മിഴി [ Full ] 14അടിപൊളി  

അവളെ റൂമിലേക്ക്‌ പോവേണ്ടെന്ന്‌ കരുതി. ചിലപ്പോ ചെറിയമ്മക്ക്‌ അത്‌ ഇഷ്ടപ്പെട്ടിലെല്ലോ.റൂമില്‍
ബെഡില്‍ ഇരുന്ന്‌ ഒന്നുകൂടെ ആലോചിച്ചു. ഒറ്റക്ക്‌ അവളെ വിടാന്‍ തോന്നുന്നുമില്ല.ദൂരെ നിന്നും
ആര്‍ത്തലച്ചു വരുന്ന മഴയുടെ മുഴക്കം കേൾക്കുന്നുണ്ട്‌. അവളൊറ്റക്കാണ്‌ ഉണര്‍ന്നു പോയാൽ
പേടിക്കും.ഇങ്ങനെ ഇരിക്കാന്‍ കഴിയില്ല.

റൂമില്‍ നിന്നിറങ്ങി. നീണ്ട വരാന്തയിലൂടെ നടന്നു. ചാരിയിട്ട ചെറിയമ്മയുടെ വാതില്‍ പതിയെ തുറന്നു
നോക്കി.നീളുന്ന ചെറു ഇരുട്ടിന്റെ വെളിച്ചത്തില്‍ അവളാ ബെഡില്‍ ചുരുണ്ടു കൂടി
കിടക്കുന്നുണ്ട്‌.മനസ്സിലെന്തോരുനോവ്‌ ഉയര്‍ന്നു പൊന്തി. ഈ പാവത്തിനെ ഞാന്‍ കുറേ
വിഷമിപ്പിച്ചല്ലോന്നുള്ള തോന്നല്‍.

തുറന്ന വാതിലൂടെ ഒഴുകിയെത്തിയ കാറ്റ്‌ ഉള്ളിലേക്ക്‌ അടിച്ചു കേറി. നിന്ന എനിക്ക്‌ തന്നെ ആകെ
വിറച്ചു കോരി. പാവം അവൾക്ക്‌ തണുക്കില്ലേ?.

വാതില്‍ ചാരി ആ അടുത്ത്‌ ചെന്നുനിന്നു.അടുത്ത്‌ കിടക്കണോ അതോ താഴെയെവിടേലും
കിടക്കണോന്ന്‌ അടുത്ത ചിന്ത വന്നു.കൂടെ കിടക്കാനാ തോന്നിയത്‌. ബെഡിലേക്ക്‌ പതിയെ കേറി
അടുത്ത്‌ ചെന്നപ്പോ തന്നെ ആ ശരീരത്തില്‍ നിന്നടിക്കുന്ന ചൂടിന്റെ ശക്തി!! വിങ്ങുന്ന ഒരു ചൂട്‌
വിഴുങ്ങുന്ന പോലെയുണ്ട്‌.എനിക്ക്‌ എതിരെ തിരിഞ്ഞു കിടക്കുന്ന അവളെ പുതപ്പ്‌ കൊണ്ട്‌ ഞാൻ മൂടി
കൊടുത്തു. മനസ്സില്‍ വലാതെ ഇരുട്ട്‌ കേറിയപ്പോ കണ്ണ്‌ നിറഞ്ഞു.

“സോറി ചെറിയമ്മേ…..” മൂടി വെച്ചിരുന്ന ആ കാലില്‍ പതിയെ പിടിച്ചു പറഞ്ഞു. മനസ്സില്‍ കുറേ സോറി
പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നറിയാം. ഉറങ്ങി കിടക്കുമ്പോ സോറി പറയാന്‍ എല്ലാവര്‍ക്കും
പറ്റും. നേരിട്ട്‌ പറയണ്ടേ? പറയണം!!മനസ്സില്‍ അത്‌ കിടന്നു വീണ്ടും വിങ്ങി.

അരികില്‍ അധികം തൊടാതെ ഞാന്‍ മെല്ലെ കിടന്നു. തുടച്ച കണ്ണുകൾ പൂട്ടിയാടിക്കാന്‍
നോക്കി.ആര്‍ത്തു വന്നോണ്ടിരുന്ന മഴ ഞങ്ങളെ വീടിനെ വിഴുങ്ങികൊണ്ട്‌ പെയ്തു. പുരപ്പുറത്തു ചരൽ
വാരി എറിഞ്ഞ പോലെ ഒച്ചയുണ്ടക്കിയത്‌ തിമിര്‍ത്തു. പെട്ടന്ന്‌ ചെറിയമ്മ ഒന്നനങ്ങി.വിട്ടു
കിടന്നിരുന്നെന്റെ അരികിലേക്കവൾ നിരങ്ങി ചേര്‍ന്നുവന്നു.അരികിലേക്ക്‌ എത്തിയപ്പോ വല്പാത്ത
സന്തോഷം തോന്നി. ഞാനും ഇങ്ങനെ വിഷമിച്ചു കിടക്കുമ്പോ എന്റെയരികില്‍ അവൾ വന്നു
കിടന്നില്ലാതിരുന്നോ?ചെരിഞ്ഞു കിടന്ന അവള്‍ തിരിഞ്ഞു തിരിഞ്ഞു എന്റെ നേര്‍ക്ക്‌ കൂടുതല്‍
അടുത്തപ്പോ ഞാനവളെ നെഞ്ചിലേക്ക്‌ ആനയിച്ചു.ഒന്നും അവള്‍ അറിയുന്നുണ്ടാവില്ല നോക്കിയപ്പോ
ഉറക്കത്തിലാണ്‌.നെഞ്ചില്‍ ഒട്ടിച്ചേര്‍ന്നു ചുരുണ്ട ചെറിയമ്മ നന്നായി ഉറങ്ങി. ആ ചൂടുള്ള ശരീരം പതിയെ
കവര്‍ന്നെന്റെ കയ്യിലാക്കി.നെറുകളില്‍ പതിയെ ഉമ്മ കൊടുത്തു.ഉറങ്ങാന്‍ കുറേ നോക്കി. കഴിഞ്ഞില്ല.

ആ ഇടിക്കുന്ന നെഞ്ചിന്റെ താളവും, ആ ശ്വാസമെടുക്കുന്ന ശബ്ദവും കേട്ട്‌ കൊണ്ടിരിക്കാന്‌
തോന്നുന്നത്‌ .പുറത്തെ മഴയുടെ ബഹളം കൂടിയപ്പോ താനേ ഞാനുറങ്ങിപ്പോയി.

മുഖത്തു പൂവിഴയുന്നുണ്ടോ? പുളിച്ച കണ്ണുകൾ തുറക്കാനിത്തിരി പ്രയാസം തോന്നി.പാതി തുറന്നപ്പോ
മുന്നില്‍ നോക്കുന്ന ആരോയുണ്ട്‌. നെഞ്ചിടിപ്പ്‌ കൂടി. ചെറിയമ്മയുടെ കൂടെയല്ലേന്ന ബോധം ഉള്ളില്‍
വന്നു നിറഞ്ഞു . അയ്യോ!!… അവളെന്തു കരുതി കാണും.വല്ലാത്ത മടിയാണാ മുഖത്തു നോക്കാന്‍.
ചിലപ്പോ വന്നു കിടന്നതിന്‌ ദേഷ്യം ണ്ടേലോ? കണ്ണ്‌ വീണ്ടും തുറക്കാണോ വേണ്ടയോ എന്ന്‌ നൂറുവട്ടം
ചിന്തിച്ചുകാണും.വട്ടാവുന്നു!! ഒളിക്കണ്ണിട്ട്‌ തുറക്കാന്‍ പലവട്ടം നോക്കി. മുഖത്തേക്ക്‌ തന്നെ നോക്കി
നില്‍ക്കണേല്‍ അവളെന്തായാലും കണ്ടുപിടിക്കും. പിന്നെങ്ങനെ തുറക്കും!!. ഇത്ര തണുപ്പുള്ള
രാവിലെയും ഞാന്‍ കിടന്നു വിയര്‍ക്കുമെന്നാ തോന്നുന്നേ.ഈശ്വാരാന്താപ്പോ ചെയ്യാ!

നെഞ്ചില്‍ പതിയെ അടിക്കുന്ന ചൂടുള്ള ശ്വാസമുണ്ട്‌.ഇതിപ്പോ എങ്ങനെ വന്നു. മുഖത്തേക്ക്‌
നോക്കുമ്പോ ഇതെവിടെനിന്നാണ്‌ വരുന്നത്‌? കൈ എവിടെ ആണെന്ന ബോധം ഇപ്പഴാണൊന്ന്‌
കിട്ടുന്നത്‌. ഒന്ന്‌ കൂടെയൊന്ന്‌ മനസ്സിലാക്കിയെടുത്തപ്പോ നെഞ്ചിൽ പറ്റിച്ചേര്‍ന്നാരോ കൂടെയുണ്ട്‌.കൈ
ആ ആളെ ചുറ്റിയാനുള്ളത്‌.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *