മിഴി [ Full ] 14അടിപൊളി  

“ഹ്മ്മ്‌…” ഞാന്‍ വീണ്ടും മൂളി കൊടുത്തു. ഇതൊന്നു ഞാന്‍ ആലോചിച്ചില്ലല്ലോ? തെറ്റ്‌ പറ്റി പോയോ??
“പിന്നെ മാളില്‍ വെച്ചവര്‍ പാർക്കിങ്ങിലേക്കിറങ്ങുമ്പോ.എത്ര ആളുകൾ കൂടെയുണ്ടായിരുന്നു.അപ്പുവും
ങ്കൂടെയുണ്ടായിരുന്നു. നീ കണ്ടില്ല!!. പിന്നെ പര്‍ക്കിങ്ങിൽ വെച്ചു നടന്നത്‌ ഒക്കെ. അവനാണെന്ന്‌ കണ്ടിട്ട്‌
കൂടിയില്ല നീ.. എന്നിട്ട്‌ നതൊക്കെയോ ആലോചിച്ചു കേറ്റുന്നതെന്തിനാ???.. പറ്റിപ്പോയത്‌ ചേച്ചി
പറഞ്ഞില്ലേ??.ഒന്നുങ്കേള്‍ക്കാതെ ഇറങ്ങിപ്പോയിട്ടല്ലേ നീ ?77.. ഷെറിനും നീയ്യും തമ്മിലിഷ്ടത്തിലായപ്പോ,
ദേഷ്യങ്കൊണ്ട്‌ തൊടങ്ങിയോരു റിലേഷനായിരുന്നു അപ്പുവുമായി.നീ കാരണം കൊണ്ട്‌ തന്നെയാ അത്‌
പോയത്‌.നിന്റെ പേര്‌ പറഞ്ഞ, അവര്‍ തമ്മിൽ തെറ്റിയത്‌ പോലും.

പിന്നെ! അപ്പുവിനെ നിനക്ക്‌ അറിയില്ലെന്നെന്തിനാ പറയുന്നേ..നിന്റെ വീട്ടി വന്നിട്ടിലേയവള്‍?.. നിന്നോട്‌
സംസാരിച്ചിട്ടില്ലേ??? ” ഞാൻ ഞെട്ടി… എന്നോട്‌ വന്നു സംസാരിച്ചെന്നോ?. അതും അപ്പു.? ഞാൻ
ബോധമില്ലാത്തവനെ പോലെ, അവളെ തന്നെ നോക്കി നിന്നു പോയി.

“എടാ ചേച്ചിയുടെ ഫ്രണ്ട്സ്‌ എല്ലാമവിടെ വന്നിരുന്നില്ലേ??.. അതില്‍
അപ്പുവുമുണ്ട.അപര്‍ണ.ഓര്‍മ്മയുണ്ടോ???…” ശെരിയാണ്‌ ഫ്രണ്ട്‌സൊക്കെ വന്നിരുന്നു. എന്നെ

കളിയാക്കിയത്‌ മെറിനാണ്‌. അതിനാ ചെറിയമ്മ അതിനെ വഴക്ക്‌ പറഞ്ഞത്‌.പിന്നെ എന്നോട്‌
സംസാരിച്ചത്‌? ഹാ ഒരാളുണ്ട്‌. പേര്‌ അതാണെന്നാ ഓർമ. അപർണ. എന്തൊക്കെയോ? ചോദിച്ചിരുന്നു.
ചെറിയമ്മയെ പറ്റി ആയിരുന്നല്ലോ! ഞാനവലെപ്പറ്റി മോശമായൊന്നും പറഞ്ഞില്ല. അമ്മയുടെ
ഓര്‍ഡറുണ്ടായിരുന്നു. എന്നോട്‌ അവരെ എടുത്ത്‌ അവളെ മോശമാക്കരുതെന്ന്‌ പറഞ്ഞ്‌… അതാണോ

“ഓര്‍മ്മയുണ്ടോ??..”
“ഹമ്മ്‌…” എല്ലാത്തിനും ഞാൻ മൂളി കൊടുത്തു. ഉത്തരം പറയാനോ, നിഷേധിക്കാനോ

എനിക്കെന്തെങ്കിലും വേണ്ടോ?ഇത്തിരി വെള്ളം വേണ്ടിയിരുന്നു… തൊണ്ട വരണ്ടു. ഗായത്രി
കൊണ്ടുവന്നു. ഒരുവലിക്ക്‌ കുടിച്ചു. തെറ്റിപ്പോ എന്റെ ഭാഗത്തു വന്നോ?.അവളെ ഞാന്‍ വെറുതെ
സംശയിച്ചോ?. അച്ഛന്‍ പറഞ്ഞപോലെയാണേല്‍, അവളൊരു തെറ്റും ചെയ്തില്ലേല്‍.. ആലോചിക്കാൻ
വയ്യ!!.

നിശ്ചയം!!… അവള്‍ക്കിഷ്ടല്ലാതെ. എന്ത്‌ ചെയ്യും ഞാന്‍.

“ആഹാ.. രണ്ടും അടി നിർത്തിയോ??…” ഗൌരിയേച്ചി റൂമിലേക്ക്‌ കേറി വന്നു.

“നോക്ക്‌ ചേച്ചി വിരിക്കാൻ സമ്മതിച്ചില്ല! കേറി കിടക്കുന്ന കണ്ടില്ലേ…” ഗായത്രി എന്നെനോക്കി തുള്ളി.
ഈ മൂടിയ അന്തരീക്ഷം ഒന്ന്‌ മാറ്റാനാണ്‌.

“അഭിക്ക്‌ കാലു വേദനയുണ്ടോ…??” ആദിയുള്ള ചോദ്യം..!!ആ കണ്ണുകള്‍ എന്റെ മുഖത്തരിച്ചു നടന്നു..
“മുഖം വല്ലാതെ ആയല്ലോ??..” ചോദിച്ചപ്പോഴേക്ക്‌ ഞാന്‍ ഗായത്രിയെ നോക്കി. ഉള്ളിലുള്ളത്‌ പുറത്ത്‌
വന്നോ?.ഞാന്‍ ചിരിക്കാൻ നോക്കി.

“ഇവളെന്റെ കാലിന്‌ ചവിട്ടി!!… നട്ട്‌ നിക്കണ കണ്ടില്ലേ? ” ഞാൻ ഗായത്രിയുടെ നേരെയിട്ടു… ചേച്ചി ഇനി
അവളുടെ മേത്തേക്കായിക്കോളും. ആയി. കലിപ്പിച്ച മുഖം. അവളോടി റൂമിലേക്ക്‌. പുതപ്പിച്ചു തന്ന്‌ ചേച്ചി
റൂമടച്ചു പോയി.

രണ്ടുമിനിറ്റ്‌..വാതില്‍ തുറന്നു ഗായത്രി പാഞ്ഞു വന്നു.

“അതേ…കിടന്ന്‌ വിഷമിക്കൊന്നും വേണ്ടട്ടോ.പിന്നെ ഇതൊന്നും ആര്‍ക്കും
അറിയില്ല.നടന്നതൊന്നും.ലക്ഷമിയമ്മയോട്‌ തെറ്റിയാണ്‌ നീ വന്നതൊക്കെയാണ്‌

എല്ലാര്‍ക്കുമറിയ.ചേച്ചിക്ക്‌ പോലും അറിയില്ല വെറുതെ അറിയിക്കേണ്ട. കേട്ടല്ലോ!!!” അവൾ വന്നു
വെപ്രാളത്തോടെ പറഞ്ഞു.ഞാന്‍ തലയാട്ടി കൊടുത്തു..

” എനിക്ക്‌ നിന്നോടസൂയ ണ്ട്‌ ട്ടോ… ” അവൾ കുറച്ചു നാണിച്ചു.തുറന്ന വാതിലിലൂടെ വന്ന വെളിച്ച ത്തിൽ
നിന്ന്‌ തല മറ്റി.

“ന്തിന്‌.???” ഞാന്‍ ചോദിച്ചു…

“ഒന്നുല്ലാ…ഞാന്‍ പിന്നെ പറഞ്ഞു തരാ.” അവളോടി വാതിലടച്ചു.ഇരുട്ടായി.എന്തോരു വിങ്ങൽ.തെറ്റ്‌ പറ്റി
പോയൊല്ലോ ന്നുള്ള തോന്നല്‍.

സൈഡിലേക്ക്‌ മറിഞ്ഞു ഫോണെടുത്തു. കോൾ ഹിസ്റ്ററിയൊന്ന്‌ നോക്കി.വന്ന നിരവധി
കാളുകള്‍.ചെറിയമ്മയുടെ തന്നെ. ഒന്ന്‌ തിരിച്ചു വിളിച്ചാലോ?? കൈ തരിച്ചു.എന്ത്‌ ഞാൻ പറയും. സോറി
പറഞ്ഞാല്‍ തീരോ??. കാണാന്‍ തോന്നുന്നുണ്ട്‌.ഇപ്പൊ വീട്ടിൽ എന്ത്‌ ചെയ്യവും?. വിഷമിക്കുന്നുണ്ടാവോ?
റൂമില്‍ തനിച്ചാവും. എന്തേലും കഴിച്ചിട്ടുണ്ടാവുമോ?. അന്നവൾ പറയുന്നതെല്ലാം കേട്ടിരുന്നേൽ,
എനിക്കിങ്ങനെ പോരേണ്ടി വരുമായിരുന്നോ?? എല്ലാത്തിനും അവളെ ഞാന്‍ കുറ്റം പറഞ്ഞില്ലേ?
എന്നോട്‌ തീരാത്ത ദേഷ്യം വന്നു കാണും.. എത്ര വിളിച്ചു. എടുത്തത്‌ പോലുമില്ലല്ലോ?

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *