” നീയും അവളും സ്നേഹിക്കാന്‍ തുടങ്ങിട്ട് അന്നെത്ര കാലമായിക്കാണും… മൂന്ന് മാസമോ? അങ്ങനെ
ന്തോവല്ലേ?.അത് നിന്നോട് പറഞ്ഞാല്‍ നീയെങ്ങനതെടുക്കുന്ന് അവള്‍ക്ക് GE}. അതാവും… “അവൾ
സംശയം പറഞ്ഞു.
“കോപ്പാണ് അതൊക്കെ പ്പറയാം… എന്നേ സ്‌നേഹിക്കുന്നുണ്ട് പറഞ്ഞാപ്പിന്നേ എന്റെ മനസ്സ് അറിയാൻ
ആണോ പണി…” ഞാന്‍ തിരിച്ചിട്ടുഐറയുടെ മുഖത്തു പുച്ഛത്തിലുള്ള ചിരി.
“കുറേ വര്‍ഷം ജീവനേക്കാളേറെ സ്നേഹിച്ചവനാടാ, അവന്റെ കൂട്ടുകാരെയും കൂട്ടി എന്നേ വന്നു..” ഐറ
നിര്‍ത്തി. തല താഴ്ത്തിയായിരുന്നു ആ പറച്ചില്‍.പാവം തോന്നി.
“അത്ര കാലമായിട്ടും അവന്റെ ആ മനസ്സു കാണാന്‍ കഴിഞ്ഞില്ലടാ എനിക്ക് . ഞാന്‍ സഹിക്കാന്‍
വയ്യാതെ കരയുമ്പോ.. അവന്റെ ആവേശം കൂടായിരുന്നു ഡാ…” എന്നേ നോക്കിയ ആ കൂട്ടത്തില്‍
അവള്‍ ആദ്യമായി എന്റെ മുന്നില് കരഞ്ഞു. നെഞ്ചിലേക്ക് ആര്‍ത്തലച്ചു വീണു. വിങ്ങിയുള്ള കരച്ചിൽ.
ഞാന്‍ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.എനിക്കെന്ത് പറയാന്‍ കഴിയും?. എന്നോട് ചെറിയമ്മ അപ്പുവിന്റെ
കാര്യമ്പറഞ്ഞിരുന്നേല്‍,ഒരു പ്രശ്‌നവവും ഉണ്ടാവില്ലായിരുന്നു.പക്ഷെ പറഞ്ഞില്ലല്ലോ. പറഞ്ഞിരുന്നേൽ
ഇതൊക്കെയുണ്ടാവുമായിരുന്നോ?
ഇത്തിരി നേരം ഐറയൊന്നും മിണ്ടിയില്ല. ഞാനും അങ്ങനെത്തന്നെയിരുന്നു.
“അഭി ലക്ഷ്മിയമ്മ എന്തുപറഞ്ഞു?” ഇത്തിരി നേരം കഴിഞ്ഞ്, കണ്ണുനീര്‍ ഒപ്പി ചിരിച്ചു കൊണ്ടവളുടെ
ചോദ്യം. നാട്ടിലേക്ക് വരുന്നതിനു മുന്നേ എന്നോട് പറഞ്ഞിരുന്നവൾ, അമ്മയോട് മുഖം
കറുപ്പിക്കരുതെന്ന്.
“ന്ത് പറയാനാ. ആദ്യങ്കുറച്ചു ചൂടായി. പിന്നേം ഞാൻ കനപ്പിച്ചു തന്നെയാ നിന്നെ.പൈസ കുറേ
കളഞ്ഞില്ലേന്ന് വരെ ചോദിച്ചു.ആ കണ്ണു നിറഞ്ഞപ്പോ എന്തോ… എനിക്ക് പറ്റില്ടി ആ തള്ളയോട് ദേഷ്യം
കാണിക്കാന്‍..”
“അത്രക്കിഷ്ടാണോ? ” ബെഡിലേക്ക് നീണ്ടു ഞാൻ കിടന്നപ്പോ. ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
“എനിക്ക് പണ്ട് ഇഷ്ടല്ലായിരുന്നൂടി….ഞാനധികമൊന്നും കാണാറില്ലായിരുന്നു അമ്മയെ.എപ്പോഴും
പണി,പണി എന്ന് പറഞ്ഞു നടക്കും. എനിക്കെല്ലാമന്ന് അച്ഛനായിരുന്നു. എപ്പോഴും കൂടെ
ണ്ടാവും.ചെറുപ്പത്തില്‍ ട്ടോ…
അതോണ്ടന്നെ അമ്മയെ ഞാങ്കുറേ വിഷമിപ്പിച്ചിട്ടുണ്ട്. എന്റെടുത്തേക്ക് വരുമ്പോഴൊക്കെ
ഞാമ്മാറിക്കളയും, അമ്മയെന്നെ തൊടുന്നത് പോലു മെനിക്കിഷ്ടല്ലായിരുന്നു.മോനൂ… ന്ന് വിളിച്ചു
വരുമ്പോ തന്നെ ഞാന്‍ അച്ചന്റെടുത്തേക്കോടും.അങ്ങനെയൊക്കെയായിരുന്നു. എന്നാ പിന്നേ ക്കുറേ
കഴിഞ്ഞാ മനസ്സിലായെ, ഒരുപാട് കാലം കഴിഞ്ഞപ്പോ. അച്ചന്റെ ബിസ്സിനസ് എല്ലാം തകര്‍ന്ന
സമയത്ത്,ഞങ്ങളെ വീട് പോലുമന്ന് പോയി തറവാട്ടിൽ നില്‍ക്കണ സമയത്ത്. അച്ഛന് പുറത്തിറങ്ങാന്‍
വയ്യാതെ വരെയായി. അതോണ്ടാണല്ലോ എന്റെകൂടെ എല്ലാത്തിനും ണ്ടായത്.അന്നമ്മയായിരുന്നു
എല്ലാം നോക്കിയിരുന്നത്. ഓടി നടന്നു, ഉറക്കമില്ലാതെ പണിയെടുക്കായിരുന്നു.പഠിക്കണ സമയം
കൂടിയായിട്ടും ,ബാക്കി സമയം എന്തൊക്കെയോ പണിക്ക് പോയിണ്ട്.
അച്ഛനെ അന്വേഷിക്കുന്നവരെല്ലാം ആളെക്കിട്ടാതെ ആയപ്പോ,അമ്മയെ നാട്ടുകാരുടെ മുന്നില് വെച്ച്
ഒറ്റപ്പെടുത്തി ചീത്ത പറഞ്ഞിട്ടുണ്ട്. എനിക്കത് ചെറുതായി ഓര്‍മയുണ്ട്.വരുന്ന ഒരു കവലയിൽ
അമ്മയുടെ ചെറിയച്ഛന്റെ കൂടെ പോവുമ്പോഴാണത് കണ്ടത്. അമ്മയുടെ ചുറ്റും ഒരുപാട്
ആളുണ്ടായിരുന്നു.അന്നെത്ര വിഷമിച്ചു കാണുമത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
എന്നോ അമ്മയുടെ കൂടെ ഇഷ്ടല്ലെങ്കിലും ഞാമ്പോയിണ്ട്. ദൂരെയാ വയലീന്ന് ഞങ്ങളുടെ വീട് കാണാന്‍.
അന്നമ്മ കരയണതും കണ്ടിട്ടുണ്ട്. എനിക്കെന്തേലും അന്ന് മനസ്സിലാവോ?. ഇതൊക്കെ അച്ഛന്
തന്നെയാ എനിക്ക് പറഞ്ഞു തന്നത്.ഇതൊക്കെ അറിഞ്ഞപ്പോ ആണോന്ന് Godley, അമ്മയെ പിന്നീട്
എനിക്ക് ഇഷ്ടപെട്ട് തുടങ്ങിയത്. എന്നാലും ഈ കാര്യം ഒക്കെ മനസ്സില്‍ വരുമ്പോ. ആ അമ്മയോട്
ഞാനെങ്ങനെയാ തെറ്റാ.?”
