വന്ന തണുത്ത കാറ്റിന്… എവിടുന്നോ വരുന്ന മഴയുടെ കഥപറയാനുണ്ടായിരുന്നു.
“അനുവും നീയും തമ്മിലെന്താ പ്രശ്നം…” മിണ്ടാതെ നിന്നന്റെ മുഖത്തേക്ക് തിരിഞ്ഞു വന്നു
നോക്കിയമ്മ ചോദിച്ചപ്പോ. ഞാന്‍ ഒന്ന് വിരണ്ടുകൊണ്ട് തലയിളക്കി
“ഒന്നുമില്ലമേ…”
“മ്.. ഇന്നലത്തെ നിന്റെയും അവളുടെയും കളികൾ കണ്ടപ്പോ ഞാൻ കുറേ സന്തോഷിച്ചു… നല്ല ബുദ്ധി
തോന്നിച്ചല്ലോ രണ്ടാള്‍ക്കുമെന്ന് കരുതി… എന്തൊക്കെയായിരുന്നു.. കേക്ക് കൊണ്ടോന്നു കഴിപ്പിക്കലും,
കൂടെ അമ്പലത്തില്‍ പോവലും.. ചിരിയും കളിയും, ഞങ്ങളെ പറ്റിക്കാനാണെങ്കിലും രണ്ടാളും
അടികൂടാതെ ഒന്ന് നിന്ന് കണ്ടല്ലോ ,സന്തോഷം ” ചിരിച്ചു കൊണ്ട് പറയുന്ന അമ്മയിലുമുണ്ടായിരുന്നു..
വേദനയുടെ ചെറിയൊരു നിഴല്‍.ഞങ്ങളുടെ കളിയിലും ചിരിയിലും അവര്‍ സന്തോഷിച്ചിരുന്നു
എന്നറിഞ്ഞപ്പോ എന്തെന്നില്ലാത്ത ദുഖവും.
കഴിക്കാന്‍ വരാൻ അമ്മ പറഞ്ഞെങ്കിലും ഹരിയുടെ കൂടെ കഴിച്ചെന്നു പറഞ്ഞു ഞാന്‍
ഒഴിവായി..ചെറിയമ്മയുടെ മുന്നിൽ ചെല്ലാതിരിക്കാനാണ് അങ്ങനെ ചെയ്തത്… വാതിൽ പൂട്ടി. ലൈറ്റ്
ഓഫ് ചെയ്തു കിടന്നപ്പോ പുറത്ത് നല്ല മഴയും തുടങ്ങി… കണ്ണടക്കുമ്പോ ചെറിയമ്മ പറഞ്ഞ
വാക്കുകളാണ് മൂന്നില്‍ വരുന്നത്.. മുന്നിൽ വന്നു പോവരുതെന്നത്.
പിറ്റേ ദിവസം മുതല്‍ അരിനുള്ള ശ്രമമായിരുന്നു. രാവിലെ എഴുന്നേറ്റാൽ പെട്ടന്ന് പണിയെല്ലാം
കഴിച്ചു,ചെറിയമ്മ വരുന്നതിനു മുന്നേ കിട്ടിയത് അകത്താക്കി അച്ഛന്റെ കൂടെയിറങ്ങും… ഇനിയവൾ
അച്ഛന്റെയും, അമ്മയുടെയും കൂടെ കഴിക്കാനിരുന്നിട്ടുണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് പറഞ്ഞൊഴിവാവും…
എന്റെ പേരില്‍ ആരും ഭക്ഷണം കഴിക്കാതിരിക്കണ്ടല്ലോ.
വീട്ടിൽ നിന്നിറങ്ങിയാല്‍ സൈറ്റില്‍ പണികളില്‍ മുഴുകി… ഇടക്കെപ്പോഴൊക്കെയോ ചെറിയമ്മയുടെ
മുഖം ഒരു തേങ്ങലായി വരുമ്പോള്‍ ഇത്തിരി നേരം ആ കുറുമ്പുള്ള മുഖവുമാലോചിച്ചിരുന്നു പോവും…
സൈറ്റില്‍ നിന്ന് പരമാവധി വൈകി പോരാന്‍ തുടങ്ങി..കൂടെയുള്ള എന്റെ അതേ പ്രായമുള്ള സൈറ്റ്
എഞ്ചിനീയര്‍ മാരുമായി കൂടുതല്‍ അടുത്തപ്പോള്‍.. വൈകിട്ട് അവരുടെ കൂടെ തെണ്ടി കറങ്ങാന്‍
പോയി.. ബീച്ചിലോ പാര്‍ക്കിലോ ചെന്നിരിക്കും… മൂക്കു മുട്ടെ തിന്നും. വീട്ടില്‍ പരമാവതി വൈകി
എത്താന്‍ തുടങ്ങി..പലരുടെയും മുഖം കാണണ്ടല്ലോ?
അമ്മക്ക് ആദ്യം ദേഷ്യമായിരുന്നു. രണ്ടു മൂന്ന് ദിവസം അതേപോലെ തുടന്നപ്പോ പിന്നെ പറച്ചിൽ
നിര്‍ത്തി.. ചെറിയമ്മയും ഞാനും കാണാതായി. വിഷമം നല്ലത് പോലെയുണ്ടായിരുന്നു ഇടക്ക് അവൾ
വന്നു നെഞ്ചില്‍ കുത്തിയിയൊരു പോക്ക് പോവും . എന്നാലും ഒരാഴ്ച എന്റെ ജീവിതം അതേപോലെ
അതിനിടക്കാണ് ചെറിയമ്മ അമ്മ നിൽക്കുന്ന അതേ ഹോസ്പിറ്റലില്‍ കേറിയെന്ന്
അമ്മവഴിയറിഞ്ഞത്.. ഞാൻ ജോലിക്ക് കേറിയ അന്ന് തന്നെ അവളും പോയിരുന്നു പോലും.അമ്മയും
അവളും ഒരുമിച്ചായി പോയി വരൽ.
അഞ്ചാം നിലയില്‍ ഓപ്പൺ സ്പേസിൽ ട്രസ്റ്റിന്റെ വര്‍ക്ക് നടക്കുന്നുണ്ടായിരുന്നു. സമയം ഒരു
പതിനൊന്നു മണിയായി. പൊരിഞ്ഞ വെയിലും കൊണ്ട് സൈറ്റ് സൂപ്പര്‍വൈസര്‍ വിനോടദേട്ടനോട്
വര്‍ക്കിലെ ചെറിയിരു മാറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു..ഫോൺ നിര്‍ത്താതെയടിച്ചത്..
അമ്മയുടെ പേര് കണ്ടപ്പോഴേ ഓഫാക്കി ഞാൻ പോക്കറ്റിൽ തന്നെയിട്ടു… വീണ്ടും നിര്‍ത്താതെ
വിളിവന്നപ്പോ… ബാക്കി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വിനോദേട്ടന്‍ അതേറ്റെടുത്തു.ഞാൻ
തണലത്തേക്ക് കേറി.. സ്റ്റെയറില്‍ താഴെക്കിറങ്ങി കൊണ്ട് ഫോൺ എടുത്തു..
“എന്താ അമ്മേ??..ഞാന്‍ തിരക്കിലായിരുന്നു ”
“അത് എടാ നിനക്കിപ്പോ വീട്ടിലേക്ക് വരാൻ കഴിയോ മോനേ…” അമ്മ വല്ലാതെ സന്തോഷത്തിലാണെന്ന്
തോന്നി…
“എന്താ കാര്യം,? ഇന്നോസ്പിറ്റലില്‍ പോയില്ലേ? ”
അത് എടാ… പോവാൻ നിൽക്കുമ്പോഴാ അവര്‍ വിളിച്ചു പറഞ്ഞത്… ” അമ്മ പിന്നെ നിർത്തി..
