“അടുത്ത… ഞായര്‍…” നിര്‍ത്തി. ഇത്തിരിപ്പരുങ്ങി അച്ഛനെന്തോ ആലോചിച്ചു.
“അമ്മ തല്ലിയതിന് നിനക്ക് വിഷമംണ്ടോ അഭി…” നേരത്തെ വന്ന ചോദ്യം മറച്ചു അച്ഛനടുത്തതിട്ടു.
അമ്മ എന്നെ തല്ലിയത് എന്തായാലും വെറുതെ ആവുമെന്നറിയാം. ചെറിയമ്മ പറഞ്ഞ എന്തോയൊരു
പച്ച കള്ളം വിശ്വസിച്ചു പോയിക്കാണും.എന്നാലും പെറ്റ തള്ളയല്ലേ? സ്വന്തം മോനല്ലേ?
മനസ്സിലാക്കാലോ?..
മുഖത്തു എന്തായിരുന്നെന്നറിയില്ല..ഞാന്‍ പ്രശ്‌നമൊന്നുമില്ലെന്ന് തലയാട്ടി..
“മ്മ്… അവള്‍ക്ക് നല്ല വിഷമണ്ടെടാ.. നീയ്യിങ്ങനെ പോവ്വൂന്നൊന്നും അവളു കരുതീല്ല. ഏറിയാല്‍
നീയ്യാശാന്റിയുടേയോ..,ഉഷാന്റിയുടെയോ എടുത്ത് പോവ്വും. അത്രെയേ കരുതീള്ളൂ.എത്ര കാലമായാ
മുഖമൊന്ന് തെളിഞ്ഞിട്ടെന്നറിയോ..” സെന്റി വര്‍ത്തമാനമാണ്. അത്ര രസിച്ചില്ല. അമ്മയെ
ന്യായീകരിക്കാന്‍ വന്നത് പോലെ.
“അച്ഛാ ഒരു കാരണവുമില്ലാതെയാണ്.. മോനല്ലെന്ന് കരുതിക്കോളാന്നൊക്കെ പ്പറഞ്ഞില്ലേ?..പിന്നെ
ഞാനെന്തിന് നിക്കണം ” എവിടെനിന്നോ ഇത്തിരി ദേഷ്യം കൂടെയതില്‍ വന്നു.
“അനുനെ ക്കരയിച്ചതിനവൾ നിന്നെ MEI തോന്നുന്നുണ്ടോ…” അച്ഛനിത്തിരി കൂടെയയഞ്ഞു.എന്നെ
പറഞ്ഞു മനസിലാക്കാന്‍ പോകുന്ന പോലെ.എനിക്കൊന്നും അങ്ങു കേറുന്നില്ല!
“എത്രകാലം നിങ്ങള്‍ തമ്മിൽ തല്ലുനടന്നു, അന്നൊന്നുമില്ലാത്ത ഇതിപ്പോണ്ടാവാൻ ന്താ കാരണം?” ആ
ചോദ്യത്തില്‍ മുന്നേയുണ്ടായിരുന്നുന്റെ സംശയം വീണ്ടും വന്നു..
“നിന്റെ അമ്മക്ക് വേറെ വഴിയില്ലായിരുന്നടാ.. അവൾക്ക് അനു അനിയത്തിയും, നീയ്യ് മോനുമല്ലേ??..
നിങ്ങളെ മറ്റൊരു രീതിയില്‍ കണ്ടാലവളെങ്ങനെ സഹിക്കും??..” എനിക്ക് നാക്കിറങ്ങിപ്പോയി.നെഞ്ച്
കുലുങ്ങി,വിറച്ചു.അച്ഛനെന്റെ മുഖത്തേക്കേ നോക്കിയില്ല.നല്ലത്!!.
“തകര്‍ന്നു പോയ അവൾ കണ്ടെത്തിയരു ബുദ്ധി. നീ അനുവിനോട് തെറ്റിന്നറിഞ്ഞപ്പോ
അവള്‍ക്കവസരവും കിട്ടി.നിന്നെ ഇത്തിരി കാലം മാറ്റി നിർത്താൻ കാട്ടികൂട്ടിയതാ അതൊക്കെ.”
അതുടെ പറഞ്ഞു കഴിഞ്ഞപ്പോ ഞാന്‍ ശെരിക്ക് തളര്‍ന്നു.അമ്മക്കെല്ലാ കാര്യവും
അറിയാമായിരുന്നോ?. പിന്നോട്ട് ആലോചിക്കുമമ്പോ.. ഓര്‍മ വരുന്നുണ്ട്.അമ്മക്ക് ഒരു സമയത്ത്
മാറ്റാമുണ്ടയിരുന്നു .എന്നാല്‍ അച്ഛന്റെ വായിൽ നിന്ന് തന്നെ അത് കേട്ടപ്പോ എന്തോ പോലെ…
എന്ത് ഞാന്‍ അച്ഛനോട് പറയും? എന്ത് ഞാൻ ന്യായീകരിക്കാന്‍ നോക്കും?
ഇതുവരെ അധികവും ഞാനച്ഛനോട് തുറന്നു പറഞ്ഞിട്ടില്ല. അമ്മയായിരുന്നെന്റെ കൂട്ട്.എല്ലാം
പറയുന്നൊരാള്‍. അച്ഛനെ ഇങ്ങനെ ഫേസ് ചെയ്യാൻ വയ്യ. ചീഞ്ഞ തക്കാളി പോലെ, എന്റെ മുഖം ഇപ്പൊ
വികൃതമായി കാണും.
റൂമില്‍ ഒന്നുകൂടെ നിശബ്ദത നിറഞ്ഞു.അച്ഛന്‍ ഫോണിൽ തോണ്ടി സ്വന്തം ചെവിയിലേക്ക്
വെച്ചു.ഡോര്‍ തുറന്നു അജിന്‍ ഉള്ളിലേക്ക് കേറി.
“അഭി… ആ ഫോണൊന്ന് താ” അവന്റെ മുഖത്തിത്തിരി പരുങ്ങലുണ്ടായിരുന്നു. എന്തിന്?
ഇന്നലെയെന്തൊക്കെ സംഭവിച്ചന്നൊരൂഹവുമില്ല.. ഇപ്പോഴാ ഇവനെയൊന്ന് കാണുന്നത് തന്നെ.ഫോൺ
തപ്പി കണ്ടില്ല.ഞാന്‍ ഹീറിന്റെ കയ്യിലുണ്ടെന്ന് കാണിച്ചപ്പോ.. അവന് വേഗം നടന്നു അകത്തേക്ക് ഓടി…
“ഹലോ…” അടുത്തിരുന്ന അച്ഛന് ഫോണിൽ പറഞ്ഞു…
“കൊഴപ്പൊന്നും ഇല്ലടോ .”എന്റെ മുഖത്തേക്ക് നോക്കി അച്ഛന് ചിരിച്ചപ്പോ തന്നെ
അപ്പുറത്തമ്മയാണെന്ന് കത്തി.
“എന്തിനാ അതൊന്നും വേണ്ട.ഞാന്‍ വരുമ്പോ അവനും കൂടെക്കാണും ” ആ
വാക്കിലൊരുറപ്പുള്ളപോലെ.എന്നാ ഞാനത് കാര്യമാക്കിയില്ല. എന്തിനു പോണം?
“അവന് ഉറക്കത്തിലാ.. പിന്നെ വിളിക്കാം ..” അച്ഛന് ഫോൺ വെച്ചു.
“കണ്ടോ അവളിപ്പോഴും നീയെപ്പഴാ വരാന്ന ചോദ്യം..പറ്റി പോയി എന്നവള്‍ ഒരുപാട് പറഞ്ഞു കരഞ്ഞഭി
അവള്‍ക്ക് വേറെന്ത് ചെയ്യാന്‍ പറ്റും.??.”ഗ്ലാസ്സിലെ വെള്ളം തീര്‍ന്നു.ഇറക്കുന്ന വെള്ളം ആ
തൊണ്ടയിലൂടെ ഇഴഞ്ഞു പോവുന്നത് കാണാം..
“നീയ്യും അനുവും തമ്മിലെന്ത് പറ്റിയെന്നനിക്കറിയില്ല. എന്നാലും ഒരു കാര്യമഭിീ. ഒന്ന്
സംസാരിക്കാമായിരുന്നിലെ അവളോട്? എന്താ സംഭവിച്ചത് എന്നെങ്കിലും ചോദിക്കാമായിരുന്നില്ലേഇനി
നിങ്ങൾ തെറ്റാവ്വേണ്ടി അമ്മയും ന്തൊക്കെയോ ചെയ്രിട്ടുണ്ടെന്ന് തോന്നുന്നുണ്ട്..കഴിയുമെങ്കില്‍ ഒന്ന്
സംസാരിക്ക് ” ഇത്ര ദിവസം ഇല്ലാത്ത എന്തൊക്കെയോ മനസ്സില്‍ നിറച്ചു അച്ഛന് എഴുന്നേറ്റു. തോളിൽ
അമര്‍ന്ന ആ കൈ പറച്ചു സോഫയിൽ ഇരുന്ന് ഫോൺ നോക്കുന്ന അജിന്റെ അടുത്ത് ചെന്നിരുന്നു.
ഉള്ളില്‍ ,കിച്ചണില്‍ നിന്ന് ഹീർ ചായയും കൊണ്ടെത്തി. വേണ്ടായിരുന്നു. വാങ്ങിയില്ല . ഗായത്രി വന്നു
ശല്യം ചെയ്തില്ല. ആ നോട്ടത്തില്‍ ഒന്നു വിട്ടു പറയാനോ,ഒരു ചിരി കൊടുക്കാനോ തോന്നുന്നില്ല. നോട്ടം
കണ്ടാല്‍ ഞാന്‍ ചാവാന്‍ കിടക്കണന്ന് തോന്നുന്നുണ്ടോ?
