മിഴി [ Full ] 14അടിപൊളി  

ഫോണില്‍ അമ്മയെ ഒന്ന്‌ വിളിച്ചു. സ്പീക്കറിൽ ഇട്ട്‌ കാര്യം പറഞ്ഞു.അമ്മയുടെ ഹോസ്പിറ്റല്‍
തന്നെയാണ്‌ അടുത്ത്‌.

കേറി ചെന്നപ്പോഴേ അമ്മയുണ്ട്‌. പിന്നേ അവനെ എടുത്ത്‌ അവരോടി. പത്തു പതിനഞ്ചു മിനിറ്റ്‌ആകെ
വല്ലാതിയായി .ചെറുതാണ്‌. നാല്‌ വയസ്റേ കാണു.പിന്നേ ചേച്ചി കരയുന്നത്‌ കൂടെ കണ്ടപ്പോ? ഹോ!!

ഹോസ്പിറ്റലിന്റെ നാലാമത്തെ നിലയിൽ നില്‍ക്കായിരുന്നു. ചില്ലിട്ട മറക്ക്‌ പുറത്ത്‌ മഴ പെയ്യുന്നുണ്ട്‌.
മിന്നല്‍ ആകാശത്തു പാഞ്ഞു പോവുന്നുണ്ട്‌.ഇത്തിരി നേരം കൂടെ നിന്നപ്പോ പുറത്ത്‌
നല്ലയിരുട്ടായി.മുരളുന്ന ഇടിയുടെ തരിപ്പ്‌ ഉള്ളിലേക്ക്‌ അറിയുന്നുണ്ട്‌ . അതിങ്ങനെ കണ്ടു നിന്നപ്പോ
അജങ്കിള്‍മാരും ആന്റിമാരും വന്നു. ഇത്തിരി നേരം കാര്യം വിശതീകരിച്ചപ്പോ അമ്മയും
പുറത്തിറങ്ങി.ഭാഗ്യം പ്രശ്‌നമൊന്നുമില്ല.

ആശ്വാസമായപ്പോ ഗ്ലാസിന്റെ മുന്നില്‍ നിന്ന്‌, മഴ പെയ്യുന്നത്‌ നോക്കി ഞാൻ കുറേ ഇരുന്നു. താഴെ
വരുന്ന വണ്ടികളും, നനഞ്ഞു ഓടുന്ന ആളുകളെയും, നീട്ടിയടിക്കുന്ന മിന്നലും കാണാനെന്ത്‌
ഭംഗിയാണ്‌.പുറത്തെ ഒച്ചയൊന്നും ഉള്ളിലേക്ക്‌ കേൾക്കുന്നില്ല.റൂമില്‍ ആളുകള്‍ നടക്കുന്ന ശബ്ദമുണ്ട്‌,
നീണ്ട വഴികളുടെ അറ്റത്തുള്ള ഡോര്‍ തുറന്നടയുന്നുണ്ട്‌, സൈഡിലെ ലിഫ്റ്റ്‌ തുറക്കുമ്പോ ഇടക്കിടക്ക്‌
അത്‌ ഒച്ചയുണ്ടാക്കുന്നുണ്ട്‌.

“മോനൂ ” പിറകിലൂടെ വന്നു കഴുത്തിൽ കൈ ചുറ്റി അമ്മ വിളിച്ചു.

“പറയു ഡോക്ടറെ…” ഞാന്‍ ഫ്രീ ആയിരുന്നു. അമ്മയോട്‌ ഇങ്ങനെ സംസാരിക്കാന്‍ ഇനിക്ക്‌ നല്ല
ഇഷ്ടവുമാണ്‌.

“ചോറ്‌ കഴിച്ചോ…?” ഈണമുള്ള ചോദ്യം.
“ഇല്ലല്ലോ…” ഞാനും അതേപോലെ പറഞ്ഞു. ഉച്ചയായി വിശക്കുന്നുണ്ട്‌.

“ഇല്ലേ…?”അതിശയമാ സാണ്ടില്‍.

Vo

“അച്ചോടാ എന്റെ കുട്ടിക്ക്‌ ഞാൻ വാങ്ങി തരാലോ ചോറ്‌.. ” മുന്നിലൂടെ കടന്നു പോയ രണ്ടു നേഴ്സ്‌
കുട്ടികള്‍ ഞങ്ങളെ തുറിച്ചു നോക്കി. അത്‌ കണ്ട്‌ കൂടെയാണെന്ന്‌ തോന്നുന്നു, അമ്മ കവിളിൽ

ഉമ്മവെച്ചുകൊണ്ടാണ്‌ പറയുന്നത്‌.മനുഷ്യനെ നാണം കെടുത്തോ ഈയമ്മ.

“എന്റമ്മേ നാണം കെടുത്തോ..?” ഞാൻ ചോദിച്ചു പോയി…

“പോടാ എന്റെ ചെക്കനെപ്പിടിക്കാന്‍ അവളുമാര്‍ സമ്മതിക്കണല്ലോ, നീ വന്നേ നമുക്ക്‌ പുറത്തേക്ക്‌
പോവാടം,…” ബാക്കില്‍ നിന്നമ്മ എന്റെ പുറത്തേക്ക്‌ ചാഞ്ഞു കൊണ്ട്‌, മെല്ലെ ആടുന്നുണ്ട്‌.

അങ്ങനെയാണ്‌ ഈ ഈണത്തോടെയുള്ള ചോദ്യം.

“പോയിട്ട്‌.?.” ഞാന്‍ തിരിച്ചു ചോദിച്ചു.

“ചോറ്‌ കഴിക്കാം. ”

“ഐസ്ക്രീം കഴിക്കാം .”
“പിന്നേ…? ”

“പിന്നൊന്നും ല്ലാ…” ബാക്കില്‍ നിന്നമ്മ മുന്നിലെത്തി. ഇരിക്കുന്ന എനിക്ക്‌ നേരെ ആ കൈ്നീട്ടി പറഞ്ഞു
. എന്നേ എഴുന്നേല്‍പ്പിക്കാന്‍ നോക്കാണ്‌. ഇന്ന്‌ നല്ല സ്നേഹമാണല്ലോ?.വാക്കിലും പ്രവർത്തിയിലും
എല്ലാമതുണ്ട്‌.നല്ലൊരു നീല സാരിയാണ്‌ അമ്മ ഉടുത്തത്‌.വൃത്തിയായി ഇട്ടിട്ടുണ്ട്‌ കാണാൻ തന്നെയൊരു
ചന്തം. കണ്ണില്‍ ഇല്ലാത്ത കള്ളത്തരമൊന്നുമില്ല, വട്ട്‌ പിടിപ്പിക്കും മനുഷ്യനെ.അങ്ങട്ട്‌ നോക്കി നിൽക്കാൻ
വലിയ പണിയാ, കാന്തം പോലെ ഒരു ആകര്‍ഷണം. അത്‌ പിടിച്ചു അങ്ങട്ട്‌ വിഴുങ്ങും

“ചിരിക്കാതെ വാടാ മോനൂ…” നോക്കുന്നതത്‌ കണ്ടുപിടിച്ചു, അതിലൊരു നാണവുമുണ്ട്‌,സനന്ദര്യം
ബോധമില്ലാത്ത തള്ള!!.

എല്ലാരുമുള്ളത്‌ കൊണ്ട്‌, അവിടെ നിൽക്കേണ്ട അവസ്ഥയൊന്നു ഇല്ലായിരുന്നു.എല്ലാം കൃത്യം
നടന്നോളും.ഞങ്ങൾ അവരോടു പറഞ്ഞു പോന്നു. താഴെയെത്തുന്നവരെ അമ്മ ഹോസ്പിറ്റലിലെ
കുറിച്ചുള്ള കഥയായിരുന്നു, തുടക്കസമയത്‌ ഇതിലെ ഓടി നടന്നതും ചീത്ത
കേട്ടതും,കഷ്ടപെട്ടതുമെല്ലാം, ഇന്നീ ഹോസ്പിറ്റല്‍ അമ്മയുടെ പേരിലാണ്‌.അന്നത്തെ ഒരു
വാശിയായിരുന്നു പോലും ഈ സ്വപനം.

“അമ്മേടെ എല്ലാ ആഗ്രഹവും നടന്നിണ്ടോ?..” മഴ പെയ്യുന്ന സാണ്ടില്‍, ആ തണുപ്പിൽ, ബേസ്മെന്റിലെ
പാര്‍ക്കിങ്ങില്‍, നിര്‍ത്തി വെച്ച കാറില്‍ കേറിക്കൊണ്ട്‌ ഞാൻ ചോദിച്ചു. അമ്മയും കൂടെ കേറി. ഡോർ
അടച്ചപ്പോ മൊത്തം സണ്ടും നിന്നു. അമ്മയുടെ ശ്വാസമെടുക്കുന്ന താളം മാത്രം. ചോദ്യത്തിനു മറുപടി
കിട്ടിയില്ല. ഞാനാ മുഖത്തു നോക്കി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *