“എനിക്കങ്ങനെയൊക്കെ ചെയ്യാം.!! ഇത് മാത്രല്ല ഇനീം എന്റെ മോന്‍ കാണാന്‍ കിടക്കാണാതെള്ളൂട്ടോ..
സമായാവട്ടെ…” അവളെന്റെ നെഞ്ചിലേക്ക് കേറി മുഖം കോട്ടി. നേരത്തെ പോലെയല്ല.ആളുകള്‍
കാണും.
“അതൊക്കെ ചെയ്യാം. ഇവിടെ നിന്ന് ചെയ്യാതെ എന്റെ മൂത്ത കുട്ടി വാ…. ആളുകൾ കാണുവേ…” ഞാൻ
അവളേം കൊണ്ട് വീണ്ടും നടന്നു. കയ്യടിയും അര്‍പ്പ് വിളിയും നേരത്തെ കേട്ടിരുന്നു. കെട്ട് കഴിഞ്ഞു
കാണുമെന്ന് ചെറിയമ്മ തന്നെ പറഞ്ഞു.ആളുകള്‍ കാണുന്നതിന് മുന്നേ എന്നെയാ ശരീരം മൊത്തം
കാണിച്ചു കുഴപ്പമുണ്ടോന്ന് ചോദിച്ചു… പേടിയുണ്ടത്തിന്.കുഴപ്പമൊന്നും തോന്നിയില്ല.കേറി ചെന്നപ്പോ
ചെക്കനും പെണ്ണും ഫോട്ടോ എടുക്കുന്ന തിരക്കിൽ.അച്ഛനെയും അമ്മയെയും ഇരിക്കുന്ന കൂട്ടത്തില്‍
കണ്ടപ്പോ അങ്ങട്ട് ചെന്നു.എപ്പോഴും തളര്‍ത്തുന്ന നോട്ടം നോക്കുന്ന അമ്മയുടെ ലേസര്‍ പിടിപ്പിച്ച
കണ്ണുകൾ ഞങ്ങളെ മാറി മാറി നോക്കി. കണ്ണൂരുട്ടി ഞാൻ തിരിച്ചു പേടിപ്പിച്ചു.എന്തോ പറയാന്‍
തുടങ്ങിയ അമ്മയെ ചെറിയമ്മ തമാശക്ക് മിണ്ടരുത് എന്ന് ചുണ്ടിൽ വിരൽ വെച്ചു
കാട്ടികണ്ണുരുട്ടിയപ്പോംഅത് അടങ്ങി. പിന്നെ ഒന്നിച്ചായിരുന്നു ഞങ്ങൾ.ഫോട്ടോ എടുക്കലും ആളുകളെ
പരിചയപ്പെടുത്തലും.. ഭക്ഷണം കഴിക്കലുമെല്ലാം.
എപ്പോഴും പൂത്തുലഞ്ഞുനിന്നിരുന്ന ചെറിയമ്മയുടെ കണ്ണുകൾ എന്നെ തേടി വരും.എന്നെ തൊട്ടു
നില്‍ക്കണം അവള്‍ക്ക്, കൈകള്‍ പിടിച്ചു നിക്കണം ഞാൻ അവളുടേതാണെന്ന് കാണിക്കണം.
അവസരം കിട്ടുമ്പോ തോളില്‍ തല വെച്ചു ആരുമറിയാതെ കഴുത്തില്‍ ചുണ്ടമര്‍ത്തി അവളെന്നെ
സ്നേഹിച്ചു കൊണ്ടിരുന്നു.നല്ല സദ്യ കിട്ടി.ഒന്നും കഴിക്കാത്ത എന്റെ തലക്ക് കിഴുക്കി അവൾ കഴിപ്പിച്ചു.
ഇതെല്ലാം അമ്മ കാണുമ്പോ അതിന് ഒരു ചിരി മാത്രമേയുള്ളൂ. അവിടെ ആണ് ഞാന്‍ തോറ്റു
പോവുന്നത് എന്നൊരു തോന്നല്‍…
വൈകുന്നേരമായി ഇറങ്ങുമ്പോ.ചെക്കന്റെ വീട്ടിലേക്കുള്ള പോക്കൊന്നും അച്ഛൻ പറഞ്ഞു വരാത്തത്
നന്നായി.അവിടെക്കൂടെ പോവാന്‍ വയ്യ! എങ്ങാനും പറഞ്ഞാല്‍ വേണ്ടാന്ന് കൂടെ നിന്ന് പറയണേന്ന്
ചെറിയമ്മ പറഞ്ഞിരുന്നു.
തിരിച്ചു ഇറങ്ങുമ്പോ അമ്മെക്കെന്തോരു മിണ്ടാട്ടം. ചെറിയമ്മയെ തോണ്ടി കാര്യം പറഞ്ഞപ്പോ
അവള്‍ക്കുമുണ്ടൊരു സംശയം. ചെറിയമ്മയെ കണ്ണ് കാണിച്ചു ഞാൻ അമ്മയെ ചുറ്റി പിടിച്ചു
നടന്നു.കാറില്‍ കേറുന്ന അച്ഛനെ തടഞ്ഞു ഞാൻ ബാക്കില്‍ അമ്മയുടെ കൂടെയിരുന്നു.ചെറിയമ്മ
മുന്നില്‍ കേറി ബാക്കിലേക്ക് നോക്കി ചിരിച്ചു.ഇവനെയൊക്കെയെന്തിനാ ഡ്രൈവിംഗ് പേടിപ്പിച്ചേന്ന്
പറഞ്ഞു പിറുപിറുത്ത് പാവം അച്ഛന്‍ വേറെ വഴിയില്ലാതെ വണ്ടിയെടുത്തു.
വൈകുന്നേരം വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. കാറില്‍ മായാനദിയിലെ തീം സോങ് നിറഞ്ഞു.
ഷഹഭാസിന്റെ ശബ്ദം, അമ്മേ.. എന്തൊരു അനുഭൂതി.കണ്ണാടിയില്‍ കൂടെ നോക്കുന്ന ചെറിയമ്മയുടെ
ചിരിയുള്ള കണ്ണുകൾ കാണുന്നുണ്ട്.അമ്മയുടെ വിരലുകൾ എന്റെ കയ്യിലും, തല തോളിലും അമര്‍ന്നത്
പെട്ടന്നായിരുന്നു
“നിനക്കെന്നോട് ഒരു സ്നേഹവുമില്ല…” പാട്ടിന്റെ ഇടയിലൂടെ അമ്മയുടെ സ്വകാര്യം.ചെറിയമ്മ തിരിഞ്ഞു
നോക്കി അമ്മക്ക് നേരെ കണ്ണുരുട്ടി. അവളാപ്പോഴേക്കുമത് കേട്ടു. അവളെ കാണിക്കാന്‍ അമ്മ എന്റെ
നെഞ്ചിലേക്ക് ചുറ്റി പിടിച്ചു കിടന്നു.കള്ള ദേഷ്യം കാണിച്ച അനു ചിരിച്ചു പോയി.
രണ്ടു മൂന്ന് സ്ഥലത്തുകൂടെ നിര്‍ത്തി വീട്ടില്‍ കേറാതെയാണ് മീനുവിന്റെ വീട്ടിലേക്ക് വിട്ടത്.അവളുടെ
ബര്‍ത്ത് ഡേ അല്ലെ.അച്ഛനും അമ്മയും കൂടെ അവള്‍ക്കെന്തെക്കെയോ വാങ്ങുന്നുണ്ട്. ഞാൻ
ചെറിയമ്മയെയും കൂട്ടി ചെറിയൊരു കമ്മല്‍ വാങ്ങാൻ പോയി.കുറേ മുന്നേ അവളെന്നോടിതിനു വേണ്ടി
കച്ചറണ്ടാക്കിയതാണ്. ഓര്‍മ വന്നപ്പോ അത് തന്നെ വാങ്ങാമെന്ന് കരുതി.സ്വര്‍ണമാണ് തൂക്കമൊക്കെ
ഇത്തിരിയേയുള്ളൂ. കുറച്ചു കാലം സൈറ്റില്‍ നിന്നതിനു നിനക്ക് ചായ കുടിക്കാന്‍ എങ്കിലും എന്തേലും
തരണ്ടേന്ന് പറഞ്ഞു അച്ഛന്റെ കൂട്ടുകാരന്‍ കൂടിയ ആ വര്‍ക്കിന്റെ ചുമതലയുള്ള രവി അങ്കിൾ
പറഞ്ഞത് വെറുതെ ആണെന്ന കരുതിയത്. അച്ഛന്‍ അറിയാതെ അക്കാണ്ടിലേക്ക് ഇത്തിരി പൈസ
ഇട്ടത് ഇന്നലെ കണ്ടു ബോധിച്ചു.അതുള്ളത് കൊണ്ട് സുഖമായി ചെറിയമ്മയെ താങ്ങാതെ ഞാൻ എന്റെ
സ്വന്തം പൈസക്ക് വാങ്ങാനായി.പിന്നെ അവളറിയാതെ അമ്മയോട് ഇത്തിരി പൈസ കടം ചോദിച്ചു.
ഒരു മോതിരം കൂടെ വാങ്ങാന്‍. ചെറിയമ്മക്ക്.അവൾ അറിയാതെ വേണം കാരണം ഞാന്‍ ഇതുവരെ
അവള്‍ക്കൊന്നും കൊടുത്തില്ലല്ലോ?ആ വിഷമം ഉള്ളിലുണ്ട്.അമ്മ കനിഞ്ഞു. ചെറിയമ്മയും അമ്മയും
അച്ഛനും കൂടെ ഡ്രസ്സ് എടുക്കുന്ന തിരക്കിലേക്ക് കടന്നപ്പോ. ഞാന്‍ ഇപ്പോ വരാമെന്ന് പറഞ്ഞു കമ്മൽ
വാങ്ങിയ കടയിലേക്ക് തന്നെ മുങ്ങി.
