എനിക്കവളോടുള്ളത് വെറുമൊരു ഇഷ്ടടല്ലെന്ന് വരെ മനസ്സിലായി. പറയാന്‍ വല്വാത്ത മടിയായിരുന്നു.
എത്രയെത്ര നല്ല നിമിഷങ്ങള്‍. ഓരോ സമയവും അവളോടുളള ഇഷ്ടം കൂടി കൂടി.. വല്ലാത്ത
അവസ്ഥയിരുന്നഭി……കോളേജിലെത്തിയപ്പോ അവളു വേറെയും ഞാൻ വേറെയുമായി.. ബൈക്കിൽ
ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോക്കൊക്കെ. അവളെ കോളേജിലാക്കി ഞാൻ എന്റെ കോളേജിൽ
പോവും.അങ്ങനെ കോളേജ് കഴിഞ്ഞതും അവൾക്കാലോചന വന്നു..
ഞാനെന്നിട്ടും ഒന്നും പറഞ്ഞില്ല.അവള്‍ക്കെന്തെങ്കിലും പറയാന്‍ പറ്റോ? അച്ഛനെയും,അമ്മയെയും
അവള്‍ക്ക് എതിര്‍ക്കാന്‍ പറ്റോ?? നിശ്ചയം കഴിഞ്ഞു… ജാനകിയമ്മക്ക് വലിയ സന്തോഷം. വീട്ടിലെ
എല്ലാവര്‍ക്കും സന്തോഷം..ഞാന്‍ മറക്കാന്‍ നോക്കി.കഴിഞ്ഞില്ല!. കല്യാണം ആയി.വീട്ടിൽ
കുടുംബക്കാരുടെ തിരക്ക് കൂടി. അപ്പൊ ഇത്തിരി വാശിയും ണ്ടായിരുന്നു… അവൾക്ക് ഇല്ലല്ലോ?.ന്നോടും
പറയാലോ എന്നൊക്കെയുള്ള ഒരു തരം പൊട്ടചിന്തകള്‍. കല്യാണത്തിന്റെ തലേന്ന് രാത്രി നിറഞ്ഞു
നില്‍ക്കുന്ന വെളിച്ചങ്ങളും, ആളുകളുടെ തിരക്കും നോക്കി… മുകളിലെ നിലയിൽ നിൽക്കുമ്പോ. ചിരിച്ചു
കൊണ്ട് അവൾ അടുത്തു വന്നതെനിക്കോര്‍മയുണ്ട്.. കരഞ്ഞതും, കെട്ടി പിടിച്ചതും മറക്കാൻ പറ്റണില്ല
എന്നൊക്കെ പറഞ്ഞതും .ഇഷ്ടാണന്ന് പറഞ്ഞില്ല… പറയുന്നതെന്തിനാ ഒരു വാക്കിലാണോ അതുള്ളത്…
പിറ്റേന്ന് ന്റെ വീടിന്റെ മുന്നില്‍ വെച്ചു, ന്റെ മുന്നിൽ വെച്ച് ,ഏറ്റവും വലിയ ആഡംബരത്തോടെ
ഞാനടങ്ങുന്ന, ന്റെ വീട്ടുകാര്‍ തന്നെ ഒരുക്കിയ ചടങ്ങിൽ വെച്ചു അവളുടെ കഴുത്തില്‍ താലി വീണു.
എന്റെ മുന്നിലൂടവന് അവളെയും കൊണ്ട് പോയി. ആറു മാസം കഴിഞ്ഞു.. ഞാൻ പിന്നെ ആ വഴിക്ക്
പോയില്ല. ഒരു ശൂന്യതയായിരുന്നു മനസ്സില്‍ മൊത്തം. അല്ലാതെ അവളോടുള്ള ഇഷ്ടക്കേട്
കൊണ്ടല്ല..ഒരുദിവസം അമ്മയും അച്ഛനും ഒക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു… ”
അച്ഛന് വല്ലാതെ അസ്വസ്ഥനായി… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്… കണ്ണടക്കിടയിലൂടെ കണ്ണ് തുടച്ചു
കൊണ്ട്..തലമാറ്റി അച്ഛന് എഴുന്നേറ്റു…
“അവന് അവളെ ചവിട്ടി കൊന്നടാ.” ആ വാക്കുകളിടറി…
“OTR കൂടെയായിരുന്നെങ്കില്‍, ഞാൻ പണ്ടേ അവളോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ അത്
നടക്കായിരുന്നോ??” നിന്നു. ശബ്ദം നിന്നു. അച്ഛനെ ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ലിതുവരെ. ആ വരുന്ന
വാക്കില്‍, അച്ഛന് അവരോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാവും… കണ്ണ് നിറഞ്ഞു പോയി… ഇങ്ങനെയും
അച്ഛനൊരു കഥയുണ്ടോ??. വാതില്‍ക്കലേക്ക് നടന്നു അച്ഛന് തിരിഞ്ഞു…
“എനിക്ക് പറയാമോന്നറിയില്ലഭീ .ഞായറാഴ്ചയാണ് അഞ്ചു ദിവസേ ഉള്ളൂ..എന്തേലും ചെയ്യാന്‍
പാറ്റുവാണേല്‍ ചെയ്യടാ…കഴിഞ്ഞിട്ട് പിന്നെ കാര്യമില്ലടാ… ” അച്ചന്‍ പോയി.നേരെ എഴുന്നേറ്റ്
ബാത്റൂമിലേക്ക് കേറി. കാലിലെ വേദന മറന്നിരുന്നു.മുഖം കഴുകി, ചുവന്ന കണ്ണിലേക്കു വീണ്ടും വീണ്ടും
വെള്ളം കുടഞ്ഞു.
ചെറിയമ്മയുടെ നിശ്ചയം.!. അവള്‍ പറഞ്ഞിട്ടുണ്ട് അമ്മയെയവൾക്ക് എതിര്‍ക്കാന്‍ കഴിയില്ലെന്ന്. അമ്മ
നിര്‍ബന്തിച്ചതോ?, അതോ അവള്‍ക്ക് സ്വയം തോന്നിയതോ?? വീട്ടിലേക്ക് ഞാൻ എത്തുമെന്ന്
തോന്നിയപ്പോ പോവാന്‍ കിട്ടിയൊോരു മാര്‍ഗമാണോ?.പക്ഷെ അച്ഛന് പറഞ്ഞത്! അമ്മ ഞങ്ങളെ
തെറ്റിക്കാന്‍ നോക്കിയത്. മാളില്‍ വെച്ചു നടന്നത് അമ്മയുടെ കളിയാണോ?….. ചെറിയമ്മയെ ഞാൻ
തെറ്റ് ധരിച്ചോ…??
അച്ഛന് നാട്ടിലേക്ക് പോയി.. അജിന്‍ റൂം കൊടുത്ത് പോയത് വിളിച്ചു പറഞ്ഞു… ഗാൌരിയേച്ചിയും,
ഗായത്രിയും. എന്നോടൊന്നും മിണ്ടില്ല. സ്വസ്ഥത തരുന്നത് ആയിരിക്കും.മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ
സന്തോഷം!!.
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമില്‍ നിന്ന് ചാടി. ഹാളില്‍ സോഫയില്‍ ചെരിഞ്ഞു.കിച്ചണിലുള്ള
ഗായത്രിയും,ഗൌരിയേച്ചിയും ശബ്ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ
ഞാനിങ്ങനെ കടിച്ചു പിടിച്ചു നില്‍ക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു.
ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗയരിയേച്ചിയാണ് വന്നു എഴുന്നേല്‍പ്പിച്ചത്..
