മിഴി [ Full ] 14അടിപൊളി  

“ഇല്ലങ്കിളേ..കുഴപ്പമൊന്നുമില്ല…!!’ ചെറിയമ്മയുടെ ശബ്ദം പതിയെയാണ്‌.ഞാന്‍ അയാളെ
നോക്കി.അവൾ പറഞ്ഞതിന്‌ ചെറിയ ഒരു മൂളല്‍.എന്നേ നോക്കികൊണ്ട്‌ എന്തോരു ഭാവം പുളളിക്കുണ്ട്‌.
കള്ള നായീന്റെ മോനെ ഇതിനാണോടാ ഈ മഴയത്തെന്നെ മെനക്കെടുത്തിയെ എന്നാണോ? പുള്ളി
ഫുൾ നനഞ്ഞുകുളിച്ചിട്ടുണ്ട്‌.ഇപ്പോഴും ആ മഴയത്തു നില്‍ക്കുന്നുണ്ടി.കൈ കുടഞ്ഞ്‌,ലൈറ്റ്‌ ഓഫ്‌
ചെയ്ത്‌ പോക്കറ്റിൽ അയാൾ ഫോണിട്ടപ്പോ ഞാൻ കുറച്ചുകൂടെ ആശ്വാസത്തിന്‌ സ്റ്റെപ്പിലേക്ക്‌ നീണ്ടു
കിടന്നു.അരക്ക്‌ താഴോട്ട്‌ നനയുന്നത്‌ ഒരു സുഖമായി തോന്നി.

“അങ്കിളിന്‌ ചായ എന്തേലും എടുക്കണോ…? ” ബെസ്റ്റ്‌.അവളുടെയൊരു ചോദ്യം!!ഒരു സദ്യകൂടെ
വിളമ്പാമായിരുന്നു.കൈ കഴുകി ഇരിക്കല്ലേ ഇവിടെ.പുള്ളിയുടെ മുഖത്തേക്ക്‌ ഇനിയും പാളി
നോക്കുന്നത്‌ ശെരിയല്ലെന്ന്‌ തോന്നി.എന്താവും ആ ഭാവം?നേരത്തേ ഓടിയന്തിന്റേയും കിടന്ന്‌
കരഞ്ഞതിന്റേയും കിതപ്പിതുവരെ വിട്ടിട്ടില്ല. എന്തൊരു അഭിനയമാണീ ഇജന്തുവിന്‌.ഞാന്‍
കാണിച്ചതോ?മോശമാണോ? എന്തേലും പറ്റി പോയിരുന്നെലോ?

“വേണ്ട മോളെ. ഞാന്‍ പോട്ടെ…?” പുള്ളിക്ക്‌ കാര്യമേകദേശം പിടി കിട്ടിയെന്ന്‌ തോന്നുന്നു. “Geel…
ഞാനെന്ന.” ഓഹ്‌ ആ വിളിയില്‍ ഒരു ഭീഷണിയുണ്ടോ?ഞാനൊന്ന്‌ തലയാട്ടി കൊടുത്തു. അതാണേൽ
ഇരുട്ടായത്‌ കൊണ്ട്‌ കണ്ടിട്ടുമുണ്ടാവില്ല.ഒരു സോറിയോ,അല്ലേലെന്തേലും ഒന്ന്‌ പറയണന്ന്‌
മനസ്സിലുണ്ട്‌.ഇപ്പൊ അതിന്‌ പറ്റുമെന്ന്‌ തോന്നുന്നില്ല. നേരത്തെ അണ്ണാക്കിലേക്ക്‌ ഇറങ്ങിയ നാവ്‌
തിരിച്ചിങ്ങട്ട്‌ കിട്ടണ്ടേ?.കാര്‍ ഓൺ ആയി മെല്ലെ അത്‌ മുന്നിലൂടെ നീങ്ങി.

ശ്വാസം നല്ലപോലെയെടുത്തു.മഴയുടെ ഒച്ച മാത്രം,ചെറിയ കാറ്റ്‌ പതിയെ അടിച്ചു.ഓടില്‍ നിന്നുള്ള
വെള്ളം നെഞ്ചത്തേക്ക്‌ വരെ തെറിച്ചു.തണുപ്പ്‌!. കിടുത്തു പോയി.

ചെറിയമ്മ ബാക്കില്‍ ഇരുന്നു.അരമതിലിനോട്‌ ചാരി,എനിക്കെതിരെ തിരിഞ്ഞു കൊണ്ട്‌,തൊട്ട്‌
അടുത്ത്‌,ആ തണുപ്പുള്ള തിണ്ണയില്‍ ഇരുന്നതാണ്‌. ശ്വാസമെടുക്കുന്ന കൂട്ടത്തില്‍ വന്ന ചെറിയ മിന്നല്‍
വെളിച്ചത്തില്‍ ആ കൈ നിലത്തു വെച്ചത്‌ കണ്ടു. അവളോട്‌ എന്തൊക്കെയോ പറയണം എന്നുണ്ട്‌. ഒരു
സോറി എങ്കിലും. പക്ഷേ പറ്റുന്നില്ല. ആ മുഖത്തേക്ക്‌ തന്നെ ഞാന്‍ എങ്ങനെയാ നോക്ക?.അത്ര
വിഷമിച്ചിട്ടുണ്ടാവില്ലേ?

ഈ ഇരുട്ടത്‌, മഴ പെയ്യുന്നതിന്റെ ഒച്ചയും കേട്ടു. മിണ്ടാതെ ഇരിക്കുന്നത്‌ എത്ര നേരം നീളും. രണ്ടു
ചീത്തയോ അല്ലേല്‍ രണ്ടു തല്ലോ തന്നാൽ പ്രശ്നം ഇല്ലായിരുന്നു ഇതൊന്നു മിണ്ടുന്നില്ല!!. നീറുന്നുണ്ട്‌
മനസ്സ്‌… അതിത്തിരി നേരം കൂടെ പോയി…

“മോനൂ…” വളരെ പതിയെ വന്ന ശബ്ദം… എന്ത്‌ ഈണമാണ്‌ ആ വാക്കുകള്‍ക്ക്‌ . എന്നാലും
വിഷമമോ? ദുഃഖമോ എന്തോ ആ വിളിയിലൂണ്ട്‌ .ഇത്രേം ഞാൻ ചെയ്തിട്ടും അമ്മ വിളിക്കുന്നപോലെ
ഇത്ര സ്‌നേഹത്തോടെ വിളിച്ചില്ലേ.കണ്ണ്‌ നിറഞ്ഞുപോയി…

മ്‌…” വിഷമം പുറത്തു വരാതിരിക്കാന്‍ ചുണ്ട്‌ കടിച്ചു പിടിച്ചു മൂളി..

“എന്നെയൊന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോവോ?…” അപേക്ഷപോലെ തോന്നി.അത്രേം
വയ്യാഞ്ഞിട്ടാണ്‌.കേട്ടപ്പോ നെഞ്ചു പിടഞ്ഞു. തലയില്‍ ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന ചിന്ത
മാത്രം.ചാടി എഴുന്നേറ്റു. കുറച്ചു നേരമായി തോന്നുന്ന കാര്യം എനിക്ക്‌ വീണ്ടും ഓര്‍മ വന്നു.
എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്‌!!. എഴുന്നേറ്റ്‌ നിന്ന്‌ ഞാൻ തിരയുന്നത്‌ കാണാതെ പോയ കീ ആണ്‌. ഇത്‌
തിരഞ്ഞല്ലേ ഞാൻ വീട്‌ മൊത്തം നടന്നത്‌?.എന്നിട്ട്‌ വണ്ടിയും കൊണ്ടിപ്പോ പറന്നു പോവാന്നാണോന്റെ
വിചാരം.എവിടെയും ഇല്ലെന്ന്‌ അറിയാമെങ്കിലും അറിയാതെ പോക്കറ്റില്‍ ഒക്കെയൊന്ന്‌
തപ്പിപ്പോയി.കിളി പോയി കഴിഞ്ഞിരിക്കുന്നു!!!

ഇനിയിപ്പോ എന്താ ചെയ്യാ.?? വണ്ടിയില്ലാതെ എങ്ങനെയാ പോവ്വാ? നേരത്തെ ആ ചേട്ടന്‍ വന്നപ്പോഴങ്ങ്‌
പറഞ്ഞിരുന്നേൽ പോകാമായിരുന്നു.ഇനിയിപ്പോ അത്‌ പറഞ്ഞട്ടിട്ട്‌ കാര്യമില്ല.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *