മിഴി [ Full ] 14അടിപൊളി  

“ലക്ഷ്മി റൂമിലുണ്ട്‌….” അവര്‍ ചിരിച്ചു. പതുങ്ങിയിരിക്കാണോ തള്ള. അച്ഛന്‌ എന്നേ ഉന്തി തള്ളി വിട്ടു.
കൂടെ ആശാന്ദിയെയും ഞാൻ കൂട്ടി. തല്ലണം എന്നങ്ങാനും തള്ളക്ക്‌ തോന്നിയാലോ? കൂടെ
ഒരാളുണ്ടാവുന്നത്‌ നല്ലതാ.

വീടിന്റെ ഉള്ളിലെ ആ തണുപ്പില്‍ വല്ലാതെ ഉള്ള്‌ കുളിരുന്ന പോലെ.ഹാൾ ചുറ്റി അമ്മയുടെ റൂമിലേക്ക്‌
ഞാന്‍ തലയിട്ട്‌ നോക്കി. കട്ടിലില്‍ ആസ്വസ്ഥയായി തലതാഴ്ത്തി നിൽക്കുന്നയമ്മ. ആ
കാലിട്ടാട്ടുന്നുണ്ട.ഞാവന്നതൊക്കെ അറിഞ്ഞിരിക്കും. ഇങ്ങനെ ഒളിക്കേണ്ട കാര്യമെന്താണ്‌?

“ലക്ഷ്മി… എന്നേ ഉന്തി തള്ളി അമ്മയുടെ അടുത്തേക്ക്‌ വിട്ടാശാന്റിയുടെ
വിളി.മിണ്ടാട്ടമൊന്നുമില്ല.മുന്നിലടിയ ആ കാലൊന്ന്‌ നിന്നു. പിന്നെ തല പൊക്കി ഒരു നോട്ടം.
ചിരിയൊന്നും ആ മുഖത്തില്ല… സീന്‍ ആണല്ലോ തള്ള.

“ചേച്ചി വന്നവര്‍ക്കൊക്കെ എന്തേലും കഴിക്കാന്‍ കൊടുക്ക്‌.” എന്നെ മര്യാദക്ക്‌ നോക്കുക പോലും
ചെയ്യാതെ.. അമ്മ ആ അഴിഞ്ഞ മുടികെട്ടിയെഴുന്നേറ്റ്‌ ആശാന്റിയോട്‌ പറഞ്ഞു. പ്രതീക്ഷിച്ചില്ല ഇങ്ങനെ
ഒരു നീക്കം

“ഉച്ചക്കേത്തേക്കുള്ളത്‌ എന്തായി. ശ്രീയേട്ടനും, വിശ്യേട്ടനും രാവിലെ മുതലൊന്നും കഴിച്ചില്ല..അതൊന്ന്‌
നോക്കണേ! ” എന്റെ മുന്നിലൂടെ നടന്നു പുറത്തേക്കിറങ്ങി… ആശാന്റയോടുപറഞ്ഞമ്മ പോയി.തിരിഞ്ഞു
ആശാന്റയെ നോക്കി ഞാന്‍ ചിരിച്ചു… ആ കണ്ണില്‍ നിസഹായത.

“അഭി…” ആ കൈ എന്റെ തോളില്‍ വന്നു പതിഞ്ഞു.

“അയ്യയ്യേ… ഇതൊക്കെ തള്ളയുടെ അടവാണ്‌… Geel വിളിച്ചു വന്നോളും…” ഞാൻ പറഞ്ഞു
ആശ്വസിച്ചു. അമ്മക്ക്‌ എന്നോട്‌ ഇനിയും ദേഷ്യമുണ്ടോ?

ഭക്ഷണമൊന്നും വേണമെന്നില്ലായിരുന്നു. മുകളില്‍ ഒരുത്തിയുണ്ടല്ലോ? അമ്മയെ പോലെ തന്നെ
ഒളിച്ചിരിക്കുന്നുണ്ടാവും. സമാധാനപ്രിയ. ഒരു പീസ്‌ പ്രൈസ്‌ കൊടുക്കണോ അവൾക്ക്‌?.ആശാന്റി ചായ
കുടിക്കാന്‍ വിളിച്ചു… വേണ്ടെന്ന്‌ പറഞ്ഞു പോന്നു.ഓടി ചെന്നെന്റെ റൂമില്‍ക്കേറി ശ്വാസം
വിടണമെന്നുണ്ട്‌.എന്റെയാ കട്ടിലില്‍ കിടന്നൊന്ന്‌ ഉറങ്ങണം. വരാന്തയിൽ ചെന്നു സ്ഥിതിഗതികൾ
ഒന്നുകൂടെ നോക്കി.

