മിഴി [ Full ] 14അടിപൊളി  

“അമ്മക്ക്‌ സുഖായില്ലേ…???”

“ആയി ” അവന്‍ മുഖം വെട്ടിച്ചു.ഞാന്‍ മേലെ അവന്റെ കൈ പിടിച്ചു. ചെറിയമ്മയുടെ കാര്യം പറയാതെ
വീട്ടുകാര്‍ വിഷമിപ്പിച്ച കാര്യമെല്ലാം ഒന്ന്‌ സൂചിപ്പിച്ചപ്പോ.ഹരിയുടെ ദേഷ്യം വിട്ടു.

“അനുവേച്ചിയെ ഇഷ്ടല്ലേടാ നിനക്ക്‌…?” പെട്ടന്നവന്‍ ചോദിച്ചു.ഞെട്ടിയൊന്നും ഇല്ല.അറിയുന്നത്‌ കൊണ്ട്‌
പേടിയും തോന്നീല്ല .ഞാന്‍ തലയാട്ടി.

“നിശ്ചയം മുടങ്ങിയപ്പോഴേഎനിക്ക്‌ തോന്നി. വീട്ടിലൊക്കെ ന്ത്‌ പറഞ്ഞു..ലക്ഷമിയമ്മക്ക്‌
കുഴപ്പമൊന്നുല്ലേ?…” അവനോട്‌ പറയുന്നത്‌ ഒരു ആശ്വാസമായി തോന്നി.അമ്മ സമ്മതിച്ചതും.ബാക്കി
ഞങ്ങള്‍ കുറച്ചു പേര്‍ക്ക്‌ ഇതിനെ പറ്റി അറിയുന്ന കാര്യവും ഞാൻ പറഞ്ഞു. തെഴുത്തു കഴിഞ്ഞു ചുറ്റും
തിരിഞ്ഞു എന്നെ നോക്കുന്ന അമ്മയും ചെറിയമ്മയുമുണ്ട്‌. അടുത്ത്‌ നിന്ന ഹരിയുമത്‌ കണ്ടു.എന്നോട്‌
പൊയ്ക്കോളാൻ പറഞ്ഞപ്പോ കയ്യിലുള്ള ആ താലിയെ കുറിച്ച ഞാനോര്‍ത്തത്‌.

ഹരി…. എന്റെ കയ്യില്‍…” കീശയിലുള്ള ആ താലി ഞാൻ അവനു കാണിച്ചു. ഇതെന്തൊ പൂജിക്കുന്ന
പരിവാടിയോക്കെയില്ലേ? അവനറിയാംമായിരിക്കും

“എടാ… അപ്പൊ തീരുമാനിച്ചോ??…” അവനാകാംഷ. ” നിക്ക്‌ ഞാനിപ്പോ വരാം വേണ്ട ഞാൻ
വിളിക്കുമ്പോ നീ വന്നാല്‍ മതി ട്ടോ …. ” അവന്‍ തിരക്ക്‌ കൂട്ടി. കയ്യിലെ താലി വാങ്ങി. അവന്‍ ചുറ്റും
നോക്കി

“അമ്മയും അനുവേച്ചിയും വരുന്നുണ്ട്‌. ഇച്ചിരി നേരം ഇരിക്ക്‌… അപ്പോഴേക്കും ഞാൻ വിളിക്കാം…”
അവനതും കൊണ്ട്‌ ഉളളിലേക്ക്‌ പോയി. അമ്മ വന്നു. എനിക്കും അനുവിനും ചന്ദനം തൊട്ട്‌ തന്നു.
ആളുന്ന ദീപത്തിനന്റെ സന്ദര്യം പോലെ തിളങ്ങുന്ന ചെറിയമ്മയെ, അവളുടെ കുട്ടിത്വയത്തെ നോക്കി
നിന്നു പോയി. അമ്മക്കും കുറവല്ല. അതിന്‌ ഇന്ന്‌ നല്ല ഉല്‍സാഹമാണ്‌. അടുത്ത്‌ വരുന്നവരോടൊക്കെ
സംസാരിക്കുന്നുണ്ട്‌. ചിരിക്കുന്നുണ്ട്‌. ചെറിയമ്മ എന്റെ കയ്യില്‍ തൂങ്ങി.

“ഞാന്‍ നിന്റെ കൂടെ അന്നിവിടെ വന്നു പ്രാര്‍ത്ഥിച്ചതെന്താണെന്നറിയോ!…” വിളക്കുകളുടെ ശോഭയിൽ
അവളുടെ മുഖം തെളിഞ്ഞു.ഞാന്‍ ന്താണെന്ന്‌ ചിരിച്ചു ചോദിച്ചു.

“ദൈവമേ ഈ കെക്കന്റെ തലയില്‍ എന്നും കേറാനെനിക്ക്‌ കഴിയണേ.അവനെ വെറുപ്പിക്കാന്‍
കഴിയണേ. എത്ര കാട്ടിയാലും വേണ്ടില്ല വേറെ ഒരുത്തിയുടെ തലയിലും കെട്ടി വെക്കാതെ എന്റെ
തലയില്‍ തന്നെയവനെ കെട്ടിവെക്കണേന്ന്‌…” കൈ കൂപ്പി പ്രാര്‍ത്ഥിക്കുന്ന പോലെ കാണിച്ചവൾ എന്നെ
കള്ള കണ്ണോടെ നോക്കി.

“ന്നട്ട്‌ എന്ത്‌ പറഞ്ഞു നിന്റെ ആശാന്‍..കെട്ടി വെച്ചു തരാന്ന്‌ പറഞ്ഞോ?.” ആ കളിയിൽ കൂടാൻ തോന്നി…
ചെറിയമ്മയുടെ തോളില്‍ തലവെച്ചു ഞാന്‍ ആ ചെറിയ ഇരുട്ടില്‍ ആളുന്ന ദീപത്തിലേക്ക്‌ നോക്കി.

“ഹാ പറഞ്ഞു.. കുരുത്തം കെട്ട ചെക്കനാ അനുപമേ ഒന്നുടെ ആലോചിച്ചിട്ട്‌ പോരെന്ന ആദ്യം
ചോയ്ച്ചത്‌…” അമര്‍ത്തിയ ചിരി. എന്ത്‌ സുഖമാണ്‌ എന്നെയിങ്ങനെ പറയാന്‍.

“മ്മ്ഹ്‌ എന്നിട്ടോ…” എന്തായാലും കേൾക്കട്ടെ. അവളുടെ കളി.

“എന്നിട്ടെന്താ… ഞാമ്പറഞ്ഞു അവനില്ലാണ്ട്‌ പറ്റുന്ന്‌ തോന്നുന്നില്ലാന്നു.അപ്പൊ തന്നെ ആശാന്‍
പറയാ..ന്നാ ഒരു താലി വാങ്ങിക്കൊന്ന്‌.വേഗം തന്നെയെല്ലാം നടക്കുന്നു. ന്ത്‌ നുണയാല്ലേ
പറ്റിക്കുന്നതിനും ഒരു അതിരില്ലേ….! വേഗം നടക്കുന്ന്‌ പറഞ്ഞിട്ട്‌ ഈ അടുത്തൊന്നും നടക്കില്ല.ചേച്ചി
അതിന്‌ സമ്മതിക്കോ ഡാ…?”പാവം അതിന്‌ ഇതൊന്ന്‌ നടന്നു കിട്ടാന്‍ എന്താഗ്രഹമാണ്‌. പേടിയുണ്ടാവും
ആരെക്കിലും ഇനിയും ഇടയില്‍ കേറി ഞങ്ങളെ കാര്യം മുടക്കുമോന്ന്‌.

“അനൂ ….ഞാന്‍ ഈണത്തില്‍ വിളിച്ചു.

“Dall ന്റെ മോനേ എനിക്ക്‌ ന്തോ അവണ്‌ നീയിങ്ങനെ വിളിക്കുമ്പോ. കുളിരു കേറുന്ന പോലെ…ഇയ്യോ…”
അവളൊന്നിളകിയിരുന്നു. മുന്നില്‍ ഞങ്ങളെ അറിയുന്ന ചേച്ചി നോക്കി നല്ല ചിരി തന്നു പോയി.

“നീ പറ… ന്തിനാ വിളിച്ചേ.?…” അത്‌ പോവുന്നതും നോക്കി ചെറിയമ്മ അടുത്തേക്ക്‌ അമര്‍ന്നിരുന്നു.
“അത്രക്ക്‌ കൊതിയാണോ…?!’
“അണോ…”

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *