“അജിനെ വെറുതെ വിടരുത് ടാ…” ഞാന്‍ തറപ്പിച്ചു പറഞ്ഞു. അവന് എന്തെന്നറിയാതെ നിൽക്കാണ്..
“ആര്??… ഹീർ ന്താ സംഭവം…”
“ടാ… നാലഞ്ചവന്മാര്‍ വന്നു.. ഇവളെ തല്ലി. നീയാ മുഖം നോക്ക്…എന്തും അങ്ങ് ചെയ്യാം എന്നാണോ??? ”
ചാടി ഞാന്‍ ബൈക്കിൽ കേറി…
“ടാ അഭി… നീ ഇങ്ങനെ ചാടി ഒന്നും ചെയ്യല്ലേ… ഇത് നാട്ടിലെ പോലെ Greg!!!”
” നിനക്ക് പേടി ആണേൽ നിന്നോ. ആ നായിക്കൾക്ക് ഒന്നെങ്കിലും കൊടുക്കാതെ, ഒന്നുല്ലേള്ളും
തിന്നാന്‍ കൊടുത്തരുന്നില്ലേടാ ഇവൾ ” ഞാൻ അജിനോട് ഒച്ചയിട്ടു… അവന് തലക്ക് കൈ കൊടുത്തു.
“ഹീർ നിനക്ക് അവരെവിടെയാണെന്നറിയോ..?? ” ദേഷ്യം പിടിച്ചാണ് ഞാൻ ചോദിച്ചത്… അവൾക്ക്
പെട്ടന്ന് മനസിലായില്ല അല്ലേല്‍ ഒന്നും വേണ്ട എന്ന് കരുതി അവൾ പറയാത്തതോ?? മെല്ലെ ഒന്ന്
തലയാട്ടിയപ്പോ ഞാന്‍ വണ്ടി സ്റ്റാർട്ട് ചെയ്തു… അജിനെ ഞാന്‍ ഒന്ന് കലിപ്പിച്ചു നോക്കി… പേടി
തൊണ്ടന്‍.ഹീറിന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു
കേറ്…” വണ്ടി ഇരപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
അവൾ മടിച്ചു അജിനെ നോക്കി…
“കേറടി…..” ഒച്ചയിട്ടപ്പോഴേക്ക് അവൾ ചാടി കേറി…
“അഭി ഞാന്‍ ഒന്ന് പറയുന്ന കേൾക്ക്…?” അജിന്‍ കയ്യില്‍ പിടിച്ചു… ഞാന്‍ നോക്കിയില്ല വണ്ടി എടുത്തു…
“ടാ ടാ…” അവന വിളിച്ചു കൂവി…
ഹീർ പറഞ്ഞ വഴി കൂടെ വണ്ടി വിട്ടു… കോളേജിന്റെ മുന്നില്‍. ഉള്ളിലേക്ക് കേറി.. സീനിയര്‍ നായിക്കളുടെ
പണി ആണെന്ന് പറഞ്ഞു.. കോളേജ് മൊത്തം നോക്കി ഒരു പിടിയുമില്ല. ഉച്ചക്ക് വിട്ടതാണ് കോളേജ്.
കണ്ടു കിട്ടാഞ്ഞപ്പോ അവൾ വേറെ ഒരു സ്ഥലം കൂടെ പറഞ്ഞു. ചെറിയ ഒരു ഏരിയ.. വൃത്തിയുള്ള
സ്ഥലം… പുറത്ത് നിര്‍ത്തിയിട്ട. ഒരു ആര്‍ ൮ൺ ഫൈവ്… അത് അവന്റെ ആണെന്ന് ഹീർ പറഞ്ഞു..
നേരത്തെ കണ്ട.. മൂന്ന് വണ്ടിയൊന്നും അടുത്തെങ്ങുമില്ല. നല്ലത്. ഞനൊറ്റക്കാണെന്ന ബോധമുണ്ട്.
