മിഴി [ Full ] 14അടിപൊളി  

“പറയണോ ഞാന്‍.?”” അമ്മയെ നോക്കി ചേച്ചിയുടെ ഭീഷണി. കൂര്‍പ്പിച്ച കണ്ണുവെച്ചുരു
നോട്ടം,അമ്മയോടെന്ത്‌ പറയാനാണ്‌?.

“എന്ത്‌…” അറിയാതെ ഞാന്‍ ചോദിച്ചു പോയി.

“ഇവനെന്റെ കോളേജിലെ പെൺകുട്ടിക്ക്‌ ഫോണോക്കെ വാങ്ങി കൊടുത്തു. ചെറുതൊന്നുമല്ല
ലക്ഷ്മിയമ്മേ.. നല്ല വിലയുണ്ട്‌..” പെട്ടു.ഇന്നലെയൊന്ന്‌ പറഞ്ഞു ശെരിയാക്കി കൊണ്ടുവന്നതേയുള്ളൂ
ഇനിയിതാ അടുത്തത്‌.

“ആണോടാ…?” അമ്മയുടെ പരുക്കൻ ചോദ്യം. ഈ തള്ളക്ക്‌ കുശുമ്പാണ്‌.
“ഈ…..” ഗ്ലാസ്‌ വായയില്‍ വെച്ചിളിച്ചുകൊണ്ട്‌.. ഞാനവരെ നോക്കി.രണ്ടുപേരും ചിരിക്കുന്നു.ബാക്കില്‍
ഒരു സഈണ്ട്‌, അമ്മ ചിരി നിര്‍ത്തി. ഓഹ്‌ ചെറിയമ്മ തന്നെ.അമ്മയെന്തിനാ ഇങ്ങനെ ചെറിയമ്മയെ
കാണുമ്പോ മുഖം മാറ്റുന്നേന്ന മനസ്സിലാവാതെ. എത്ര സ്‌നേഹത്തോടെ കഴിഞ്ഞതാ.

ചെറിയമ്മ അടുത്തേക്ക്‌ വരുന്നതറിഞ്ഞു. ഇന്നലെത്തെ എന്റെയെല്ലപാ സ്വഭാവവും എനിക്ക്‌ തന്നെ അത്ര
പിടിക്കാത്തത്‌ കൊണ്ട്‌, അവളെ മുഖത്തേക്ക്‌ നോക്കാനെനിക്കിത്തിരി പ്രയാസമുണ്ട്‌. അതോണ്ട്‌ തന്നെ
നിന്ന്‌ നില്‍പ്പേ എനിക്ക്‌ നില്ക്കാൻ പറ്റുന്നുള്ളു.അവളെന്നോട്‌ മിണ്ടലൊന്നുമുണ്ടാവില്ല എന്ന്‌ ഞാന്‍
മനസ്സില്‍ കരുതി…

മുന്നിലെ അമ്മ നോക്കുന്നുണ്ടവളെ, ആ നോട്ടം കണ്ടിട്ട്‌ എന്റെ തൊട്ടടുത്തവളുണ്ടെന്ന്‌
തോന്നുന്നുണ്ടല്ലോ?.

“@OGl……” ആ കൈ വന്നെന്റെ തോളില്‍ പതിഞ്ഞു. മെല്ലെ സ്നേഹത്തോടെയുള്ള വിളി. അമ്മയുടെ
മുഖം കണ്ടു തിരിയാണോ വേണ്ടേ ന്നുള്ള ഒരു സംശയം വന്നു. വിളിച്ചതല്ലേ തിരിഞ്ഞു. മുടിയൊക്കെ
പടര്‍ത്തിയിട്ടാണ്‌ ആ വരവ്‌. നല്ല കുളിക്കാത്ത കോലം. ന്നാലും അവളെക്കാണാന്‍ നല്ല ഭംഗിയുണ്ട്‌ നീണ്ട
മൂക്ക്‌ പിടിച്ചൊന്ന്‌ വലിച്ചാലോ? ഗൌരിയേച്ചി ചിരിയോടെ ഞങ്ങളെ നോക്കുന്നുണ്ട്‌, കാമുകി കാമുകന്മാര്‍
എന്നാവും ചേച്ചിയുടെ വിചാരം .ചെറിയമ്മ എന്നെ നോക്കി ചിരിച്ചു.തോളില്‍ വെച്ച കൈമെല്ലെ എന്റെ
മുകത്തേക്ക്‌ എത്തിച്ചോന്ന്‌ തഴുകി. ചെറിയ തണുപ്പുള്ള കൈകള്‍.

“ക്ഷീണമൊക്കെ മാറിയോ am…” വട്ട്‌ പിടിപ്പിക്കാണല്ലോ? എന്ത്‌ ഈണമാണ്‌, സ്‌നേഹമാണ്‌ ആ
ചോദ്യത്തിന്‌.വെറുതെ ആരേലും കാണിക്കാന്‍ വേണ്ടി അഭിനയിക്കുകയാണെന്ന്‌ തോന്നുന്നില്ല
.എന്നാലും ഇടക്ക്‌ ആ കണ്ണുനീട്ടി പുറകിലുള്ള അമ്മയെക്കൂടെ നോക്കുന്നുണ്ട്‌.എന്തിനാണത്‌?.

അമ്മയില്‍ നിന്ന്‌ പറിച്ച കണ്ണ്‌ കൊണ്ട്‌ ചെറിയമ്മ എന്നെ ഒന്നുകൂടെ നോക്കി.ഉണ്ടക്കണ്ണിനുണ്ടായിരുന്ന
തിളക്കമൊക്കെ കുറഞ്ഞു, കുറഞ്ഞില്ലാതെയായിട്ടുണ്ട്‌.വാടി തളര്‍ന്ന മുഖത്തെ കവിളിൽ കൈ
കൊണ്ടൊന്നു തൊടമെന്നുണ്ടായിരുന്നു. അതിനു മുന്നേ ചിരിച്ചു നീണ്ടുകൊണ്ട്‌ അവളെന്റെ
കവിളിലേക്ക്‌ മുഖം ചേര്‍ത്തു. ചെറിയ ചൂടുള്ള അവളുടെ ചുണ്ടും, കവിളും, നീണ്ട ആ മൂക്കുമെന്റെ
കവിളില്‍ നല്ലപോലെയിഴഞ്ഞു.

“ചായ കുടിക്കണം ട്ടോ… ഞാൻ കുളിച്ചു വരാം…” മുഖം മെടുത്തു കൊണ്ട്‌ അവൾ പറഞ്ഞു. ഒരുനല്ല ചിരി
കൂടെ. ആരേയും ശ്രദ്ധിക്കാതെ അവൾ തിരിച്ചു പോയി.അമ്മയുടെ മുഖം വാടിയിരുന്നു. എന്നാലും വല്ല്യ
പ്രശ്‌നമൊന്നുമില്ല എന്നനിലക്ക്‌, അമ്മ എന്നോടൊരോന്ന്‌ ചോദിച്ചോണ്ടിരുന്നു. ആശാന്റിയും ഉഷാന്റിയും
അങ്ങു കേറി വന്നപ്പോ അവിടെ നിക്കേണ്ടി വന്നില്ല .ഓടി. പിന്നെ എല്ലാം സാധാരണ പോലെ.ആര്‍ക്കും
ചോദ്യമോ, സംശയമോ ഒന്നുംതന്നെയില്ലായിരുന്നു, സാധാരണ പോലെ അങ്കിൾമാരോടും, ഗായത്രിയോട്‌
വരെ ഞാന്‍ സംസാരിച്ചു.

ചെറിയമ്മ കുളിക്കാന്‍ പോയി പിന്നെകണ്ടില്ല. എല്ലാരുമിരുന്ന ചായകുടിക്കുമ്പോഴും കണ്ടില്ല.അമ്മയും,
അച്ഛനും ഡ്യൂട്ടിക്കു. അങ്കിള്‍ മാര്‍ പുറത്തേക്കും പോയി.പോവാനിറങ്ങുമ്പോ, അമ്മ
എന്നോടെന്തൊക്കെയോ പറയാതെ പറയുന്നുണ്ട്‌.എന്നോട്‌ പറയാനുള്ള ആ പണ്ടാരം കാര്യത്തിന്റെ
ടെന്‍ഷനാണ്‌ തള്ളക്ക്‌.കൂടെ ചെറിയമ്മക്ക്‌ പനിയുണ്ടെന്ന്‌ തോന്നുന്നു ന്നും പറഞ്ഞു.എന്തൊക്കെ
കാട്ടിയാലും അമ്മക്കവളോട്‌ സ്നേഹമൊക്കെയുണ്ട്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *