മിഴി [ Full ] 14അടിപൊളി  

തറവാട്ടിലേക്ക്‌ നേരിട്ട്‌ കേറി ചെന്നാല്‍ ശെരിയാവില്ല.. സമയം ഒന്‍പതര കഴിഞ്ഞു ഈ കോലത്തില്‍
ചെന്നാല്‍ എന്തായാലും സംശയിക്കും… അല്ലേൽ തന്നെ ചെറിയമ്മേ സ്വസ്ഥമായി കാണാന്‍ പറ്റും എന്ന്‌
തോന്നുന്നില്ല… ഞാന്‍ അവളെ കാണാന്‍ വരും എന്ന്‌ അവരും വിശ്വസിക്കില്ല.രണ്ടു വീട്‌ കഴിഞ്ഞു ഞാന്‍
വണ്ടി ഒരു മൂലയിലേക്ക്‌ സൈടാക്കി വെച്ചു… വലതു വശത്തു ഒരു മലയുടെ തുടക്കമാണ്‌… ഇത്തിരി
മുകളിലേക്കു കേറി സൈഡിലൂടെ പോയാൽ തറവാട്ടില്‍ എത്തും… അതിലെ തന്നെ പോവാം.

ഞാന്‍ ഫ്ലാഷ്‌ ലൈറ്റ്‌ ഓൺ ചെയ്തു നടന്നു.ഇത്തിരി പുല്ലും ,കാടും പിടിച്ച മലയുടെ സൈഡിലൂടെ
അധികമില്ല തറവാട്ടിലേക്ക്‌.

ചെറിയമ്മ ഇനി കിടന്നു കാണുമോ എന്നായി എന്റെ സംശയം. ഒന്ന്‌ വിളിക്കാം എന്ന്‌ തോന്നി…
ചെറിയമ്മയുടെ നമ്പറിലേക്ക്‌ ഒന്ന്‌ വിളിച്ചു. കിട്ടുന്നില്ല. മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ട്‌…
ഞാന്‍ മുന്നോട്ട്‌ തന്നെ നടന്നു.

നനഞ്ഞ ഇലവീണു, കാട്‌ പിടിച്ച, മരത്തിന്റെ ചുവട്ടിലൂടെ നടക്കുമ്പോ… മുകളില്‍ നിന്ന്‌ മുരളുന്ന
ഇടിയുടെ മുഴക്കമുണ്ട്‌, മഴയുടെ ഇരമ്പലുണ്ട്‌. ഇരുട്ടാണ്‌ ചുറ്റും… ചെരുപ്പില്‍ വെള്ളവും ചളിയും കൊണ്ട്‌
കാല്‍ വഴുതി വീഴാന്‍ ഇടക്ക്‌

ഒന്നുരണ്ടുവട്ടം പോയി… നല്ലപോലെ കിതക്കുന്നുമുണ്ട്‌..

ഇത്തിരി കൂടെ മുന്നോട്ട്‌ പോയി ഞാന്‍ ഒരു നെല്ലി മരത്തിന്റെ താഴെ നിലയുറപ്പിച്ചു. മുന്നില്‍ കുറച്ചു
താഴെ തറവാട്‌ വീടിന്റെ സൈഡ്‌ വശമാണ്‌…. കരണ്ടില്ലെന്നു തോന്നുന്നു ,ഇരുട്ടിൽ മുങ്ങി നിൽക്കുന്ന
വീടും അന്തരീക്ഷവും.എന്തായാലും ചെറിയമ്മയെ വിളിക്കാതെ പറ്റില്ല. ഉള്ളിലേക്ക്‌ കേറി ചെല്ലുന്നതും
നടക്കില്ല… മുന്നില്‍ കണ്ട ഒരു മരത്തിന്റെ താഴെ മഴകൊള്ളാതിരിക്കാന്‍ കണ്ണും മുഖവും കൈകൊണ്ട്‌
തുടച്ചു കൊണ്ട്‌ ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു..

ആദ്യം കിട്ടിയില്ല..പണി പാളിയെന്നു തോന്നി പിന്നെ രണ്ടു വട്ടം കൂടെ.. ഇത്തവണ ബെൽ അടിഞ്ഞു…
മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷവും… പക്ഷെ ഫോണവൾ കട്ടാക്കി കളഞ്ഞു.. വിളിക്കാതെ
നിവര്‍ത്തിയില്ല ഞാന്‍ വീണ്ടും രണ്ടു വട്ടം കൂടെ ട്രൈ ചെയ്തു.

പെട്ടന്നാണ്‌… ഒരിടി വെട്ടിയത്‌. ഭൂമിയൊന്ന്‌ കുലുങ്ങിയ പോലെ തോന്നി . ഞാൻ പേടിച്ചു ഒന്ന്‌ ചാടി
പോയി.കയിലെ ഫോൺ വീഴാതെ നോക്കി… മിന്നലില്‍ മുന്നിലുള്ള വീട്‌ ഒന്ന്‌ തെളിഞ്ഞു കണ്ടു..

“ഹാലോ * ശ്രദ്ധ തെറ്റിയപ്പോഴാണ്‌.. ഫോണില്‍ നിന്ന്‌ ആ ശബ്ദം വന്നത്‌… കണ്ണ്‌ നിറഞ്ഞു പോയി…
പരുക്കന്‍ ശബ്ദം മായിരുന്നെകിലും അവൾ എടുത്തല്ലോ…ഞാന്‍ പെട്ടന്ന്‌ ഫോൺ ചെവിയില്‍ വെച്ചു…

“ചെറിയമ്മേ പ്ലീസ്‌ കട്ട്‌ ചെയ്യല്ലേ… ഞാന്‍ ഒരു ശല്യത്തിനും വരില്ല.എനിക്കൊന്ന്‌ കണ്ടാല്‍ മതി പ്ലീസ്‌..”
വിറക്കുന്ന ശബ്ദത്തോടെ പെട്ടന്ന്‌ പറഞ്ഞു

അപ്പുറത്ത്‌ നിന്ന്‌ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. അല്ലേല്‍ മഴയുടെ ഒച്ചകൊണ്ട്‌ ഞാൻ
കേള്‍ക്കാത്തതാണോ…?

“ഹലോ…ചെറിയമ്മേ പ്ലീസ്‌… ഞാൻ ഇവിടെ തന്നെയുണ്ട്‌ എനിക്കൊന്ന്‌ കണ്ടാൽ മതി ” ശബ്ദം
ഇടറിയിരുന്നു എന്നാലും അപ്പുറത്ത്‌ നിന്ന്‌ അനക്കം ഒന്നും കേൾക്കുന്നില്ല.

“എവിടെ…” ഇത്തിരി നേരത്തെ നിശബ്ദക്കൊടുവിൽ അവൾ വാ തുറന്നു. അത്രക്ക്‌ വിശ്വാസം
വന്നില്ലെന്നു തോന്നി.

“ചെറിയമ്മേ ബാക്കിലെ ആ നെല്ലി മരത്തിന്റെ എടുത്തുണ്ട്‌…ആ ജനല്‍ ഒന്ന്‌ തുറക്കുവോ…
എനിക്കെന്തോ പറ്റുന്നില്ല. എന്റെ ജീവന്‍ പോവുന്ന പോലെ തോന്നാ..ഒന്ന്‌ കണ്ടാൽ മതി ഞാൻ
പൊയ്ക്കോളാം..” പറഞ്ഞു കഴിഞ്ഞതും പെട്ടന്നാണ്‌ കടലിളക്കം പോലെ കാറ്റടിച്ചത്‌.. മരത്തിന്റെ
മുകളിലിരുന്ന വെള്ളം മൊത്തം ഒറ്റയടിക്ക്‌ താഴേക്കു വന്നു..കൂടെ പുറത്തെന്തോ വന്നു വീണപ്പോ ഞാൻ
പേടിച്ചു വിറച്ചു പോയി..കാല്‍ സ്ലിപ്പായി ഞാന്‍ നിലത്തേക്ക്‌ ഒന്ന്‌ മറഞ്ഞു വീണു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *