അതായിരുന്നു.ബസ്സിലാണ്.ഗൌരിയേച്ചിയു,ഗായത്രിയും അടുത്ത് തന്നെയുണ്ട്.
ഗായത്രിക്ക് നല്ല പേടിയുണ്ട് എന്റെ ഒന്നുമില്ലാത്ത ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.ഇടയ്ക്കവൾ
എന്നോടെന്തൊക്കെയോ ചോദിക്കും.ഞാനതിന് സിമ്പിളായി തന്നെ മറുപടിയും കൊടുക്കും.
സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. ടാക്സി വിളിച്ചു കേറി.വല്ലാത്തൊരു അന്തരീക്ഷം ഉളളില്‍
നിറയുന്നുണ്ട്.വീട്ടിലേക്ക് തിരിച്ചു വരാണ്.ഇത്ര ദിവസം ആശ്വാസമായിരുന്ന ഗായത്രി ഇപ്പൊ ഒരക്ഷരം
മിണ്ടുന്നില്ല. ഗൌരിയേച്ചിയാണേല്‍ ഒന്നുമറിയാത്ത ഓരോന്ന് ചോദിക്കും. നെഞ്ച് കുലുങ്ങാൻ
തുടങ്ങി.വണ്ടി വയലിനു നടുവിലൂടെ കടന്നു ഞാനും ചെറിയമ്മയും മഴയത്തു നനഞ്ഞു
കുളിച്ചു,ഇതിലൂടെ നടന്നു പോയ ഓർമ.
നീണ്ടു കിടക്കുന്ന വരമ്പിന്റെ അറ്റത്തു എന്റെ വീടിന്റെ ഒരു നിഴലാട്ടം കണ്ടു.അതിനുള്ളില്‍ ആ മുറിയിൽ
ചെറിയമ്മയുണ്ടാവും.
കാര്‍ പാഞ്ഞു. ഗേറ്റ് കടന്നു, മുന്നിൽ വീട് തെളിഞ്ഞു വന്നു. പന്തലൊക്കെയുണ്ട്.ആകെ മൊത്തമൊരു
മാറ്റം പോലെ.പുറത്ത് നിന്നിരുന്ന കുറച്ചാളുകൾ കാറിന്റെ ഉള്ളിലേക്ക് ഏന്തി നോക്കുന്നുണ്ട്. ആരാ
വന്നതെന്നാവും.
സൈഡില്‍ പണിയില്‍ മുഴുകിയിരിക്കുന്ന ഹരിയെ കണ്ടു. സംശയത്തോടെ അവനുമുണ്ടൊരു നോട്ടം.
മാവിന്റെ നിഴലിനോട് ചേര്‍ന്ന് വണ്ടി നിന്നു. വരാന്തയിലേക്ക് ഇറങ്ങി വന്നുകൊണ്ട്
ആശാന്റുയും,ഉഷാന്റിയുമെത്തി.ബാക്ക് ഡോര്‍ തുറന്നു ഗായത്രിയും, ചേച്ചിയും ഇറങ്ങിയെങ്കിലും
എന്തോരു മടി.ഇറങ്ങാന്‍ തോന്നുന്നില്ല.നാളെത്തേക്കുള്ള ഒരുക്കങ്ങള്‍ക്കാണല്ലോ ഇതെല്ലാം
നടക്കുന്നതെന്നാ ബോധം ഇപ്പോഴാണോ എനിക്ക് വന്നത്?.പുറത്തെങ്ങും അമ്മയെ കണ്ടില്ല.കാണാന്‍
ഓടിവരുന്ന ചെറിയമ്മയെ കാണുമെന്നു കരുതി അവളുമില്ല!.അച്ഛന് പിന്നേ ഓട്ടത്തിലാവും.
“എടാ ഇറങ്ങുന്നില്ലേ2..അല്ലേല്‍ തിരിച്ചു പോവ്വാനുള്ള ഇരിപ്പാണോ മോനേ.?.ഇങ്ങു വന്നേ നീ ” എന്റെ
വേരിറങ്ങി പോയ ഇരിപ്പു കണ്ട് ചോദിച്ചുകൊണ്ട് ഗായത്രി ഡോര്‍ തുറന്നു തന്നു.
മടിച്ചാണെങ്കിലും ആ മാവിന്റെ തണലിലേക്കിറങ്ങി.ചുറ്റിനും നിന്നവര്‍ക്ക് വല്ല്യ ചുഴിഞ്ഞ
നോട്ടമൊന്നുമില്ല. ആര്‍ക്കും അങ്ങനെ അറിയാന്‍ വഴിയില്ലല്ലോ ഞാന്‍മ്പോയത്.
അറിയാതെ നോട്ടം പണ്ട് ഞാൻ ചെയ്യണ പോലെ മുകളിലേക്ക് ചെറിയമ്മയുടെ റൂമിലേക്ക് എറിഞ്ഞു.
തുറന്നു കിടക്കുന്ന ആ ജനലിന്റെ ഉളളില്‍ നേര്‍ത്ത ഇരുട്ടുണ്ട്.അത് മറച്ചുകൊണ്ട് വെള്ള കർട്ടൻ വന്നു
ഇളകി. അവളവിടെയുണ്ട്. കാലമാടൻ വന്നൊന്ന് ആവുവോ?.
വന്ന വേണ്ടാത്ത ചിന്തയെല്ലാം കളഞ്ഞു. കൊണ്ടുവന്ന പെട്ടികളൊക്കെ ഇറക്കിവെച്ചു.ആശാന്റി ഓടി
വന്നു പൊതിഞ്ഞു.കരച്ചിലിന്റെ ചെറിയ നിഴൽ ആ കണ്ണിൽ..ഞാൻ ഞെട്ടി.
“എന്റെ ആശാന്റി ഞാന്‍ ജസ്റ്റ് ഒരു ടൂര്‍ പോയതല്ലേ?..ആരോടും പറഞ്ഞില്ലെന്നേയുള്ളൂ
.ഇവിടെയെങ്ങാനും പറഞ്ഞാല്‍ ന്നെ വിടോ..?? ” ഞാൻ പഴയ ആളാവാന്തന്നെ നോക്കി.
“പോടാ നിന്റെ ഒരു തമാശ…” ആന്റി ന്റെ നേര്‍ക്ക് കൈയ്യോങ്ങി…
വീട്ടിലേക്ക് കേറി.. ഉഷാന്റിക്ക് ഇപ്പോഴും കളിയാക്കുന്ന നോട്ടം.
“ന്താ തള്ളേ സുഗാണോ…” ഗൌരവം നിറച്ച ന്റെ ചോദ്യം.
“തള്ള….നിന്റെ കെട്ട്യോളെ വിളിക്കടാ…” തിരിച്ചു കിട്ടിപത്തി താഴ്ത്തി ഞാനൊന്ന് താഴ്ന്നു
തൊഴുത്തു.മുന്നിലുള്ള എല്ലാരും ആ കളി കണ്ടു ചിരിച്ചു..ഗായത്രിക്ക് ഇല്ലാത്തൊരു ചിരി
മുഖത്തുണ്ടോ?.. എന്റെ ഉള്ള് അറിയുന്ന ഒരാളാണല്ലോ? അതാവും.
വരാന്തയില്‍ നിന്നു ചുറ്റുപാടെല്ാമൊന്ന് നോക്കി.സെറ്റ് അപ്പൊക്കെ കൊള്ളാം,ഒരു കല്യാണ വീടിന്റെ
ചായ വന്നിട്ടുണ്ട്. ഹരി സൈഡില്‍ ഫോൺ വിളിയുടെ മേളത്തിലാണ്.പാവം അവനായിരിക്കുമെല്ലാം
തലയില്‍ വെച്ചുകാണുക.
തിരിഞ്ഞു കറങ്ങി നില്‍ക്കുമ്പോ.ഞാന്‍ പോയിന്നറിയാവുന്നവര്‍ കുറച്ചേയുള്ളൂ. ആശ്വാസം!വന്നു
ഉപദേശത്തിന്റെ കെട്ടഴിക്കില്ലല്ലോ.
മുന്നിലൊരു കാര്‍ വന്നു നിന്നു.ഓടിയിറങ്ങി അച്ഛന് മുന്നില്‍.വന്നൊരു കെട്ടിപ്പിടുത്തം. “അമ്മയെ
കണ്ടോ നീ??..” ആദ്യ ചോദ്യം. ഇല്ലെന്ന് ഞാന്‍ തലയാട്ടിയപ്പോ.. അച്ഛന് ആശാന്റിയെ നോക്കി…