“ഡാ… ”” സൈഡിൽ നിന്ന്‌ ഹരിയുടെ വിളി. കയ്യിലെ മാങ്ങയുയര്‍ത്തിക്കാട്ടി അവനെറിഞ്ഞു
തന്നു.പിന്നെ ഒന്ന്‌ വാടെ പണിയെടുത്തു നടുവൊടിഞ്ഞുന്നുള്ള അവന്റെ ആക്കൽ.

“ഡാ പൊട്ടാ… അനുവേച്ചിയെ കണ്ടില്ലേ നീ…” പുറകില്‍ വന്നു പേടിപ്പിച്ചു ഗായത്രി.

“നീ കണ്ടോ…?”

“ഓ കണ്ടല്ലോ…”

“നീയെന്തെങ്കിലും പറഞ്ഞോ..” ഞാനവളെ കൂർപ്പിച്ചു നോക്കി…

“ന്ത്‌ പറയാന്‍… ?”

“ഇത്‌ നടക്കില്ലാന്ന്‌ മറ്റോ…?”

“അമ്മേ.!!.. ഞാമ്പറഞ്ഞു അതെങ്ങാനും ലക്ഷ്മിയമ്മയുടെ ചെവീലെത്തിയാല്‍! ന്റെ കഥ കഴിയും
കുട്ടാ…”

അവള്‍ പരുങ്ങി കൊണ്ട്‌ പറഞ്ഞു.പേടിണ്ട്‌ പെണ്ണിന്‌.കയ്യിലെ മാങ്ങ വാങ്ങി ഒരു കടി കടിച്ചു തിരിച്ചു
തന്നു,അവളെന്നെ ഉന്തി തളളി ചെറിയമ്മയെ കാണാൻ പറഞ്ഞു.

അമ്മയുടെ ചെറിയച്ഛന്‍ ഇടയിലെന്നേ പൊതിഞ്ഞു.കുറച്ചുപദേശം.ബാംഗ്ലൂരിൽ ചൂടാണെന്ന്‌ പറഞ്ഞു
ഞാന്‍ ഓടി സ്റ്റെപ്പുകേറി.

ഇറങ്ങി വരുന്ന ഗൌരിയേച്ചിയോട്‌ ചെറിയമ്മയെന്നു കാണട്ടെയെന്നും പറഞ്ഞു നടന്നു. എന്റെ റൂമിലേക്ക്‌
തിരിയുന്ന സ്ഥലം. ചെറിയമ്മയുടെ റൂമില്‍ വെളിച്ചമുണ്ടോന്ന്‌ നോക്കുന്ന സമയം എല്ലാം ഞാൻ കുറേ
മിസ്സ്‌ ചെയ്തു.

നേരെ ചെറിയമ്മയുടെ റൂമിലേക്ക്‌ നോക്കി നിന്നു.നാലു മുറികൾ കഴിഞ്ഞു അറ്റത്തുള്ള ആ വാതിൽ
ഇപ്പോഴും പാതി തുറന്നതാണ്‌.

കുറച്ചു കാലത്തിനു ശേഷമാണാ മുഖമൊന്ന്‌ കാണുന്നത്‌. എന്താവും മനസ്സിലെന്നൊന്നും ഇപ്പൊ
പറയാന്‍ കഴിയുന്നില്ല. അവളുടെ മനസ്സിലോ??.

നേരെ നടന്നു. നെഞ്ചിടിക്കാന്‍ തുടങ്ങി.എന്നാലും ഇന്നലെ അവളോട്‌ തോന്നിയ ദേഷ്യമുള്ളിലുണ്ട്‌.
വാതില്‍ മുഴുവന്‍ തുറന്നു ഞാൻ അകത്തേക്ക്‌ കേറി.പഴയ പോലെ ജനലു്ടിയില്‍ അവളുണ്ട്‌.
അഴികളില്‍ പിടിച്ചു പുറത്തേക്ക്‌ നോക്കി കാല്‍ രണ്ടും ഒരു കൈ കൊണ്ട്‌ ചേര്‍ത്ത്‌ പിടിച്ചു.ചീകാതെ
പടര്‍ത്തിയിട്ട മുടി നിറയെ ആ കൈകളെ മറച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ട്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *