ഈശ്വര ഇനിയും വലുതും എടുത്ത് പോവ്വോ??.. ഫോണും, പേഴ്‌സുമൊക്കെ ഉള്ളിലാണ്.സൈഡിലേക്ക്
മാറി തുറന്ന ഡോറിന്റെ മുന്നില്‍ നിന്നപ്പോ ഉള്ളിൽ അവൾ സോഫിൽ കിടന്നു ഫോണിൽ കളിക്കാണ്.
കൂടെ മൂളി പാട്ട്.
തല മെല്ലെ ചെരിച്ച ഞാന്‍ വരച്ച ചിത്രത്തിൽ ഒന്ന് നോക്കി.. ഞെട്ടി!!.. ഈ മുഖം ഇത് ഉള്ളിൽ കിടക്കുന്ന
സാധനം തന്നെയാണ്.അവളെ നോക്കി ഉറപ്പ് വരുത്തി… അതേ അവൾ തന്നെ.. ശ്ശേ… നാട്ടുകാരെ
കാണിക്കാന്‍.. താഴെക്കൂടെ പോവുന്ന ഏത് ഒരുത്തനും ഇത് കാണാം.. ചെറിയ കുട്ടികൾക്ക് പോലും.
“തുറിച്ചു നോക്കണ്ട അത് ഞാന്തന്നെ…” ഉള്ളിൽ നിന്നും കമന്റ് വന്നു.. ഇപ്പൊ എന്റെ മുഖത്തു
അറിയാതെ ഒരു ചിരി വന്നോ. കണ്ടു കാണും. അവളും മുഴുവൻ പല്ല് കാട്ടി രണ്ടു കണ്ണും ഇറുക്കി ഒന്ന്
ചിരിച്ചു.
ഉള്ളിലേക്ക് കേറി.. എന്റെ ഫോൺ എടുത്തു കീശയിൽ ഇട്ടു.ഇവളെങ്ങാനും കൊണ്ടുപോയാലോ
“ഡോ ഞാന്‍ ഇവിടുന്ന് കാക്കാനൊന്നും പോണില്ല… തന്റെ ഒന്നും എനിക്ക് വേണോന്നുമില്ലാ ”
ഇവളിങ്ങനെ സംസാരിച്ച കൊണ്ടിരിക്കുന്നത് എന്തിനാണ് ന്ന് മനസ്സിലാവുന്നില്ല…
“ഒന്നു മിണ്ടാതിരിക്കാന്‍ പറ്റോ…” ഇത്തിരി ദേഷ്യം വന്നു… കൈ കൂപ്പി ഞാന്‍ പറഞ്ഞപ്പോ… അവൾ
സോഫയില്‍ കാലുനിീട്ടി ഇരുന്നു
“ഞാന്‍ പറഞ്ഞത് തന്നെ .സ്ത്രീ വിരോധി ആവും ല്ലെ.. തേപ്പ് കിട്ടിയാൽ അങ്ങനെ ഒക്കെ ആണ്..
എവിടെ….. രണ്ടു ദിവസം കാണും. പിന്നെയും വലുപ്പൊക്കി മണപ്പിച്ചു നടക്കും ” വീണ്ടും തുടങ്ങി
അവളുടെ ചെലക്കൽ. ചോര തിളച്ചു തുടങ്ങി.
“ഞാന്തേേപ്പ് കിട്ടി വന്നതാന്ന് നിനക്കെങ്ങനെയറിയാം.. കൂടുതല്‍ ചിലച്ചാ ഞാനെടുത്ത് താഴെ ഇടും…”
സഹിക്കുന്നതിലും പരിധി ഇല്ലേ
“ഓഹ് ഓഹ്.. എന്നാ എടുത്ത് താഴെ ഇട്..കാണട്ടെ.. “അവൾ എഴുന്നേറ്റു… മുന്നോട്ട് എന്റെ നേരെ
വന്നു.പേടി ഒന്നും അതിന്റെ മേലെ കൂടെ പോവില്ലെന്ന് തോന്നി… പെട്ടന്ന് സ്റ്റെപ് കേറി വരുന്നത് കേട്ടു…
അവള്‍ അടങ്ങി.പുച്ഛചിരി.
“MUL, കൊമ്പത്തെ വീട്ടിൽ ആണെന്ന് ഒക്കെ പറഞ്ഞല്ലോ അജിന്‍… പിന്നെ തേപ്പ് കിട്ടിയത് കണ്ടാൽ
അറിയില്ലേ? “അടങ്ങിയ അവളെന്റെ കവിളില്‍ തട്ടി കൊണ്ട് പറഞ്ഞു..
വാതില്‍ക്കല്‍ ചിരിയോടെ ഹീർ …കയ്യിൽ അടച്ചു വെച്ച പാത്രങ്ങൾ. എന്നെ കണ്ടു അവൾ കണ്ണ് തള്ളി
ചിരിച്ചു.പിന്നെ മറ്റവളെയും. മുകളിലേക്ക് ഒന്നുല്പന്ന കാര്യം മറന്നു പോയി. ബാഗിലെ ഷര്‍ട്ട് എടുത്തിട്ടു.
“അയ്യോ ഇത്രേം കൊണ്ടൊന്നോ.. ചേട്ടന്‍ സ്ത്രീ വിരുദ്ധന്‍ ആണ്… ഇതൊക്കെ കഴിക്കോ ആവോ.. സ്ത്രീ
ഉണ്ടാക്കിയത് ആണേോ?”വീണ്ടും അവളുടെ ആക്കൽ..ഹീര്‍ ശ്രദ്ധിച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി…
അവള്‍ക്ക് മുഴുവൻ മനസ്സിലാവാതെ ചിരിച്ചു..
വയറു കത്തുന്നുണ്ട്. കുറച്ചു മുന്നേ കഴിച്ച ഒരാപ്പിളിന്റെ ബലം ഒക്കെ പോയി. ഇവൾ വന്നത് മുതലെന്നെ
കൊട്ടലാണല്ലോ… ഹീറിന്റെ കയ്യിലെ പാത്രം വാങ്ങി ടേബിളില്‍ വച്ചു… മടക്കിയ നോട്ടുകൾ അവൾ
ഹീറിനു കൊടുത്തു.. എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി)…
“വാടോ ഇനി പട്ടിണി ഒന്നും കിടക്കേണ്ട… നീ സ്ത്രീ വിരുദ്ധന്‍ ആണേലേ ഞാൻ പുരുഷവിരോധി
ആണ്..അതോണ്ട് ഇതൊക്കെ ചെറിയ താമാശ ആയി എടുത്താല്‍ മതി.” അവളുടെ നിർത്താതെ ഉളള
സംസാരം. മനസ്സ് മൊത്തം ബ്ലാങ്ക് ആണ്… അറിയാത്ത സ്ഥലം ആളുകള്‍… നെഞ്ചിലെ നീറ്റല്‍. അതോണ്ട്
തന്നെ എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നൊന്നും ആലോചിക്കാന്‍ പോലും കഴിയണില്ല.
അവള്‍ തന്നെ വിളമ്പി തന്നു. എന്തോ റൈസ്… കോഴി കറി.സാലഡ്. കഴിക്കുമ്പോ അവള്‍ ഓരോന്ന്
പറഞ്ഞുകൊണ്ടിരുന്നു.. ഫീറിന്റെ അച്ഛന് മലയാളി.അമ്മ ബംഗാളിയും..അതാ അവൾ തപ്പി തടഞ്ഞു
മലയാളം പറയുന്നത് എന്നും. കഴിച്ചു കഴിഞ്ഞു വിയര്‍ത്തു… അവള്‍ നുളളി നുള്ളി എന്തൊക്കെയോ
കാട്ടി എഴുന്നേറ്റു…
“താന്‍ തന്റെ പേരെങ്കിലും പറയോ..?”
