്ലോ ഞാൻ ചെയ്തത്‌.അച്ഛന്റെയും,അമ്മയുടെയും ചെറിയ ശബ്ദം
താഴെനിന്ന്‌ കേൾക്കുന്നുണ്ടോ? തോന്നലാവും മഴയാണല്ലോ?

“അഭി…” തൊടങ്ങി വിളി. അറിയാമായിരുന്നു ഇതിങ്ങനെ തന്നെയാവുന്ന്‌.നല്ലത്‌ മിണ്ടാതെ
നില്‍ക്കുന്നതാണ്‌. ഈ ഇടിയൊന്ന്‌ കുറഞ്ഞിരുന്നേല്‍, അമ്മയുടെ റൂമിക്കോ അല്ലേലിവളെ റൂമിലേക്കോ
ഓടി, വാതിലടച്ചിരിക്കാമായിരുന്നു. ഇത്‌ കുറയണ്ടേ!!!

“ഡാ പൊട്ടാ…….” കനപ്പിച്ച വിളി. നേരത്തെ വിളിച്ചതിന്‌ ചെവികൊടുക്കാത്തതിനാണ്‌.പൊട്ടന്‍ ല്ലേ?

“നിന്റെയപ്പൂപ്പനാടി പൊട്ടന്‍….” ചെയറില്‍ നിന്ന്‌ എഴുന്നേറ്റ്‌, ആ വായിലൊരു തുണി തിരുകി
വെക്കണമെന്നുണ്ടായിരുന്നു. കലപില, കലപിലാന്ന്‌ ഓരോന്ന്‌ പറഞ്ഞോണ്ടിരിക്കും തെണ്ടി. അതിന്‌
വേണ്ടി കൈ രണ്ടുമൂന്നി എഴുന്നേറ്റപ്പോഴേക്ക്‌, തുറന്ന ഡോറിന്റെയിടയിലൂടെ, ചെറിയൊരു മിന്നല്‍.
പണ്ടാരമടങ്ങാൻ അവിടെ തന്നെയിരുന്നു. എണീക്കുമ്പോ ആണെങ്കിലോ
മിന്നലുകൊള്ളുന്നത്‌.മുനിലിരിക്കുന്ന അവളാണെകില്‍, കൂമനെ പോലെ മുഖമാക്കി നോക്കുന്നുണ്ട്‌.
ഞാനെന്താ ഉടുക്കാതെയെങ്ങാനും നിൽക്കാണോ ഇങ്ങനെനോക്കാൻ:?..

“അഭി… ന്തിനാടാ നീയിങ്ങനെ ദേഷ്യം പിടിക്കണേ…?” ശെരിക്കും അതൊരു വിഷമ ത്തിന്റെ
വാക്കുകളായിരുന്നു.ആ കണ്ണില്‍ ചെറിയ നനവ്‌ കണ്ടപോലെ തോന്നി. ഹി ഹി. കൊള്ളുന്നുണ്ടല്ലേ
കൊള്ളട്ടെ! എന്നോട്‌ എല്ലാമോന്ന്‌ പറഞ്ഞാലെന്തായിരുന്നു?സ൯കര്യമില്ല നല്ല പോലെ സംസാരിക്കാന്‍.

“നിന്റെയപ്പൂപ്പന്‍ വന്നു പറഞ്ഞിട്ടൊന്നുമില്ലല്ലോംന്നോട്‌ നല്ലപോലെ സംസാരിക്കാന്‍, ഞാനിങ്ങനേ
പറയൂ…” ഇത്ര പറഞ്ഞപ്പോഴേക്ക്‌ സൈഡിലെ ജനലിന്റെ പുറത്ത്‌ നിന്ന്‌, വിഷുവിനു പടക്കം
പൊട്ടിച്ചപോലെ, ഒറ്റ പൊട്ടലായിരുന്നു. ഇറങ്ങിയോടിയാലോ എന്ന്‌ തോന്നി.പിന്നെ മോശമല്ലേ?
ചെറിയമായാണേല്‍ എന്റെയടുത്തേക്ക്‌ ഓടിയടുക്കാന്‍, ബെഡിൽ നിന്ന്‌ കാൽ പുറത്തേക്ക്‌
എടുക്കുകയും ചെയ്തു. വന്നില്ല! ഞാൻ നല്ലപോലൊന്ന്‌ കണ്ണുരുട്ടിയതു കൊണ്ട്‌ പേടിയോടെ
അവിടെത്തന്നെയിരുന്നു.പേടിത്തൂറി.

“ഞാന്‍ ദേഷ്യം പിടിക്കണത്‌ കേൾക്കണ്ട ന്നുണ്ടേൽ, ഇവിടുന്ന്‌ പൊയ്ക്കോ ” പറയാന്‍ ബാക്കി വെച്ചത്‌
കൂടെ,ചെറിയ പേടിയോടെ ഞാമ്പറഞ്ഞു. അവളെ ടേടിച്ചിട്ടല്ല.മിന്നലു വന്നു ഷോക്കടിക്കുമോന്നൊരു
പേടിയുണ്ട്‌. ഞാന്‍ ചുറ്റിനും നോക്കുന്നത്‌ കണ്ടപ്പോ ചെറിയമ്മയുടെ പേടിയുങ്കൂടി. അങ്ങട്ടും, ഇങ്ങട്ടും
തല ചെരിച്ചു നോക്കി അതിന്റെ ശ്വാസം കൂടുന്നത്‌ കാണാം.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *