ഇറങ്ങി നടന്നു.. എങ്ങോട്ട് പോവും അറിയില്ല.ഉള്ളിലും പുറത്തും ഇരുട്ടാണ് . നല്ലത്. കരയുന്നത് ആരും
കാണില്ലല്ലോ.
അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല. അല്ലേലും ഞാന്‍ എന്ത് ചെയ്തു… അവളെ
കരയിച്ചതിന് എന്നെ പുറത്താക്കോ??ഇതൊക്കെ എത്ര കാലം നടന്നു.അതും ചെറിയമ്മയുടെ
കളിയാവും.എന്നെ പുറത്താക്കാന്‍ തക്ക കാരണമവൾ നിരത്തിക്കാനും. എപ്പോഴേലും.മകനേക്കാള്‍
സ്നേഹം അവളോടല്ലെ.. ഞാന്‍ വെറും ശവം. ചാവാനാണ് തോന്നുന്നത് എവിടെ പോവും.ഉള്ളിലുള്ള
വേദന അങ്ങനെ എങ്കിലും നിക്കുമല്ലോ. മുന്നില്‍ ഒന്നും തെളിയുന്നില്ല. ഈ ഇരുട്ടുള്ള ഇടവഴിയിലൂടെ
എവിടെ വരെ നടക്കും.
പോക്കറ്റിലെ ഫോൺ മൂളി. കണ്ണുതുടച്ചു കൂര്‍പ്പിച്ചു നോക്കി. ചെറിയമ്മ. കയ്യിലെ ഞെരമ്പ് മുറുകി.
ഉയര്‍ത്തി നിലത്തെറിയാന്‍ ആഞ്ഞു… അവളുടെ അമ്മൂമ്മയുടെ ഫോൺ.കാൾ കട്ട് ആയി… പിന്നെ
തോന്നി വേണ്ടെന്ന്.വിശന്നാൽ കൊടുക്കാന്‍ എന്തേലും വേണം.ഫോൺ വിറ്റാൽ എന്തേലും
കിട്ടും.എന്നാലും ആ പേര് കാണുമ്പോ കലി വരുന്നുണ്ട്.
നടന്നു മടുത്തു. വീടൊന്നുമില്ലാത്ത കുറേ മരങ്ങളുള്ള ഇരുണ്ടയന്തരീക്ഷം. എവിടെയെങ്കിലും ഒന്ന്
ഇരിക്കണം. നിലത്തിരുന്നു.പിന്നെ കിടന്നു… ഫോൺ വീണ്ടും വന്നു.. ഇത്തവണ സ്വിച്ച് ഓഫ് ചെയ്തു
പോക്കറ്റിലിട്ടു.
ദേഷ്യവും വാശിയുമാണ് ഉള്ളില്‍ നിറയുന്നത്.ചെറിയമ്മയുടെ മുഖം നിറയുമ്പോള്‍ കലി കേറുന്നു…
എന്നാല്‍ അവളുണ്ടായിരുന്ന നിമിഷങ്ങൾ ഓരോന്നും ഓര്‍ക്കുമ്പോ നെഞ്ചിൽ തീ കോരി ഇടുന്ന
പോലെ.
അമ്മ…. ആ കണ്ണ് നിറഞ്ഞത്. മകനില്ലാന്നു പറഞ്ഞത്. ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത നശിച്ച ദിവസം…
ഒറ്റക്ക് ആവുന്നതാ നല്ലത് ആരുടേയും ശല്യം ഇല്ലല്ലോ. ഓടണം എങ്ങോട്ടേലും.. കുറച്ച് ദൂരെ എങ്കിലും.
അവള്‍ പോയാലും എനിക്ക് പുല്ലാണെന്ന് കാണിച്ചു കൊടുക്കണം. മനസ്സില്‍ എന്തോ വന്നു
നിറയുന്നുണ്ട്.ഇത്തിരി നേരം ഉറങ്ങി. ചെറിയ കാറ്റ്… ഓടിയെത്തിയ തിരയിളക്കം- മഴ. കണ്ണ് തുറന്നു
.ഇരുട്ട്‌ഫോണ്‍ ഓൺ ചെയ്തു ഫ്ലാഷ് ലൈറ്റില്‍ നടന്നു.
റോട്ടില്‍ വണ്ടികള്‍ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകില്‍ കേറി. ഏതോ ഒരുത്തൻ.ചെന്ന്
നിന്നത് ഏതോ ഗോഡാണില്‍. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു
.വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാല്‍ ഏതേലും ബസ് കോറാം. കയ്യിൽ കാര്‍ഡ് ഉണ്ട് മാക്‌സിമം
ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.
വണ്ടിയൊന്നും വന്നില്ല.ഗോടയണിനുള്ളില്‍ എന്തോ ജന്തു മുരണ്ടു.പുറത്തേക്ക് എത്തിയപ്പോ നേരത്തെ
എന്നെ കൊണ്ടുവന്ന ബൈക്കില്‍ ഉണ്ടായിരുന്ന ആൾ.
നീളമുളള ലോറി.ഓടി കേറി. കോയമ്പത്തൂർക്ക്. അയാൾ കുറേ സംസാരിച്ചു.എനിക്ക് ബുദ്ധിമുട്ട്
ആയിരുന്നു മിണ്ടാൻ… എന്നെ പറ്റി ഒന്നും ചോദിച്ചിലല അയാൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
സൈഡിലെ തട്ടുകടയില്‍ കേറി ഒരു കട്ടന്‍ വാങ്ങി.. ഒന്നും കഴിക്കാന്‍ വേണ്ട ഫോൺ വീണ്ടും
അടിഞ്ഞു.. എടുക്കേണ്ടന്ന് വിചാരിച്ചതാ… ഒന്ന് പാളി നോക്കി… അച്ഛന്.
തളള പറഞ്ഞതിനുള്ള ബാക്കി പറയാന്‍ ആവും…
എന്നാലും എടുത്തു..
“അഭി നീ വരാറായില്ലേ…?സമയമെടുക്കോ?” ആദിയോടെയുള്ള ആ ചോദ്യം.കണ്ണ് നിറഞ്ഞു
പോയി.നാശം പിടിക്കാന്‍.കൂടെയുള്ള പുള്ളി എന്നെയൊന്നു പാളി നോക്കി. ഫോൺ കട്ട് ചെയ്തു എന്ത്
പറയാന്‍.
വീണ്ടും വണ്ടി നീങ്ങി… കണ്ണടഞ്ഞു തുടങ്ങിയപ്പോ വീണ്ടും ഫോണ്‍. അച്ഛന്.
“അഭി സമയംകുറേ ആയല്ലോ .. നീ വന്നിട്ട് വേണം എനിക്കും ഉറങ്ങാൻ.. വേഗം വരോ നീ?” ഇത്തവണ
പിടി വിട്ടു പോയി…
“അച്ഛാ ഞാന്‍ ഇനി അങ്ങോട്ടില്ല.. എന്നെ കാണുന്നത് ഇഷ്ടമില്ലാത്തവര്‍ ഉണ്ട് അവിടെ.. പിന്നെ
എന്തിനാ ഞാന്‍ വരുന്നേ. അച്ഛന് ഉറക്കം കളയണ്ട!!’ ഫോൺ വെച്ചു. സ്വിച്ചിഓാഫ് ചെയ്തു…
വണ്ടിയോട്ടുന്ന പുള്ളിയെ നോക്കിയപ്പോ… എനിക്കൊന്ന് കണ്ണടച്ചു കാട്ടി. ജിബിന്‍. M tech റാങ്ക്
ഹോള്‍ഡര്‍.ആരുമില്ലാത്തൊരു ഒറ്റത്തടി. പഠിച്ചതെല്ലാം ഒറ്റക്ക് പണി എടുത്തിട്ട്. മുരണ്ടു കേറുന്ന
ലോറിയുടെ ശബ്ദത്തിനൊപ്പം പുള്ളി ചിരിച്ചുകൊണ്ട് പരിചയ പെടുത്തി തന്നു.ഉറങ്ങി.
