നിന്നെ നോക്കാന്‍ നീയാരാ ഡി…
ചുറ്റി പിടിച്ചു.
ഞാന്‍ ചാടി എഴുന്നേറ്റു.അവള്‍ പേടിച്ചുസൈഡിലുള്ള അമ്മയെ
Geel… അച്ഛന്റെ ശാസനയോടെയുള്ള വിളി.ഇത് തന്നെയാണ് കുട്ടിക്കാലം മുതലുളള അവസ്ഥ.
അവൾ എന്നെ കൊഞ്ഞനം കുത്തി കാട്ടി.അച്ഛന് അത് തമാശ. എന്റെ ക്ഷമ നശിപ്പിക്കാന്‍. അമ്മ
അവളുടെ ചെവിക്ക് പിടിച്ചു.
“മതി നിന്റെ കളി ”
” ഹാ നിര്‍ത്തി.ഞാന്‍ നിര്‍ത്തി ” പറഞ്ഞുകൊണ്ടുള്ള അവളുടെ ഒരു നോട്ടം എന്റെ നേര്‍ക്ക്. നിനക്ക്
ഞാന്‍ തരുന്നുണ്ടെന്ന് പറയാതെ പറയുന്ന പോലെ. തിരിഞ്ഞു നടന്നു.ഇല്ലേല്‍ ഞാനെന്തേലും ചെയ്തു
പോവും.എന്റെ പോക്ക് കണ്ടിട്ടാവണം ബാക്കില്‍ നിന്ന് അച്ഛന്റെയും ചെറിയമ്മയുടെയും കുണുങ്ങി
ചിരി…
പോയി കൈ കഴുകി.. തിരിച്ചു വന്നു.. എല്ലാവരും കല്യാണപെണ്ണിനോട് സംസാരിക്കുന്നു.ഞാൻ
ചെന്നാല്‍ ഇനി നൂറു ചോദ്യം കാണും കഴിച്ചോ, നാളെ വരില്ലേഅങ്ങനെ അങ്ങനെ. അമ്മയുടെ
കൂട്ടുകാരി ലതാന്റിയുടെ കയ്യിക്കിട്ടിയാല്‍ പിന്നെ പറയേം വേണ്ട.. അവരുടെ സൈഡിലൂടെ മുങ്ങാനുള്ള
പണി നോക്കുന്നതാണ് നല്ലത്. ആരും കാണുന്നില്ലെന്ന് കണ്ടു സൈഡിലൂടെ ഞാന്‍ നടന്നു. പുറത്തേക്ക്.
ആരും കണ്ടില്ല. പാര്‍ക്ക് ചെയ്ത കാർ കണ്ടു.സൈഡിൽ മരത്തിനോട് ചേര്‍ന്ന് നിന്നു…
ഫോൺ ഒന്ന് എടുത്ത് നോക്കി.വാട്സ്‌ആപ്പില്‍ നിറയെ മെസേജുകള്‍. കുറെ നാളായി തിരിഞ്ഞു
നോക്കിയിട്ടില്ല. ഷെറിന്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ണില്‍ പെട്ടു. അറിയാതെ തുറന്നുപോയി പെട്ടന്ന്
കണ്ണ് നിറഞ്ഞു… ആലോചിക്കാന്‍ വയ്യ.. ഷെറിനും എന്നേക്കാള്‍ നല്ലവനെന്നു പറഞ്ഞ തെണ്ടിയും. എന്ത്
ചിരിയാണ് ആ മുഖത്തു. അവൾ അവനോട് തൊട്ടുരുമ്മി… പ്രാന്ത് എടുക്കുന്ന പോലെ തോന്നി.
ഷെറിന്റെ മുഖം കൺമുന്നിൽ അവൾ ചിരിക്കുന്നു, എന്നോട് കൊഞ്ചുന്നു, പിണക്കം കാണിക്കുന്നു,
ദേഷ്യപ്പെടുന്നു എന്തെല്ലാം.വയ്യ ഫോൺ എടുത്തെറിഞ്ഞു. സൈഡില്‍ കണ്ട കല്ിലേക്ക്.. അതൊന്ന്
മിന്നി ഓഫ് ആയി.അലറണം എന്ന് തോന്നി.നിസ്റഹായന്‍ ആയിരുന്നു ഞാന്‍, വിഡ്ലി,. കടിച്ചു പിടിച്ചു ..
പുറകില്‍ അനക്കം ഒന്ന് തിരിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാള്‍. കുറച്ചു കൂടെ മുന്നിലേക്ക് വന്നു ചെറിയമ്മ!
ഞാന്‍ വേഗം കണ്ണൂതുടച്ചു. ഒന്നും പറഞ്ഞില്ല എന്നെയൊന്ന് നോക്കിയതു മാത്രം.. ഡ്രൈവര്‍ സീറ്റിലേക്ക്
കേറി കാര്‍ സ്റ്റാർട്ട് ചെയ്തു നിർത്തി.ഞാൻ കേറാന്‍ മടിച്ചു . മുന്നിലെ ഡോര്‍ എനിക്ക് തുറന്നുതന്ന് ഒരു
നോട്ടം നോക്കി .പിന്നെ ഞാനൊന്നും പറയാതെ കയറിയിരുന്നു… ചോദ്യങ്ങളാ കളിയാക്കലുകളോ
പ്രതീക്ഷിച്ച ഒന്നും അവിടുന്നുണ്ടായില്ല.വണ്ടി മെല്ലെ അവളെടുത്തു . വീടിന്റെ മുന്നില്‍ അച്ഛന്റെയും
അമ്മയുടെയും എടുത്ത് സൈടാക്കി നിര്‍ത്തി. ലതാന്റിയുമായുള്ള അവരുടെ സംസാരം തീരുന്നില്ല.
ചെറിയമ്മ സ്റ്റൈറിങ്ങിൽ താളമിട്ടു നിന്നു.കൂടെ എ സി ഫാനിന്റെ മുഴക്കവും . ആ ശബ്ദം അസഹ്യമായി
തോന്നി . എന്നാലും ഒന്ന് പറയാന്‍ തോന്നീല്ല ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിക്കാണും അവൾ താളം
പിടിക്കല്‍ നിര്‍ത്തി… സീറ്റില്‍ നിരങ്ങുന്ന ശബ്ദം എന്റെ നേര്‍ക്ക് നീണ്ടു വന്നു ആ തല.. നേരിട്ട്
നോക്കുന്നിലെങ്കിലും ഞാന്‍ അറിഞ്ഞു… ഞാന്‍ തല പെട്ടന്നു സൈഡിലേക്ക് മാറ്റി… അവൾ ഒന്ന്
നിന്നു.പരുങ്ങി പിന്നെ സൈഡിലെ സീറ്റ് ബെല്‍റ്റ് പിടിച്ചു വലിച്ചു കുടുക്കി തന്നു. ഞാന്‍ മറന്നു
പോയിരുന്നു.നന്ദിയുണ്ട് മനസ്സില്‍ പറഞ്ഞു.
എനിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.. കണ്ണുകൾ വെറുതെ നിറയുന്നു. കാലുകള്‍
ആവശ്യമില്ലാതെ കുലുക്കുന്നു, വിറക്കുന്നു അവരുടെ സംസാരമാണേല്‍ തീരുന്നുമില്ല…
നിവര്‍ത്തിയില്ലാതെ ഞാന്‍ ഏന്തി ഹോണിന്റെ മുകളില്‍ കൈവെച്ചു നിന്നു .അത് നീട്ടിയടിച്ചു
.വഴിയരികില്‍ നില്‍ക്കുന്ന കൂട്ടം മൊത്തം ഒറ്റയടിക്ക് തിരിഞ്ഞു നോക്കി
