അരോടോ അപ്പുറത്തുനിന്ന് സംസാരിക്കുന്നത് കേട്ടു..
“ഹലോ… അമ്മേ…”
“ഹലോ…” ഫോണും ഓൺ ചെയ്തു വെച്ചു അപ്പുറത്താരോടോ സംസാരിക്കുക യാണമ്മ.. പിന്നെ
ഇങ്ങട്ട് ഒന്നും കേൾക്കാതെ വന്നപ്പോ ഞാൻ ഫോൺ കട്ട് ചെയ്തു… താഴെക്കിറങ്ങി…
പത്തു സെക്കന്റ് കഴിഞ്ഞില്ല വീണ്ടും അമ്മയുടെ വിളി…
“എന്റെ പൊന്നമ്മേ കാര്യം എന്താന്ന് വെച്ചാൽ പറ ” ഞാന്‍ ഇത്തിരി മൂർച്ചയോടെ ചൊടിച്ചു…
“എടാ അത് അനൂനെ കാണാന്‍ ഒരു കൂട്ടര്‍ ഇപ്പൊ വരുമെടാ.. അച്ഛന് ഇപ്പൊ എത്തുമെന്നുപറഞ്ഞു
നിനക്ക് വരാന്‍ കഴിയോ?” ശ്വാസം നിലച്ചു പോയെന്ന് തോന്നി.. കേട്ടതെനിക്ക് വിശ്വസിക്കാന്‍
കഴിഞ്ഞില്ല…
“എന്താമ്മേ ?7?ആര് വരൂന്ന പറഞ്ഞത്?”പതര്‍ച്ച ഇല്ലാതെ ഞാന്‍ ചോദിച്ചു.
“എടാ അനൂനെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ വരുന്നുണ്ടെന്ന്…”
എന്റെ കണ്ണ് നിറഞ്ഞു പോയി.. തൊണ്ടയില്‍ ഒരു പിടുത്തം വന്നു..എന്തോ എന്റെ ജീവൻ അങ്ങ്
പോവുന്ന പോലെ… ഞാന്‍ നിന്നിരുന്ന സ്റ്റെപ്പിന്റെ ഹാന്‍ഡ് റൈലില്‍ പിടിച്ചു എങ്ങനെയൊക്കെയോ
നിലത്തുന്നു.. കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നൽ…
“ചെറിയമ്മക്ക് അറിയാമായിരുന്നോ?” എനിക്കതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..
“ഹാ ഞാന്‍ അന്ന് പറഞ്ഞില്ലായിരുന്നോ ഒരു കൂട്ടര്‍ ലതയുടെ കല്യാണത്തിന്… കണ്ടപ്പോ ചോദിച്ചെന്ന്.
അവര്‍ തന്നെയാ. അനൂനോട് ഞാൻ രണ്ടു ദിവസം മുന്നേ പറഞ്ഞപ്പോ അവൾ വന്നു കണ്ടോട്ടെന്ന്
പറഞ്ഞു.. ഇന്ന് വരൂന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല ” അമ്മയെവിടെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോ എന്റെ
കണ്ണില്‍ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
മിണ്ടാതെ നടന്നപ്പോഴും ,ഇത്ര ദിവസമായിട്ടും ഒരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു.. എല്ലാം ഒരു ദിവസം
മറന്നു ചെറിയമ്മ എന്നോട് പഴയ പോലെ കൊഞ്ചിക്കുഴയുന്ന ഒരു ദിവസം ഉണ്ടാവുമെന്ന്.. എല്ലാം
കഴിഞ്ഞു.. ചെറിയമ്മ തന്നെ കല്യാണത്തിന്…
“അഭി… നീ വരോ ” അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാതെ ഫോൺ കട്ടു ചെയ്തു സ്വിച്ച്‌ഓഫ്
ചെയ്തു വെച്ചു. എത്ര നേരമാണ് അവിടെതന്നെ ഇരുന്നതെന്ന് അറിയില്ല..താഴെ കെട്ടിയുണ്ടാക്കിയ
ഓഫീസില്‍ സ്വേതയുണ്ടായിരുന്നു. കണക്കിൽ മുഴുകി നിൽക്കുന്ന അവളെന്റെ ഭാവം കണ്ടു പേടിച്ചെന്നു
തോന്നി.
തലവേദനയാണെന്ന് പറഞ്ഞു കുറച്ചു നേരം അവിടെ കിടന്നുറങ്ങി. ഉച്ചക്ക് ശ്വേത തന്നെ
വിളിച്ചുണര്‍ത്തി. അവൾ കൊണ്ടുവന്ന ചോറിന്റെ പകുതി എനിക്ക് നീട്ടിയപ്പോ ഒരു നിമിഷം
കൂടെയുള്ളത് ചെറിയമ്മ ആണോന്ന് തോന്നിപോയി.
ഇത്തിരി നേരം കൂടെ അവിടെയെങ്ങനെയോ കഴിച്ചു കൂട്ടി. നാലിനു തന്നെ വീട്ടിലേക്കോടി.
ചെറിയമ്മയെ ഒന്ന് കൂടെ എനിക്ക് കാണണം..എല്ലാത്തിനും സോറി പറയണം.അവസാനം ഒരവസരം
എന്നപോലെ
അമ്മ വരാന്തയിൽ അരമതിലില്‍ കാലുനീട്ടിയിരിക്കുന്നുണ്ടായിരുന്നു.എന്റെ വരവിൽ വല്ല്യ
ശ്രദ്ധയൊന്നുമില്ല…
“എന്താ ഇന്ന് നേരത്തെയാണല്ലോ? നിന്റെ ഫോൺ എവിടെ അദി…? വിളിച്ചാലും എടുക്കില്ല. വീട്ടിലേക്ക്
ആളുകള്‍ വരുമ്പോ നീയിവിടെ വേണ്ടേ? അതെങ്ങനെയാ ഇതുവരെ ഒരു പണിയുമെടുക്കാതെ
നടന്നവനാ ഇപ്പൊ കണ്ടില്ലേ വീട്ടില്‍ വരാൻ സമയമില്ലവന് ” നിരത്തിയ ചോദ്യങ്ങളൊന്നും എനിക്ക്
അങ്ങ് രസച്ചില്ല എന്ന് മുഖം നോക്കി മനസ്സിലാക്കിയ അമ്മ.. ഭംഗിയായി ചിരിച്ചു കൊണ്ട് എന്നെ
അടുത്തേക്ക് വിളിച്ചു..
“അവര്‍ വന്നു പോയി. നല്ലൊരു ചെക്കന്‍. ഡോക്ടര്‍ തന്നെയാട്ടോ.നല്ല കുടുംബം.അച്ഛനും അമ്മയും
എല്ലാം നല്ല സ്വഭാവം..നീയൂടെ ഉണ്ടായിരുന്നേല്‍ നന്നായേനെ മോനേ.. എല്ലാരും ചോദിച്ചു നിന്നെ…”
അമ്മയെന്നെ ഓരോ വിശേഷം കേള്‍പ്പിക്കുമ്പഴും ചെറിയമ്മയുടെ തീരുമാനം ആയിരുന്നു
എനിക്കറിയേണ്ടിയിരുന്നത്..
“ചെറിയമ്മക്ക് ഇഷ്ടപ്പെട്ടോ അമ്മേ…” ചോദിക്കുമ്പോ തൊണ്ടയിടറാതെയിരിക്കാന്‍ ഞാന്‍ നല്ലപോലെ
നോക്കി… അമ്മയുടെ മുഖത്തു അത്ഭുതമായിരുന്നു… അവളുടെ ഇഷ്ടം ഞാൻ ചോദിക്കുന്നത്
കണ്ടിട്ടാവണം…
