മിഴി [ Full ] 14അടിപൊളി  

“എന്റേമ്മേ എന്നെ ചെയ്യുന്നത്‌ നിങ്ങളാരും കാണുന്നില്ലേ? ഇന്നലെ അത്രയും പേരുടെ മുന്നിൽ വെച്ച്‌
തല്ിയിട്ടു പോലും ഞാൻ എന്തേലും ചെയ്തോ അവളെ ” ഞാൻ മുഖം കറുപ്പിച്ചു കൊണ്ട്‌ ചോദിച്ചു…

” അത്‌ നീ അവളുടെ ചന്തിക്ക്‌ പിടിച്ചിട്ടല്ലേ ” ചിരിച്ചു കൊണ്ട്‌ അമ്മ ചോദിച്ചപ്പോ ഞാൻ തലക്ക്‌ കൈ
കൊടുത്തു…

“ഇത്‌ തന്നെയാണ്‌ എനിക്ക്‌ സംശയം എന്നെ എവിടുന്നേലും കളഞ്ഞു കിട്ടിയത്‌ ആണോന്ന്‌? മോനോട്‌
ഒരു സ്‌നേഹം വേണ്ടേ? തള്ളക്കുമില്ല തന്തക്കുമില്ല ”

“ഹഹ ഹ “GRAD ചിരിച്ചു…പിന്നെ എന്റെ ബെഡില്‍ കേറിയിരുന്നു “നിനക്കറിയില്ലേ അഭി… അവളെ ഒന്ന്‌
കാണാന്‍ പോലും കഴിയാതെ എന്റെ അമ്മ പോയത്‌. അവൾക്ക്‌ അഞ്ചു വയസ്സുള്ളപ്പോ അച്ഛനും. ആ
കരുതല്‍ ഉണ്ടെന്ന്‌ കൂട്ടിക്കോ ”

“അമ്മേ ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല ” ഞാൻ സമ്യനായി…

“പോടാ എനിക്കറിയില്ലേ നിന്നെ..പിന്നെ അഭി… ഇന്ന്‌ നീ പറഞ്ഞില്ലേ ? അവള്‍ കുറ്റം അല്ലാതെ എന്തേലും
ഇതുവരെ പറഞ്ഞിട്ടുണ്ടോ എന്ന്‌.അതുകേട്ടപ്പോൾ എനിക്ക്‌ വല്ലാതായിട. ചെറുപ്പത്തിൽ ഞാൻ
നോക്കിയതിനേക്കാളേറെ അവൾ നിന്നെ നോക്കിയിട്ടുണ്ട്‌ അഭി. വൈകുന്നേരം ഓടി വരുമായിരുന്നു ആ
പെണ്ണ്‌ സ്കൂളില്‍ നിന്ന്‌ എന്റെ വാവ എവിടെ എന്ന്‌ പറഞ്ഞു. അന്ന്‌ നീ നടക്കാന്‍ പോലും ആയില്ല…
ആരെടുത്താലും കരയുന്ന നീ ആ പെണ്ണാടുത്ത്‌ വന്നു നിന്നാലുണ്ടല്ലോ അപ്പൊ നിര്‍ത്തുമായിരുന്നു.
അതൊക്കെ നിനക്കെങ്ങനെ ഓര്‍മ കാണാനാ. പത്തു കഴിഞ്ഞു അവൾ പോയപ്പോ.. വിളിക്കുന്ന
കൂട്ടത്തില്‍ നിന്നെ ചോദിക്കാനേ അവള്‍ക്ക്‌ നേരമുണ്ടായിരുന്നുള്ളു. നിന്റെ കയില്‍ തന്നാല്‍ നീ
വാങ്ങോ എവിടെ? ” ഞാന്‍ അത്ഭുതപെട്ടു. ചെറിയമ്മയുടെ കാര്യം തന്നെയാണോ പറയുന്നത്‌
എന്നായിരുന്നു എന്റെ സംശയം. “എംബിബിസ്‌ സീറ്റ്‌ കിട്ടിയ വിവരം നിന്നേറിയിച്ചപ്പോ എന്തായിരുന്നു
നിന്റെ ചാട്ടം. അതിന്‌ ഞാനെന്തു വേണം എന്ന്‌ പറഞ്ഞു നീ പിച്ഛിച്ചു വിട്ടില്ലേ… പാവം അന്ന്‌ എന്റെ
അടുത്ത്‌ വന്നു കുറേ കരഞ്ഞു.. പണ്ട്‌ നീ എങ്ങാനും പറഞ്ഞു പോലും..അനു ഡോക്ടര്‍ ആവണം
എന്ന്‌..ആ കിട്ടിയ സന്തോഷം നിന്നോട്‌ തന്നെ പറയാന്‍ വന്നതായിരുന്നു അവൾ.ഞങ്ങളോട്‌
പറയുന്നതിനു മുന്നേ തന്നെ.. ” എനിക്ക്‌ വല്ലാതെ വലുായ്മ തോന്നി.. അന്നത്തെ ദിവസം.

എംബിബിസ്‌ കിട്ടിയതിന്റെ അഹങ്കാരം ആണെന്ന്‌ കരുതി ഞാൻ ചെയ്തത്‌…
“അമ്മേ എനിക്കറിയില്യിരുന്നു അതെല്ലാം ”
“ഇത്‌ മാത്രമാണോ.. എത്രയെത്ര സംഭവങ്ങള്‍..ഉണ്ടായി , ഇന്നലെ തന്നെ ഏതോ ഒരുത്തന്‍ അവന്‍

രണ്ടു വട്ടം ശല്യം ചെയ്ത്‌ പോലും… പിന്നെയാണ്‌ നിന്റെ വക ചന്തിക്ക്‌ പിടുത്തം ” അതിനിടയില്‍
അമ്മയുടെ ചിരി

“നോക്ക്‌ ഞാന്‍ പിടിച്ചിട്ടൊന്നുല്ല.. അറിയാതെ തട്ടി പോയതാ ”

“എന്തേലും ആവട്ടെ മാറ്റവനാണെന്ന്‌ കരുതി അടിച്ചു പോയതാ…നിന്നെ അല്ലാതെ അവൾ വെറുതെ
ഒന്നും ചെയ്യില്ല മോനെ” ഈശ്വരാ ഈ പാവത്തിനെയാണോ ഞാന്‍ ഇന്ന്‌ രാവിലെ പോലും.. എന്റെ
കണ്ണുകള്‍ നിറഞ്ഞിരുന്നു… അപ്പൊ എന്നോട്‌ സ്നേഹം ഒക്കെയുണ്ട്‌… ഇന്നലെ രാത്രി വന്നു കിടന്നത്‌
അതുകൊണ്ടാണോ എന്നെ അറിയാതെ തല്ലി പോയതിന്‌..

“അമ്മേ ഇന്നലെ എപ്പഴാ അമ്മ പോയത്‌?” ഞാന്‍ ഒന്ന്‌ കൂടെ ഉറപ്പിക്കാന്‍ അമ്മയോട്‌ ചോദിച്ചു.അമ്മ
റൂമില്‍ നിന്ന്‌ ഇറങ്ങായിരുന്നു…ആ ഉത്തരം കേൾക്കാൻ വേണ്ടി ഞാൻ കൊതിച്ചു.

“ഏഹ്‌ നീ ഉറങ്ങിയപ്പോ തന്നെ ഞാമ്പോയ്‌ എന്തെ?” ഞാന്‍ ഒന്നുമില്ലെന്ന്‌ കാട്ടി .. “Ge പിന്നെ
നാളെയവള്‍ക്‌ അമ്പലത്തിൽ പോണം എന്ന്‌ .ഒന്ന്‌ ചെന്നു കൊടുക്കെടാ…?”

ഞാന്‍ തലയാട്ടി… എന്റെ ഉള്ള്‌ കിടന്നു തുള്ളുകയായിരുന്നു.. ചെറിയമ്മയാണ്‌ എന്റെ അടുത്ത്‌ വന്നു
കിടന്നതെന്നുള്ളതറിഞ്ഞപ്പോ.എന്നാല്‍ വിഷമവും.. ഇത്രയേറെ കരുതലുള്ള ഈ പെണ്ണിനെ ഞാൻ
എത്രകാലം വേദനിപ്പിച്ചു… അവസാനം നിമിഷം വരെ. അവൾ നടന്നു നീങ്ങിയപ്പോ.. ഇപ്പൊ ഉള്ളില്‍
കൊളുത്തി വലിക്കുന്നു..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *