മിഴി [ Full ] 14അടിപൊളി  

ഞാന്‍ മെല്ലെയൊന്ന്‌ കണ്ണടച്ചു. സിനിമയില്‍ കാണുന്നപോലെ ചെറിയൊരു ഫ്ലാഷ്ബാക്ക്‌ തലയിലൂടെ
മിന്നിച്ചു. ഇവിടേക്ക്‌ വരുന്നതിനു മുന്നേയുള്ള, എന്നാല്‍ ഹീറിന്റെ അടുത്ത്‌ നിന്ന്‌ വന്നതിനുശേഷം,
ഗായത്രീടൊപ്പരം ഇരിക്കുമ്പോ വന്ന ഫോൺകാൾ. അത്‌ ഐറയായിരുന്നു. ദേഷ്യം വന്നിരുന്നു ആദ്യം.
പിന്നെന്തോ. അങ്ങു എടുത്തു. ചീത്തയായിരുന്നു.എന്തൊക്കെയോ പറഞ്ഞു.

“ചെറിയമ്മ, ഞാൻ ” എന്നൊക്കെയാണ്‌ ഞാൻ കേട്ടത്‌. അതായിരുന്നു കൂടുതലും അവൾ
പറഞ്ഞത്‌.കാര്യം അന്ന്‌ ചെറിയമ്മ വിളിച്ചതിനെ പറ്റി പറയാന്‍ തന്നെ ഞാനന്ന്‌ സമയമില്ലെന്ന്‌
പറഞ്ഞതണു പോലും പ്രശ്‌നം.പിന്നേയവളെ പണിയാ ഞാനോസ്പിറ്റലിലുണ്ടെന്ന്‌ വീട്ടിൽ വിളിച്ചു
പറഞ്ഞതെന്ന്‌ ചീത്തയുടെ ഇടയില്‍ കേട്ടു.ചെറിയമ്മയുമായി അവൾ സംസാരിച്ചിരുന്നുന്ന്‌ അവൾ
തന്നെ പറഞ്ഞു.

എല്ലാം കൂടെ കേട്ട്‌ പ്രാന്തിളകിയപ്പോ,ഞാനുമ്പറഞ്ഞു തിരിച്ചു.ചെറിയമ്മയോടുള്ള ദേഷ്യം
തന്നെ.അവളെങ്ങനെ സുഖിക്കേണ്ടന്നും പറഞ്ഞു .ഒറ്റ ചോദ്യം അവളുടെ “എനിക്ക്‌ അവളെ ശെരിക്കും
ഇഷ്ടാണ്ടോന്ന്‌ ” വാക്ക്‌ കുടുങ്ങി പോയി. എത്രയൊക്കെ പ്പറഞ്ഞാലും, എത്ര ദേഷ്യണ്ടേലും,
അവളെന്റെയല്ലേന്നുള്ള തോന്നലിപ്പോഴുമുണ്ട്‌. അല്ലേലെന്തിനാ അവളുടെ നിശ്ചയന്ന്‌ കേട്ടപ്പോ
ഞാങ്കരഞ്ഞത്‌?.. ഇല്ലാതെയായത്‌?.

“ണ്ടല്ലേ…” ഒന്നും മിണ്ടാഞ്ഞിട്ട്‌ ഐറയുടെ ചോദ്യം. “ന്നട്ടാണോടാ അവളെ വേശ്യന്ന്‌ വിളിച്ചോ അവളുടെ
ഭാഗം പോലും കേൾക്കാതെ പോന്നില്ലേ, ഇത്ര ഇഷ്ടാണ്ടായിട്ടാണോ അഭി നീയ്യവളെ വിശ്വസിക്കാഞ്ഞെ?”

ഇതൊക്കെയായിരുന്നു ചോദ്യം. തളര്‍ന്നു. അത്‌ ചെറിയമ്മ ചോദിച്ചാലുള്ളയവസ്ഥ.പിന്നെയെല്ലാം
അവളു പറയുന്നത്‌ കേട്ടിരുന്നു.

ഒടുക്കമിവിടെ വരെ. അവൾ പറഞ്ഞപോലെ അഭിനയിച്ചു. ചെറിയമ്മയുടെ വായിലുള്ളത്‌ വരെ
കേട്ടു.ഈ തെണ്ടിയുടെ പണി. എത്ര വട്ടം കൈ തരിച്ചതാ,ഒന്ന്‌ പൊട്ടിക്കാന്‍.അപ്പൊത്തോന്നും, ഇവൾ
പറഞ്ഞിട്ടാണോ ചെറിയമ്മയിതൊക്കെ പറയണതെന്ന്‌. ഇതിനിടയിലൂടെ കളിക്കായിരുന്നു ജന്തു.

വീട്ടിലെത്തി ആദ്യം ചെറിയമ്മയെ കണ്ടപ്പോ തന്നെ, അവളുടെയാ ചോദ്യം കേട്ടപ്പോ തന്നെ ദേഷ്യം വന്നു.
ഐറുതെണ്ടി വെറുതെ പറഞ്ഞതാന്ന്തോന്നി. എന്തൊക്കെയാ അവളുപറഞ്ഞത്‌ ചെറിയമ്മക്കെന്നോട്‌
സ്നേഹമൊക്കെയൊണ്ട്‌. അവളും ഈ നിശ്ചയം മുടക്കാന്‍ കളിക്കാ ന്നൊക്കെയല്ലേ? എവിടെ
ന്ട്ടാണോ എന്നോട്‌ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്‌ എന്നായി ചിന്ത.

പിന്നേ എനിക്ക്‌ വാശി ഇത്‌ മൊടക്കാൻ.എന്തൊക്കെയോ കാട്ടി കൂട്ടി. അവസാനം എങ്ങനെ
ഇരിക്കണ്്‌?നേരെ അവളെ നോക്കിയപ്പോ ഒരു അളിഞ്ഞ ചിരിയുണ്ടാ മുഖത്തു. കൈയ്യെന്റെ കൈയ്യില്‍
മുറുക്കെ പിടിച്ചിട്ടുണ്ട്‌.

“എനിക്ക്‌ ഒരു ഹഗ്‌ തരോ..?”” ഞാനിത്തിരി പരുങ്ങി ചോദിച്ചു.കയ്യിലെ കുന്ത്രാണ്ടമൊന്ന്‌
ഉഈരിയിരുന്നേല്‍. ചെന്നൊന്ന്‌ കെട്ടി പിടിക്കാമായിരുന്നു അവളെ. പറ്റില്ലല്ലോ.

“ആഹാ… എന്താടാ അനുനെ ഡിവോഴ്‌സ്‌ ചെയ്യാന്‍ പോവണോ…?” അവളുടെ ചോദ്ദേേ…? ഡിമാൻഡ്‌.
“പോടി തെണ്ടി. നിനക്ക്‌ പറ്റില്ലെങ്കിലത്‌ പറ .!.”

“ഇയ്യോ വേണ്ട…” പറഞ്ഞു കൊണ്ടവളാ കൈ രണ്ടും വിടര്‍ത്തി, താഴ്ന്നു കൊണ്ടെന്നെ
പ്പൊതിഞ്ഞു.കിടക്കുന്ന ശരീരത്തിലേക്ക്‌ ഒട്ടികൊണ്ട്‌ അവളെന്നെ മുറുക്കി.

“മതിയോടാ…” മുകളില്‍ നിന്ന്‌ ഐറയുടെ പതിയെയുള്ള ചോദ്യം. എന്നേ ചുറ്റിവരിഞ്ഞു തന്നെ
നിലക്കാണ്‌ പെണ്ണ്‌. ബോധം ഒന്ന്‌ കണ്ണിലേക്കു വരുത്തി.ശെരിയെന്ന്‌ മൂളാൻ തുടങ്ങിയപ്പോഴേക്ക്‌,ഡോര്‍
പെട്ടന്ന്‌ തുറന്നു.ഞെട്ടി! ആരാണാവോ അത്‌.വല്ല് പ്രശ്‌നമില്ലാതെയുള്ള ഇവളുടെ സ്ലോ മോഷന്‍
കഴിഞ്ഞപ്പോഴോ ആരാ വാതിലിലെന്ന്‌ നോക്കാങ്കഴിഞ്ഞത്‌ .

ചുവന്ന മുഖവുമായി ചെറിയമ്മ. ഓ….കാണട്ടെ തെണ്ടി. ഐറയുടെ കൈയ്യൊന്നൂടെ പിടിച്ചു ഞാനെന്റെ
മേത്തേക്ക്‌ വലിച്ചു. ചെറിമ്മക്കിത്തിരി സൂക്കേട്‌ കൂടുതലാ.അതൊന്ന്‌ തീരട്ടെ. ഐറ ഒന്ന്‌ പേടിച്ചു.
പിന്നെയെന്നെ കണ്ണൂരുട്ടിയാ കൈ പിടിച്ചു മാറ്റി. എടി പ്ലീസ്‌ എന്ന്‌ ഞാന്‍ മുഖങ്കാട്ടി നോക്കിയെങ്കിലും
എവിടെ, അനങ്ങിയില്ല പെണ്ണ്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *