“ആൺ തരി വന്നല്ലോ…”ഉഷാന്റിയുടെ കമെന്റ്… അമ്മയും, ആശാന്റിയും എന്നെ തിരിഞ്ഞു നോക്കി
ചിരിച്ചു.ഇതിനു മാത്രം ഞാൻ എന്താ കോമാളിയാലോ എപ്പഴും നോക്കി ചിരിക്കാൻ.
“എന്താ അഭി തലവേദന ഉണ്ടോ?”അമ്മ അടുത്ത് വന്നു എന്റെ തലയിൽ തൊട്ട് കൊണ്ട് ചോദിച്ചു.
“എംച്..” ഞാന്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ശെരിക്കും ഉണ്ടായിരുന്നു..ശരീരത്തിന് മൊത്തം
വേദന.അതിനിടയില്‍ ചെറിയമ്മ ആരും കാണാതെ നല്ലത് പോലെയുണ്ടോ എന്ന് ആംഗ്യം കാട്ടി
ചോദിച്ചത്… ഞാന്‍ കണ്ണ് ചിമ്മിക്കൊണ്ട് കൊഴപ്പമില്ലെന്ന് കാട്ടി .ആ മുഖത്തും ഒരു വേദന വന്നു.അവളും
കൂടെ കാരണം അല്ലെ ഞാനിന്നലെ മഴ കൊണ്ടത്?.
അമ്മയുടെ ചോദ്യവും എന്റെ മടങ്ങിയിരിപ്പും കണ്ട് എന്നെ ചുറ്റി വന്ന ആശാന്റിയും, ഉഷാന്റിയും തൊട്ട്
നോക്കി പരിചരിക്കലായി..അമ്മ അത് കണ്ട് എന്നെയൊന്നു നോക്കി..ഞാൻ സംശയത്തോടെ
അമ്മയെയും.. ഈ തള്ളക്ക് അസൂയ ആണോം?.
പറഞ്ഞു പറഞ്ഞു എന്നെയൊരു രോഗിയാക്കി റൂമിലേക്ക് ഓടിച്ചു. ബെഡില്‍ കിടന്നു ഞാൻ
കുറച്ചുറങ്ങിപ്പോയി.
തലയില്‍ കൈ അരിച്ചെത്തിയപ്പോ കണ്ണ് തുറന്നു.തണുക്കുന്നുണ്ടായിരുന്നു.ഒന്നനങ്ങാന്‍ കഴിയുന്നില്ല…
തൊണ്ടക്ക് നല്ല വേദന.അമ്മയാണ് മുന്നിൽ.അരികത്തൊരു മിന്നലാട്ടം ഞാന്‍ പണിപ്പെട്ടു തല പൊക്കി
നോക്കി… ചെറിയമ്മ ചിരിയോടെ നിൽക്കുന്നു.
“എന്താ പൊട്ടാ… പനി പിടിച്ചോ ” ചെറിയമ്മ പഴയ ആളായി.. അമ്മയുള്ളത് കൊണ്ടാവും…
“ഡീ… വയ്യാതെ കിടക്കുമ്പോഴും തുടങ്ങണം ട്ടോ… തല്ലുണ്ടാക്കാൻ “അമ്മ അവളെ തല്ലാന്‍ കൈ ഓങ്ങി…
എനിക്ക് ദാഹിക്കുന്നണ്ടായിരുന്നു.. വെള്ളം വേണം എന്ന് പറഞ്ഞെങ്കിലും ഒച്ച പൊന്തുന്നില്ല.. തൊണ്ടക്ക്
ഒരു പിടുത്തം…
ചെറിയമ്മക്ക് വേഗം കാര്യം കത്തി… അവൾ ഒഓടി പുറത്തേക്ക് പോയി… അമ്മ അത് കണ്ടു
അമ്പഭന്നപോലെ.. ഞങ്ങൾ കണ്ടാൽ കടിച്ചു കീറാൻ നടക്കാണെന്ന അമ്മയുടെ ബോദ്യം.. എവിടെ
എന്റെ പെണ്ണാണെന്ന് അറിയുമ്പോ അമ്മയെന്ത് പറയും ഈ മുഖം എങ്ങനെയുണ്ടാവും.. പടച്ചോനെ
ഒരു വഴി കാട്ടണേ..
അമ്മ മുന്നോട്ട് നീങ്ങി എന്റെ അടുത്ത് കിടന്നു..
“തണുക്കുന്നുണ്ടോ മോനൂ…” എന്നെ ചുറ്റി ആ ശരീരത്തിലേക്ക് ചേര്‍ത്ത് അമ്മയങ്ങനെ കിടന്നു..ആ
ചൂടില്‍ ഇത്തിരി ആശ്വാസം തോന്നി.
“നീ മഴ കൊണ്ട് നടന്നിട്ടല്ലേ…മ് ” ചെറിയ കുട്ടികളോട് ചോദിക്കുന്നത് പോലെയുളള അമ്മയുടെ ആ
ചോദ്യത്തിന് എനിക്ക് “മമ…” എന്നെ മൂളാൻ കഴിഞ്ഞുള്ളൂ.
“പോട്ടെ .പെട്ടന്ന് മാറും .അനു മരുന്ന് തരുട്ടോ .”വയ്യാതെയുള്ള എന്റെ കുറ്റസമ്മതം അമ്മക്ക് വിഷമായി
തോന്നുന്നു.കവിളില്‍ രണ്ടുമ്മകൾ.അതുമല്ല.ഇന്നലെ എന്നോട് ചോദിച്ച ചോദ്യം എനിക്ക് തിരിച്ചു
ചോദിക്കാന്‍ തോന്നി… ഈ അടുത്തായി അമ്മയുടെ പെരുമാറ്റത്തിൽ എന്തോ ഒരിത്.പറ്റിയ
സമയമിതല്ല… നാക്ക് പൊന്തില്ല.ചിലപ്പോ ഒരു ചവിട്ട് തന്നാൽ അതൂടെ താങ്ങൾ ആവില്ല.
“അയ്യയ്യേ ചെക്കനും തള്ളയും കിടക്കുന്നത് കണ്ടില്ലേ. നാണമുണ്ടോ ലക്ഷ്മി ഒന്നുല്ലേലും ഇത്രേം പ്രായം
ഇല്ലേ?”
അനു വന്നു… കയ്യിൽ സ്തെതസ്കോപ്പ്.. അമ്മയുടെ മരുന്ന് പെട്ടി..
“ഇതെന്റെ മോനാ കേട്ടോടി കുറുമ്പി…” തക്ക മറുപടി അമ്മയുടെ ഭാഗത്തുനിന്നും.കൊഴുപ്പിക്കാന്‍
എനിക്ക് പറ്റില്ലല്ലോ എന്നായി എന്റെ വിഷമം.അമ്മയെഴുന്നേറ്റു എന്നെ വെള്ളം കുടിപ്പിച്ചു .
ചെറിയമ്മ സ്തെതസ്സ്്‌കോപ്പ് ചെവിയില്‍ വെച്ച് മുന്നിട്ടിറങ്ങി എന്നെ പരിചരിക്കാന്‍.അമ്മയത് കണ്ടു
ചിരിച്ചു.
“ദേ ലക്ഷ്മി…” അവൾക്ക് ദേഷ്യം പിടിച്ചു. ആ കളി കണ്ടു നിന്ന എന്റെ നേര്‍ക്ക് അവളുടെ ചാട്ടം
“ഡാ ചെക്കാ നേരെ കിടക്ക്..”ഇത്തിരി ചെരിഞ്ഞു നിന്ന എന്റെ നേര്‍ക്ക് തൊള്ളയിട്ടു ഞെട്ടിച്ചു
ചെറിയമ്മ. അമ്മയുടെ മുന്നിൽ ആയത് കൊണ്ടാണോ?
“നാളെ എനിക്ക് ഇതിനുളള പൈസ തരണം മനസ്സിലായോടാ നേരെ നോക്കികൊണ്ട് അവൾ