തലിയവനെ കിട്ടിയാല്‍ മതി. അവനിട്ടു കൊടുത്താൽ മതി വേറെ ഒന്നും വേണ്ട…
ഹീർ വീണ്ടും കരയാണ്.എന്റെ കൂടെ വരാന്‍ മടിച്ചു. ആ കൈ പിടിച്ചു ധൈര്യം കൊടുത്തു. ന്നാലും
പേടിയാ മുഖത്തുണ്ട്.കൂടെ വന്നു.താഴെ ചാരിയ ഡോര്‍ തുറന്നു അകത്തു കേറി… സൈഡിൽ
ഡെസ്കില്‍ കാല്‍ കേറ്റിവെച്ചു ബുക്കില്‍ തലപ്പൂഴ്ത്തി നിൽക്കുന്ന ഒരുത്തൻ മാത്രം.
“ഇവനാണോ…” ഞാന്‍ ഹീറിനോട് ചോദിച്ചു.അവള്‍ ആണെന്ന് തലയാട്ടി. ഒച്ചക്കേട്ട് ഉള്ളിലുല്ലവന്‍
തലപൊക്കി. ഞങ്ങളെ രണ്ടു പേരെയും നോക്കിയൊന്ന് വിരണ്ടു. കാൽ താഴെ ഇറക്കി. കസേരയിൽ
നിന്ന് എഴുന്നേല്‍ക്കാന്‍ നോക്കി. പെട്ടന്ന് സൈഡിലെ റൂമിൽ നിന്ന് ഒരുത്തൻ ആടിനെ പോലെ തല നീട്ടി
സംശയത്തോടെ ഞങ്ങളെ നോക്കി… പിന്നെ മുന്നില്‍ ഇരിക്കുന്നവനെയുംം…
“NOM…” അവന് വിളിച്ചു കൊണ്ട് ഉള്ളിലേക്ക് വലിഞ്ഞു.. ഹീറിനെ തല്ലിയവന്‍ എഴുന്നേറ്റു.
എനിക്ക് ചുറ്റുപാടിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു… ഞങ്ങൾ നിൽക്കുന്നതും കുറച്ചു മുന്നിലായി…
മരത്തിന്റെ ഒരു ചെയമറുണ്ട്.. അതിന്റെ മുന്നിൽ ഒരു ഡസ്‌ക് അത് കഴിഞ്ഞാണ. തല്ലിയവന്‍
നില്‍ക്കുന്നത്. അവന്റെ ഇടതു വശത്താണ് റൂമിൽ നിന്ന് തല നീട്ടിയവന്‍…
പെട്ടന്ന് റൂമില്‍ നിന്ന് മൂന്നു പേര് ഇറങ്ങി വന്നു..
മൂഞ്ചി… പെട്ടു. പുറത്തെ വണ്ടി കണ്ടപ്പോ എറിയാല്‍ രണ്ടു പേരെ ഉണ്ടാവൂവെന്ന് കരുതിയതാണ്..
നാലാളുണ്ടെന്ന് അറിഞ്ഞില്ല. എല്ലാരേയും അടിച്ചിടാന്‍ എനിക്ക് പ്രേത്യേക കഴിവൊന്നുമില്ല. പെട്ടന്ന്
ഹീറിന്റെ കൈ പിടിച്ചു.ഇറങ്ങി ഓടുന്നത് ചാവുന്നതിന് തുല്യമാണ്. ഒരടി എങ്കിലും ഇവളെ തല്ലിയ
നായിന്റെ മോന് കൊടുക്കണം… മനസ്സില്‍ അതായിരുന്നു… ഹീറിനെ വേഗം പുറത്താക്കി ഞാൻ വാതിൽ
പൂട്ടി. ഞാന്‍ കാരണം അവൾക്ക് ഒന്നും വരരൂത്..
“ഓഹ്..” മുന്നിലുള്ളവന്മാര്‍ ഒരുമിച്ചു പറഞ്ഞു ചിരിച്ചു… ഹീറോയിസം കാട്ടുകയാണെന് കരുതി കാണും…
