കയ്യില്‍ പിടിച്ചെന്നെന്നെ ഒറ്റ വലി… മുന്നിലെ അവളുടെ റൂമിലേക്ക് തള്ളി. അയ്യോ ഇവള്‍ക്കിത്ര
ആരോഗ്യമോ.
“ചെറിയമ്മേ… ഉള്ളിലേക്ക് കേറി, ചിരിവന്നു വിളിച്ചുകൊണ്ടു തിരിഞ്ഞപ്പോഴേക്കും അവൾ
അകത്തേക്ക് കേറി വാതിലടച്ചു.
“ന്താ…2കുറേ നേരം ആയല്ലോ…? നിന്നോട് ഞാന്‍ വിളിക്കരുതെന്ന് പറഞ്ഞതല്ലേ??” ഉൌരക്ക് കയ്യും
കൊടുത്തു അവൾ നിന്നൊച്ചയിട്ടു.ഒന്നും മിണ്ടില്ല ആ ദേഷ്യം ഒന്ന് നിക്കട്ടെ…
ചുറ്റും തിരിഞ്ഞു ഒന്നുകറങ്ങിയപ്പോ, സൈഡില്‍ ടേബിളില്‍ അടുക്കി വെച്ച അവളുടെ പുതിയ
ഡ്രെസ്സുണ്ട്..നാളേക്ക് ഉള്ളതാണോ…
“ഇതൊക്കെ നാളെക്കാണോ…?.” ആ ഡ്രസ്സ് ഒന്ന് എടുക്കാന്‍ നോക്കി ഞാൻ ചോദിച്ചു. റെഡ് കളറുള്ള
എന്തൊരു സാധനം
“അഭി പ്ലീസ്…” അവള്‍ വന്നു തടഞ്ഞു. ഡ്രെസ്സിന്മേലുള്ള എന്റെ കൈ ബലമായി പിടിച്ചു
മാറ്റിയിട്ടു.മുന്നില്‍,എന്റെ തൊട്ടു മുന്നിലവൾ കൈ കെട്ടി നിന്നു. പേടിയൊക്കെ പോയോ?.
അല്ലേലും എന്ത് പേടി!.ആ കണ്ണിന്റെ നോട്ടമുണ്ടല്ലോ അത് നിർത്തുന്നില്ല.ന്നെ തളര്‍ത്താണ്.ഇങ്ങനെ
നെഞ്ചില്‍ കനലുകോരി ഇടുന്നതെന്തിനാ..?
“അഭി… എന്താ കാര്യമെന്ന് വെച്ചാല്‍ പറ…” അവളുടെ മുഖത്തുള്ള കുറുമ്പ്. അല്ലേലാ ഭംഗി.
ആസ്വദിക്കാന്‍ തെണ്ടി സമ്മതിക്കില്ല.
“ന്ത് കാര്യം. Grom. ?.”
“ചെറിയമ്മ…”അവൾ തിരുത്തി…
“ചെറിയമ്മ…”
“അനു…” ഞാന്‍ നീട്ടിയങ്ങു വിളിച്ചു.അവള്‍ മുഖം മാറ്റി. ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്
തോന്നിക്കാണും.
“എന്തേലും വിളിക്ക്… എന്താണ് കാര്യമെന്ന് പറ.. കേറി പിടിക്കണോ?, അല്ലേൽ നാണം കെടുത്തണോ
അവളുമാരുടെ മുന്നിൽ.??” ഇവളെന്തിനാ എപ്പോഴും കേറി പിടിക്കണോന്നൊക്കെ ചോദിക്കണേ??..ആ
ന്തേലും ആവട്ടെ…
“അതൊന്നുമല്ല ചെറിയമ്മേ… ഈ സാരിയില്‍ സൂപ്പറായിട്ടുണ്ട് ട്ടോ.. ” ഞാന്‍ ഉള്ള് തുറന്നു പറഞ്ഞു.
“ഞാങ്കരൂതിയത്.. നീ സനന്ദര്യമൊക്കെ പോയി.കരഞ്ഞു ഇരിക്കാവുന്നൊക്കെയാ.നിനക്കൊരുവിഷമവും
ഇല്ലാന്നൊക്കെ ഇപ്പോഴല്ലേ അറിയണെ.എന്തായാലും പറയാതിരിക്കാന്‍ വയ്യല്ലോ… നിന്നെ ഒന്നൂടെ
പ്രേമിക്കാന്‍ തോന്നണ്ട്.!!! പക്ഷെ വേണ്ട്. എപ്പോഴാ സ്വഭാവം മാറുന്നെന്ന്
എങ്ങനെയറിയും?..അപര്‍ണമാരൊക്കെ ഇനി വന്നാലോ??” ഇവളെ ഇങ്ങനെയൊന്നും പറഞ്ഞിട്ട്
എനിക്ക് മതിയാവുന്നില്ല. എന്തിനാണോ ഞാനിങ്ങനെ പറയുന്നതെന്ന് ഉച്ചക്കാലോചിച്ചതേയുള്ളു.
എന്നാലും അവളെ വായടപ്പിക്കുമ്പോ എന്തോ സുഖം.
ഉത്തരമൊന്നും അവിടെ നിന്ന് വന്നില്ല.എന്നേ നാഗവല്ലി നോക്കണ പോലെ വെറുമൊരു നോട്ടം.പുറത്തേ
ഡോറില്‍ രണ്ടു തട്ട്… ചെറിയമ്മയുടെ കൂട്ടുകാരികളാവും.
ചെറിയമ്മ ഡോറിനടുത്തേക്ക് നടന്നു. പക്ഷെ തുറന്നില്.തിരിഞ്ഞു ഡോറില്‍ ചാരി കൈ രണ്ടും കെട്ടി
ഒരു ചിരി.ഇത്ര നേരം നിന്ന ഭാവം മൊത്തമങ്ങു മാറിയല്ലോ.. എന്തോ പണി ഒപ്പിച്ചോ.
“അഭി…” അവളുടെ ഈണത്തോടെയുള്ള വിളി.. അതൊരു കൊലവിളിയാണോ..
ഞാന്‍ പിരികം പൊക്കി ്താന്ന് ചോദിച്ചു.
“അഭി… അതില്ലേ…” അവള്‍ക്ക് പറയാന്‍ ഒരു മടി. എന്നെയിട്ട് ആക്കുകയാണോ…
“എടാ ചെക്കാ എന്താണെന്ന് അറിയില്ലടാ.എനിക്കൊരു വിഷമവും വരുന്നില്ല ഇത്തിരി എങ്കിലും വേണ്ടേ
അതുപോലുമില്ടാ മോനു..” അവൾ വല്ലാതെ ചിരിച്ചു. .” നിന്നെ ഞാനെത്ര പറ്റിച്ചു അതിന്റെ
വിഷമമെങ്കിലും, കുറ്റബോധമെങ്കിലും.എവിടെ വരുന്നു.നിന്നെ ഞാനെത്രതല്ലി.എത്ര ചീത്ത പറഞ്ഞു.
അഭിനയിച്ചു തകര്‍ത്തില്ലെടാ ഞാന്‍. നിന്നെ സ്‌നേഹിക്കുമ്പോലെ കാട്ടി എത്ര പെട്ടന്നാ വിശ്വസിപ്പിച്ചേ
ഞാന്‍. നീ പൊട്ടന്‍!! എല്ലാം വിശ്വസിച്ചു, പട്ടിയെ പോലെ പിറകെ വന്നില്ലേ?? എടാ വളര്‍ത്തുന്ന പട്ടികള്‍
പോലും വരില്ലെടായിങ്ങനെ.കേട്ടിലേ നീ..?? “പട്ടി അല്ലേല്‍ “”നായ്യ”” “-അവൾ അതു രണ്ടും
ഉറക്കെയും കട്ടിയിലും പറഞ്ഞാക്കിയ ചിരി ചിരിച്ചു. എന്ത് നല്ല വാക്കുകള്‍ “എന്നെയിത്ര സ്നേഹിച്ചില്ലേ..
ഇല്ലന്നൊക്കെ നീ പറയും.നിനക്ക് ജയിക്കണല്ലോ .എന്റെ മുന്നിൽ പറഞ്ഞു നിക്കാന്‍ വേണ്ടി.നീയൊക്കെ
വെറും വേസ്റ്റ് ആണെടാ..ഒരുത്തി നിന്നെ ഇട്ട് പോയില്ലേ.??ഇപ്പൊ ഞാനും. ഞാന്‍ പിന്നേ നിന്നെയങ്ങനെ
ആക്കിയതാണല്ലോ ല്ലേ.അപ്പൊ മനസിലായില്ലേ അഭി നിനക്ക പ്രേശ്നമെന്ന്.
