മിഴി [ Full ] 14അടിപൊളി  

തൈരില്‍ കാന്താരി മുളക്‌ ഞെരടി,ചോറും കൂട്ടി ഞാൻ തട്ടി. കാന്താരിയുടെ എരിവും തൈരിന്റെ
പുളിയും. അതിനെ ബാലന്‍സ്‌ ചെയ്യാൻ നിൽക്കുന്ന ഉപ്പും ഹരം പിടിച്ചൊരു രുചിയാണ്‌. ചെറിയമ്മയുടെ
പാത്രത്തില്‍ കയ്യിട്ട്‌ മുട്ടപൊരിച്ചത്‌ കട്ടു തിന്നതിന്‌ ദഹിപ്പിക്കുന്ന നോട്ടവും കിട്ടിഞാന്‍
കഴിക്കാറില്ല.അതോണ്ടമ്മ തരാറുമില്ല.എന്നാലും ഇടക്കറിയാതെ ആരേലും തിന്നുന്നത്‌ കാണുമ്പോ
കയ്യിട്ടുപ്പോവും. രൂചി നോക്കാൻ!

ഭക്ഷണം കഴിച്ചു കഴിഞ്ഞ്‌ ഹാളിലേക്ക്‌ വന്നയെന്നെ ചെറിയമ്മ ഓടി വന്നു മുറുക്കി കെട്ടിപ്പിടിച്ചു.കുറേ
നേരം അങ്ങനെ നിന്നു. സന്തോഷം കൊണ്ടാവണം!പിന്നെ അമ്മ വന്നപ്പോ എന്നെ കണ്ണിറുക്കി കാട്ടി
അമ്മയുടെ കൂടെ റൂമിലേക്ക്‌ പോയി.

അച്ഛന്റെ കാൾ വന്നിരുന്നു.വൈകിട്ട്‌ എത്തുമ്പോ ഒന്ന്‌ കൂട്ടാന്‍ ചെല്ലാൻ പറഞ്ഞു. അമ്മയുടെയെയും
ചെറിയമ്മയുടെയും വിശേഷം ചോദിച്ചപ്പോ അവര്‍ക്കൊരു കുഴപ്പവുമില്ലാന്ന്‌ എവിടെയും തൊടാതെ
പറഞ്ഞു വെച്ചു. വിളിക്കാമെന്ന്‌ പറഞ്ഞു അങ്ങേരും ഫോൺ വെച്ചു.

ഒച്ചയും അനക്കമൊന്നുമില്ല.. അമ്മയുടെ കൂടെ എങ്ങോട്ട്‌ പോയോ ആവോ? അമ്മയുടെ
റൂമില്‍,ബെഡില്‍ രണ്ടും കൂടെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നത്‌ കണ്ടപ്പോ,പറയാന്‍ പറ്റാത്ത സന്തോഷം
തോന്നി. ചെറുപ്പം മുതലേ ഇവരിങ്ങനെയാണ്‌.കാണുന്നവര്‍ക്ക്‌ അസൂയ തോന്നുന്ന വിധം നല്ല സ്നേഹാ
രണ്ടിനും.ചില സ്ഥലത്തൊക്കെ പോവുമ്പോ,ഇവരുടെ ഈ സ്‌നേഹവും കളിയുമൊക്കെ നോക്കി
നിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്‌. ചേച്ചിയും അനിയത്തിയുമാണെന്ന്‌ അറിയുമ്പോ വിശ്വാസം വരാതെ
സംശയത്തോടെ നിന്നതും കണ്ടിട്ടുണ്ട്‌.

കേറിച്ചെന്നാ നടക്കുകിടന്ന്‌ രണ്ടിന്റേയും ഉറക്കം കെടുത്തണം എന്നൊക്കെ മനസ്സില്‍ തോന്നുന്നുണ്ട്‌.
വേണ്ട കിടന്നോട്ടെ. കുറേ ദിവസായില്ലേ!!!

ഞാന്‍ എന്റെ റൂമിലേക്ക്‌ വന്നു.എന്നോ തുടങ്ങി വെച്ച കഥയിലേക്ക്‌ രണ്ടു വരികൂടി ചേര്‍ക്കാന്‍
നോക്കി.കിണ്ടി എന്തൊക്കെയാന്ന്‌ എഴുതി കൂട്ടുന്നതെന്ന്‌ ഇടക്ക്‌ തോന്നും. ഇങ്ങനെയീ കഥ
എഴുതിപ്പോയാല്‍ ചെറിയമ്മയോ അമ്മയോ കണ്ടാൽ. കമ്പി കഥക്കാരനെന്ന പ്രശസ്തി എന്റെ തലയിൽ
വെച്ച്‌ കെട്ടും. ഈ ഐഡിയ ആണേൽ തലയിൽ കിടന്നു കറങ്ങാന്‍ തുടങ്ങിട്ട്‌ കാലം കുറേ ആയി.ഒരു
വീട്ടിൽ നാലഞ്ചു പെണ്ണുങ്ങളും അവിടേക്ക്‌ എങ്ങനെയോ എത്തിപ്പോയ ഒരുത്തനും.!! ഇത്തിരി കൂടെ
എഴുതി. മടുക്കുമ്പോ ഉറൂബും, എം ടി യെയും എടുത്ത്‌ വായിച്ചു.

കുറച്ചു കഴിഞ്ഞ്‌ താഴെ നിന്ന്‌ അമ്മയുടെ വിളിയുണ്ട്‌. എലാം മടക്കി താഴെയിറങ്ങി. അമ്മയുടെ റൂമില്‍
ചെറിയമ്മ,ചെറിയ കുട്ടികളെ പോലെ ചുരുണ്ടുറങ്ങുന്നുണ്ട്‌. അടുത്ത്‌ പോയി ആ നിഷ്കളങ്കമായ ഉറക്കം
നോക്കി ഇത്തിരി നേരം നിന്നു. പിന്നെ ശല്ല്യപ്പെടുത്താതെയാ മുഖത്തൊന്നു തഴുകി ഞാൻ അമ്മയെ
തിരഞ്ഞിറങ്ങി.

പകുതി നടന്നെത്തിയപ്പോഴേ ആവി പാറുന്ന,ഏലക്കയുടെ സുഗന്ധമുള്ള ചായയുടെ
മണം.അടുക്കളയിലേക്ക്‌ കേറി.ആവി പാറുന്ന ചായയുടെ മുന്നിൽ നിന്ന്‌ ജനലിലൂടെ പുറത്തേക്ക്‌
നോക്കുന്നയമ്മയെ കണ്ടു.മുടിയൊക്കെ പടർന്നു കിടക്കുന്നുണ്ട്‌. മുന്നിലെ സ്റാബിലേക്ക്‌ കൈ ചേര്‍ത്ത്‌
ചാരി പുറത്തുനിന്നു അടിക്കുന്ന വൈകുന്നേരം വെയിലിനെ അമ്മ ഉമ്മ വെക്കുന്ന

പോലെയുണ്ട്‌.വെളിച്ചത്തില്‍ തിളങ്ങുന്ന,ആ ഭംഗിയുളള മുഖം.പെട്ടന്നമ്മ തിരിഞ്ഞു. ഉറങ്ങിയെഴുന്നേറ്റ
ക്ഷീണം മുഖത്തുണ്ട്‌.വശ്യമായി എന്നെ നോക്കി ചിരിച്ച്‌ കയ്യിലുണ്ടായിരുന്ന ചിപ്‌സിന്റെ കഷ്ണം
വായിലിട്ടു.

“ഇപ്പൊ തരാട്ടോ…..” ഗ്യാസ്‌ ഓഫ്‌ ചെയ്തമ്മ പറഞ്ഞു.ആവി പാറുന്ന ചായ രണ്ടു ഗ്ലാസിലാക്കി.
സമൃദ്ധമായ പടര്‍ന്ന മുടിയമ്മ പൊക്കി കെട്ടിവെച്ചു..വൈകുന്നേരത്തെ വെയിലിന്റെ ചൂടിൽ കക്ഷത്തിൽ
നേരിയ നനവ്‌. അടുത്തേക്ക്‌ വന്നു ചായ നീട്ടിയപ്പോ പറന്നു വരുന്ന ഏലക്കയുടെയും പിന്നെ നേർപ്പിച്ച
സുഗന്ധമുള്ള അമ്മയുടെ വിയര്‍പ്പിന്റെയും മണമെന്നില്‍ നിറഞ്ഞു. ചായ വാങ്ങി മെല്ലെ കുടിച്ചു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *