“അല്ലടാ…. നാളെയിപ്പോ അവര്‍ക്ക് വരാൻ കഴിഞ്ഞില്ലേല്‍ ഈ ണ്ടാക്കണ ഫുഡ് ഒക്കെ ന്താകും?
“അവനൊന്നു ചുഴിഞ്ഞു നോക്കി ചിരിച്ചു..
“അതൊക്കെ നമ്മുടെ ഓര്‍ഫനേജില്‍ കൊടുക്കാടാ…എന്താടാ അവര്‍ വരില്ലേ…?” അവന്
സംശയത്തോടെ ഒരു ചിരി ചിരിച്ചു.
വല്ല്യ പരിചയമില്ലാത്ത കുറച്ചാളുകൾ വന്നു പോയി.ചെറിയമ്മയുടെ രണ്ടു കൂട്ടുകാരികൾ വന്നു
റൂമിനുളളിലേക്ക് കേറിയിട്ടുണ്ട്. എല്ലാം അവളെ പോലെ തന്നെ അഹങ്കാരികള്‍. മൈൻഡ് ചെയ്തില്ല.
ഗായത്രി ഇടക്ക് വന്നു തോണ്ടും…
” അഭി എനിക്ക് പേടിയാവുന്നുണ്ട് ട്ടോ… നീയെന്താ ചെയ്യാന്‍ പോണോ? ” ആരും കേൾക്കാതെ
ചെവിയില്‍ വന്നു മൂളി അവൾ പേടിയോടെ നോക്കി…
“ഇതൊന്നും വിട്ടില്ലേ നീ… ഒന്നുമില്ല… അതൊക്കെ വെറുതെ പറഞ്ഞതല്ലേ “” സംഭവം അവളുടെ ടെബര്‍
കുറക്കാന്‍ പറഞ്ഞതാണ്.വല്ല ആശ്വാസമായിയെന്നൊക്കെ പറഞ്ഞെങ്കിലും വല്ലാതെ അങ്ങ് വിശ്വസിച്ച
മട്ടലയവൾക്ക്.പോയി പറഞ്ഞു എല്ലാം കുളമാക്കുമോ തെണ്ടി..
ഉച്ചക്ക് അടുത്തപ്പോ കണ്ട ആളുകളൊന്നും വീട്ടിലില്ല.വന്ന പണിക്കാരൊക്കെ പോയോ? തിരഞ്ഞു
നോക്കിയിട്ട് ഹരിയെപ്പോലും കണ്ടില്ലേ.ഇനി എന്നേക്കാള്‍ മുന്നേ വേറെ ആരേലും ഇത് മുടക്കിയോ??..
“അഭി…” മുകളിലെ റൂമില്‍ നിൽക്കുമ്പോ.താഴെ നിന്നും ഗരിയേച്ചിയുടെ വിളി. സ്റ്റെപ്പിനു
മുകളിലെത്തിയപ്പോ താഴെ ചെറുതിനെയും ഒക്കത്തു വെച്ചു നിൽക്കുന്നുണ്ട്.
“കഴിക്കണ്ടേോ?എല്ലാരും തുടങ്ങി നീ വാ…”
“വേണ്ട ഗരിയേച്ചി.. വിശക്കുന്നില്ല ” വയറു കത്തി കാളുന്നുണ്ട്. എന്നാലും ഒഴിഞ്ഞു മാറാന്‍ വേണ്ടി
പറഞ്ഞു.അവര്‍ക്കിടയിലേക്ക് ചെന്നു കഴിക്കേണ്ടി വരില്ലേ?
“അഭി…തല് കിട്ടുട്ടോ.. ന്റെകയ്ക്കിന്ന്..വന്ന മുതലൊന്നും കഴിച്ചില്ല നീ..വാ ” ഭീഷണി തുടങ്ങി.എന്തായാലും
ചെന്ന് കഴിക്കാം.എന്തേലും ചോദിക്കുമായിരിക്കും അതിനെന്തേലും പറഞ്ഞാല്‍ പോരെ.വിഷയം
ആക്കേണ്ട എന്ന് കരുതി.
ചേച്ചിയുടെ പിന്നാലെ നടന്നു… ഉണ് മേശക്ക് ചുറ്റും എല്ലാവരുമുണ്ട്… ചെറിയമ്മയും രണ്ടു
കൂട്ടുകാരികളും. അച്ഛനും, ശ്രീ അങ്കിളും ഷാജി അങ്കിളും. ഉഷാന്റിയും അമ്മയും വിളമ്പാന്‍,
ആശാന്റിയും,ഗായത്രിയും,അമ്മയുടെ ചെറിയച്ഛനും ഇരിക്കുന്നുണ്ട്.ഉള്ളിലേക്ക് കേറി ചെന്നതും.
കലപില കൂടിയിരുന്ന എല്ലാരും എന്നേ കണ്ടു മിണ്ടാതെയായി.ഒരുമാതിരി കുത്തണ
നോട്ടം,എന്തിനാണത്?ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ? ചിരിച്ചുകൊണ്ടിരുന്ന അമ്മ നേരെ
അടുക്കളയിലേക്ക് വലിഞ്ഞു. ചെറിയമ്മ അതു കണ്ടു ചിരിച്ചോ?.. ണ്ട് ആ മുഖത്തു ഒരു
ചിരിയുണ്ട്.ആരും കാണാതൊ?തേങ്ങ!! വരേണ്ടിയിരുന്നില്ല.അങ്കിള്‍മാരോന്നും നോക്കുന്നു കൂടിയില്ല.
സൈഡില്‍ കണ്ട പ്ലേറ്റെടുത്തു അതിലിത്തിരി ചോറിട്ടു,കണ്ട കറികളിൽ കൈ എത്തുന്ന സ്ഥലത്ത് ഉള്ള
സാമ്പാര്‍ ഇത്തിരി ഒഴിച്ച്. അതും കൊണ്ട് ഞാൻ പോന്നു. ഗാരരിയേച്ചിക്ക് എന്തോ ആയി പോയെന്ന് ആ
മുഖം കണ്ടപ്പോ തോന്നി.എന്നെവിളിച്ചു കൊണ്ടുവന്നതല്ലേ?
വല്ല്യ കൊമ്പത്താണെന്ന ഇവരുടെയൊക്കെ വിചാരം.ഒറ്റപെട്ട പോലൊരു ഫീൽ മനസ്സില്‍.അത് വീട്ടിൽ
വന്നിട്ട് പോലും. പാത്രവും കൊണ്ട് നേരെ വരാന്തയിലേക്ക് പോയി.
ഒരുപാടുണ്ട് വരാന്ത.. വീടിന്റെ മൂന്ന് ദിക്കിലേക്കും അത് തിരിഞ്ഞു വളഞ്ഞു പോവുന്നുണ്ട് ഏറ്റവും
അറ്റത്ത് മാവിനെ എടുതായി വരാന്തയിലെ അരമതിലില്‍ ചെന്നിരുന്നു.എന്തോ കാട്ടി ഇറക്കാൻ
നോക്കി…
സൈഡിലൂടെ കരഞ്ഞു വന്ന.വെള്ളയും കറുപ്പുമുള്ള.. പൂച്ചക്ക് ബാക്കി കൊടുത്തു. പാവം അതിന്
വിശന്നിരുന്നു.
നേരെ സൈഡിലെ തുറന്ന ജനലില്‍.ആരോ വന്നു നോക്കുന്നുണ്ടെന്ന്
തോന്നി.നോക്കട്ടെ.എനിക്കെന്താ.?
പാത്രം പുറത്തേ പൈപ്പില്‍ വെച്ചു കഴുകി.ഇനി അതിനൊരു ബുദ്ധിമുട്ട് ട്ടാവാണ്ടല്ലോ.നേരെ അവരുടെ
അടുത്തേക്ക് തന്നെ ചെന്നു.. ഏമ്പക്കവും വിട്ടു വയറു പൊത്തിയിരിക്കുന്ന അവരെ മൈന്‍ഡ്
ചെയ്യാതെ. പാത്രം അവിടെ വെച്ചു തിരിഞ്ഞു…
