മിഴി [ Full ] 14അടിപൊളി  

J 11

“കയ്യിൽ സാധനം കിട്ടിയപ്പോ അവന്റെ… ഭാവം കണ്ടില്ലേ നമ്മളയൊന്നും വേണ്ടവന്‌ ” അമ്മയുടെ
പരാതി.. ഞാന്‍ തലയുയര്‍ത്തി രണ്ടിനെയും കലിപ്പിച്ചു നോക്കി… വേഗം തന്നെ അമ്മയുടെ കവിളിൽ
ഒന്ന്‌ കടിച്ചു അല്ലേല്‍ ആൾ പിണങ്ങും… അച്ഛന്‌ ഒരുമ്മകൂടെ കൊടുത്തപ്പോ അമ്മ ഫ്ലാറ്റ്‌. കവറിലെ
ബോക്സ്‌ പൊളിച്ചപ്പോ സംഭവം കത്തി.. ഫോൺ ആണ്‌… ഒന്നുടെ പൊളിച്ചു നോക്കിയപ്പോ ഒരു ഐ
ഫോണ്‍.

സംഭവം അതല്യ ഇതിപ്പോ വാങ്ങി തരേണ്ട ഒരാവിശ്യവുമില്ല ഇവര്‍ക്ക്‌. എന്റെ ഫോൺ പോയ കാര്യവും
ഇവര്‍ക്കറിയില്ല… അപ്പൊ സംഭവം എന്റെ സുന്ദരി ചെറിയമ്മയുടെ വകയാണ്‌.അവൾ കണ്ടിട്ടുണ്ടാവും
ഞാന്‍ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്‌.. എന്നിട്ട്‌ എന്റെ കയ്യിൽ തരാതെ ഇവരുടെ കയിൽ കൊടുത്ത്‌
മുങ്ങിയത്‌ കണ്ടില്ലേ? പേടിയുണ്ടാവും ഞാന്‍ വാങ്ങീല്ലേലോ എന്ന്‌ കരുതി അതായിരുന്നെല്ലോ എന്റെ
സ്വഭാവം… മുന്നിലുള്ള രണ്ടിനെയും ഞാന്‍ നല്ലപോലെ നോക്കി സാംസങ്‌ എന്ന്‌ പറഞ്ഞു നടക്കുന്ന
അച്ഛനും ഫോണിനെ പറ്റി ആദികാരികമായി അറിയാത്ത അമ്മയും.. രണ്ടും വാങ്ങിയതല്ല ഇത്‌ എന്ന്‌

പിന്നെ പറയേണ്ട ആവശ്യമുണ്ടോ. “ഇതേതാ മോഡൽ “എന്ന്‌ രണ്ടുപേരോടും ചോദിച്ചപ്പോ..
ഒന്നുമറിയാത്ത അമ്മ അച്ഛന്റെ മുഖത്തുനോക്കി.എനിക്ക്‌ ചിരി വന്നു

“അത്‌ അഭി… ഐ… ഫോ..ൺ ” കിറുങ്ങി ആലോചിച്ചു പറയുന്ന അച്ഛനോട്‌ ഞാന്‍ മതിയെന്ന്‌ ആഗ്യം
കാട്ടി ചിരിച്ചു കൊണ്ട്‌ ഉള്ളിലേക്ക്‌ കേറി.. മുകളിലേക്ക്‌ കേറാൻ സ്റ്റെപ്പിൽ ആദ്യ പടി വെച്ചപ്പോ മുകളിൽ
ആരോ വരുന്ന പോലെ തോന്നി പെട്ടന്ന്‌ ഞാന്‍ സൈഡിലേക്‌ മാറി ചെറിയമ്മയാണ്‌ തല നീട്ടി താഴേക്ക്‌
ഒളിഞ്ഞു നോക്കുന്നത്‌ കണ്ടു… ഞാൻ വാങ്ങിയോ എന്ന്‌ അറിയാനായിരിക്കും ഇപ്പൊ അങ്ങനെ
സന്തോഷിക്കേണ്ട അവള്‍. എനിക്കും തോന്നി കുറുസമ്പ്‌..

അടദി…… വാ ” അമ്മയുടെ വിളി. ചെറിയമ്മ ഉളളിലേക്ക്‌ വലിയുന്നതറിഞ്ഞു.. ഞാന്‍ ലിവിങ്‌ റൂമിൽ
ചെല്ലുമ്പോള്‍ കേക്ക്‌ വെച്ചിട്ടുണ്ട്‌…

“അനൂ ഡീ…” അമ്മ അവളെയും വിളിച്ചു… സ്റ്റെപ്പിറങ്ങി വരുന്ന ശബ്ദം.. എനിക്ക്‌ സന്തോഷമായി…

മുന്നില്‍ അച്ഛനുമമ്മയും, നടുക്ക്‌ വെച്ച കേക്ക്‌.. അരിച്ചെത്തുന്ന മണം കിട്ടിയപ്പോള്‍ സുന്ദരി എന്റെ
തൊട്ട്‌ ബാക്കില്‍ തന്നെ യുണ്ടെന്ന്‌ മനസിലായി.

“മുറിക്കഭി….” അമ്മ പറഞ്ഞു… ഞാന്‍ കത്തിയും പിടിച്ചു മുന്നിലുള്ള അച്ഛനെയും അമ്മയും പിന്നെ
എന്റെ ചെറിയമ്മയെയും നോക്കി.അവൾ നല്ലയൊരു ചിരി തന്നു..

“മുറിച്ചെ ടോ….. ” അമ്മ വീണ്ടും. ഞാൻ കത്തി പിടിച്ചു എങ്ങനെയാ മുറിക്കെണ്ടേ
എന്നാലോചിച്ചു..തലയില്‍ പണ്ട്‌ സ്കൂളില്‍ പഠിച്ച ഒരു പൈയും.. മൂന്ന്‌ റേഡിയനുമൊക്കേ കടന്നു വന്നു
ആകെ മൊത്തം അംഗലാപ്പ്‌.എവിടുന്ന്‌ തുടങ്ങണം എന്നുള്ള സംശയം.

“നീ എന്താ അഭി കാട്ടുന്നെ ” ചിരിച്ചുകൊണ്ട്‌ അമ്മയും അച്ഛനും. ചെറിയ ഒരു കുണുങ്ങി ചിരി ബാക്കിൽ
നിന്നും.പറയുന്നവര്‍ക്ക്‌ അങ്ങ്‌ പറഞ്ഞാൽ മതിയല്ലോ മുറിക്കുന്നത്‌ ഞാൻ അല്ലെ.

“ഇതേ സര്‍ജിക്കല്‍ ബ്ലേഡ്‌ വെച്ചുള്ള കളിയല്ല, കേക്കാണ്‌ കേക്ക്‌.. ” ഞാൻ പുച്ഛത്തോടെ അമ്മയോട്‌
പറഞ്ഞു… അത്‌ കേട്ട്‌ അച്ഛന്‌ ചിരി…

“ഡാ ഡാ..വേണ്ടട്ടോ ” അമ്മയുടെ ഭീഷണി. അവസാനം സര്‍ജിക്കല്‍ ബ്ലേഡ്‌ പിടിക്കുന്ന കൈകൾ തന്നെ
എന്റെ സഹായത്തിനെത്തി… മുറിച്ചു. ചെറിയമ്മയും അച്ഛനും ബര്ത്ഡേ വിഷ്‌ ചെയ്യുന്ന കേട്ടു. ആദ്യ
കഷ്ണം ഞാന്‍ അച്ഛന്‌ നീട്ടിയപ്പോ അച്ഛന്നല്ലൊരു ചിരിയോടെ തടഞ്ഞു.

“നിന്നെ പുറത്തേക്ക്‌ കൊണ്ടോരാന്‍ ഒരുപാടു വേദന ആ പാവം സഹിച്ചെടാ അവൾക്ക്‌ കൊടുക്കാദ്യം ”
പാവം പിടിച്ച വാക്കയിരുന്നെങ്കിലും കേട്ടപ്പോ കണ്ണീച്ചെറിയൊരു നീറ്റല്‍. ഞാൻ അമ്മക്ക്‌ നേരെ നീട്ടി.
സുന്ദരി എന്നെ ഉമ്മ കൊണ്ട്‌ മൂടി. പിന്നെ അച്ഛനും നീട്ടി.

അവസാനം അവസരം വന്നു.എന്റെ ചെറിയമ്മക്ക്‌ ഒരു കഷ്ണം.എന്നെ ഒറ്റയടിക്ക്‌ മാറ്റിയ ആളല്ലേ.
വല്ലാതെ ആഗ്രഹിച്ചു ഞാന്‍ മുറിച്ചെടുത്തു തിരിഞ്ഞു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *