ചിരിയിൽ ഇല്ലാതാക്കുന്നുണ്ട്. ഞാൻ ഉമ്മയുടെ പുറകിൽ ചെന്ന് ആ തോളിൽ താടി ചേര്‍ത്ത് വെച്ചു
മുന്നിലുള്ള രണ്ടിനെയും നോക്കി.
“നീ ഇളോട് തെറ്റിലാണോ അഭി…? ” ചെറിയമ്മ ചോദിച്ചു.
“പിന്നെ ഞങ്ങള്‍ തെറ്റിലാ….” ഞാന്‍ ഷെറിനെ നോക്കി പറഞ്ഞു.
“കണ്ടില്ലോഞാന്‍ പറഞ്ഞില്ലേ ഉമ്മാ അവന്‍ തെറ്റിലാന്ന്. അപ്പൊ ഉമ്മയെന്താ പറഞ്ഞത് ഇവന്‍
തെറ്റൊന്നും ല്ലാന്നു ല്ലേ…? അനുവേച്ചിക്ക് അറിയോ ഇത് പറഞ്ഞാ ഉമ്മേം ഞാനും തെറ്റി നടക്കൽ
പോലും. ഒരക്ഷരം മിണ്ട അത് വേണന്നില്ല തിന്നാനെന്തേലും തര അത് പോലുല്പന്നേ..” എന്റമ്മോ ഇവള്‍
പഴയ പോലെ തന്നെ വായിട്ടലക്കല്‍ തുടങ്ങിയല്ലോ. കേട്ടപ്പോ ചിരി വന്നു. ഉമ്മക്കെന്നോട് എത്ര
സ്നേഹമുണ്ടെന്നും മനസ്സിലായി.ചിരി മുഖത്തു വന്നു കാണും.
“കണ്ടില്ലേ…? പുറത്തു തൂങ്ങി ചിരിക്കുന്നത് കണ്ടില്ലേ.ഇങ്ങളവന്‍ പറ്റിക്കാണുമ്മാ…!!!” ഞാന്‍ ചിരി
നിര്‍ത്തി. കേറി കേറി അവളെങ്ങാട്ടാ പോണേ..
“നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്. ഒരഭിനയവുമില്ല മോളെ തെറ്റിന്ന് പറഞ്ഞാല്‍ തെറ്റിയതാ.അതിനിനി
മാറ്റമൊന്നുമില്ല…” ഞാനെന്റെ അഭിപ്രായമിട്ടു. അവള്‍ക്കിത്ര കൂളായി സംസാരിക്കാന്‍ കഴിയെങ്കില്‍
എനിക്കാണോ പ്രശ്നം!
“എന്റെ ദുഷ്ട… ഇങ്ങനെ പറയെല്ലടാ.. ഈ ഉമ്മയോട് ഞാന്‍ തെറ്റാതെ പിടിച്ചു നില്‍ക്കാന്‍ തുടങ്ങിട്ട്
കുറച്ചേ ആയുള്ളൂ മോനെ.. അതൂടെ നീ പോക്കും.തെറ്റിലാണെല്‍ അങ്ങനെ തന്നെ നിക്കട്ടെ.നീയത്
മാറ്റ പോലും ചെയ്യണ്ട…” അവളുടെ വേദനയേ. ഇതെല്ലാം കണ്ട് ഇത്തിരി അത്ഭുതമനുവിന്റെ
മുഖത്തുണ്ട്.ഇങ്ങനെ തൊള്ളായിട്ട് സംസാരിക്കുന്നത് കൊണ്ടാവും
“എന്റുമ്മാ ഇതിന് പണ്ടുള്ള പോലെ വട്ട് കൂടീണുട്ടോ!!..” ഞാന്‍ ഉമ്മയുടെ തോളിൽ തൂങ്ങി പറഞ്ഞു…
“ഉമ്മാ അവനോട് മിണ്ടാതെ നിക്കാന്‍ പറഞ്ഞോ…” ദേഷ്യം കാട്ടിയവളുടെ വാണിംഗ്. ആഹാ.
“നിക്കില്ലെന്ന് പറയുമ്മ…” ഞാനും പറഞ്ഞു
“ഉമ്മാ ഇങ്ങള്‍ നിക്കണത്തിന്റെ ധൈര്യട്ടോ ഓന്.”
” അതെന്ന് പറയുമ്മ.. ”
ഉമ്മ….. അവൾ കാറുന്നപോലെയായി. ഉമ്മയോടൊട്ടി നിൽക്കുന്നതൊന്നും വല്ല്യ
ഇഷ്ടപ്പെടുന്നുണ്ടാവില്ല. അവസരം മുതലാക്കാന്‍ ഞാന്‍ ഉമ്മയുടെ കവിളില്‍ ഒരുമ്മകൂടെ
കൊടുത്തു.ദേഷ്യം കേറിയ പെണ്ണ് മുഖം ചുളുക്കി നിലത്തു ചവിട്ടി.
“ഞാന്‍ പോവ്വാ…” തലവെട്ടിച്ചു രണ്ടടി നടന്നതും ചെറിയമ്മ അവളുടെ കൈക്ക് പിടിച്ചു.
“ഏയ്യ് ഷെറിന്‍ പോവുൃവല്ലേ…..?.” അവളൊന്നു നിന്നു.
“എന്താ അഭിയിത്….” ചെറിയമ്മയുടെ ശകാരം. എന്താന്ന് ചോദിച്ചാൽ ഷെറിനോടുള്ള
ദേഷ്യമൊക്കെയില്ലാതായിട്ടുണ്ട്. അവൾ പോയത് കൊണ്ടല്ലേ എനിക്ക് ചെറിയമ്മയെ കിട്ടിയതുന്നുള്ള
ബോധം ഉള്ളത് കൊണ്ടാവും. അതോണ്ട് കളിയാക്കുന്ന വാക്കുകളൊക്കെ വായിൽ വരുന്നുണ്ട്.
“ഏത് സമയവും ഇങ്ങനെ ആയിരുന്നു അനുവേച്ചി. ഇപ്പോഴെങ്ങനെയാ സഹിക്കുന്നിതിനെ…?”
ഷെറിന്റെ കളിയാക്കല്‍ കേട്ടപ്പോ പാളി നോക്കി ചെറിയമ്മ ചിരിച്ചു. എങ്ങനെ സഹിക്കുന്നു ന്ന്
ചോദിച്ചതിനാ.ദുഷ്ട.ഉമ്മയുടെ ബാക്കില്‍ നിന്ന് അതിനെ ചുറ്റി നിൽക്കുന്നത് കൊണ്ടാണ് ഉമ്മയുടെ
മുഖഭാവമൊന്നും മനസിലാവുന്നില്ല. മിണ്ടുന്നില്ലല്ലോ!!
“ആഭീ ഒരു കൈ കൊടുത്ത് കോംപ്രമൈസ് ആക്കടാ… പിണക്കമൊക്കെ പോട്ടെ…” ചെറിയമ്മയെന്നോട്
അപേക്ഷ പോലെ പറഞ്ഞു. കൂടെയുള്ള ഷെറിന് വല്ല്യ ജാഡയുണ്ടിപ്പോ.ഓ അവളുടെ കൂടെക്കൂടി
അനുവെന്നോട് പറയുന്ന കൊണ്ടാവണം.
എടി അനൂ…..””അപത്തം ഉമ്മയടുത്തില്ലേ??
“ചെറിയമ്മേ നോക്ക് അവൾക്കെന്ത് ജാടയാന്ന്….” ഞാൻ വിരൽ അവൾക്ക് നേരെ ചൂണ്ടി.
“ഒന്ന് പോടാ എനിക്ക് ജാഡയോ? ”
“നിനക്ക് തന്നെ…”
“മതി മതി.. രണ്ടും നിര്‍ത്ത്..ആ കൈ താ… എന്റെ നേരെ ചെറിയമ്മ കൈ നീട്ടിയപ്പോ ഇത്തിരി
മടിച്ചാണേലും ഞാന്‍ ഉമ്മയുടെ തോളിൽ നിന്നിറങ്ങി അവരുടെ മുന്നിലേക്ക് നടന്നു.
