“ഹാ അഭി ” ചെറിയമ്മയെന്റെ കൈ പിടിച്ചു മാറ്റി. എന്തൊക്കെയോ തകരാറുള്ള പോലെ എനിക്ക്
തന്നെ തോന്നി.എങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാല്‍ മതിയെന്നുന്നായിരുന്നു എനിക്ക് .വീണ്ടും
ഞാന്‍ ഹോൺ അടിക്കാന്‍ കൈ നീട്ടിയതും… പകരം ചെറിയമ്മ ചാടിക്കേറിയടിച്ചു ഒന്ന്.. വീണ്ടും നന്ദി.
അവര് കേറി… ബാക്കില്‍ നിന്ന് കലപില… ചെറിയമ്മ വണ്ടിയെടുത്തു… അര മണിക്കൂര്‍ ഡ്രൈവ്
വീട്ടിലേക്ക്…
“ഇന്നെന്തു പറ്റി ഇവളുടെ കൂടെ ഇരിക്കാത്തതാണല്ലോ ? ” തല മുന്നോട്ട് നീട്ടി നോക്കി അച്ഛൻ. ബാക്കിൽ
നിന്ന് ചിരിയോടെ അമ്മയോട് ചോദിച്ചു … ഒന്ന് സ്വസ്ഥമായി കിടക്കാന്‍ വിചാരിച്ചാൽ അതും
സമ്മതിക്കില്ല…
“നിങ്ങള്‍ക്കെന്തിന്റെ കേടാ.. ഇനി പറഞ്ഞു മാറ്റാന്‍ ആണോ ” അമ്മയിടപെട്ടു..പിന്നെ അച്ചൻ എന്തൊ
സ്വകാര്യം അമ്മയോട് പിറുപിറുത്തു
“അനു… എന്ത് പറ്റി ഇവന്?നീയവനെ പിന്നീം തല്ലിയോ, തിളച്ചയെണ്ണയില്‍ ഒരുതുള്ളി വെള്ളം വീണ
സ്വഭാവം അല്ലെ ഇവന്… എന്തായിപ്പൊരുമാറ്റം? ” അച്ഛന്റെ സംശയം തീരുന്ന ലക്ഷണമില്ല. ചെറിയമ്മ
എന്റെ നേര്‍ക്കൊന്ന് പാളി നോക്കിയത് ഞാൻ അറിഞ്ഞു.നിന്ന് കരഞ്ഞത് കണ്ടിട്ടാണോ ഒന്നും
മിണ്ടാത്തത്? കണ്ടിട്ടുണ്ടെങ്കില്‍ ഇപ്പൊ എന്നെ കളിയാക്കാന്‍ പറഞ്ഞിട്ടുണ്ടാവും.. പറയും എന്ന് ഞാൻ
വിചാരിച്ചു. അവൾ ഒന്നും പറഞ്ഞില്ല.ഡ്രൈവിങ്ങില്‍ തന്നെ.
ഞാന്‍ പുറത്തേക്ക് നോക്കി നിന്നൂ… രാത്രിയുടെ സനന്ദര്യം..എല്ാംപിറകിലേക്ക്
മറയുന്നു.മായുന്നു.പുതിയത് നിറയുന്നു.
തെളിഞ്ഞും മങ്ങിയും തെരുവുവിളക്കുകള്‍, ഇരുട്ടിൽ ഒറ്റപ്പെട്ട വീട, റോഡ് സൈഡിൽ തെരുവ് പട്ടിയും
മക്കളും… വിശന്നിരിക്കുകയായിരിക്കും ഒറ്റനോട്ടത്തില്‍ എന്നെ നോക്കുന്ന പോലെ തോന്നി, പണി
കഴിഞ്ഞു വീട്ടിലേക്ക് നീട്ടി നടക്കുന്ന പോലെ തോന്നിയ ഒരാള്‍.. അയാളുടെ കയ്യിൽ ഒരു പലഹാര
പൊതി ഉണ്ടാവാം, വീട്ടിൽ ഒരു കുട്ടി അതിനു കാത്തുനില്‍ക്കുന്നുമുണ്ടാകാം.ചീറി പാഞ്ഞു
ഒരാബുലന്‍സ്. ആരെങ്കിലുമൊക്കെ നെഞ്ചു തല്ലി കരയുന്നുണ്ടാകും.പ്രിയപ്പെട്ടവര്‍ക്കു
വേണ്ടി.പ്രാര്‍ത്ഥിക്കുവോ? തിരിച്ചുവരവിന് വേണ്ടി, സൈഡിൽ മതിലിന്റെ മുകളില്‍ പതുങ്ങിയൊരു
പൂച്ച.തിളങ്ങുന്ന ഒരൊറ്റക്കണ്ണു മാത്രം, വിശന്നു കരഞ്ഞപ്പോള്‍ കിട്ടിയ സമ്മാനമായിരിക്കും .ഹോട്ടലിനു
മുന്നില്‍ കീറിയ ഒരു നിക്കറിട്ട ചെക്കൻ… ഞാൻ തല മാറ്റി കളഞ്ഞു… രാത്രിയുടെ സനന്ദര്യം, കോപ്പ്!
അന്നൊരു രാത്രി ഞാനും ഷെറിനും സിനിമയുംകഴിഞ്ഞു ബൈക്കിൽ ചുറ്റിയത് ഞാൻ ഓര്‍ത്തു..
നിറഞ്ഞു നില്‍ക്കുന്ന ആകാശത്തിനും, ഒരോ തെരുവുവിളക്കിനും,കാണുന്ന ആളുകളുടെ മുഖത്തിന്
പോലും ഞാന്‍ സനന്ദര്യം കണ്ടെത്തിയിരുന്നു.ആംബുലന്‍സിന്റെ ചൂളം വിളി എത്ര മധുരമായിരുന്നു.
ചുവപ്പും നീലയും വെളിച്ചങ്ങള്‍ക്ക് എന്ത് ഭംഗിയായിരുന്നു.രാത്രി ഏറ്റവും സുന്ദരമാണ് എന്ന് ഷെറിനും
എന്നെ ചുറ്റി നിന്ന് പറഞ്ഞു.ഷെറിന്‍ പൊയി. സനന്ദര്യവും. വഞ്ചകി, പിഴച്ചവള്‍ !! എനിക്കങ്ങനെ
വിളിക്കാന്‍ തോന്നി…
“എന്ത്? ” സൈഡില്‍ നിന്ന് ചോദ്യം..ഡ്രൈവിംഗിനിടയില്‍ പാളിനോട്ടം.. അനു. ചെറിയമ്മ. ഞാൻ തല
ചൊറിഞ്ഞു.നാക്കില്‍ നിന്ന് വീണു പോയി.. പുറകോട്ട് നോക്കി ഭാഗ്യം അച്ഛന്റെ തോളില്‍
കിടന്നമ്മയുറങ്ങുന്നു.. താങ്ങി അച്ഛനും.
“ഞാന്‍ അറിയാതെ ” അവളുടെ മെക്കട്ടു കേറാൻ താൽപ്പര്യമില്ലായിരുന്നു.
“എന്നെ വിളിച്ചതാണോ? “ആ തല ഒന്നുകൂടെ എന്റെ നേര്‍ക്ക്.പുറത്തുനിന്നു അടിച്ച ചെറുവെട്ടത്തില്‍
ആ ചുണ്ടില്‍ ചിരി.. പുതുമ തോന്നി. കാണാത്തൊരു ഭാവം. വീണ്ടും ശ്രദ്ധ ഡ്രൈവിങ്ങില്‍.. വണ്ടി
പറക്കുന്നു.
അല്ല. ഞാ……൯” നിര്‍ത്തി. വിസ്തരിക്കാന്‍ എന്ത് കോപ്പ്… ഇവളുടെടുത്ത് എന്തിനു പറയണം…
ഞാന്‍ കണ്ണുകളടച്ചു. ഷെറിനെ ഓര്‍ക്കാതെ ഉറങ്ങാന്‍ പറ്റുമോന്ന് നോക്കി… നാശം!! രണ്ടു വട്ടം കണ്ണ്
തുറന്നു പോയി.. ഒന്ന് അവളുടെ ചുണ്ടിലെ മധുരം,ഞാൻ നുകര്‍ന്നത് രണ്ട്- ഇടുപ്പിലെ ചെറിയ
കൊഴുപ്പ്.എന്റെ കൈ അറിഞ്ഞത്.
