വണ്ടിയെങ്ങനെ വീടെത്താനായി. അമ്മയാണേല്‍ ഉറങ്ങാതെ എന്നോട് ചാരിയിരിക്കുന്നുണ്ട്.
ആരുമൊന്നും മിണ്ടുന്നില്ല. ആകെയുള്ളത് അമ്മയുടെ വിരലുകളെന്റെ കയ്യിൽ മെല്ലെ
താളമിടുന്നതാണ്.
പുറത്തേക്ക് കാണാത്ത വിധത്തില്‍ മഴയാണ്. കാറിന്റെ മുകളില്‍, ചരൽ വാരി എറിഞ്ഞ പോലെയാണ്
ഒച്ച. മിന്നലും നല്പപോലെയുണ്ട്. പടത്തിനു നടുവിലൂടെ പോയി, വീട്ടിലേക്ക് തിരഞ്ഞപ്പോ,വൈപ്പര്‍ തുടച്ച
ഗ്ലാസ്സിലൂടെ.,ഒരു ഓട്ടോ വീട്ടിൽ നിന്ന് റോട്ടിലേക്ക് കേറിപ്പോവുന്നത് കണ്ടു.കുടുങ്ങിയോ? കുടുംബം
മൊത്തമിനി ഇളകി വരുവോ? വീട്ടിലേക്ക് കേറുമ്പോ എന്താവുമവസ്ഥ. കല്യാണത്തിനുള്ള
ആളുകളുണ്ടെങ്കില്‍ ഇറങ്ങി ഓടുന്നതാണ് നല്ലത്.
അച്ഛന്‍ കാര്‍ മെല്ലെ വീട്ടിലേക്കടുപ്പിച്ചു. ശ്വാസം വിടാതെ മുന്നിലെ ഗ്ലാസിലൂടെ അവിടുത്തെയവസ്ഥ
നോക്കിയിരുന്നെനിക്ക്, ഇത്തിരി ആശ്വാസം വന്നു..ഒരു പട്ടിക്കുഞ്ഞു പോലുമില്ല. കെട്ടിയ പന്തലെല്ലാം
അതേപോലെയുണ്ട്. ചെയറൊന്നും കാണുന്നില്ല .സൈഡില്‍ കെട്ടിയിരുന്ന കർട്ടനൊക്കെ മാറ്റിയിട്ടുണ്ട്.
വണ്ടി നിര്‍ത്തി.ഹാന്‍ഡ് ബ്രേക്ക് ഇട്ട ശബ്ദം കേട്ടപ്പോ, അമ്മയോന്നിളകി. എന്റെ മേത്തുനിന്ന് മാറി
തന്നു. പിന്നെയുമാ ചിരി. അതാണേല്‍ നിര്‍ർത്തുന്നില്ലല്ോ?. എന്നേയിനി കൊല്ലാനുള്ള
പ്ലാനെന്തേലുമുണ്ടോ? പേടിയാവുന്നുണ്ട്.
ഡോറുതുറന്ന് പുറത്തിറങ്ങി. വീടിന്റെ വാതിലൊക്കെ മലര്‍ക്കേ തുറന്ന് കിടക്കുന്നുണ്ട്. നല്ല മഴയാണ്.
ഇടിയുടെ ശബ്ദം കൂടെ കേട്ടപ്പോ, വേഗം വന്നമ്മയെന്നെ ചേര്‍ന്നു നിന്നു.പേടിയാണോ അല്ലേല്‍
ഞാനൊരു രോഗിയായത് കൊണ്ടാണോ? എന്തേലുമാവട്ടെ. ഇത്തിരി വട്ടെല്ലാവര്‍ക്കും
കൂടിയിട്ടുണ്ടെന്നുറപ്പാ. അച്ഛന് തിരിഞ്ഞു ഞങ്ങളെ ഒന്ന് നോക്കിയിട്ട് ദൃതിയിലുള്ളിലേക്ക് കേറിപ്പോയി.
ആ മുഖം ന്താണാവോ ഇങ്ങനെ. ഞാൻ ചത്തിട്ടിന്നുമില്ലല്ലോ?
“ന്റയഭി.. വേഗം വാ… ” അമ്മ ഇത്തിരി തിരക്കുപിടിച്ചെന്നെ ഉള്ളിലേക്ക് കേറ്റി. അച്ഛന്റെ അടുത്ത്
നിന്നോടനാണോ?
“ലക്ഷ്മി…” ഹാൾ കടക്കാന്‍ നോക്കുമ്പോ പിറകില്‍ നിന്നച്ഛന്റെയാ വിളി.അയ്യോ!!
ചീത്തയുറപ്പ്.കാലൊന്ന് തറഞ്ഞു പോയെങ്കിലും,ചേര്‍ത്ത് പിടിച്ച അമ്മക്കൊരു കൂസലുമില്ല. ഇതെന്താ
ഇപ്പൊ ഇങ്ങനെ? അമ്മയെ അല്ലേ അച്ഛൻ വിളിച്ചത്? നേരെയാ മുഖത്തേക്ക് നോക്കിയപ്പോ.ഒരു
കനപ്പിക്കല്‍.
“നീ വാടാ.. കുറച്ചു നേരം റസ്റ്റടുക്കണം ” ആ ഉറച്ച ശബ്ദത്തിൽ എനിക്കൊന്നും പറയാന്‍
തോന്നിയില്ല.ഇത്ര ടെറര്‍ ആയി നിന്നച്ഛനെ ഒഴിവാക്കാനാ അമ്മയെങ്ങനെ പറഞ്ഞെന്ന് തോന്നി.നന്നായി.
“മോളില്‍ പോണോ അതോ എന്റെ റൂമില്‍ കിടക്കണോ…” സ്റ്റെപ്പിലേക്ക് അടുത്തപ്പോ അമ്മയുടെ
ചോദ്യം.നേരത്തെ കാട്ടിയ കനപ്പിച്ചു നോക്കല്‍ അച്ഛനെ കാട്ടാനെന്നുറപ്പ്. ഇപ്പോ ചിരിയോടെയാണാ
നോട്ടം എന്തൊക്കെ അഭിനയങ്ങളാണ്.
“എന്റെ തള്ളേ അച്ഛന്‍ വിളിച്ചത് കേട്ടില്ലേ, ഇതിനും കൂടെയെനിക്ക് വാങ്ങി തരാനാണോ ലക്ഷ്മി
തള്ളോ?…” ഞാനങ്ങു ചോദിച്ചു പോയി.
“അയ്യടാ… നിന്നോക്കൊന്നും കേൾക്കാതെ നിക്കാനാ ഞാങ്കൂട്ടി പോന്നേ.അങ്ങേരുടെ ചീത്തയൊക്കെ
ഞാന്‍ കേട്ടോളം. പിന്നല്ലേ…റൂമിൽ കേറിയ അവിടെയിയുന്നോണം മനസ്സിലായോ?. അഭി…
കുഭീന്നൊക്കെ വിളിച്ചിപ്പോ വരും, കാറുമെടുത്ത് കുറേ എണ്ണം . ന്ത് ചോദിച്ചാലും മിണ്ടണ്ട
കേട്ടല്ലോ..ഞാമ്പറഞ്ഞോളാം ” അമ്മ ശെരിക്കും അമ്മയായി.
“ആഹാ അപ്പൊ എനിക്കിവിടൊരു സ്വാതന്ത്ര്യവുമില്ലേ…?”
“അവരൊക്കെ കുറച്ച് കഴിയുമ്പോ പൊക്കോളും ഡാ… അതുവരെയിരുന്നാല്‍ പോരൊ?..” ഇത്ര നേരം
നിന്നത് കൊണ്ടും, മുകളിലേക്ക് ഒരു സ്റ്റെപ് ഞാൻ വെച്ചത്കൊണ്ടും എന്റെ റൂമിലേക്കാ പോണതെന്ന്,
അമ്മക്ക് മനസ്സിലായി കാണും മുകളിലേക്ക് നടന്നു. ഇരുട്ട് തിങ്ങിയ നടുക്കെത്തിയാപ്പോ,പുറത്തെ
മഴയുടെ മുഴക്കം നല്ലതുപോലെ കേള്‍ക്കാം.മുകളില്‍, വരാന്തയുടെ സൈഡില്‍ നിന്ന്, വീശിവരുന്ന
കാറ്റിന്റെ, കൂടെയുള്ള ചാറ്റല്‍ ,ഉള്ളിലേക്ക് അടിച്ചു വരുന്നുണ്ട്. കൂടെ നടന്ന അമ്മയോന്ന് നിന്നു.നോട്ടം
മുകളിലേക്കാണ്. ഒരു സ്റ്റെപ് മുകളിലെത്തിയ. ഞാന്‍ അമ്മയെ നോക്കിയപ്പോ, മുഖത്തെ
ചിരിയൊക്കെ,യൊന്നു പോയിട്ടുണ്ട്. നേരത്തെ തിരിഞ്ഞു മുകളിലേക്ക് നോക്കി.ഒരു ചിരി എന്നേ
നോക്കിയങ്ങനെ നിക്കുന്നു. ഞെട്ടി ഇവളെങ്ങനെ ഇവിടെയെത്തി.
