ബസ്സിറങ്ങി.।സൈഡില്‍ കണ്ട കടയുടെ ചുമരില്‍ ചാരി. ഫോൺ എടുത്തു ആഫ്രിനെ വിളിച്ചു. സ്വിച്ച് ഓഫ്
ആണ്… നെഞ്ചില്‍ തിരയിളക്കം കൂടി. വിളി നീണ്ടു..അഞ്ച്,പത്തു,പതിനഞ്ചു. നിരത്തിലെ വണ്ടികൾ
കൂടിയതല്ലാതെ ആഫ്രിന്‍ ഫോണെടുത്തില്ല.വണ്ടിയുടെ എണ്ണത്തിന് അനുസരിച്ചു സമയവും
നീണ്ടു.രണ്ടു മണിക്കൂര്‍. വീണ്ടും തകര്‍ന്നു… കരച്ചില്‍ പിടിച്ചു നിര്‍ത്തി. കൂര്‍പ്പിച്ചു നോക്കി ചുറ്റും
പോവുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിട്ടു
ഫോൺ മൂളി.ഒരു നോട്ടിഫിക്കേഷൻ… “സോറി ” എന്ന് പറഞ്ഞു ആഫ്രിന്റെ മെസ്സേജ് വാട്‌സാപ്പിൽ.
നായിന്റെ മോന്‍. എന്റെ അവസ്ഥ പറഞ്ഞപ്പോ കാലു മാറി. ഒന്നുമില്ലാത്തവനാണല്ലോ
ഞാന്‍.എടുക്കാന്‍ അഞ്ചു പൈസ കാണില്ല എന്ന് മനസ്സിലായി കാണും. അവനെയും കുറ്റം പറയാൻ
പറ്റില്ല .
നിന്ന ചുമരിനോട് തന്നെ ചേര്‍ന്ന് നിലത്തു തന്നെയിരുന്നു. എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്. വിഷമം
വരുമ്പോ ആ മുഖം ആണ് മുന്നിൽ.. ചെറിയമ്മയുടെ.എന്നെ ആശ്വസിപ്പിക്കുന്ന, കെട്ടിപ്പിടിക്കുന്ന ആ
പെണ്ണിനെ ” സാരല്ലടാ കൊരങ്ങാ ” എന്നാ വാക്കിനു മധുരമായിരുന്നു .മാറി പോയി എല്ലാരും… ഞാനും
മാറേണ്ട സമയം ആയി കാണും.
ഫോൺ കോണ്ടാക്ടിസൂലെ ഒന്ന് വിരലോടിച്ചു.അറിയുന്ന ആരേലും ണ്ടോന്ന്. അവസാനം ഒരു പേര്
അജിന്‍. കുറച്ചു നാൾ മുന്നേ ഒരു സ്റ്റാറ്റസ് കണ്ടിരുന്നു. ബാംഗ്ലൂര്‍ മറ്റൊ ഉണ്ടെന്ന്. കോളേജില്‍ ഉള്ളത്
മുതലേ ഒരേ ക്ലാസ്സില്‍.. ചെറിയ ഒരു ഉടക്ക് ണ്ടായിരുന്നു അവനുമായി.. എന്നാലും ഈ സമയം.. എന്ത്
ചെയ്യും എന്നറിയാതെ,പ്രതീക്ഷയില്ലാതെ.. ഒട്ടും ഇല്ലാ എന്നാലും ഒന്ന് വിളിച്ചു നോക്കി.
“ഹലോ…” പതിയ വന്ന ശബ്ദം. ബാക്ഗ്രാണ്ടിൽ ഡ്രംസിന്റെയും,. ഗിറ്റാറിന്റെയും മുഴക്കം…
“ഡാ അജിനെ ഞാനാ..അഭി “.. ഞാന്‍ പതിയെ പറഞ്ഞു നോക്കി…ഒരു നിമിഷം അനക്കമില്ല.പിന്നെ
അത് കട്ട് ആയി… നാശം.!! അവനും കൈ വിട്ടു.
വിശക്കുന്നുണ്ട്, കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നൽ.അടുത്തുളള ഓടയിൽ നിന്ന് കാറ്റിന്റെ
താളത്തില്‍ അടിച്ചു വരുന്ന ദുര്‍ഗന്ധം.ഓക്കാനം വന്നു ഒഴിഞ്ഞ മൂലയിലേക്ക് ഓടി.മൂക്കിലൂടെയും
വായിലൂടെയും നേര്‍ത്ത വെള്ളം മാത്രം പോയി. ഒരു തരം തളര്‍ച്ചപോലെ… സൈഡിലെ ചുമരിൽ ചാരി
അവിടെ തന്നെ ഇരുന്നു.ദാഹിക്കുന്നുണ്ട്…മൂക്ക് ചീറ്റിചചുണ്ട് തുടച്ചു…പെട്ടന്ന് ബാഗ് ഓര്‍മ വന്നു
നേരത്തെ ഇരുന്ന സൈഡില്‍ ഓക്കാനം വന്നപ്പോ വെച്ചു പോയയതാണ്.. പേഴ്സ് അതിൽ.
എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നി.. എന്നാലും ഓടി സൈഡിൽ ബാഗുണ്ട് ഞാൻ ശ്വാസം വലിച്ചു
വിട്ടു.. സിപ് തുറന്ന് പേഴ്‌സ് തിരഞ്ഞു.. കണ്ണിൽ ഇരുട്ട് കേറി… ഇല്ലാ..ചുറ്റും നോക്കി ആരെയാണ് തിരയാ
ആരെ നോക്കാന്‍.. ഉള്ളതും പോയി.
ഇനി ഒന്നും കയ്യിലില്ല.കരച്ചില്‍ വന്നു. ദേഷ്യം വന്നു നിന്ന് അലറി. ചുമരിൽ ചാരി നിലത്തിരുന്നു.ചുറ്റും
ആളുകള്‍ നിന്നു തിരിഞ്ഞു നോക്കി .കുറച്ചു നേരം. പ്രാന്തന്‍ ആണെന്ന് തോന്നി കാണും.. പിന്നെ
അവരുടെ വഴിക്ക് അവര് പോയി.. ഞാൻ കൺ പൊത്തി നിന്നു.ഇത്രക്ക് നിസ്സഹായന്‍ ആയ സമയമില്ല.
സ്വയം പഴിച്ചു.
ഡോ…” മുന്നില്‍ നിന്നൊരു പെൺ ശബ്ദം…
ഞാന്‍ പെട്ടന്ന് തലപൊക്കി… ടൈറ്റുള്ള ജീന്‍സും.വയറു മുഴുവൻ മറക്കാത്ത ഒരു ടി ഷര്‍ട്ടും ഇട്ടുകൊണ്ട്
ഒരു പെണ്ണ് തുറിച്ചു നോക്കുന്നു.ചായം തേച്ച ചുണ്ടും, കഴുത്തു വരെ വെട്ടിയ മുടിയും. ചെറിയ
മുഖവുമുള്ള, മെലിഞ്ഞ ഒരു പെണ്ണ്.
പെട്ടന്ന് ഞാന്‍ കണ്ണ് തുടച്ചു.
“ദാ ഇത് അവിടുന്ന് കിട്ടിയതാ തന്റെ ആണോ???” കുനിഞ്ഞു ജീന്‍സിന്റെ ബാക്ക് പോക്കറ്റിൽ നിന്ന്
എന്റെ പേഴ്സ് അവൾ നീട്ടി.അപ്പുറത് റോഡിന്റെ സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞു.എനിക്ക് ഒന്നും
മനസ്സിലായില്ല ബോധം വരാന്‍ കുറച്ചു ടൈം എടുത്ത പോലെ.
