മിഴി [ Full ] 14അടിപൊളി  

“ഓയ്‌, ഓയ്‌…” വീണ്ടും വിളി. ഇത്തവണ ബാക്കില്‍ നിന്നാണ്‌. തിരിഞ്ഞു നോക്കി.തിരഞ്ഞു നടന്നവള്‍
അതാ ബാക്കില്‍.ഹീര്‍ MOM .ആ മുഖത്തെ ചിരി. ആ മുടി മെടഞ്ഞു കെട്ടിയത്‌ രണ്ടു
സൈഡിലുമുണ്ട്‌.ബാക്കില്‍ പിറകോട്ടേക്ക്‌ തള്ളി ഒരു ബാഗും. നടന്നു വരുന്ന വരവാണ്‌.ക്ഷീണമാ
മുഖത്തുണ്ട്‌ നല്ലപോലെയുണ്ട്‌..

“നിനക്ക്‌ വല്ല കാര്യവുമുണ്ടോ ഇങ്ങനെ കോളേജില്‍ ഒക്കെപോവേണ്ട! പഠിച്ചതൊക്കെ മതി. ഇനി വല്ല
പണിക്കും പോവാം..” നിരങ്ങി,നിരങ്ങി വന്നു മുന്നിലെത്തിയ അവളെ കോലങ്കണ്ടു ഞാൻ വെറുതെ ഒന്ന്‌
ചിരിച്ചു.

എന്നെ നോക്കാതെ അവള്‍ക്ക്‌ പുച്ഛം.കയ്യിലെ കവറിലേക്ക്‌ ഏന്തി നോക്കി പരിശോധിച്ച്‌…
സംശയത്തോടെ അവളെന്നെ നോക്കി…

“വേദനയുണ്ടോ.. ഇപ്പൊ…” വീണു പറ്റിയ മുറിയിലാണ്‌ അവളുടെ ശ്രേദ്ധം ഞാനവളെ കളിയാക്കാന്‍
എന്റെ കവിള്‍ മെല്ലെയുഴിഞ്ഞു. അന്നവളെന്നെ MEW ഭാഗത്ത്‌.അവൾക്ക്‌ മനസ്സിലായി പെട്ടന്ന്‌. ദുഷ്ട.
“സോരി….” പരുങ്ങിയുളള അവളുടെ അഭിനയം.. വിട്ടു കൊടുത്തു.

“ഞാന്‍ നാളെ നാട്ടിലേക്ക്‌ പോവുട്ടോ….” ചിരിയോടെയാണ്‌ ഞാനത്‌ പറഞ്ഞത്‌. പെട്ടന്നവളെന്നെ
കണ്ണുയത്തി നോക്കി.എന്തോ പറയാന്‍ വന്നു പിന്നെ നിർത്തി.

“ന്നേതില്‍ കൊണ്ട്‌ പോവൊ…” തിരിഞ്ഞു നോക്കി ഞാൻ വന്ന കാർ കാട്ടികൊണ്ട്‌ അവളുടെ ചോദ്യം.
“അതിനെന്താ വാ…” പെട്ടന്ന്‌ തന്നെ ഞാന്‍ പറഞ്ഞു…

“അയ്യോ… ഞാന്‍ വെറുതെ ” അവളൊഴിയാന്‍ നോക്കി.വിട്ടല.ആ കൈ പിടിച്ചു വലിച്ചു.ആദ്യമവള്‍ക്ക്‌
മടി.വലിച്ചുള്ളില്‍ കേറ്റി. കയ്യിലെ കവറവള്‍ക്ക്‌ കൊടുത്ത്‌… ഞാന്‍ കാറെടുത്തു.അവളാദ്യായിട്ട്‌
കേറുവാണെന്ന്‌ തോന്നി. പുറത്തേക്കുള്ള നോട്ടവും,അവളുടെ സന്തോഷവും,എല്ലാം.എന്തോ..പാവം
ആണോ ഉള്ളില്‍ തോന്നുന്നതെന്നറിയില്ല!! കോളേജിന്‌ മുന്നിലൂടെ വരെ അവൾ പറഞ്ഞത്‌ അനുസരിച്ചു
കൊണ്ടുപോയി കറങ്ങി.അറിയുന്നയേതോ പെണ്ണിന്‌ ഉള്ളില്‍ നിന്നവൾ ടാറ്റ കൊടുക്കുന്നത്‌ വരെ കണ്ടു.
വണ്ടി സൈടാക്കി. സൈഡിലൂടെ പോയ ഐസുകാരനോട്‌ രണ്ടു ഐസ്‌ വാങ്ങി വിഴുങ്ങുമ്പോഴാണ്‌,
അവള്‍ സൈഡിലെ കവര്‍ തുറന്നു നോക്കിയത്‌.

അദ്യം രണ്ടു മൂന്ന്‌ ചോക്ലേറ്റസ്‌ കിട്ടി. അവള്‍ ചിരിച്ചു കൊണ്ട്‌ നോക്കുമ്പോ
അതെടുതത്തോ..അതെടുത്തോന്ന്‌ ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അവസാനം അത്‌ കിട്ടി. വലിയ
ബോക്സ്‌ കയ്യിപ്പിടിച്ചു. പുറത്തേക്കെടുത്തപ്പോ അതും എന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു

“ഇ.. തൊ??.” വലിയ ശ്രദ്ധഞാനതിൽ കൊടുത്തില്ല.

“അതും നീയെടുത്തോ…” എന്തവള്‍ ചെയ്യുമെന്നറിയാന്‍ പറഞ്ഞു.

“ഇ തൊന്നും വെണ്ട…” അത്‌ മാത്രം അവള്‍ളെന്റെ നേരെ നീട്ടി. പാവം ഇതൊന്നും വിചാരിച്ചിട്ടുണ്ടാവില്ല.
ഞാന്‍ അത്‌ വാങ്ങി അവൾക്ക്‌ തന്നെ നീട്ടി..

“ഇതെന്റെ ഹീറിന്‌ വാങ്ങിയതാ.ഇടക്ക്‌ എനിക്ക്‌ നിന്നെ വിളിക്കേണ്ടേ അതിന്‌.നമുക്ക്‌ ഫോട്ടോ ഒക്കെ
എടുക്കണ്ടേ..?” ചോദിച്ച ചോദ്യത്തിനവളൊന്നും മിണ്ടിയില്ല. എന്നെയും നീട്ടിയ ഫോണും നോക്കി
അങ്ങനെ നിന്നു. കണ്ണ്‌ കലങ്ങി തുടങ്ങിയപ്പോ ഞാൻ നിർത്തി.

“മതി.മതി. മതി… കരയനാണേൽ വേണ്ട ട്ടോ… ഇത്‌ പിടിക്ക്‌. ” ഞാൻ അത്‌ അവളുടെ കയിൽ
വെച്ചുകൊടുത്തു. ബോക്സ്‌ പൊളിച്ചു അവൾ ഫോണെടുത്തു പിടിച്ചു എന്നേ പിന്നേയും ഒരു നോട്ടം.
കണ്ണ്‌ നിറക്കരുതെന്ന്‌ പറഞ്ഞിട്ടും എവിടെ? അവിടെ നിന്ന്‌ കരഞ്ഞു.

പിന്നെയവിടെ നിന്നില്ല. വണ്ടി എടുത്തു തിരിച്ചു പോന്നു.ആദ്യയിട്ട്‌ കിട്ടണ സമ്മാനമാണെന്ന്‌ അവൾ
പറഞ്ഞപ്പോ ഉള്ള്‌ പൊള്ളി.

വീടിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോ. ഫോണ്‍ എടുത്തവള്‍ ഞങ്ങള്‍ രണ്ടു പേരും നിൽക്കുന്ന ഒരു
സെല്‍ഫിയെടുത്തു.

“പഠിക്കണന്നും,എന്താവശ്യമുണ്ടേലും വിളിക്കണം എന്നും പറഞ്ഞപ്പോ തലയാട്ടി അവൾ സമ്മതിച്ചു.
ഇറങ്ങി വന്ന അവളുടെ അച്ഛനെ കണ്ടപ്പോ..ഉള്ള കാര്യവും പറഞ്ഞു ഞാന്‍ ഫ്ലാറ്റിലേക്ക്‌ പോന്നു.

എല്ലാം പെട്ടന്നായിരുന്നു, നാട്ടിലേക്ക്‌ വണ്ടി കേറിയത്‌.അവിടെത്താനാണ്‌ തോന്നുന്നത്‌,
വീട്ടില്‍.എല്ലാരുമിപ്പൊത്തന്നെ നിറഞ്ഞു കാണുമോ?. വണ്ടിയിലിരുന്നാലോചന

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *