മിഴി [ Full ] 14അടിപൊളി  

“അഭി… നീ റൂമിലിരിക്കിട്ടോ.. ഞാനിപ്പോ വരാം…” നോക്കിനില്‍ക്കുന്ന താടകയെ കണ്ട്‌
ഇവളിവിടെയെങ്ങനെയെത്തി എന്നാലോചിക്കുമ്പോഴാ അമ്മ പറഞ്ഞെ. ഹാന്ന്‌ തലകുലിക്കിയെങ്കിലും,
അമ്മയപ്പോഴേക്കും താഴേക്ക്‌ പോയി. നേരത്തെ ഓട്ടോയില്‍ വന്നതീ തെണ്ടിയാണോ? ആന്റിമാരെ
നടുക്ക്‌, അവരു ചോദിക്കുന്ന ചോദ്യത്തിന്‌, ഉത്തരമ്പറയാന്‍ കഴിയാതെ, നാണം കെട്ട്‌, തളര്‍ന്നിരുന്നു
വരുവായിരിക്കുമെന്ന്‌ കരുത്തിയപ്പോ, ഇതാ ഇവളിവിടെ. ന്ത്‌ ജന്മമാണ്‌.

ഡ്രസ്സൊക്കെ മാറിയിട്ടുണ്ട്‌.ടൈറ്റുള്ളൊരു ചുരിതാർ കേറ്റി നിൽക്കാണ്‌. ഇരുട്ടാണെങ്കിലും ആ അമ്മിഞ്ഞ
മുറുകി നിക്കണത്‌ കാണാം. ഇടത്തെ തോളില്‍ നീല ബ്രായുടെ വള്ളിയും. ഹോ വഴി തെറ്റിക്കാന്‍
വല്ലയുദ്ദേശവും കാണും. മനസിളക്കാന്‍ നടക്കാണല്ലോ?

ഇത്രേം ദേഷ്യമുണ്ടാക്കി ഇതെല്ലാം അവളുടെ മുന്നില്‌ ചോര്‍ന്നു പോവുമോന്ന്‌ തോന്നുന്നുണ്ട്‌. എപ്പോഴും
ആ പഴയ ചെറിയമ്മയെ ഓര്‍ക്കുമ്പോ മാത്രം. എന്നാലീ നിക്കുന്നത്‌ അവളാണോ?. പഴയ
ചെറിയമ്മയാണേല്‍, ഇന്നലെ പറഞ്ഞപോലെയുള്ള, തരം താഴ്ത്തുന്ന രീതിയില്‍ പറയില്ലായിരുന്നു.
ശെരിയാണ്‌ ഞാനവളെ വേദനിപ്പിച്ചുണ്ട്‌, ഐറ പറഞ്ഞപോലെ, വേണ്ടാത്തതൊക്കെ വിളിച്ചിട്ടുണ്ട്‌. തെറ്റ്‌
പറ്റിപ്പോയെന്ന്‌ എനിക്കറിയാമല്ലോ? ഐറ വഴി ചെറിയമ്മയുമറിഞ്ഞു കാണും. എന്നിട്ടും
എന്നെയിവിടെയിട്ട്‌ പൊട്ടന്‍ കളിപ്പിച്ചിലലേ? അച്ഛനെയും അമ്മയെയും വരെ സംശയം ചോദിച്ചില്ലേ…
വെറും വിലയില്ലാത്ത പട്ടിയെപ്പോലെയാക്കി. എന്നേ ദേഷ്യം പിടിപ്പിക്കാന്‍ ചെയ്തതാണ്‌ പോലും,
എന്തൊക്കെ കാരണങ്ങളാ.മനസ്സിലതങ്ങനെ പതിഞ്ഞുകിടക്കുന്നുണ്ട.അവളെക്കാണുമ്പോ ആ ദേഷ്യാ
വരുന്നത്‌.

“അഭി…..” മുകളില്‍ നിന്ന്‌ ചെറിയമ്മ വിളിച്ചു.അതിലിത്തിരി പേടിയുണ്ടോ?കുറച്ചു നേരം ഞാനീ നിൽപ്പ്‌
തന്നെ നിന്നെന്ന്‌ തോന്നുന്നു.

ഇരുട്ടില്‍, മുകളില്‍ നിൽക്കുന്നയവളുടെ പിന്നിൽ,നീല വെളിച്ചത്തിന്റെ പിണർപ്പ്‌ തെളിഞ്ഞു. ഭംഗിയായി
ആ മുഖവും, ആ വെളിച്ചത്തില്‍ തെളിഞ്ഞു.പക്ഷെ പേടിയാണ്‌ മുഖത്ത്‌. ഒറ്റ ചട്ടം!!. ഓടിവന്നെന്റെ
കയ്യില്‍ തൂങ്ങിത്തിരിഞ്ഞ്‌ മിന്നല്‍ വന്ന മുകളിലേക്ക്‌ നോക്കി.ആകാശം പിളര്‍ത്തിയ ഇടി മുഴങ്ങിയപ്പോ
കണ്ണ്‌ രണ്ടും അടച്ചവളൊന്ന്‌ ഞെട്ടി. വട്ട്‌ അല്ലാതെന്ത്‌.

“ഇത്ര പേടിയാണേ, അവിടെടേലും ചെന്നിരുന്നൂടെ.മനുഷ്യനെ വന്നൊട്ടി ശല്യപെടുത്തണോ?” പിടിച്ച കൈ
കുടഞ്ഞു കൊണ്ട്‌ ഞാനൊകച്ചയിട്ടു..ഒരു നിമിഷം ഒന്നും മിണ്ടാതെ അവളെന്റെ കണ്ണിലേക്കുതന്നെ
നോക്കി..ഇനി നേരത്തെ, മിന്നാലെങ്ങാനും കൊണ്ട്‌ വല്ല പ്രതിമയുടെ ശക്തിയെങ്ങാനും കിട്ടിയോ.
ന്തേലും കാട്ടട്ടെ.

സ്റ്റെപ്പിന്റെ നടുവില്‍ നിന്നങ്ങനെ ഡാന്‍സ്‌ കളിക്കുന്നതെന്തിനാ. അവളെ നോക്കാതെ രണ്ടു സ്റ്റെപ്‌
മുകളിലേക്ക്‌ കേറി.പണ്ടാരമടങ്ങാൻ ,ഒറ്റ മിന്നല. ഒരു തീഗോളം പറന്നു വന്നെന്റെ കാലിൽ തട്ടിയ
പോലെ. ഒറ്റ ചാട്ടം. ഒപ്പമൊരു പൊട്ടലും. കണ്ണൊന്നു ചിമ്മി തുറന്നപ്പോ ആശ്വാസമായി ഒന്നുമ്പറ്റീയില്ല.
എന്നാ സ്ലോമോഷനില്‍ തട്ടി മറിഞ്ഞു വീഴാമ്പോയതോര്‍മയുയുണ്ട്‌.

“ഹോ…” അടുത്ത്‌ നിന്നൊരു ആശ്വാസത്തിന്റെ ശബ്ദം .ഏഹ്‌… പിടഞ്ഞു മാറി ഞാന്‍. ചെന്ന്‌
കെട്ടിപ്പിടിച്ചത്‌, ഇവളെയോ? നാണക്കേട്‌! ഇപ്പോ ഒച്ചയിട്ടതല്ലേയുള്ളൂ? പേടിന്ന്‌ പറഞ്ഞിട്ട്‌. നട്ട്‌ ഞാന്തന്നെ
കേറിപ്പിടിച്ചോ?.ഏയ്‌ പേടിച്ചിട്ടലചല്ലോ.രക്ഷക്ക്‌ വേണ്ടിയല്ലേ?

എന്നാലും പേടിച്ചിട്ട്‌ അവളെന്നേവന്നു വീണ്ടുംമ്പിടിച്ചേ എന്നനിലക്ക്‌, ഞാനവളെയൊന്നു കലിപ്പിച്ചു
നോക്കി. ആ മുഖത്തെ ചെറിയ സങ്കടമുണ്ട്‌…

“ഞാനറിയാതെ…” അവള്‍ പറഞ്ഞു തുടങ്ങി. ഹാ ന്തേലും പറയട്ടെ.ഞാന്‍ വേഗം ചാടി, സ്റ്റെപ്‌ മുഴുവന്‍
കേറി. റൂമില്‍ എത്തി വിശ്രമിക്കാനല്ല. നല്ല മിന്നലാണ്‌. ഇത്‌ കൊണ്ട്‌ മിന്നല്‍ മുരളി ഒന്നുമാവാൻ
കഴിയില്ലെന്നറിയാം. ഇനിയും ചവാന്‍ വയ്യ. ഒരു വട്ടം ചത്തില്ലചവാന്‍ പോയല്ലോ ?.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *