“വേണ്ടാത്തത് പറയരുത്…” വല്ലാത്ത ദേഷ്യം അതിലുണ്ടായിരുന്നു.
“നിന്നെ ഞാന്‍ തല്ലില്ല കാരണം എനിക്ക് അത്രക്ക് അറപ്പാ നിന്നെ…”
റൂമിന്റെ മുഴക്കി കൊണ്ട് ഞാന്‍ ആര്‍ത്തു പറഞ്ഞപ്പോഴേക്ക്, ചെറിയമ്മ കരഞ്ഞു കൊണ്ട് എന്നെ
പൊതിഞ്ഞു…
“അഭി…അഭി..പ്ലീസ് ഞാന്‍ പറയുന്നത് ഒന്ന് കേൾക്ക്…. പറ്റിപ്പോയി… അഭി… പിടഞ്ഞു മാറി
പുറത്തേക്ക് പോകാന്‍ നിന്ന എന്നെ വിടാതെ അവള്‍ പിടിച്ചപ്പോ, കുടഞ്ഞു മാറിക്കൊണ്ട് ഞാൻ
വാതിലിനു പുറത്തേക്ക് എത്തി. എവിടേക്കെങ്കിലും ഇപ്പൊ മാറണം എന്ന് തോന്നി.. വിടാതെ വന്നു
വീണ്ടും എന്നെ ബലമായി നിര്‍ത്തിക്കാന്‍ അവൾ നോക്കി…
“അഭി പോവല്ലേ… ഞാന്‍ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ
ആയിരുന്നു… വളരെ കുറച്ചു കാലം ” കരഞ്ഞു കൊണ്ട് എന്നെ പിടിക്കുന്ന… അവളെ ഞാന്‍ ഉന്തി മാറ്റി…
സ്റ്റെപ്പിന്റെ സൈഡിലുള്ള ചുമരിലേക്ക് ചെന്നിടിച്ചു അവൾ നിന്നു.ഇനിയും അവളുടെ കള്ള കഥകൾ
കേട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അത്രക്ക് ഞാന്‍ തകര്‍ന്നു.
“ഇനിയും ആവാലോ ചെന്ന് കൊടുക്ക്… കാത്തിരിക്കുന്നുണ്ടാവും ” ഉള്ള ദേഷ്യം എല്ലാം തീര്‍ത്തു
പറഞ്ഞു തളര്‍ന്ന അവളെ വകവെക്കാതെ സ്റ്റെപ്പിലേക്ക് തിരിഞ്ഞപ്പോ മുകളിലേക്ക് കേറി വരുന്ന
അമ്മണ്ട്… എന്റെ മുഖത്തേക്ക് നീളുന്ന നോട്ടത്തിൽ… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടു കാണും.
“അഭി…” പുറകില്‍ നിന്ന് അനുവിന്റെ വിളി വന്നതും നിന്നു. അമ്മയെ കണ്ടു
കാണും..വിശദീകരണത്തിന് നിൽക്കാൻ ഒന്നും താല്‍പ്പര്യമില്.ഞാന്‍ താഴേക്ക് ഇറങ്ങി അമ്മയുടെ
മുന്നിലെത്തി.
“അമ്മേ…അത്..” ആ കണ്ണുകള്‍ നിറഞ്ഞത് കണ്ടപ്പോ എന്തോരു വിങ്ങൽ.ചെറിയമ്മയെ ആണ് അമ്മ
നോക്കുന്നത്.എന്നെ നോക്കുന്നു കൂടി ഇല്ല…
പറഞ്ഞിരുന്നു ഞാന്‍… ഞങ്ങളുടെ മുന്നില്‍ വെച്ചു. നാടകം കളിക്കരുതെന്ന്. ഞങ്ങളെ
ബോധിപ്പിക്കാന്‍ നിങ്ങൾ തമ്മിൽ സ്നേഹം കാണിക്കരുത് എന്ന്. എത്ര കാലം വേദനിപ്പിച്ചെട അവളെ..
മതിയായില്ലേ നിനക്ക് “” വന്നു വന്നു എന്റെ തോളില്‍ ആയി എല്ലാം. അവളുടെ കരച്ചിലിനെ ഇവിടെ
വിലയുള്ളൂ.
“നിങ്ങള്‍ ശെരിക്കും എന്റെ തള്ള തന്നെ ആണോ…?” പിടിവിട്ടു പോയി. ഇത്രേം തകര്‍ന്ന എന്നേക്കാള്‍..
അവളുടെ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇവരെല്ലാ കാലവും നിന്നിട്ടുള്ളത്… ആ വാക്കുകള്‍ കേട്ടപ്പോ
ദേഷ്യം വന്നു പോയി. അമ്മയുടെ കൈ വന്നു. ആദ്യമായിട്ട് എന്റെ കവിളില്‍. ഒന്നല്ല… രണ്ടല്ല മൂന്ന് വട്ടം…
നിന്ന് വാങ്ങി.വേദന ഇല്ലായിരുന്നു ഒരു തരം മരവിപ്പ്
“ചോദിക്കണം ഡാ നിന്നെ ഇത്രേ ആക്കിയ ഞങ്ങളോട് തന്നെ ചോദിക്കണം,ഇത്ര കാലം നിന്നെ ഞാൻ
തല്ലിയിട്ടില്ല… ഇനീം വയ്യ! ഞങ്ങള്‍ക്ക് അല്ലെങ്കിലും ഇവള്‍ക്ക് വേണ്ടി എങ്കിലും..ഇവളുടെ കണ്ണ്
നിറയുമ്പോള്‍ തകരുന്നത് എന്റെ ചങ്ക് കൂടെയാ “” അമ്മ കരഞ്ഞു ആ കൈകൾ എന്റെ കോള്ളറിൽ
പിടിച്ചു വലിച്ചു. മിണ്ടാന്‍ വയ്യായിരുന്നു. ഒരിക്കലും അനുഭവിച്ചിട്ടിലലാത്ത ഒരു തരം മന്തത.
“ഇറങ്ങിക്കോ നിന്നെ എനിക്ക് ഇനി കാണണം എന്നില്ല… എന്റെ മുന്നില്‍ വന്നു പോവരുത്. എനിക്ക്
ഇങ്ങനെ ഒരു മോനില്ല MY കരുതിക്കോളാം…” വാക്കുകളെല്ാം എവിടെയൊക്കെ വന്നു കൊണ്ടെന്ന്
എനിക്കറിയില്ല… പിടിച്ചു വലിച്ചു അമ്മ പുറത്തേക്ക് തള്ളിയത് ഓർമ ഉണ്ട്.
കൂടെ” ഇവള്‍ മതിയെനിക്ക്” എന്ന് പറഞ്ഞതും, ചെറിയമ്മ ഓടി വന്നു അമ്മയെ പിടിച്ചു കരഞ്ഞതും.
അവള്‍ അവിടെയും വിജയിച്ചു… എന്നെ ആരുമില്ലാത്തവനാക്കി!! വാതിൽ മുന്നില്‍ അടഞ്ഞു.ചെറിയമ്മ
ഉള്ളില്‍ നിന്ന് ഒച്ചയിടുന്നത് കേട്ടു… കരയുന്നതും. എന്നെകേൾപ്പിക്കാനാവും എന്റെ കൂടെ നിൽക്കുന്ന
പോലെ തോന്നിപ്പിക്കാന്‍ .
ഒന്നെനിക്ക് മനസ്സിലായി എല്ലാം കഴിഞ്ഞു. ആരും എനിക്കില്ലന്ന്. അച്ഛന് വന്നാലും ഇതേ പറയു.
അനുനെ ആണല്ലോ കാര്യം.ശെരിക്കും ഞാന്‍ അവരുടെ മകൻ MOM ആണോ.. ആയിരിക്കില്ല!!.
ഇല്ലേല്‍ ഇങ്ങനെ ഇറക്കി വിടോ?
