ഗായത്രിയുടെ ചേച്ചി ഗാരിയുടെ ഫ്ലാറ്റിൽ കേറി സൈടായി.സ്വീകരണം ഒന്നും നോക്കാൻ
നിന്നില്ല.ഗയരിയേച്ചി ഇവിടെ എവിടെയോ കോളേജില്‍ പരഠിപ്പിക്കുന്നുന്നറിയാം.വല്്യ കൂട്ടായിരുന്നു
ഞാനുമായി.ഇന്നിപ്പോ അതിനൊന്നുമെനിക്ക് കഴിയണില്ല.
വൈകിട്ട് അച്ഛന് വന്നു വിളിച്ചപ്പോ എന്തോ കാട്ടിയെഴുന്നേറ്റു.
you
“ഞാന്‍ നാട്ടിലേക്ക് പോവാണ്… അവിടെയിത്തിരി തിരക്കുണ്ട് ” ഇപ്രാവശ്യം അച്ഛന് പ്രയാസപ്പെട്ടില്ല..
ചിരി ആ മുഖത്തു വന്നിട്ടുണ്ട്.
“മ്…” ഞാന്‍ അതിന് മൂളി കൊടുത്തു
“ഇവിടെ ഗായത്രിയും ഗാരിയുമൊക്കയില്ലേ.. അവര്‍ കുറച്ചുൂസം കഴിഞ്ഞു നാട്ടിലേക്ക് പോരുമ്പോ
നീയ്യുണ്ടാവണം കൂടെ… ഇത്തിരി ദിവസം കൂടെ നിനക്ക് തരാം.അതിനുളളില്‍ നീ പഴയ അഭി
തന്നെയാവണം… കേട്ടല്ലോ??” വലിയ ഉറപ്പില്ലാഞ്ഞിട്ടും ഈ ഒരു അന്തരീക്ഷം ഒഴിവാക്കാന്‍ ഞാൻ
തലയാട്ടി.
“പിന്നെ നിന്നോട് പറയാതെ പോവാം എന്ന് കരുതിയതാ.. പറ്റുന്നില്ല. ഈ വരവിനു ആ ഉദ്ദേശം
കൂടെയുണ്ട്. “അച്ഛന്‍ കുറച്ചുസ്വസ്ഥനായി. ചിരി മെല്ലെ മാഞ്ഞു..എന്തോ പറയാന്‍ മടി പോലെ. ആ
ശ്വാസം എടുക്കുന്നത് ക്രമമായി അല്ലെന്ന് കണ്ടാൽ അറിയാം
“ഞായറാഴ്ച… അനുന്റെ നിശ്ചയാണ്…. ” അച്ഛൻ പതിയെ നിര്‍ത്തി കൊണ്ട് പറഞ്ഞു. ഒരു നിമിഷം
ഞാന്‍ പറഞ്ഞത് മനസ്സിലാവാതെ അച്ഛനെയങ്ങനെ മിഴിച്ചു നോക്കിപ്പോയി. എന്താ പറഞ്ഞതെന്ന്
ഒരുപാട് വീണ്ടും ആലോചിച്ചു.
“അന്ന് വന്ന ആലോചന തന്നെ, ഒരു ഡോക്ടര്‍ . അഞ്ചു ദിവസം കൂടെയുണ്ട്. നീയില്ലാതെ ഞാന്‍ ഒറ്റക്ക്
എങ്ങനാടാ..” കൈയ്യുടെ വിറയല്‍, അച്ഛന്റെ വിരലെന്റെ കൈയ്യില്‍ വന്നു തട്ടിയപ്പോഴാണ് അറിയുന്നത്.
മരവിച്ചു പോയ അവസ്ഥ. വിങ്ങിവരുന്ന നെഞ്ചിൽ ഞാൻ അറിയാതെ തിരുമ്മി.എല്ലാം അകന്നു
പോകുന്നൊരു സമയം.ശ്വാസം നിന്ന് പോയൊന്നു തോന്നി. നല്ലപോലെ ഒന്ന് കുരച്ചു… അനുന്റെ
നിശ്ചയമോ…?? ഇത്ര പെട്ടന്ന്. അതേ ആളെ തന്നെ?
എന്തിനാണ് ഞാനിങ്ങനെ വിങ്ങിപൊട്ടനാവുന്നത്? അറിയുന്നില്ല,മനസ്സിലാവുന്നില്ല..!! സൈഡിലെ
ക്ലോക്കിന്റെ സൂചി കൂടുതല്‍ വേഗത്തില്‍ ശബ്ദമുണ്ടാക്കി… വൈകുന്നേരത്തെ ചുവന്ന വെയിൽ
നിലത്തും, ബെഡ്ഡിലും ചത്തു കിടന്നു.അച്ഛന്റെ നോട്ടം പുറത്തേക്ക് നീണ്ടു…
“പണ്ട് വീട്ടിൽ ഒരു ജോലിക്ക് ഒരു ചേച്ചിയുണ്ടായിരുന്നു.. ” അച്ഛന് പതിയെ തിരിഞ്ഞെന്നെ നോക്കി.
“ജാനകിന്ന പേര്. ഞാനഞ്ചില്‍ പഠിക്കുന്ന സമയം.പാവ്വായിരുന്നു വീട്ടിൽ തന്നെയാ
നില്‍ക്കലൊക്കെ.കുറച്ചു കഴിഞ്ഞപ്പോ ഒരു അതിഥി കൂടെ വന്നു. അവരുടെ ആകെയുള്ള ഒരു മോൾ…
ശ്രീക്കുട്ടി..” അച്ഛന് വലിയ ഒരു നെടുവീര്‍പ്പിട്ടു നിർത്തി.
“കുറച്ചു ദിവസകൊണ്ട് തന്നെയവൾ അച്ഛനെയും അമ്മയെയും ചാക്കിലാക്കി… ചക്കിലാക്കിയതല്ല.
ആളങ്ങനെ ആയിരുന്നു ആരുകണ്ടാലു മിഷ്ടപ്പെട്ടുപോവ്വും.
പെൺകുട്ടി ഇല്ലാത്ത അവര്‍ക്ക് കുരുത്തം കെട്ട എനിക്ക് പകരം, ഒരാളെ കൂടെ ആ സ്ഥാനത്
കൊണ്ടുവന്നു സ്വന്തം മോളെപ്പോലെകണ്ടു.. നാട്ടുകാര്‍ വരെ അവളെ കണ്ടാൽ പാലക്കുന്നിലെ
കുട്ടിയാന്ന പറഞ്ഞോണ്ടിരുന്നത്.അവൾള്‍ പൂമ്പാറ്റയെ പോലെ വീട്ടിൽ പാറി നടന്നു. എനിക്കാദ്യം
കലിപ്പായിരുന്നു. ഏതോ ഒരുത്തിയെന്റെ അച്ഛനേം അമ്മയെയും.. അച്ഛാ, അമ്മാന്നൊക്കെ വിളിച്ച
ദേഷ്യം വരില്ലേ??.എന്നാന്നെ അവൾക്ക് നല്ല കാര്യായിരുന്നു.എന്റെ അനുവാദം ഇല്ലാതെ വീട്ടിലവളൊന്നും
ചെയ്യപോലുമില്ല.. എനിക്ക് തരാതെ ഒരു ഭക്ഷണം പോലും അവളു കഴിക്കില്ല. ആരെന്ത്
വാങ്ങികൊടുത്താപ്പോലും ന്നെ ബോധിപ്പിച്ചശേഷേ അവളതെടുക്ക പോലും. വേലക്കാരിയുടെ
മോളാണെന്ന പരിഗണന മാത്രംക്കൊടുത്ത എനിക്കത് പിന്നെ മാറ്റേണ്ടി വന്നു.അവളില്ലേല്‍ വീടില്ല എന്ന
അവസ്ഥ വരെയെത്തി. കുടുംബക്കാര്‍ നീണ്ട നാക്കുമായി പുതിയ അതിഥിയെ എതിര്‍ത്തെങ്കിലും
അച്ഛനും അമ്മയും അവരെ തുരത്തിയോടിച്ചു. ഒരേ പ്രായം ആയോണ്ട്.ഒരേ സ്കൂളിലാ ഒരുമിച്ചു
പോവ്വല്‍. ഒരുമിച്ചു വരും, എന്റെ വര്‍ക്കെല്ലാം ചെയ്ത് താരനും പഠിപ്പിച്ചു തരാനും എല്ലാം
അവളായിരുന്നു. എന്തോ അവളില്ലാതെനിക്ക് പറ്റിലെന്നവസ്ഥ വരെ വന്നു.പത്താം ക്ലാസ്
ആയപ്പോളവളുണ്ടല്ലോ.ഒരുപാട് മാറ്റം വന്നു. കണ്ണെടുക്കാന്‍ തോന്നില്ല. സ്കൂളിലെ ചെക്കന്മാർ മൊത്തം
അവളുടെ പിന്നിൽ. എന്നാൽ അവള്‍ക്കോ ന്നെ മതിയായിരുന്നു. സ്കൂളിലും മറ്റും വന്നു, കൈ പിടിച്ചു
എന്നോട് സംസാരിക്കുയും ഒക്കെ ചെയ്യും. +2 വരെ അങ്ങനെ പോയി… അരിനിടക്ക്
