മിഴി [ Full ] 14അടിപൊളി  

ആ നോട്ടം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്‌.വീട്‌ കഴിഞ്ഞു തിരിയുന്ന വരെ ഞാന്‍ ഇടക്കിടക്ക്‌ തിരിഞ്ഞു
നോക്കും ചെറിയമ്മയെ. അവൾ അതേ പോലെ അവിടെയുണ്ടാവും. അവസാനം കൈ വീശി ഒരു
ടാറ്റയും തരും.

ചില സമയങ്ങളില്‍ ഞാനും അവളുടെ കൂടെ അതില്‍ കൂടും.മടി!! സ്കൂളില്‍ പോവാൻ.അന്ന്‌ ഞങ്ങൾ
തമ്മില്‍ തല്ലൊന്നുമില്ല.ഒന്നേല്‍ തലവേദന, അല്ലേല്‍ വയറു വേദന.. അതും ഞങ്ങൾക്ക്‌ ഒരുമിച്ചു.
അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ല എന്ന്‌ ഞങ്ങള്‍ വിചാരിച്ചോ ആവോ?.അവര്‌ പോയി
കഴിഞ്ഞാല്‍ പിന്നെ ഒരു ശ്വാസം വിടലൂണ്ട്‌.വീട്ടിന്ന്‌,മുന്നിലെ റോട്ടിലേക്ക്‌ അവര്‍ പോവുന്നത്‌ കാണുമ്പോ
ചെറിയമ്മ എന്നെ നോക്കി ചിരിക്കും.അഭിനയിച്ചു തകര്‍ത്തത്‌ ആയിരുന്നല്ലോ ഞങ്ങൾ രണ്ടും അതിന്റെ
സന്തോഷം.

പിന്നെ പറമ്പ്‌ മൊത്തം തെണ്ടല്‍, മാങ്ങ പെറുക്കല്‍, നട്ട്‌ ഉപ്പും മുളകും കൂട്ടി തിന്നേം, പച്ചവെള്ളം
കുടിക്കേം ചെയ്യും.ബാക്കിലെ തോട്ടിൽ കിട്ടിലെങ്കിലും മീനിനെ പിടിക്കാന്‍ നോക്കും.ചെറിയമ്മ തരുന്ന
സേഫ്റ്റി പിൻ വളച്ചതും,ഒരു നൂലും ഇത്‌ രണ്ടും കാട്ടിയാൽ മീൻ വന്നു കൊത്തു മെന്നായിരുന്നു ഞങ്ങൾ
കരുതിയിരുന്നത്‌… എന്നാല്‍ കാൾ വയസ്സുള്ള അവളും അങ്ങനെ കരുതിയോ.. ആ!!!

അന്ന്‌ ഞങ്ങളുടെ വീട്ടില്‍ കോഴിയൊക്കെ ണ്ടായിരുന്നു… അമ്മ അരിപാത്രത്തില്‍ സൂക്ഷിച്ചു വെക്കുന്ന
കോഴിമുട്ട കട്ടെടുക്കും ചെറിയമ്മക്ക്‌ അതുണ്ടാക്കാന്‍ അറിയാമായിരുന്നു. കോഴിമുട്ടയില്‍ ഉപ്പ്‌ മാത്രം
ഇട്ട്‌, പൊരിച്ചെടുത്തു ചെറുതായി ചിക്കി ചിക്കി ഉണ്ടാക്കി എനിക്കവള്‍ വായിലിട്ടു
തരുമായിരുന്നു.വരാന്തയിലോ, മാവിന്റെ ചുവട്ടിലോ, മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ചുവട്ടിലോ
പോയിങഒരുമിച്ചിരുന്നു ഞങ്ങള്‍ കഴിക്കും എന്ത്‌ രുചിയായിരുന്നു അതിന്‌.എന്നിട്ട്‌ അമ്മയോട്‌
പറയല്ലെട്ടോന്ന്‌ ചെറിയമ്മ എന്നോട്‌ സ്‌നേഹത്തോടെ പറയും.ഞാൻ തലയാട്ടുംഅവൾ
കഴിക്കുന്നതിനേക്കാള്‍ കൂടുതൽ എനിക്ക്‌ തരുന്നത്‌ ഓര്‍മയുണ്ട്‌. കൊതിയനായ ഞാന്‍ വീണ്ടും വീണ്ടും
വാ തുറന്നു കാട്ടും. തരാതെ അവൾക്ക്‌ നിവര്‍ത്തി ഇല്ല!! എന്റെ ചെറിയമ്മ അല്ലെ.ശെരിക്കും അന്ന്‌
ചെറിയമ്മ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അനൂന്നായിരുന്നു വിളിക്കൽ.

എല്ലാം കഴിഞ്ഞു വൈകുന്നേരം അമ്മയുടെ വരവുണ്ട്‌..അപ്പോഴേക്കും പകുതി മാറിയ വയറു
വേദനയോ,തലവേദനയോ കാണിച്ചാല്‍ മതിയല്ലോ.പരിശോധന നീണ്ടു അരി പാത്രത്തിലെത്തുമ്പോ
പേടിയോടെ ചെറിയമ്മയും ഞാനും അടുക്കളയുടെ പുറത്തു നിന്ന്‌ ഉള്ളിലേക്ക്‌ ഏന്തി നോക്കി നിക്കും.
കണ്ണില്‍ കണ്ണില്‍ നോക്കി എന്ത്‌ ചെയ്യും എന്ന്‌ ആംഗ്യം കാട്ടുംഅമ്മയൊക്കെ കണ്ടുപിടിച്ചു കാണും
പക്ഷെ ഒന്നും പറയില്ല.രാത്രി എല്ലാരും കൂടി ഇരിക്കുമ്പോ ഞങ്ങൾ കേൾക്കാൻ വേണ്ടി അച്ഛനോട്‌
പറയും.. കോഴിമുട്ടയുടെ എണ്ണം പെട്ടന്ന്‌ കുറയുന്നുണ്ടല്ലോന്ന്‌ ഞാനും ചെറിയമ്മയും ആ നിമിഷം
ഒന്നുമറിയാത്ത പോലെ ഇരിക്കും. അച്ഛനും അമ്മയും പതുങ്ങി ചിരിക്കും.

അതൊക്കെ ഒരു കാലം.പിന്നെ ആയിരുന്നു ഞങ്ങൾ തമ്മില്‍ ഉടക്കി തുടങ്ങിയത്‌… അവൾ എന്റെ
കാര്യത്തില്‍ ഒരുപാട്‌ അങ്ങ്‌ ഇടപെടുന്നത്‌ എനിക്ക്‌ എന്തോ ബുദ്ധി മുട്ടായി തുടങ്ങി.ഇത്‌ ചെയ്‌ അഭി.
ഇവിടെ വാ. അവിടെ പോവല്ലേ. അവനോട്‌ കൂട്ട്‌ വേണ്ട. എന്നൊക്കെ പറയുന്നത്‌ എനിക്കങ്ങു
ദഹിക്കാതെ ആയി. പിന്നെ എന്റെ ചെറിയമ്മയാണവളെന്നറിഞ്ഞപ്പോ എന്തോ ഒരു ഡിസ്റ്റന്‍സ്‌ ഉള്ളത്‌
പോലെ എനിക്ക്‌ തോന്നി.

അഞ്ചില്‍ പഠിക്കുമ്പോ… ഞാൻ എന്തോ കാരണത്തിന്‌ വീട്ടിൽ നിന്ന്‌ കച്ചറയുണ്ടാക്കി ഇറങ്ങി പോയി.
നേരെ സ്കൂളിലേക്ക്‌ . അന്ന്‌ ചെറിയമ്മ ഒന്‍പതില്‍ ആണെന്ന്‌ തോന്നുന്നു.ഉച്ചക്കുള്ള ചോറ്‌ പോലും

എടുക്കാതെ ദേഷ്യം പിടിച്ചു ഇറങ്ങിയതാ…ഉച്ചക്ക്‌ വിശന്നിരിക്കുമ്പോ ചെറിയമ്മ ക്ലാസ്സിൽ വന്നു… അവൾ
എനിക്ക്‌ പത്രത്തില്‍ ചോറ്‌ കൊണ്ടുതന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *