മിഴി [ Full ] 14അടിപൊളി  

“വേദന ഉണ്ടല്ലേ…?” ഞാന്‍ കളിയാക്കികൊണ്ട്‌ ചോദിച്ചു. അവൾ മുട്ടിൽ നിലത്തിരുന്നുപോയി ..
തലതാഴ്ത്തി കൈയുഴിഞ്ഞു കൊണ്ട്‌ ഏങ്ങലടിക്കുന്ന കേട്ടു.

“ഇന്നലെ ഞാനറിയാതെ നിന്നെയൊന്ന്‌ തട്ടിപ്പോയപ്പോ. ചന്തിക്ക്‌ പിടിച്ചെന്നുംപറഞ്ഞു നീയെന്നെ
ഞെരമ്പ്‌ രോഗിയാക്കി നാണം കെടുത്തീല്ലേോഅനുഭവിക്ക്‌.”.. അവൾ കണ്ണ്‌ തുടക്കുന്ന കണ്ടു.
എനിക്കൊന്നും തോന്നീല്ല.ചിലപ്പോ ഇതവളുടെ അടാവായിരിക്കും. പറയാന്‍ പറ്റില്ല സാധനത്തിനെ…

ഞാന്‍ അവളുടെ ഈരക്ക്‌ ഒരു തോഴി കൂടെ കൊടുത്തു.

“അമ്മേ ” അവൾ നിലവിളിച്ചു കൊണ്ട്‌ നിലത്തേക്ക്‌ പൂര്‍ണമായി വീണു..ഈരക്ക്‌ കൈ കൊടുത്ത്‌
കുറച്ചു നേരം… പിന്നെ പതിയെ എഴുന്നേറ്റു..ഏളിക്ക്‌ കൈ കൊടുത്തു അമ്മയുടെ റൂമിലേക്ക്‌ നടന്നു.

“നല്ല അഭിനയം ആണ്‌ ട്ടോ ”
സമാധാനം തോന്നി.പോട്ടെ നാശം.

ഞാന്‍ വിളിച്ചു പറഞ്ഞു…കരയുന്നത്‌ നിന്നില്ല എന്നറിഞ്ഞപ്പോള്‍

പെട്ടന്നാ കാര്യത്തിലേക്ക്‌ തിരികെ വന്നത്‌ അമ്മ എവിടെ പോയി…

പെട്ടന്ന്‌ കത്തി.. കല്യാണത്തിന്‌… ഈ ശവത്തിനെ എന്തുകൊണ്ട്‌ കൊണ്ടോയില്ല.. എന്നോട്‌ പിന്നെ
പറഞ്ഞാല്‍ വരില്ലെന്ന്‌ അറിയാം അമ്മക്ക്‌. ഇന്നലെ തന്നെ വിഷ്ണു വിളിച്ചുകൊണ്ടു പോയതാ.

അടുക്കളയിലേക്ക്‌ കേറി… വയറ്റിൽ ഉരുള്‍പൊട്ടല്‍ തുടങ്ങിയിരുന്നു… വെള്ളപ്പം മാത്രം കണ്ടു… ഈശ്വര
പഞ്ചസാര മാത്രം കൂട്ടി കഴിക്കേ. ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല. ചെറിയമ്മയോട്‌ എന്തേലും ഉണ്ടാക്കാന്‍
പറഞ്ഞു കാണും.. എന്നെ കഴിപ്പിക്കേ അവളോ? ഈ ജന്മത്തില്‍ നടക്കില്ല. എന്തേലും ഉണ്ടാക്കാം.എഗ്ഗ്‌
റോസ്റ്റ്‌. നല്ല ആശയമാണെന്ന്‌ തോന്നി.

ഞാന്‍ രണ്ടു സവാള അരിഞ്ഞു, പച്ചമുളക്‌ കീറി… ഇഞ്ചിയും വെളുത്തുള്ളിയും നുറുങ്ങനെ
അരിഞ്ഞു.ചെറിയൊരു തക്കാളിനാലായി കീറി. മുട്ട ഒന്നെടുത്തു പുഴുങ്ങാന്‍ വെളളം വെച്ചു പെട്ടന്നൊരു
തോന്നല്‍… ചെറിയമ്മയില്ലേ.വല്ലതും കഴിച്ചു കാണുമോ .. .പാവം തോന്നി..പെട്ടന്ന്‌ മനസ്സലിഞ്ഞു.
അത്രക്കൊന്നും ചെയ്യേണ്ടിയിരിന്നുന്നില്ല.. അറിയാതെ വന്നു തട്ടിയതായിരിക്കും. കരഞ്ഞല്ലേ പോയത്‌
വേദന എടുത്ത്‌ കാണുമോ.അവസാനം വെറുതെ ചവിട്ടുകയും ചെയ്തു.

കോപ്പ്‌ ഇതെല്ലാം ഞാന്‍ തന്നെ അല്ലെ ചെയ്തത്‌… എന്നിട്ടിപ്പോള്‍ വിഷമിക്കുന്നതോ.അതും ഞാൻ
തന്നെ.ഈ സ്വഭാവം മാറ്റാന്‍ ഞാന്‍ കഴിവതും നോക്കിയതാണ്‌. പണ്ടൊരുത്തന്‍ മെക്കിട്ടു കേറിയത്തിന്‌
തല്ലി സൈടാക്കിയിട്ട്‌.. വീട്ടില്‍ പോവാന്‍ നോക്കുമ്പോളായിരുന്നു.. മനസ്സലിഞ്ഞത്‌.. എഴുന്നേൽക്കാൻ
വയ്യാതെ കിടക്കുന്ന കണ്ടപ്പോ… കിണ്ടി. ചെയ്യേണ്ടിരുന്നില്ലെന്ന്‌ തോന്നി. അവനെ പൊക്കി ഹോസ്പിറ്റല്‍
കൊണ്ടുപോയി. വീട്ടിലാക്കിയാണ്‌ തിരിച്ചു പോന്നത്‌.എന്താ പറ്റിയത്‌

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവനും രണ്ടുമൂന്നെണ്ണവും കൂടെ വന്നു എന്നെ തല്ലി… സൈടാക്കി. തിരിഞ്ഞു
നോക്കിയില്ല… പാഠം പഠിച്ചോ? എവിടെ…

പക്ഷെ ചെറിയമ്മ അങ്ങനെ ആണോ.. ഇനി ഞാൻ എന്തേലും ചെയ്തെന്നു പറഞ്ഞു അമ്മയോടോ
അച്ഛനോടോ പറഞ്ഞാല്‍ കഴിഞ്ഞു.കോപ്രമൈസൊന്നും അതിന്റെടുത്ത്‌ നടക്കാത്തതാണ്‌.

മെല്ലെ ഞാന്‍ അമ്മയുടെ റൂമിലേക്ക്‌ നടന്നു… വാതില്‍ തുറന്നു കിടക്കാണ്‌..ഞാനുള്ളിലേക്ക്‌ ഏന്തി
നോക്കി.. ബെഡില്‍ കമിഴ്‌ന്നു കിടക്കുന്നു… ചുമല്‍ കുലുങ്ങുന്നുണ്ട്‌ കരയാണോ?അറിയില്ല .

കട്ടിൽ റൂമിന്റെ തൊട്ടു നടുക്കാണ്‌. പഴയ തറവാട്‌ വീടാണ്‌ ഞങ്ങളുടേത്‌.. ജനലെല്ലാം മുഴുവന്‍ മരം
കൊണ്ടുള്ള പഴയ മോഡല്‍ .നടക്ക്‌ ഗ്ലാസ്സിലല അതുകൊണ്ടുതന്നെ പകല്‍ സമയത്തും റൂമില്‍ വെളിച്ചം
വളരെ കുറവാണ്‌…വാതില്‍ തുറന്നതുകൊണ്ടുള്ള വെളിച്ചം മാത്രം ഇപ്പൊഴുള്ളിലുണ്ട്‌ .. ഞാന്‍ നിന്നു
പരുങ്ങി കം ഉളളിലേക്ക്‌ കേറി ഒരു സോറി പറയണോ..എന്നാലോചിച്ചു. താഴ്ന്നു
കൊടുന്നുന്നപോലെയവള്‍ൾക്ക്‌ തോന്നിയാല്‍ പിന്നെ തലയില്‍ കേറും.വേണ്ടാന്ന്‌ വെച്ചാൽ
അമ്മയോടെന്തേലും പറഞ്ഞു കൊടുത്താല്‍ അതും തീര്‍ന്നു…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *