“നീ പോടി..പെണ്ണെ..നിന്റെ ചന്തിയും അളിഞ്ഞ മോന്തയും കണ്ടാൽ ഞാനങ്ങു വളയല്ലെ…” പുച്ഛം ഞാൻ
വാരി വിതറി.
“അച്ചോടാ.. സാരല്ല.. ന്തായാലും മോനു ഇവിടെ കിടക്ക് ട്ടോ… അനുചെറിയമ്മ നിന്നെവീട്ടില്‍
കൊണ്ടോവാന്‍ ഉള്ള പരിവാടി നോക്കട്ടെ… പിന്നേ പുറത്തെല്ലയാരും പറയണത് നമ്മള്‍ തമ്മിൽ ലവ്
ആണെന്ന.” അവൾ നല്ലപോലെ നാണിച്ചു കൊണ്ട് ചിരിച്ചു… അതാ അടുത്ത കുരിശ്. ഞാന്‍ എങ്ങനെ
ആളുകളുടെ മുഖത്തേക്ക് നോക്കും.തെണ്ടിക്ക് ഒരു പ്രശ്‌നവുമില്ലേ?? ഹാ നാണം എന്ന് പറഞ്ഞത് ആ
വഴിക്ക് പോവൂല്ലല്ലോ.. ശവം.
അവള്‍ ബെഡില്‍ നിന്ന് എഴുനേറ്റു.ഹോ പോവാണല്ലോ. ഇനി അടുത്തതാരാ കയറി വരാ.. നാണംകെട്ടു
ചാവുന്ന്.
“അഭി ഇന്നലെ ചോയ്ച്ചില്ലായിരുന്നോ, ഉമ്മ താരോന്ന്.ഇന്നലെ തന്നാലെങ്ങനെയാ ശെരിയാവാ… ന്റെ
കുട്ടി വാ.ഇപ്പൊ തരാ ..അവൾ കൈ നീട്ടി എന്റെ നേരെ വന്നു. കോപ്പിലെയൊരുമ്മ
“നിന്റെയുമ്മയൊന്നും നിക്ക് വേണ്ട…” കിട്ടിയാൽ കൊള്ളാം.. ഒരുമ്മയല്ലേ ന്നാലും സ്റ്റാന്‍ഡേര്‍ഡ്
വിടരുത്തല്ലോ.
“പോടാ ചെറിയമ്മ തരുന്നതാ വാങ്ങണം…” ആ ഉണ്ടക്കണ്ണില്‍ കുസ്യൃതി മിന്നി.. സുന്ദരിയുടെ
കൊതിപ്പിക്കുന്ന ചുണ്ട് മെല്ലെ തുറന്നന്റെ മുഖത്തേക്ക് അടുപ്പിച്ചുപോണിടൈൽ രീതിയിൽ കെട്ടിയിട്ട
മുടി തടസ്സമായി മുന്നിലേക്ക് വന്നപ്പോഅവള്ത് മാടി വെച്ചു… ആ കൊതിപ്പിക്കുന്ന മണം. മതിവരാത്ത
ഞാനത് കണ്ണടച്ചുള്ളില്‍ സൂക്ഷിച്ചു.
“കണ്ണ് തുറക്കെടാ…” അവളുടെ മധുര സ്വരം..
“പോടി…” സ്റ്റാന്‍ഡേര്‍ഡ് നിലനിർത്താണല്ലോ.
“ഹും…” അവള് മുഖം കനപ്പിച്ചു. തല ആഴ്ത്തി.. എന്റെ കവിളില്‍ ഒരുമ്മ.ചുണ്ടിൽ തരുമെന്ന്
പ്രതീക്ഷിച്ചു… ആ പോട്ടെ തല പൊക്കിയവൾക്ക് ഒരു കള്ളച്ചിരിയുണ്ട്..
“ന്താടാ..” കൂടെയുള്ള ചോദ്യം
“ന്ത്…” ഒന്നുമറിയത്തെ ഞാന്‍ തിരിച്ചിട്ടു. ചിരിച്ചുകൊണ്ട് അവൾ വീണ്ടും ആഴ്‌്നു. മറ്റേ കവിളിൽ കൂടെ.
പിന്നെ മെല്ലെ അത് മൂക്കിലെത്തി, പിന്നെ നെറ്റിയിൽ സമയമെടുത്തു ചുണ്ടിങ്ങനെ ആഴ്ന്നു
ഇറങ്ങാണ്.പെട്ടന്ന് സൈഡിലെ വാതിൽ തുറന്നു. ചെറിയമ്മ വേഗം തല വലിച്ചു നേരെ നിന്നൂ.
ചടപ്പുകൊണ്ട് ഞാൻ കണ്ണ് മുറുക്കെയടച്ചറിയാത്ത പോലെയഭിനയിച്ചു. ആരാ വന്നത്. കണ്ണ് പാതി
തുറന്നു കഷ്ടപ്പെട്ട് വാതിലേക്ക് നോക്കിയപ്പോ… അമ്മ നിൽക്കുന്നുണ്ട്.സാഭാഷ്!!! ഇനിയെന്തൊക്കെ
ആണോ ആവോ?
വാതില്‍ തുറന്ന് കേറി വന്നയമ്മക്ക് വല്ല്യ മാറ്റമൊന്നും കണ്ടില്ല.എന്നാലും ചെറിയ ഞെട്ടലാദ്യമാ
മുഖത്തുണ്ടായിരുന്നോന്ന് സംശയമാണ്.ചെറിയമ്മയാണേലിത്തിരി പരുങ്ങിനിന്നാ വായീന്ന് വരുന്നത്
കേള്‍ക്കാനിടക്കിടക്ക് നോക്കുന്നുണ്ട്. ഇത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ നടത്തിയ മൂന്ന്
പേരാണൊരുറൂമില്‍.ഞാനും, അമ്മയും എന്റെ ചെറിയമ്മയും. അതിന്റെ അഹങ്കാരമെന്തേലും, ഈ
മുഖത്തൊക്കെയുണ്ടോ? എന്റെ മുഖത്തുണ്ടോന്നാവും അവരുടെ ചിന്ത. കൈ മുറിച്ചത് ആവുമല്ലോ
പുറത്തേ സംസാര വിഷയം.അതോണ്ട് അവര്‍ക്കല്ലേ ഞാനെന്തോ ചെയ്തെന്ന തോന്നലു വേണ്ടേ?. ചിരി
വരുന്നു.
അനു ഉമ്മവെച്ചത് കണ്ടതാണല്ലോ അമ്മ .എന്താ ആ മുഖത്തു ഒരു ഭാവവും
വിരിയാത്തത്്?ഇത്തിരിയെങ്കിലും ദേഷ്യം വേണ്ടേ?
എന്നിട്ട് ചെറിയമ്മയോട് കുറച്ചു ചേര്‍ന്ന് നിന്ന്, “ഇത് ഹോസ്പിറ്റലാന്നുള്ള ബോധമുണ്ടോന്ന് ” ഉള്ളിലെ
ദേഷ്യമെല്ലാം എടുത്തുകൊണ്ടുഅവളോട് ചോദിക്കും.
അപ്പൊ എനിക്ക് പണിവാങ്ങിത്തരാന്‍ വേണ്ടി മാത്രം, അവള്‍ക്കൊന്നും കേൾക്കാതിരിക്കാൻ
വേണ്ടി,എന്നേ നോക്കികൊണ്ടൊരു പറച്ചിൽ “ഞാനല്ല ലക്ഷ്മി അവമ്പറഞ്ഞിട്ടാ ങ്കൊടുത്തെന്നു ”
അവള്‍ പറയും. അതോടെ കഴിഞ്ഞു.അനിയത്തിയിൽ നിന്ന് മാറിയ ദേഷ്യം കൊണ്ട് അമ്മയുടെ
വകയൊരു കനപ്പിച്ചു നോക്കല്‍.തോന്നിയാല്‍ രണ്ടു ചീത്ത.ഇതൊക്കെയാവും ഇപ്പൊ, ഈ നിമിഷം
നടക്കാണ് പോവുന്നത്.എന്താണ് വായിന്നത് പുറത്തേക്ക് വരാത്തത്?
