“ഇത് വിഷ്ണുവല്ലേ….? ഇയ്യാളെ എനിക്ക് മനസ്സിലായില്ല ട്ടോ ” ചെറിയമ്മ പരിചയം പുതുക്കിയ പോലെ
തോന്നി…
“അഭി… അഭീ ഇത് നോക്ക് ആരൊക്കെയാണെന്ന് ..”എന്റെ സൈഡിലേക്ക് കേറി വന്നു ചെറിയമ്മ
വിളിച്ചു… ഞാന്‍ ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ ചെറിയമ്മയെ നോക്കി… ആ കൈകൾ
എന്റെ കയില്‍ പിടിച്ചു ധൈര്യം തന്നപ്പോ ഞാന്‍ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റു… ആദ്യം നോട്ടം
ബാക്കില്‍ എന്നെ തുറിച്ചു നോക്കുന്ന ഷെറിനിലായിരുന്നു.. വിളറിയ ആ മുഖം കണ്ടു എന്റെ മനസ്സില്‍
ഇത്തിരി സന്തോഷം തോന്നി.. അവളുടെ കൈ കൂടെയുള്ള തെണ്ടി കാമുകന്റെ കൈയ്യിൽ മുറുകുന്നത്
കണ്ടപ്പോ ഇത്തിരി നൊന്തു… എന്നാല്‍ എന്റെ കൂടെ ചെറിയമ്മയില്ലേ എന്നെ സ്‌നേഹിക്കുന്ന എന്റെ
പെണ്ണ്.
രണ്ടാമത് നോട്ടം വിഷ്ണുവിലേക്കാണ് പോയത്.. അവന്റെ മോന്ത വീണു.. എന്നെ നോക്കാന്‍ പോലും
കഴിയാതെ അവന് തല താഴ്ത്തി.. വിട്ട് കൊടുക്കരുതെന്ന് തോന്നി.. വേണ്ടാത്തവരും വിട്ട്
പോയവരെയും, കൂടെ നിന്ന് ചതിച്ചവരുടെ മുന്നില്‍ ഇങ്ങനെ നിക്കുമ്പോള്‍ ഇത്തിരി ആഹ്ലാദം മനസ്സില്‍
നിറഞ്ഞു…
“എന്താ അഭി ഇത് ഫ്രണ്ട്സിനെ കണ്ടിങ്ങനെ നിക്കാണോ * ചെറിയമ്മ കൈ കവര്‍ന്നു പിടിച്ചു എന്റെ
മുഖത്തേക്ക് നോക്കി ചോദിച്ചു…ഷെറിന്റെ കണ്ണുകൾ ചെറിയമ്മയിലേക്ക് നീങ്ങുന്നത് കണ്ടു…
” കണ്ടോ ഇവന്‍ ഇങ്ങനെയാ… നിങ്ങളെ പറ്റി ഓക്ക്വിവന്‍ പറഞ്ഞു തന്നിട്ടുണ്ട്..എന്നിട്ട് എന്നെ ഒന്ന്
പരിചയപ്പെടുത്തുകാ അതില്ല…”ചെറിയമ്മ അവരെ കളിപ്പിക്കാണെന്ന് തന്നെ മനസ്സിലായി.. കൂടെ
നിന്നില്ലെങ്കില്‍ ഞാന്‍ തന്നെയല്ലേ തോൽക്കാ. ഞാൻ ഉണ്ടായിരുന്ന വിഷമെല്ലാം വിട്ടു
“അനു…. ഇത് ഷെറിന്‍.. എന്റെ കൂടെ പഠിച്ചതാ, ഇത് വിഷ്ണു ” രണ്ടു പേരോടും ഇളിച്ചുകൊണ്ട് ഞാൻ
ചെറിയമ്മക്ക് പരിചയപ്പെടുത്തി… ” “ഇത്…….” കൂടെയുള്ള തെണ്ടിയെ അറിയുമെങ്കിലും അവനെ
നോക്കി പേരറിയാത്ത പോലെ ഞാന്‍ നിര്‍ത്തി… അവനിത്തിരി നാണിച്ചു… അയ്യേ എന്താ ആ കോലം..
vou
“ഞാന്‍ ആഷിഖ്..”” അവന് തന്നെ പറഞ്ഞു…
ഇതൊക്കെ എനിക്കറിയില്ലേ… എന്നെ പരിചയപ്പെടുത്തണ്ടേ… ചെറിയമ്മയെന്നോട് ചെറിയ
ദേഷ്യമഭിനയിച്ചു… എന്തൊക്കെയാണോ പറയുന്നത് പൊട്ടന്‍മാര്‍ക്ക് മനസ്സിലാകുന്നൊന്നും
ഇല്ലായിരിക്കും…
ഇത്…” ഞാന്‍ ചെറിയമയുടെ തോളിൽ പിടിച്ചു പറയാന്‍ തുടങ്ങിയതും അവൾ തടഞ്ഞു…
“വേണ്ട ഞാന്‍ തന്നെ പറയാം…”അവളിടയില്‍ കേറി
“ഞാന്‍ അനുപമ രാജേന്ദ്രൻ… ഡോക്ടര്‍ ആണ്. അഭി കെട്ടാന്‍ പോകുന്നത് എന്നെയാട്ടോ. നിങ്ങളോട്
പറഞ്ഞു കാണൂല്ലോ? കണ്ടിണ്ടാവില്ല ല്ലേ?” അവസാനം വാക്കുകൾ ഞാന്‍ ഞെട്ടി തരിച്ചു നിന്നു..
ചെറിയമ്മയുടെ ആ പറച്ചിൽ. ഞാൻ കെട്ടാന്‍ പോവുന്ന പെണ്ണോ?..മറ്റുള്ളവര്‍ കാണാതെ ഞാൻ
ഞെട്ടല് മായ്ച്ചു കളഞ്ഞു.. ഷെറിൻ ചെറിയമ്മയെ കണ്ടിട്ടുണ്ടോ ന്ന് അറില്ല..പക്ഷെ വിഷ്ണു കണ്ടതല്ലേ.
ചെറിയമ്മയാണ് അവനറിയാലോ..
നശിപ്പിച്ചു!!!ന്നാല്‍ ചെറിയമ്മക്കറിയില്ലല്ലോ? ന്നാലും എന്നെ അവരുടെ മുന്നിൽ താഴാതിരിക്കാൻ
പറഞ്ഞതല്ലേ?.. അതേ രീതിയില്‍ തന്നെ നിന്നു. ഞാന്‍ കെട്ടാന്‍ പോവുന്ന പെണ്ണായി ചെറിയമ്മയേ
ഞാനാ ഇടുപ്പില്‍ ചേര്‍ത്ത് പിടിച്ചു അവരോട് ചിരിച്ചു… വിഷ്ണു ഒരു നോട്ടം എന്നെ നോക്കിയെങ്കിലും…
ആ മുഖം അതേ പോലെ താഴ്ന്നു… നിക്കട്ടെ അവരറിഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല..ഷെറിന്റെ
മുഖമാണ് ഇപ്പൊ കാണേണ്ടത് ഇല്ലാതായി എന്ന് പറയുന്നപോലെ… അവൾ കരുരിയിട്ടുണ്ടാവും ഞാൻ
വിരഹഗാനവും കേട്ട് വല്ലയിടത്തും കിടന്നു മോങ്ങാണെന്ന്..
“എന്നാല്‍ നമുക്ക് ഇവരുടെ കൂടെ കട്ട് ചെയ്താലോ “” കയ്യിലുള്ള കേക്ക് ചെറിയമ്മ മുന്നിൽ മേശയിൽ
വെച്ചു എന്നോട് ചോദിച്ചു .. ചെറിയൊരു കേക്ക്.. ഇവരെ കണ്ടു വാങ്ങിയത് തന്നെ…
