നല്ലപോലെയൊരുങ്ങിക്കോ, സുന്ദദിയൊക്കെ ആയിക്കോ.പക്ഷെ നിശ്ചയം നടക്കൂല്ലാട്ടോ.. ഞാൻ
നടത്തിക്കൂല!!.” അവളുടെ ആ കിളി പോയ ഭാവം തീരുന്നതിനു മുന്നേ ഞാന്‍ ഉള്ള ഭാവം മൊത്തം
നിരത്തി,ഉറപ്പോടെ പറഞ്ഞു.ചെറിയമ്മ വേഗംമെന്റെ കൈ പിടിച്ചു വലിച്ചു ജനലിനടുത്തേക്ക്
കൊണ്ടുപോയി, പുറത്തേ കാഴ്ചകള്‍ കാട്ടി ചിരിച്ചു.
“നീയൊന്ന് നോക്കെടാ പൊട്ടാ… ഇത്രേം ഒരുക്കങ്ങളൊക്കെ കഴിഞ്ഞു. സമയമിനി
മണിക്കൂറുകളെയുള്ളൂ. ഇത് പഴയ കാലമൊന്നുമല്ല. ചെക്കനെ വിളിച്ചു,പെണ്ണ് ഒരു വട്ടം
ഒളിച്ചോടിയതാനൊന്നും പറയാന്‍.വിശ്വസിക്കില്ലെടാ..
നിന്റെയച്ഛനും,അമ്മക്കും ആളുകളുടെ മുന്നിലിത്തിരി വിലയെങ്കിലുമുണ്ട്.അത് നീ തന്നെ നശിപ്പിക്കും
മനസ്സിലായോ?..
ഇനി ഞാന്‍ എന്തേലും ചെയ്തു തരും നീ വിചാരിക്കുന്നുണ്ടോ.. ചെയ്യുമായിരുന്നു.ഇത്തിരി
മുന്നെയാണേല്‍. കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാതെ,പറയുന്നത് കേൾക്കാനോ വിശ്വസിക്കാനോ
പറ്റാത്തവനെ ഞാനെങ്ങനെ വിശ്വസിക്കും .. മനസ്സിലായോ.?. അതിനും നല്ലത് ചാവണത..” ചെറിയമ്മ
വീണ്ടും വിറക്കാണ്. എന്റമ്മേ ആ കാഴ്ച കണ്ട് ഞാൻ താടിക്ക് കൈ കൊടുത്തു പോയി
പറയുന്നതൊക്കെ ഞാന്‍ വല്യ മൈന്‍ഡ് കൊടുത്തില്ലെങ്കിലും. ആ ചുവന്ന കവിളും,അവളുടെ കണ്ണിലെ
ഭാവവുമായിരുന്നു നോക്കി നിന്നത്. സുന്ദരി ആണല്ലോ.ഇതിനൊന്നും ഒരു മാറ്റവുമില്ല.
“ചെറിയമ്മേ… ഒരുമ്മതരോ…?” ഇത്രേം പറഞ്ഞതിന് ഒരു വിലപോലും കൊടുക്കാതെ ഞാൻ ചെറിയ
കുട്ടിയെ പോലെ കൊഞ്ചി. അവളുടെ മുഖം വീണു. ഒരു ദയനീയത ആ മുഖത്തു വന്നോ??.
“അഭി നീയ്യീ റൂമീന്നിറങ്ങ് ..”
പറച്ചില്‍.
“അപ്പൊ ഉമ്മയോ…??” ഞാന്‍വീണ്ടും ചോദിച്ചു… ആ മുഖം മുറുകി.പണ്ട് എന്നേ ഈ റൂമില്‍ നിന്ന് തല്ലി
ഉന്തി വിട്ടപോലെ ഉന്തി ഡോറിന് പുറത്താക്കി വാതിൽ പൊളിക്കുന്ന പോലെയടച്ചു .ഹാ ഇന്നിത്ര
മതി.ഇത്തിരി ആശ്വാസമുണ്ട്.
താഴത്ത് ഓരോ വണ്ടി വന്നു തിരിക്കുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ടേബിലും ചെയറും
ഇറക്കുന്നുണ്ട്‌നാളെയാണല്ലോ ഈശ്വര ഇവളോട് വല്ല്യ വീമ്പിളക്കി മുടക്കുമെന്നൊക്കെ പറഞ്ഞു.
എന്തുചെയ്യാനാണ് ഞാന്‍.ഒരായിഡിയയും തലയിൽ തെളിയുന്നില്ല.
എല്ലാ പൊട്ട ചിന്തകളുമുണരുന്ന എന്റെ റൂമിലേക്ക് കേറി ഞാൻ വാതിലടച്ചു. ആ ഗന്ധം, സ്വന്തം റൂമില്‍
മാത്രം കിട്ടുന്നൊരു സുഖം.ഇത്ര ദിവസം ആണെങ്കിലും എല്ലാം വൃത്തിയോടെ തന്നെയുണ്ട്.
അമ്മയാണോ അതോ, ചെറിയമ്മയോ?? താടക ചെയ്യാന്‍ സാത്യതയില്ല.. എന്നോട് വെറുപ്പല്ലേ.. അമ്മ
തന്നെയാവും… ന്നാലും ന്താ ന്നോട് മിണ്ടാത്തേ. ഓഹ് ഞങ്ങളെ പിരിക്കാൻ നോക്കിയതിന്റെ കുറ്റബോധം
ണ്ടാവും.
ബെഡിലേക്ക് മെല്ലെ വീണു.സൈഡ് ടേബിളില്‍ ഒരു ബുക്കുണ്ട്.നോവൽല്‍,ആരാണാവോ ഇവിടെ
വായിച്ചു വെച്ചത്.
വെറുതെ ഒന്ന് തുറന്നു നോക്കി…
‘aN, കഴുതേ! നാണമില്ലായിരുന്നല്ലോടാ ഒരു തേവിടിശ്ശിക്കുവേണ്ടി ചാകാൻ ‘ ഓഹ് ബുക്ക് പൂട്ടി. ഇങ്ങനെ
ഒക്കെ എഴുതോ??.. ചാവാൻ എന്ന വാക്കിന് ഒരു പേടിപ്പെടുത്തുന്ന ഗന്ധമുണ്ട്.പക്ഷെ
ചാവാതിരിക്കാലോ. തലയിലൂടെ എന്തോ മിന്നി.ഒരു ശ്രമം നടത്തി നോക്കിയാലോ..എനിക്കെന്തെങ്കിലും
അവൾ വിട്ടു തരാനുള്ള ഭാവമില്ല.എന്റെ നേരെ കൈ ചൂണ്ടിയാണ് ആ
പറ്റിയാല്‍ ഇത് നടക്കോ?? നാളെ രാവിലെ തന്നെ ആയാൽ എന്തായാലും മുടങ്ങും.. എത്ര പറഞ്ഞാലും
ചെറിയമ്മക്ക് എന്നോട് അത്ര വലിയ വെറുപ്പൊക്കെയുണ്ടാവോ?ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോ
ഈ നിശ്ചയം നടക്കോ.? ഏയ് അതെന്തായാലും ണ്ടാവില്ല. അമ്മായീ പുറമെ കാണിക്കുന്നത് അല്ലേ
ഉള്ളൂ. അന്നച്ചന്‍ വിളിച്ചപ്പോ ന്നേ ചോദിക്കുന്നുണ്ടായിരുന്നല്ലോ!.. പക്ഷെ പാളിപ്പോയാലോ..ഈശ്വരാ
ജീവന്‍ അങ്ങ് പോയാലോ?. ഇനിയും സമയമുണ്ടല്ലോ… ആലോചിക്കാം.
എന്നാലും അതിത്തിരി കുഴപ്പിക്കുന്ന കാര്യമാണെന്ന് കുറച്ചൂടെ കഴിഞ്ഞപ്പോ തോന്നി.ജീവന്‍ പോവണ
കാര്യമാണ്… ഈ കാര്യം ആലോചിച്ചു തലയിലിട്ട് കറക്കി പലരും എന്നോട് ചോദിക്കുന്ന ചോദ്യത്തിന്
ഞാന്‍ ബന്ധമില്ലാത്ത ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. നേരെ ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ… ആ
മുഖത്തു നോക്കി ഒരു ചിരി ചിരിച്ചെങ്കിലും അപരിചിതനോട് കാണിക്കുന്ന ഒരു മൈൻഡ് പോലും തള്ള
ചെയ്തില്ല. നോക്കിക്കോ.. നാളെ ഞാൻ എങ്ങാനും ചത്താൽ കിടന്നു കരയും തള്ളേ ഇങ്ങള്‍.
പുറത്തേക്കിറങ്ങി ഉള്ള പണികളില്‍ മുഴുകി.ഇതൊക്കെ ചെയ്യണ്ട വല്ല കാര്യവുമുണ്ടോ ഇവര്‍ക്ക്,
ഇതെന്തായാലും നടക്കില്ല. പൈസ വെറുതെ കളയാന്‍.ഹരി വന്നപ്പോ ഞാൻ അത് ചോദിക്കേം
ചെയ്തു…
