എന്നാലും എന്റെ ഷോര്‍ട്‌സ്… ഇവള്‍ക്കെവിടുന്ന് കിട്ടിയിത?അലക്കാന്‍ ഞാന്‍ പെടുന്ന
പണി.മുടിയൊക്കെയടഴിച്ചിട്ട് യക്ഷിയെ പോലെയാണ് വരവ്. എന്തോ ഒരു പന്തികേടുണ്ടല്ലോ.
“എഴുന്നേല്‍ക്കേടോ സമയം ഒരുപാടായി….” കേറി വന്നവൾ എന്റെ ബെഡിൽ , ഷോര്‍ട്ടിസിനു
താഴെക്കുള്ള കാലുമുഴുവന്‍ കാട്ടിയിരുന്നു. എന്തോ ഒരു മാറ്റം ഇവള്‍ക്കുണ്ട് പണ്ടുള്ള പോലെ
ഒന്നുമല്ല.ഇത്തിരി ഒതുക്കം ഒക്കെ വെച്ചിട്ടുണ്ട് ഹ്മ്മ്.
“ഗായത്രിയേച്ചി… ഇന്ന് പോണില്ലേ ” അവളെ ആക്കാൻ തന്നെ ഞാൻ ചോദിച്ചു.
“ഡാ ഡാ നിന്റെ ഓവര്‍ ബഹുമാനും ഒക്കെ എനിക്ക് മനസ്സിലാവും.പക്ഷെ ” നീണ്ടു നിവര്‍ന്നു, മലര്‍ന്നു
എന്റെ കൂടെ കിടന്നു, തല ഒറ്റവട്ടിക്കലിന് എന്റെ നേരെ തിരിച്ചവൾ നോക്കി…
“സഹിച്ചല്ലേ പറ്റു…” കണ്ണിത്തിരി ഇറുക്കി അവള്‍ പറഞ്ഞു ചിരിച്ചു. നോട്ടം കണ്ടപ്പോ എടുത്ത് നിന്ന്
കുറച്ചു വിട്ടു നീങ്ങി കിടക്കാന്‍ ഞാന്‍ നോക്കി… അവളുടെ ആ ചിരിക്ക് ഒരു വെള്ളം ചേര്‍ത്ത ചിരി
ഞാനും കൊടുത്തു..
“നീ എന്നെ കെട്ടോ….? അഭി…” ഇത്തിരി സൂക്ഷിച്ചു നോക്കിയ അവൾ എടുത്തടിച്ച ചോദ്യം… അതാ
വരുന്നു പാര.ഇവളെ ഈക്കളി കണ്ടപ്പോഴേ തോന്നി .എന്തോ കുഴപ്പിക്കാന്‍ ഉള്ള പരിവാടി ആണെന്ന്
“ചെറിയമ്മേ ഡീ” ഞാന്‍ മനസ്സില്‍ വിളിച്ചു. കേട്ട ചോദ്യം വേറെ എവിടെ നിന്നാണേലും കുഴപ്പം
ഇല്ലായിരുന്നു… ഇത് എന്റെ കൂടെ ബെഡില്‍ തൊട്ടടുത്ത് കിടന്നു ചോദിച്ചാല്‍ എന്ത് പറയും. ഞാന്‍ ഒന്ന്
വിരണ്ടു.എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിസാഹായയാക്കുന്ന അവൾ
പെട്ടന്ന്ചിരിച്ചു..നല്ലൊരു ചിരി.. ഇതുവരെ കാണാത്ത ഒന്ന്
“ഞാന്‍ വെറുതെ പറഞ്ഞതാടോ… ഇങ്ങനെ കിടന്നു വിയര്‍ക്കേണ്ട….” എന്റെ മൂക്കിന്റെ തുമ്പ് ഒന്ന്
പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. ഹോ ഞാന്‍ ശ്വാസം വിട്ടു.എന്റെ കളി കണ്ടു ആളൊന്നും കൂടെ
ചിരിച്ചു.
ഇത്തിരി അസ്വസ്ഥത തോന്നി മുഖം മാറ്റിയ ഞാൻ വാതിലിലേക്ക് വെറുതെ ഒന്ന് നോക്കി… വീര്‍പ്പിച്ച ഒരു
കവിള്‍.. ദേഷ്യം ഉള്ള മുഖം… ഏഹ് അയ്യോ!!അതാ നിക്കുന്നു കുത്തുന്ന നോട്ടത്തിൽ എന്റെ അനു…
പടച്ചോനെ പെട്ടു… ഗായത്രിയെ അടുപ്പിക്കരുത് എന്ന് പറഞ്ഞതാ..
“അതേ അഭി…” എന്റെടുത്തേക്കവളൊന്നിളകിക്കിടന്നു കൊണ്ട് വിളിച്ചു. തെണ്ടിക്കൊന്നും
അറിയേണ്ടയാവിശ്യം ഇല്ലല്ലോ എന്നെ ഒട്ടി നിന്നാൽ പോരെ.
എന്റെ നോട്ടം ചെറിയമ്മയില്‍ നിന്ന് വിടാന്‍ തോന്നിയില്ല..അമ്മാതിരി നോട്ടം അല്ലെ നോക്കുന്നത്.അനു
പ്ലീസ് എന്നാ ഭാവം ഞാന്‍ മുഖത്തേക്ക് ആവാഹിക്കാന്‍ നോക്കി..അടുത്തുള്ള സാധനം എന്റെ കയ്യിൽ
പിടിച്ചു വലിക്കുന്നതറിഞ്ഞെങ്കിലും ശ്രദ്ധമാറ്റാതെ അനുനെ നോക്കി നിന്നു. അവൾ തലവെട്ടിച്ചു,
പിന്നൊരു പോക്ക്.ചവിട്ടി കുലുക്കിയില്ല, എന്നാല്‍ കനപ്പിച്ചാണ് പോക്ക് .എന്റെ ഭാവം ഒന്നും അവൾ
കണ്ടു കാണില്ല…
Geel… കൈ വലിച്ചു കുലുക്കി NIMO.. ഇവളോട് ഇനി എന്തിനാ മുഖം കറുപ്പിക്കുന്നേ കിട്ടാൻ
ഉള്ളതെന്തായാലും കിട്ടും…
“യസ് പറയു ” ഞാൻ കൂൾ ആവാന്‍ നോക്കി…
“എടാ എനിക്ക് നിങ്ങളെ ബിൽഡഴ്‌സില്‍ ഒരു ജോലി തരോ..?. ” ഇതുവരെ കാണാത്ത ഭാവത്തിലുള്ള
ചോദ്യം. ഇവളിത്ര പാവം ആവുന്നത് ആദ്യമായായിരുന്നു.അപ്പോ അതാണ് കാര്യം. വെറുതെ അല്ല
കെട്ടോന്നൊക്കെ നേരത്തെ ചോദിച്ചത്.സ്വത്ത് അടിച്ചു മാറ്റാനുള്ള പരിപാടി ആണോ? സൂക്ഷിക്കണം!!!
“അത്…ഞാന്‍.. എനിക്കതിന്റെ പറ്റി ഒന്നും അറീല്ല ഗായത്രി, അച്ഛനോട് ചോദിക്കായിരുന്നിലെ?” ഉള്ളിൽ
അവളെ കുറിച്ചുള്ള ചെറിയ സംശയം ഉണ്ടെങ്കിലും. സത്യം ഞാന്‍ പറഞ്ഞു
എനിക്കിതിനെക്കുറിച്ചൊന്നും വല്യ പിടിയില്ല.
“വിശ്ച്ഛനാ പറഞ്ഞെ ഇപ്പൊ നീയാണ് എല്ലാം നോക്കുന്നെ എന്ന്..” ആദ്യമുണ്ടായിരുന്ന ഒരു തിളക്കം
അവളുടെ മുഖത്തുനിന്ന് പോയത് ഞാന്‍ കണ്ടു. എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ ഞാന്‍
അവളെ ഒഴിവാക്കാന്‍ നോക്കി എന്ന് തോന്നി കാണും. എന്നാല്‍ അച്ഛന് പറഞ്ഞ കാര്യം.. എന്റെ വായ
ഇപ്പൊ തുറന്നു പോയേനെ… എല്ലാം എന്റെ തലയിലോ നടന്നത് തന്നെ…
