ചെറിയമ്മയുടെ ചാര്‍ജിങ്കിൽ ഇരുന്ന ഫോൺ മുരളുന്നതറിഞ്ഞു..
“ഹാ..” ഫോൺ ചെവില്‍ വെച്ചു പറഞ്ഞു..വണ്ടി എടുത്തു.അമ്മ വിളിച്ചതാണെന്ന് മനസ്സിലായി…
കാര്‍ -പോര്‍ച്ചിലേക്ക് കയറ്റി വെച്ചപ്പോ അമ്മ വന്നു കേറി…
“അടിയൊന്നും ണ്ടാക്കിയില്ലല്ോ രണ്ടും… ” കേറിയ പാടെ അമ്മയുടെ ചോദ്യം… ഡോര്‍ വലിച്ചടച്ചു
ഒന്നിളക്കിയിരുന്നു ആ ലേസര്‍ പിടിപ്പിച്ച കണ്ണുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും നോക്കി.
“അയ്യോ മറന്നു ഞാനാരോടാ ല്ലേ ചോദിക്കുന്നത്?” കളിയാക്കൽ.. എനിക്ക് ചിരി വന്നു .പക്ഷെ പിടിച്ചു
നില്‍ക്കണമല്ലോ.. വില കളയരുത്… അമ്മയുടെ പറച്ചിൽ ഇഷ്ടപ്പെടാതെ പെണ്ണിന്റെയാ മുഖം
ചുളിഞ്ഞത് ഒരുനോക്ക് കണ്ടു.
“എന്താടീ നോക്കിയിരിക്കുന്നേ….വണ്ടിയെടുക്കനൂ..” അമ്മ കേറിയിട്ടും വണ്ടിയവളെടുക്കുന്നില്ല..
അവളുടെ മുഖത്തേക്ക് നോക്കാതെയിരുന്ന ഞാൻ പയ്യെ ഒന്ന് ശ്രദ്ധിച്ചപ്പോഴാണ് സീറ്റ് ബെല്‍റ്റ്
ഇട്ടിട്ടില്ലെന്ന കാര്യം കത്തിയത്.അതാണ് പെണ്ണ് നിന്ന് പരുങ്ങി കളിക്കുന്നത്.
ആഹാ ഞാന്‍ ഇടാന്‍ പോവുന്നില്ല. എന്നെ ഇഷ്ടമില്ലാത്തയാളല്ലേ? വേണേല്‍ ഇട്ടോട്ടെ. ഞാനങ്ങട്ടേക്ക്
ശ്രദ്ധിക്കനേ പോയില്ല.
നിവര്‍ത്തിയില്ലെന്ന് തോന്നിക്കാണും..ആ കൈകൾ എന്റെ ചുറ്റിനും വന്നു.
അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു സീറ്റ് ബെല്‍റ്റിട്ടു.. പിന്നെ കാർ വലിച്ചെടുത്തു ദേഷ്യം തീര്‍ത്തു.
അമ്മയെന്തൊക്കെയോ പിറുപിറുത്തപ്പോ ഒരൊഴുക്കന്‍മട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു.
വീട്ടിലെത്തുന്ന വരെ ചെറിയമ്മ ADM വൃതത്തിൽ തന്നെ തുടര്‍ന്നു. പിന്നെ വണ്ടി നിർത്തി ആരെയും
നോക്കാതെ മുഖവും വീര്‍പ്പിച്ചു ഒരു കയറി പോക്ക്.ഒന്ന് നോക്കിയത് പോലുമില്ല.അമ്മയിറങ്ങി എന്റെ
കയ്യിൽ കൈകോര്‍ത്തുകൊണ്ട് അകത്തേക്ക് പൊന്നു..
ഇന്ന് ബര്ത്ഡേ ആയോണ്ടാവും അമ്മക്ക് വല്ലാത്ത സ്നേഹം.എന്നെ ആ വലയത്തിനുള്ളില്‍ നിന്ന്
വിടാതെ മുറുക്കുന്നു.
“എന്താ പെണ്ണെ കാമുകിയുടെ ഒരുഭാവം…?”അമ്മയാണൊന്നും നോക്കാതെ ഞാന്‍ വെച്ചു കാച്ചി.
” ഒന്ന് പോടാ.. അവന്റെ ഒരു കാമുകി… നിനക്ക് ഇരുപത്തി രണ്ടായില്ലേ…. അഭി ” വല്ലാതെ സ്‌നേഹം
പ്രകടിപ്പിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സംശയം എന്റെ ഉള്ളില്‍ പൊന്തി.
“അതിനെന്താ… ഇരുപത്തിരണ്ടിന് എന്തേലും പ്രത്യേകതയുണ്ടോ?”
“പോടാ ഞാന്‍ പറയുന്നത് കേൾക്ക്” എന്റെ തോളിൽ കൈചുറ്റി തൂങ്ങി.കയിൽ ഒരു നുള്ള് തന്നമ്മ
പറഞ്ഞു.
vl
“ആ പറയ്
“ഇന്ന് ഞാന്‍ ഓടി പോയതേ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു.ഒരു സുന്ദരി.ആ കുട്ടിയുടെ ഇവിടെ” അമ്മ
എന്റെ നെഞ്ചില്‍ ചെസ്റ്റിന്റെ സൈഡിലായി തൊട്ടു പറഞ്ഞു
“ഒരു മുഴയുണ്ടായിരുന്നു.. ഇത്തിരി പ്രശ്ന.. ഞാന്‍ അതങ്ങു എടുത്തു കൊടുത്തു. പക്ഷെ ആ കുട്ടിയെ
കണ്ടപ്പോ തൊട്ട് എനിക്കെന്തോ അറിയില്ല .. ഒരു കുഞ്ഞി മുഖമാടാ ആ കുട്ടിയുടെ കണ്ടാല്‍ ഒന്ന്
കൊഞ്ചിച്ചു പോവും.. പിന്നെ ആരുമില്ലടാ ആ കുട്ടിക്ക്.എന്റെ മനസ്സിലിങ്ങു കേറിപ്പോയഭീ ആ കുട്ടി.”
തോളിലൂടെ മുന്നോട്ടിട്ട ആ മുഖം എന്റെ കഴുത്തിലമര്‍ത്തി അമ്മ പറഞ്ഞു നിര്‍ത്തി…
“അതിന് ഞാനെന്താമ്മേ ചെയ്യാ?” കൈ ബാക്കിലേക്കിട്ട് ആ തല എന്റെ കഴുത്തിലേക്ക് കൂടുതല്‍
അടുപ്പിച്ചു ഞാന്‍ ചോദിച്ചു.
“എന്റെ മോളായി ഇങ്ങട്ട് കൊണ്ടൊന്നാലോ ഞാൻ?” ഇതുപോലെ ഹോസ്പിറ്റലിലെ കഥകളൊക്കെ
ഇടക്കിടക്ക് വന്നു എന്നെ പറഞ്ഞു കേള്‍പ്പിക്കുന്നതാ,പക്ഷെ ഒരു കുട്ടിയെ കൊണ്ടുവരട്ടെ എന്ന്
നിസാരമായി പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു നിന്നു.ഇതിനെന്താ വട്ടായോ..?
” അതിനെന്താ കൊണ്ടാരാലോ… അതിനെന്താ ഇപ്പൊ പ്രശനം…”
തമാശയാണെന്ന് കരുതി നിസാരമാക്കി ഞാനും ചോദിച്ചു.
“എടാ പൊട്ടാ… എന്റെ മോൾ എന്ന് പറഞ്ഞാല്‍…” അമ്മയൊന്നു നിര്‍ത്തി പിന്നെയെന്തോ
ആലോചിച്ചിട്ട് ” നിന്റെ ഭാര്യമായിട്ട് എന്നാ??” മുന്നോട്ടിത്തിരി നീണ്ടു എന്റെ കവിളിൽ പിടിച്ചു കൊണ്ട്
