എന്നാലും ഒരു കാര്യം എന്റെ തലയില്‍ മിന്നി.. ആ മണം.. അതെവിടെയോ, എന്നോ എന്റെ തലയിൽ
കയറികൂടിയിട്ടുണ്ട് MME). GOs Awe}. ഉള്ള് നിറഞ്ഞ അനുഭൂതി തന്നിട്ടുണ്ട് .ഞാൻ ആലോചിച്ചു. കിട്ടി
ഇന്നലെ രാത്രി… നിലാവില്‍ ഉണര്‍ന്നപ്പോള്‍ ആ മണമുണ്ടായിരുന്നല്ലോ? അമ്മയായിരുന്നിലേ അടുത്ത്?
അതോ അത് ചെറിയമ്മ ആയിരുന്നോ? കുറച്ചു നേരം കൂടെ ഞാൻ അവിടെ ഇതാലോചിച്ചു കിടന്നു…
എന്റെ അടുത്ത് വന്നു കിടക്കെ, എന്തിന്… അത്രയും ദേഷ്യം ഇന്നലെ എനിക്കവളോട് ഉണ്ടായിരുന്നല്ലോ.
അതറിയുന്നതുമാണ്.. എന്നാലും എന്തിന്?.. ഞാനിന്നലെ കെട്ടിപ്പിടിച്ചല്േേ കിടന്നത്… ശ്ലേ മോശം ആയി..
അല്ലേലും എനിക്കെങ്ങനെ അറിയാന… എന്തായാലും അമ്മയോട് ചോദിക്കാം.”ഇന്നലെ എന്റെ അടുത്ത്
കിടന്നില്ലായിരുന്നോ എന്ന് ” അതായിരിക്കും ഉത്തമം.ഇനി അത് ചെറിയമ്മ ആണെങ്കിലോ ..? ഏയ്,
ആവോ?
ബെഡ് ചുളുങ്ങി കിടക്കുന്നു… ഓരോ പ്രാന്ത്… ക്ലോക്കിൽ നോക്കി സമയം 2 മണി കഴിഞ്ഞു .താഴേക്ക്
പോവാന്‍ തോന്നിയില്ല… എത്ര ദേഷ്യം ഉണ്ടേലും… അവളുടെ മുഖത്തു എങ്ങനെ നോക്കും.ഒരു ചടപ്പ്…
അമ്മയും അച്ഛനും ഉച്ചക്ക് വരും എന്ന് പറഞ്ഞതാണ്… അവരെയും കാണുന്നില്ല. വൈകിയത് നന്നായി…
അവൾ ഇറങ്ങിപ്പോയ സമയത്തെങ്ങാനുമാണ് വന്നെതെങ്കില്‍ പെട്ടു പോയേനെ… അമ്മക്ക് എല്ലാം
കണ്ടുപിടിക്കാനുള്ള കഴിവുണ്ട്..മുഖം മാറിയാല്‍ പോലു മറിയും…
ബാല്‍ക്കണിയില്‍ നിന്നുളള ഡോറിലൂടെ വരുന്ന ഉച്ചവെയില്‍ പെട്ടന്നാണണഞ്ഞത്.. ഇരുട്ട്.
ഞാന്‍ ബാല്‍ക്കാണിയിലേക്ക് നടന്നു… തണുത്ത കാറ്റ്. മുന്നിലെ മാവില്‍ കാറ്റ് ശക്തമായി അടിച്ചു…
ഇലകള്‍ നിറയെ പറന്നു വന്നു. സൈഡിലെ നീണ്ടു കിടക്കുന്ന പാടത്തിന് മുകളിൽ ആകാശത്തു
കരിമേഘങ്ങള്‍ നിറഞ്ഞു നിൽക്കുന്നു. മഴക്കോളാണ്.. എവിടുന്നോ മുരളുന്ന ഇടിമുഴക്കം… ഇരുട്ട് കുറേ
കൂടി വ്യാപിച്ചു… തണുത്ത കാറ്റ്…പെട്ടന്ന് ഭൂമിയെ കുലുക്കി ഇടിവെട്ടി..
ആകാശത്തെ പിണര്‍ന്ന് ചിറകു മുളച്ച വെള്ളി പാമ്പിനെ പോലെ ഒരു മിന്നലും… രണ്ടും ഒരുമിച്ച്…
സൈഡിലെ ചെയര്‍ എടുത്ത് ഞാന്‍ റൂമിലേക്ക് കയറ്റി വെച്ചപ്പോള്‍… പുറപ്പുരത്താരോ ചരലു വാരി
എറിഞ്ഞ പോലെ ആര്‍ത്തു മഴ വന്നു.ഞാന്‍ ബാല്‍ക്കാണിയിലേക്കുള്ള വാതിൽ പതിയെ അടച്ചു..
റൂമില്‍ മൊത്തം ഇരുട്ടായി…താളം വിട്ട് മഴ മുഴക്കത്തോടെ തകര്‍ത്തു പെയ്തതും ഞാൻ ബെഡിൽ
മെല്ലെ ഇരുന്നു…
മഴയുടെ ശക്തിയില്‍ എവിടെയോ, എവിടുന്നോ നിലവിളിക്കുന്ന പോലെ ശബ്ദം കേട്ടപ്പോള്‍.. പേടിച്ചു.
ചെറിയമ്മ എവിടെയാണ് . മരം വെട്ടിയിട്ട പോലെ ഒരുയിടി വെട്ടി .ഞാന്‍ വേഗം താഴേക്ക് ഓടി…
എന്തേലും പറ്റിയോ എന്നുള്ള ആദി എന്റെ ഉള്ളിലുണ്ടായിരുന്നു… സ്റ്റെപ്പിന്റെ നേരെ ഓടിയപ്പോള്‍…
താഴെ പകുതി സ്റ്റെപ് കേറി ചെവിപൊത്തി നിൽക്കുന്ന ചെറിയമ്മ… കണ്ണുകള്‍ തുറന്നില്ല. ഞാന്‍ ശ്വാസം
വിട്ടു ആശ്വാസമായി… എന്റെ അടുത്തേക്ക് വരുവായിരിക്കും..പാവം തോന്നി ഇത്രയൊക്കെ ചെയ്തിട്ടും.
അല്ല എന്നെ കൊണ്ട് ചെയ്യിച്ചിട്ടും.. വീണ്ടും ഇരന്നു വാങ്ങാന്‍ വരുന്നു… അല്ലേല്‍ പേടിച്ചിട്ടാണോ?.ഞാൻ
റൂമിലേക്ക് തന്നെ നടന്നു. അവൾ എന്തായാലും വരുമെന്ന് കണക്കുകൂട്ടി .. ഞാന്‍ കേറി കട്ടിലിന്റെ
മൂലക്ക് കാല്‍ നീട്ടി ചുമരിനോട് ചേര്‍ന്നിരുന്നു..തുറന്നിരിക്കുന്ന വാതിലിനിട ലൂടെ വരുന്ന ഇരുണ്ട
വെളിച്ചം അത് കട്ടിലിൽ തൊടില്ല. പുറത്തേക്ക് നോക്കിയാല്‍ മഴ കാണാം ഓടിന്റെ മുകളിൽ നിന്ന്
വെള്ളം കുത്തിയൊഴുകുന്നു . ഇടക്ക് ചെറിയ മിന്നലിന്റെ വെളിച്ചം റൂമിലേക്ക് അടിക്കുമ്പോള്‍ ചുമരില്‍
ഇരുട്ടത്തുള്ള ക്ലോക്ക് തെളിയും… സമയം രണ്ടരയോട് അടുക്കുന്നു…ഉള്ളിലേക്കുള്ള വെളിച്ചതിനു
ചെറിയൊരു മങ്ങല്‍…
