മിഴി [ Full ] 14അടിപൊളി  

“അഭിയേട്ടാ.. ഇന്നലെയെനിക്കൊന്നും വാങ്ങി തന്നില്ലല്ലോ ബര്ത്ഡേയായിട്ടി! ” ചോദ്യത്തില്‍ അവൾ
എന്റെ മുഖത്തേക്ക്‌ ഏന്തിനോക്കി ചിരിച്ചു.
ആ കളിയില്‍ എനിക്ക്‌ കൂടെ ചേരാന്‍ പ്രയാസം തോന്നി…

“മീനു ഞാന്‍ വല്ലാത്ത ഒരവസ്ഥയിലാടി… നീയൊന്നും എന്നോട്‌ ചോദിക്കരുത്‌…” ഞാൻ എന്റെ അവസ്ഥ
എവിടെയും തൊടാതെ അവതരിപ്പിച്ചപ്പോ അവൾക്ക്‌ ആധിധിയേറി .

“എന്താ അഭിയേട്ടാ പറ്റിയെ? അഭിയേട്ടന്‍ കരഞ്ഞോ?”എന്റെ മുഖത്തെയാകെ പരതി വന്ന ആ
വാക്കുകളില്‍ ഉണ്ടായിരുന്നു അവളുടെ സ്നേഹം…

കനമുള്ള ആ ബാഗും പിടിച്ചു ഒടിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോ പാവം തോന്നി.ആ ബാഗ്‌ വാങ്ങി
ഞാന്‍ കയില്‍ പിടിച്ചപ്പോള്‍… അവളുടെ മുഖമാകെ നല്ലപോലെ വിടര്‍ന്നു.സംശയം അവള്‍ക്ക്‌
വിട്ടിലെന്നു ആ മുഖം കണ്ടാലറിയാം ഇടക്കിടെ എന്നെ നോക്കി എന്തോ ഉറപ്പുവരുത്തുന്നുമുണ്ട്‌
.എന്നാലും എന്റെ കയ്യില്‍ പിടിച്ചുകൊണ്ടവൾ മിണ്ടാതെ നടന്നു.

റോട്ടില്‍ നിന്ന്‌ അവളുടെ വീട്ടിലേക്ക്‌ തിരിയുന്ന വഴിയെത്തിയപ്പോ.. അവൾ കൈ വിട്ടില്ല…

“വീട്ടിലേക്ക്‌ പോരുന്നോ എന്റെകൂടെ? ” വാക്കിൽ ഒരപേക്ഷയുണ്ടെന്ന്‌ തോന്നി…

“മീനു…ഇപ്പൊ ശെരിയാവില്ലെടി.. ” ഞാൻ അവളോട്‌ താഴ്മയോടെ പറഞ്ഞു. ഒരു വാടിയ പുഞ്ചിരി തന്ന്‌,
ബാഗ്‌ തിരിച്ചു വാങ്ങി ഇടവഴിയിലൂടെ രണ്ടടി നടന്നൊന്ന്‌ അവളെന്നെ തിരിഞ്ഞു നോക്കി പോയി.

ഇത്തിരി കൂടെ നടന്നപ്പോ ഹരി വരുന്നത്‌ കണ്ടു. കൂടെ പോരുന്നൊന്ന്‌ ചോദിച്ചപ്പോ ലക്ഷ്യമില്ലാത്ത നടന്ന
ഞാനവന്റെ കൂടെ കേറി.

വായനശാലയില്‍ മീറ്റിങ്ങിനു കേറേണ്ടി വന്ന അവനെ വിട്ടു… സൈഡില്‍ കണ്ട പത്രം കെട്ടി വെച്ച ഒരു
ബെഞ്ചിന്‍റെ മുകളിലിരുന്നു ഞാന്‍ കുറച്ചുറങ്ങി പോയി.ഉറക്കത്തില്‍ ചെറിയമ്മ വന്നെനന്റെ കവിളില്‍
കടിച്ചു കൊണ്ട്‌…

“പോട്ടെടാ കൊരങ്ങാ… ചെറിയമ്മ അറിയാതെ തല്ലിപ്പോയതാ പോത്തേ… എന്റെ അഭിക്ക്‌
വേദനയെടുത്തോ?” എന്ന്‌ മുഖത്താകെ ഉമ്മവെച്ചുകൊണ്ട്‌ പറഞ്ഞപ്പോ എന്റെ കണ്ണ്‌ നിറഞ്ഞു.

നിര്‍ത്താതെ ഫോൺ അടടിച്ചപ്പോഴാണ്‌ കണ്ണ്‌ തുറന്നത്‌.ഇത്തിരി വിയര്‍ത്തിരുന്നു. കണ്ണുതിരുമ്മി
തലപൊക്കിയപ്പോ റൂമില്‍ ഉള്ള ഹരിയുടെ മീറ്റിംഗ്‌ കഴിഞ്ഞിട്ടിലല അവിടെ നിന്ന്‌ ഒച്ചയും ബഹളവും .
ഫോണിലേക്ക്‌ കണ്ണ്‌ പൂഴ്ത്തിയപ്പോ അമ്മയാണ്‌…

“അമ്മേ ” ഫോൺ ചെവിയില്‍ ചേര്‍ത്തുകൊണ്ട്‌ എടുത്തു.

“എടാ സമയമെത്രയായി, എന്താ അഭി ഇത്‌ പതിവില്ലാത്തത്‌ ആണല്ലോ? ” വാക്കുകളിൽ ചെറിയ
പരിഭവം കണ്ടതെ ഞാനിതാ വരുന്നു…”എന്ന്‌ പറഞ്ഞു വേഗം ഫോൺ വെച്ചു..

ഹരി പെട്ടന്ന്‌ തന്നെയിറങ്ങി.. അവന്‌ ചോദിച്ച ചോദ്യത്തിന്‌ അനുസരണയുള്ള മറുപടി പറഞ്ഞവന്റെ
പുറകെ കേറി വീട്ടിലേക്ക്‌ വിട്ടു.

വീട്ടിൽ എത്തിയപ്പോ ഉള്ളിലേക്ക്‌ കേറാൻ തോന്നിയില്ല… മുകളിലെ നിലയില്‍ ചെറിയമ്മയുടെ റൂമിൽ
വെളിച്ചം കാണുന്നുണ്ട്‌.വല്ലാത്തൊരു നോവ്‌.രണ്ടു ദിവസം കൊണ്ടാണെലും മറക്കാം എന്ന്‌ മനസ്സിൽ
കണക്കു കൂട്ടി..ഒന്നാമത്‌ ചെറിയമ്മയാണ്‌ അവളാലോചിക്കുന്ന പോലെ എനിക്കും
ആലോചിച്ചാലെന്താ.ഈ ബന്ധമൊന്നും ഒരിക്കലും നടക്കാന്‍ പോവുന്നില്ല… നാലു വര്‍ഷം
കൂടെയുണ്ടായിരുന്നവളെ മറക്കാമെങ്കിൽ ഇവളെ മറക്കാന്‍ ആണോ

പണി.ചുണ്ടിലൊരു പുച്ഛച്ചിരി വിരിയിച്ചു ഞാന്‍ അങ്ങനെ വിശ്വസിക്കാന്‍ നോക്കി.

അമ്മയും അച്ഛനും അയഞ്ഞ മൂഡില്‍ തന്നെയായിരുന്നു..ഒന്നും അങ്ങനെ ചോദിച്ചില്ല..ഹാളില്‍
അച്ഛന്റെയും, അമ്മയുടെയും എടുത്ത്‌ ചെറിയമ്മയുമുണ്ടെന്ന്‌ കണ്ടത്‌ കൊണ്ട്‌ തന്നെ അവിടെ നിന്ന്‌
മെല്ലെ വലിഞ്ഞു റൂമിലേക്ക്‌ പോയി.

അസ്വസ്ഥത വിട്ടകലാതെ വന്നപ്പോ… ബാല്‍ക്കാണിയിലേക്ക്‌ ചെയറെടുത്തിട്ട്‌..
അവിടെയിരുന്നു..ഇത്തിരി നേരം കഴിഞ്ഞപ്പോ… അമ്മപുറകിൽ നിന്നെന്നെ കെട്ടിപ്പിടിച്ചു…

“എന്താ എന്റെ കുട്ടിക്ക്‌ പറ്റിയത്‌? ജോലിയൊന്നും നിനക്ക്‌ പിടിച്ചില്ലേ?”
അമ്മയുടെ ആശ്വസിപ്പിക്കുന്ന ചോദ്യത്തിന്‌ ഞാന്‍ ഉത്തരം നൽകാതെ നിന്നു… പുറത്തുകൂടെ അടിച്ചു

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *